തര്‍ജ്ജനി

മറക്കാന്‍ വച്ചവ അഥവാ മറന്നുപോയവ

മറക്കാന്‍ വച്ചവ അഥവ മറന്നുപോയവ

(തര്‍ജനിയില്‍ ശിവകുമാര്‍ എഴുതിയ ലേഖനത്തിന് വിമര്‍ശനം കുറിച്ചപ്പോള്‍ മറുകുറിയുമായി ശിവനെത്തി. പേരു പോലും പറയുന്നില്ല, പരപുച്ഛം, തുടങ്ങി അക്കാഡമിക് വാക്കുകള്‍ നിരത്തിയുള്ള സ്വയം പ്രതിരോധം. മറുപടി എഴുതാന്‍ പിറ്റേന്ന് രാവിലെ ചിന്ത തുറന്നപോള്‍ Precondition Failed എന്ന മറുപടി കിട്ടി. അത് ഇപ്പോഴും തുടരുന്നു. ശിവനുള്ള മറുപടി ഇവിടെ കൊടുക്കുന്നു.)

ശിവന്,
എഴുതിയ ആളുടെ പേരുവായിക്കുന്നതിലൂടെയാണ് താങ്കളുടെ അഭിപ്രായം രൂപപ്പെടുന്നത് എന്ന് വെളിപ്പെടുത്തിയതിന് നന്ദി. താങ്കള്‍ ഇഷ്ടപെടുന്ന ആരെങ്കിലും ആണെന്ന് അറിയുന്ന പക്ഷം മറുപടിയും അതിനനുസരിച്ച് പരുവപ്പെടുമായിരുന്നു. അയ്യപ്പന്‍, കോവിലന്‍ എന്ന പേരില്‍ എഴുതിയതു കൊണ്ടും വടക്കേ കൂട്ടാല നാരായണന്‍ നാ‍യര്‍ വി കെ എന്‍ ആയതുകൊണ്ടും എം കെ മേനോന്‍ വിലാസിനി എന്ന പേരില്‍ എഴുതിയതുകൊണ്ടും കെ ഇ മത്തായി പാറപ്പുറത്ത് എന്ന പേര്‍ സ്വീകരിച്ചതുകൊണ്ടും ഇവരെയൊക്കെ താങ്കള്‍ പരമ പുച്ഛത്തോടെ വീക്ഷിക്കുമെന്ന് കരുതട്ടെ. സ്വന്തം പേര്‍ ഉപയോഗിക്കാതെ മറ്റൊരു പേര്‍ ഇവര്‍ എന്തിനു സ്വീകരിച്ചു?. സ്വന്തം പേര്‍ ഉപയോഗിച്ചാല്‍ ഇടിഞ്ഞു വീഴുന്ന എന്താണ് ഇവരുടെ പേരില്‍ ഉള്ളത്?. ചിന്തയിലെ സംവാദത്തില്‍ സ്വന്തം പേര് ഉപയോഗിക്കുന്ന എത്ര പേരുണ്ട്?. ഇതൊക്കെ ഉന്നയിക്കപ്പെടാവുന്നതാണ്.

സ്തുതിപാഠക സംഘത്തിനിടയില്‍ പെട്ടുപോയ ഒരാളുടെ അഹന്തയാണ് താങ്കളുടെ സ്വയം പ്രതിരോധം. സ്വന്തം സൃഷ്ടി മഹത്തരമാണെന്ന ഈ അഹന്ത തന്നെയാണ് രണ്ടു വാക്കില്‍ ഒതുങ്ങേണ്ട മറുകുറിയെ അടിച്ചു പരത്തി സ്വയം പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാന്‍ താങ്കള്‍ക്കു പ്രേരണയാവുന്നതും. ശിവകുമാറിന്റെ ഭാഷ നല്ലതാണ്. എന്നാല്‍ ആ ഭാഷ ഈ നൂറ്റാന്ണ്ടിലെ ഭാഷയായി ദൈവം ഉപദേശിച്ചതാണെന്ന് ധരിക്കരുത്.

