തര്‍ജ്ജനി

കന്യാകുമാരി മുതല്‍ കാസര്‍കോഡു വരെ ഒരു രാഷ്ട്രം

ഗാന്ധിജിയുടെ കുറേ ഫുട്ടേജുകള്‍ കാണാം. തലങ്ങും വിലങ്ങും ഗാന്ധി ഫോട്ടോകളും പ്രതിമകളുമുണ്ട്. എന്നു വച്ച് അടി, കൊലപാതകം വെടിവയ്പ്, റോക്കറ്റാക്രമണം, തീവ്രവാദം, അക്രമ സംഭാഷണം എന്നിവയ്ക്കൊന്നും ഒരു കുറവുമില്ല. കേരള രാഷ്ട്രീയമാണ് വിഷയമെങ്കിലും ‘രാഷ്ട്രം’ എന്ന പേര്‍ എങ്ങനെ വന്നെന്നു ചോദിക്കരുത്. അതിനുത്തരം വിനോദ സഞ്ചാര വകുപ്പ് പറഞ്ഞിട്ടുള്ളതാണ്. “ദൈവത്തിന്റെ സ്വന്തം രാജ്യം” എന്ന്. വരുമാനത്തിന്റെ 70% വച്ചനുഭവിക്കുന്ന ന്യൂനപക്ഷം എന്നൊരു ഡയലോഗുണ്ട്, അതു കേള്‍‍ക്കുമ്പോള്‍ തോന്നും ഇതൊരു ബി ജെ പി പടമല്ലേ എന്ന്. അപ്പോള്‍ അതാ വരുന്നു, പണ്ട് കുറേ അക്രമികള്‍ ദേവാലയം പൊളിച്ച് ഇന്ത്യയെ രക്തപ്പുഴ ആക്കിയ കഥ മറ്റൊരു ഡയലോഗിലൂടെ. മുഖ്യമന്ത്രി കോണ്‍ഗ്രസ്സാണെങ്കിലും ‘ലാത്സലാം’ പറയുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ നന്മയെക്കുറിച്ചുള്ള പ്രസ്താവങ്ങള്‍ മൊത്തം അച്യുതാനന്ദനെ ലക്ഷ്യമാക്കിയുള്ളതാണ്. ചുരുക്കത്തില്‍ ഏതെങ്കിലും രാഷ്ട്രീയ ചായ്‌വുള്ളവന്‍ സിനിമ കാണാന്‍ കയറിയാല്‍ ഇതെന്തു കഥാതന്തു എന്നറിയാതെ കൊഴാമറിയത്തിലായിപ്പോകും എന്നു ചുരുക്കം.
എങ്കിലും വില്ലനും നായകനും തമ്മില്‍ മരണപരാക്രമത്തില്‍ നടത്തുന്ന പരസ്പര വാക്പ്പയറ്റാണ് മര്‍മ്മം. എമ്മാതിരി സാതനമാ അത്! അതില്ലാതെ സിനിമയില്ല.
കഥ നടക്കുന്നതു വെള്ളരിക്കാ പട്ടണത്തിലായതു കൊണ്ട് തൊമ്മി വന്ന് എല്ല്ലാ‍ ജനങ്ങളെയും രക്ഷിക്കും.. പക്ഷേ സിനിമയോടുന്നത് നമ്മുടെ മുന്‍പിലാണല്ലോ, ഇതീന്ന് നമ്മളെ ആരു രക്ഷിക്കും?