താങ്കള്‍ ഒരു പാ‍രഗ്രാഫ് എഴുതിയാല്‍ അത് വായിക്കാന്‍ ഏറെ രസകരവും ചിന്തിപ്പിക്കുന്നതുമാവും. എന്നാല്‍ രണ്ടും മൂന്നും പാരഗ്രാഫിലൂടെ ഒരു ലേഖനമായി അത് മാറുമ്പോള്‍. അവയെ തമ്മില്‍ കോര്‍ത്തിണക്കേണ്ട കണ്ണി വിട്ടു പോവുന്നു. ഫലം ആശയക്കുഴപ്പം തന്നെ. വിഷയത്തെ വൈകാരികമായാണ് താങ്കള്‍ സമീപിക്കുന്നത്. അത് വായിക്കുന്നവരെ സ്പര്‍ശിക്കും. എന്നാല്‍ ഗൌരവമായ വായനയില്‍ അതിന്റെ പൊള്ളത്തരം ബോധ്യപ്പെടുകയും ചെയ്യും.

പരപുച്ഛം എന്ന വാക്കൊക്കെ എം മുകുന്ദനടക്കമുള്ള ആധുനികര്‍ വിമര്‍ശകര്‍ക്കെതിരെ ഉപയോഗിച്ചു പഴകിയതല്ലെ ശിവകുമാറെ. നല്ല വായനയും ഭാഷയും കൈവശം വച്ച് അഹങ്കരിക്കാതിരിക്കൂ. സ്തുതിപാഠകര്‍ എന്നൊക്കെ പറയുന്നത് പഴഞ്ചനാണെന്ന് താങ്കള്‍ പറയുമായിരിക്കും. ചിന്തയിലെ സംവാദത്തില്‍ ചിലര്‍ എഴുതിയാല്‍. സബാഷ്, കലക്കി, ഉഗ്രന്‍ എന്നീ അഭിപ്രായങ്ങള്‍ മാത്രം പറയുന്നവരുണ്ട്. സംശയമുണ്ടെങ്കില്‍ സംവാദങ്ങളിലൂടെ ഒന്നു പോയി നോക്കൂ.

വായനാ ഗവേഷണം മാത്രം നടത്തി എഴുതുന്നവര്‍ പുറത്തു നടക്കുന്നത് പലതും കാണുന്നില്ല. അവര്‍ വായനയെയും അതിലൂടെ സൃഷ്ടിക്കുന്ന ആശയങ്ങളെയും വച്ച് കളിക്കുന്നു. ഉള്ളില്‍ തീയുമായി നടക്കുന്ന ചെറുപ്പക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. പുഴയോരം കെട്ടിയെടുക്കുന്നതിനെതിരെയും പാടം നികത്തുന്നതിനെതിരെയും മലിനീകരണത്തിനെതിരെയും ജനകീയ പ്രതിരോധ സമിതികള്‍ ഉണ്ടാക്കി അവര്‍ സമരം നടത്തുന്നു. ഓരോ പ്രദേശങ്ങളിലും ഇത്തരം ജനകീയ സമിതികള്‍ രൂപപ്പെട്ടുവരുന്നു. ഈ ചെറുപ്പക്കാരൊന്നും ഉന്നത വിദ്യാഭ്യാസമുള്ളവരല്ല.

രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററില്‍ സൂര്യ ഫെസ്റ്റീവലിനോട് അനുബന്ധിച്ച് കേരളീയ സംസ്കാരം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വീരേന്ദ്രകുമാര്‍ സംസാരിക്കുകയുണ്ടായി. ഫാഷന്‍ ഭ്രമത്തെ ഉള്‍പ്പെടെ അദ്ദേഹം വിമര്‍ശിച്ചു. ശേഷം നടന്ന സംവാദത്തില്‍ ഒരാള്‍ ചോദിച്ചു. താങ്കള്‍ ഇവിടെ പലതിനെയും വിമര്‍ശിക്കുകയുണ്ടായി, എന്നാല്‍ താങ്കളുടെ ഉടമസ്ഥതയിലുള്ള പത്രം സിനിമാറ്റിക് ഡാന്‍സിനു വേണ്ടി ഒരു പേജ് മാറ്റി വയ്ക്കുന്നുണ്ടല്ലോ? പത്രത്തിന് അതിന്റേതായ ദിശയുണ്ട്. അത്തരം കാര്യങ്ങള്‍ ഇവിടെ ഉന്നയിക്കേണ്ടതില്ല എന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ മറുപടി. മറു ചോദ്യവുമായി പലരും എഴുനേറ്റതോടെ അദ്ദേഹം ക്ഷുഭിതനായി. ഒടുവില്‍ സദസില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി സംവാദം അവസാനിക്കുന്നതായി സൂര്യ കൃഷ്ണമൂര്‍ത്തി പ്രഖ്യാപിച്ചു.

ചിലര്‍ വിശ്വസിക്കുന്നു ഞങ്ങള്‍ തിന്മയെ സമുഹത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ളവരാണെന്ന്. അവര്‍ക്കു പ്രവര്‍ത്തിയല്ല വായനയാണ് (പ്രസംഗം) പ്രധാനം. മാറേണ്ടത് അത്തരം അക്കാദമിക് ബുദ്ധിജീവികളുടെ മനസാണ്. എങ്കില്‍ മാത്രമേ കേള്‍ക്കാനും അറിയാനും നല്‍കാനും കഴിയൂ.

(ഞാനിപ്പോഴും അജ്ഞാതന്‍ തന്നെ)

((താങ്കള്‍ക്കു പുച്ഛിക്കാനും എനിക്കു സ്നേഹിക്കാനും ഇപ്പൊഴും സാഹചര്യം നിലനില്‍ക്കുന്ന ഈ വ്യവസ്ഥയുണ്ടല്ലോ.. ഇതിനെ നന്നാക്കാന്‍ അതിന്റെ തന്നെ ഇനിയും ഉണങിയിട്ടില്ലാത്ത വേരുകളുപയോഗിക്കാം എന്നാണ് ഈ പറഞ്ഞതിന്റെയൊക്കെ അര്‍ത്ഥം.. പ്രതിവിപ്ലവത്തിന്റെ പേരിലും മതത്തിന്റെ പേരിലും പ്രതികരണം പോട്ടെ അഭിപ്രായങ്ങള്‍ പോലും വകവച്ചുകൊടുക്കാത്ത രാഷ്ട്രമീമാംസകളുടെ ലോകത്താണ് ജീവിക്കുന്നത് എന്നും കൂടി ഓര്‍ക്കുക..
അല്ലാതെ ബിന്‍ലാദനാണോ ബുഷാണൊ കരുണാകരനാണോ കുഞ്ഞാലികുട്ടിയാണോ കൂടുതല്‍ തെറ്റുകാരന്‍ എന്നു നോക്കി തെരുവിലിറങ്ങി ആളെക്കൊല്ലാം എന്ന രീതിയും ഒന്നും നന്നാവില്ല അതു കൊണ്ട് ആളെക്കൊന്നേ മതിയാവൂ എന്ന കടുത്ത മുന്‍‌ധാരണകളും ഒരു ജനാധിപത്യത്തിന്റെ നന്മകള്‍ ഏതൊക്കെയോ അളവില്‍ ഉള്‍ക്കൊള്ളുന്നതു കൊണ്ട് എനിക്ക് എതിര്‍ത്തേ പറ്റൂ...ആശയപരമായി.. തിരിച്ചു ബോധ്യമാവാത്തിടത്തോളം കാലം! (കടപ്പാട്: ശിവന്‍)

Submitted by cachitea on Mon, 2006-03-27 18:56.

മുഴുവന്‍ വായിച്ചു. ഇനി അജ്ഞാതന്‍ പറയുന്ന ആ ലേഖനവും അതിന് ശിവന്‍ എഴുതിയ മറുപടിയും വായിക്കണം. ഇടിയാണെങ്കില്‍ ഊക്കനിടി വേണം കേട്ടോ, കൂട്ടരേ..

Submitted by Sivan on Mon, 2006-03-27 23:38.

നന്ദി. ഇത്രയൊക്കെയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..
1. അവതരിപ്പിച്ച ഒരു ആശയത്തെ സംവാദമായി വികസിപ്പിക്കാതെ കൊള്ളാം.... കൊള്ളില്ല.. അത്ര ശരിയായില്ല....എന്ന മട്ടില്‍ അഭിപ്രായം തട്ടിമൂളിക്കുന്നത് (അത് എന്റെയല്ല ആരുടെ ആശയമായാലും) വാര്ദ്ധക്യലക്ഷണമാണ്‍` എന്നാണ് പറഞ്ഞത്.. തെറ്റു ചൂണ്ടിക്കാട്ടിയും ആശയങ്ങള്‍ വികസിപ്പിച്ചുമുള്ള സംവാദത്തെ, ആവര്‍ത്തിക്കട്ടെ, സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.....
2. താങ്കള്,‍ താങ്കളെ സാമ്യപ്പെടുത്തിയ കുട്ടിയുടെ ഉപമയില്‍ കുട്ടി സത്യസന്ധതയുയുടെയും ധീരതയുടെയും പ്രതീകമാണ്.. താങ്കളോ പേരു പോലും മറച്ചു വച്ചിരിക്കുന്ന ആളും എന്നാണ് പറഞ്ഞത്. അതായത് നമ്മളു പറയുന്നതിലെ വൈരുദ്ധ്യം നമ്മളെ തന്നെ തിരിഞ്ഞു കൊത്തുന്നു എന്നര്‍ത്ഥം.. തൂലികാ നാമങ്ങളുപയോഗിക്കുന്നതും ഇതുമായി യാതോരു ബന്ധവുമില്ല.. ഒന്നു കൂടി വായിച്ചാല്‍ അതു മന‍സ്സിലാവും. ഇതിങ്ങനെ എനിക്ക് ആവര്‍ത്തിക്കേണ്ടി വരികയുമില്ലായിരുന്നു. ഇത്തരം പ്രശ്നങ്ങളെയാണ് അലസവായന എന്ന പദപ്രയോഗം കൊണ്ടുദ്ദേശിച്ചത്. എന്റെ രീതിയില്‍ പ്രതിരോധിക്കുകയായിരുന്നു ആ മറുപടിയില്‍. അത് അഹങ്കാരമായും കാണാം. ഏതു ചോദ്യവും അഹങ്കാരമാണ്, അതെ സമയം വിനയവുമാണ്‌. ചരിത്രം എപ്പോഴാണ്‍ വിനയമുള്ള പ്രതിരോധങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്?
3. ആശയങ്ങള്‍ സംയോജിപ്പിക്കാന്‍ എനിക്കു കഴിയുന്നില്ല എന്ന കാര്യം. എങ്കിലതു മോശമാണ്. കാരണം വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുക എന്നതാണ് ബുദ്ധിയുടെ ലക്ഷണങ്ങളിലൊന്ന്. പക്ഷേ ഒന്നുണ്ട്, വായിക്കുന്നയാളിന്റെ ശേഷി. മൂന്നു കുത്തുകളിട്ടാല്‍ അതു ത്രികോണമാണെന്നു തോന്നിക്കുന്നത് കാഴ്ചക്കാരന്റെ മനസ്സാണ്. (ഗെസ്റ്റാള്‍ട് സൈക്കോളജി) എഴുത്തിലെ വൈരുദ്ധ്യങ്ങള്‍ ചിലപ്പോള്‍ പറഞ്ഞതിനേക്കാളേറെ ഒളിപ്പിച്ചു വയ്ക്കും. ചരിത്രമറിയാത്ത ഒരാളിന്‍ രചനയിലെ ചരിത്രവും കവിതയില്ലാത്ത ആളിന്‍ അതേ രചനയിലെ കവിതയും ഫലിതമില്ലാത്തവന്‍ അതിലെ സരസത്വവും എങ്ങനെ തിരിച്ചറിയാനാവും? അപ്പോള്‍‍ താങ്കള്‍ ചോദിക്കാന്‍ പോകുന്നത് അത്രയ്ക്കക്കൊയുണ്ടോ ‘ഇത്’ എന്നാണ്.. ഞാന്‍ പറയുന്നത് ‘രചനകളെ‘പ്പറ്റിയാണ്.....
4. കോണ്‍ഗ്രസ്സിലെ അനീതികളെ ചൂണ്ടുമ്പോള്‍, മാര്‍ക്സിസ്റ്റു പ്രവര്‍ത്തകനെ അത് ആവേശം കൊള്ളിക്കും. തിരിച്ചാവുമ്പോഴോ..?നമ്മളെത്ര അനുഭവങ്ങളിലൂടെയാണ് ദിവസവും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്...കക്ഷി രാഷ്ട്രീയം, മതം, ജാതി, വ്യക്ത്യാരാധന....അപ്പോള്‍ ഒളിഞ്ഞിരിന്നുള്ള എല്ലാ കൂവലുകളും സത്യസന്ധങ്ങളല്ല.. നാമിപ്പോള്‍ ഫേബിളുകളുടെ കാലത്തുമല്ല.
5. പുറത്തു നടക്കുന്ന കാര്യം ഭൂരിപക്ഷം അറിയാതെ പോകുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം എന്താണ്? ഞാന്‍ അവയെ കുറച്ചു കാണുന്നില്ല. താങ്കള്‍ ഉദ്ധരിച്ച ഉദാഹരണങ്ങളൊക്കെ വലിയ കാര്യങ്ങളാണെന്ന മട്ടിലും കാണുന്നില്ല. അത് മറ്റൊരു വിഷയമാണ്‍. പ്രശ്നം, പൊതു പ്രവണതയുടെയാണ്, രാഷ്ട്രീയക്കാരുടെ പ്രസംഗം ശ്രദ്ധിക്കുക.. ഒരു ഉളുപ്പുമില്ലാതെ അവര്‍ക്ക് കള്ളം പറയാന്‍ പറ്റുന്നത് നമ്മൂടെ മറവികളില്‍ അത്രയ്ക്കു വിശ്വാസം അത്രയ്ക്കുള്ളതുകൊണ്ടാണ്. ഗുണ്ടായിസത്തിനിടയില്‍ വെടിയേറ്റു മരിച്ചയാള്‍ രക്തസാക്ഷി. പാര്‍ട്ടികെട്ടിപടുക്കാന്‍ ജീവിതം ഹോമിച്ചവനു പട്ടിണിമരണം. ഉദ്ധരിക്കാനാവാത്ത വിധത്തില്‍ വലുപ്പമുള്ളവയാണ് ഉദാഹരണങ്ങള്‍.
6. എഴുത്തിന്റെ പ്രബുദ്ധതയിലൊന്നും ഞാനും വകവിട്ട് വിശ്വസിക്കുന്നില്ല. കവലപ്രസംഗം കൂടുതല്‍ ഗുണം ചെയ്യുന്നു എന്നാണ് അനുഭവം. പ്രവൃത്തി.......ങുഹും... പത്രാധിപര്‍ക്കെഴുതുന്നതും പ്രവൃത്തിയാണ്. അങ്ങനെയും ചരിത്രത്തിലിടപെടാം(എന്‍ എസ് മാധവന്‍) അക്കാദമിക്.. എന്നത് മോശപ്പെട്ട കാര്യവുമല്ല.. അതു വേറെ ചര്‍ച്ചയ്ക്കുള്ള വിഷയം. എങ്കിലും ഉറുമ്പിനു ചിരട്ട സമുദ്രം തവളയ്ക്കു കിണറു സമുദ്രം .. അതാണല്ലോ ലോക നിയമം. അപ്പോള്‍ എഴുതുക തന്നെ, ആത്മനിന്ദയോടെ..

സ്തുതിപാഠ.... അങ്ങനെ ആരെയും എനിക്കറിയില്ല...താങ്കള്‍ നമ്മുടെ വായനക്കാരെ വല്ലാതെ Underestimate ചെയ്യുന്നു എന്നാണു തോന്നുന്നത്.
ചര്‍ച്ചയ്ക്കു നന്ദി. സ്വന്തം ‘വികൃതിയെ’ക്കുറിച്ചു പറയേണ്ടി വരുന്ന എന്റെ ആത്മനിന്ദ വായനയുടെയും എഴുത്തിന്റെയും ചില പ്രാഥമിക പ്രശ്നങ്ങള്‍ ഈ സംവാദം മുന്നോട്ടു വയ്ക്കുന്നു എന്ന നിലയില്‍ സഹിക്കാം എന്നു തോന്നുന്നു. അതുകൊണ്ടാണു ഞാന്‍ ഉച്ചത്തില്‍ തന്നെ സംസാരിക്കുന്നത് വീണ്ടും....

Submitted by Sufi on Tue, 2006-03-28 10:52.

ശിവന്റെ ലേഖനവും അതുയര്‍ത്തിയ പ്രതികരണങ്ങളും കണ്ടു.
ഇവിടെ രണ്ടു കാര്യങ്ങളാണ്‌ ശ്രദ്ധയര്‍ഹിക്കുന്നതു എന്നെനിക്ക്‌ തോന്നുന്നു.

ലേഖകന്റെ ശൈലിയും ഭാഷയും വായനക്കാരനിലേക്ക്‌ എത്രത്തോളം സംവേദിക്കപ്പെടുന്നു എന്നുള്ളതാണ്‌ ഒന്ന്.

ലേഖനമുയര്‍ത്തുന്ന വിഷയത്തിന്റെ പ്രസക്തിയും, അതു കാഴ്ച്ചവെക്കുന്ന സംവാദതലവുമാണ്‌ മറ്റൊന്ന്.

ബൃഹത്തായ ഒരു വിഷയത്തെ വളരെക്കുറഞ്ഞ ഖണ്ഡികകളില്‍ ഒപ്റ്റിമൈസ്‌ ചെയ്യാന്‍ ശ്രമിച്ചതു മൂലമുണ്ടായ ആശയക്കുഴപ്പമാണ്‌ ശിവന്‍ ലേഖനത്തില്‍ നേരിട്ട പ്രതിസന്ധിയെന്നെനിക്കു തോന്നുന്നു. ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങളാവട്ടെ വസ്തുതകളെ സമഗ്രമായി അവതരിപ്പിക്കാനുതകുന്നവിധം വര്‍ത്തിക്കാതെ വേറിട്ടു നില്‍ക്കുകയും ചെയ്തു.

ആദ്യ മൂന്നു പാരഗ്രാഫുകള്‍ ജനപ്രിയകലയായ സിനിമയില്‍ നിന്നുകൊണ്ട്‌ 'മറവി' എന്ന മാനസികപ്രഹേളികയെക്കുറിച്ചു പഠിക്കുമ്പോള്‍, പിന്നീടു വരുന്ന രണ്ടു പാരഗ്രാഫുകള്‍ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്നു കൊണ്ട്‌ വിഷയത്തെ നോക്കിക്കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍ ലേഖനത്തിന്റെ അവസാന ഭാഗങ്ങളിലാണ്‌ വിഷയത്തിന്റെ കാതല്‍ കടന്നു വരുന്നത്‌. അതു വളരെ തീക്ഷ്ണമാണ്‌ താനും. ഖണ്ഡികകളെ വിളക്കിച്ചേര്‍ക്കുന്ന കണ്ണികള്‍ ദുര്‍ബ്ബലപ്പെടുന്നത്‌ മൂലമാണ്‌ വായനക്കാരനില്‍ ചെറിയ ഒരു ആശയക്കുഴപ്പത്തിലേക്കു വഴുതി വീഴുന്നത്‌. ഇത്രയും ലേഖനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം.

എന്നാല്‍ ഇതേക്കുറിച്ചൊന്നും സ്പെസിഫിക്‌ ആയി പരാമര്‍ശിക്കാതെ കാടടച്ചു വെടി വെക്കുന്ന രീതിയാണ്‌ അജ്ഞാതന്‍ നടത്തിയത്‌. മാത്രമല്ല വിഷയസംബന്ധിയായി അദ്ദേഹത്തിന്‌ പങ്കു വെക്കാന്‍ യാതൊരു ആശയങ്ങളുമുണ്ടായിരുന്നില്ല താനും.

ലേഖകന്‍ സ്തുതിപാഠകരുടെ ഇടയില്‍പ്പെട്ട്‌ അഹങ്കരിക്കുകയാണെന്നും , സംവാദങ്ങളില്‍ ആളുകള്‍ എല്ലാത്തിനും ബലേഭേഷ്‌ അടിക്കുന്നുവെന്നും, തൂലികാനാമങ്ങളില്‍ ഒളിച്ചിരുന്ന് സംസാരിക്കുന്നതു ഭയം മൂലമാണെന്നും മറ്റും ആരോപണമുന്നയിക്കുന്നു. ഇത്തരം കുശുമ്പു കുത്തലുകള്‍ ചിന്ത സംവാദത്തിന്റെ ഉള്ളിലേക്കു തന്നെ കടക്കാന്‍ അര്‍ഹതയില്ലാത്തവയാണെന്നു തുറന്നു പറയുന്നതില്‍ അജ്ഞാതന്‌ വിരോധം തോന്നരുത്‌.

ഇനി വിഷയത്തെക്കുറിച്ച്‌...

'മറവി' എന്ന മാനസിക അവസ്ഥ മനുഷ്യന്‍ എന്ന ജീവിയുടെ കഴിവോ അതോ കഴിവുകേടോ എന്നതു തന്നെ ഒരു സംവാദവിഷയമാണ്‌.
പരിഷ്കൃതിയിലേക്കു കുതിക്കുന്ന മനുഷ്യന്റെ മൂല്യങ്ങളെ ബാധിക്കുന്ന മറവി...
മാറ്റങ്ങളെ ഇഷ്ടപ്പെടുന്ന പുതുതലമുറ മറക്കാന്‍ ശ്രമിക്കുന്ന കയ്പ്പേറിയ ചില പഴങ്കഥകള്‍...
വേഗതകൂടിയ യാന്ത്രികജീവിതത്തില്‍ താനറിയാതെ പലതും മറവിയിലേക്കു വഴുതി വീഴുന്ന മനുഷ്യന്റെ നിസ്സഹായത...
അങ്ങനെ ഒരുപാടു സംവാദതലങ്ങള്‍ ശിവന്റെ ലേഖനം ഉയര്‍ത്തിവിടുന്നുണ്ട്‌..

ബാക്കിയുള്ളവരുടെ ആശയങ്ങള്‍ക്കായി കാത്തിരിക്കുന്നു

Submitted by anjathan on Tue, 2006-03-28 13:07.

ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്നതായിരിന്നു ചുണ്ടിക്കാട്ടല്‍. അതിനുള്ള വ്യക്തമായ വിശദീകരണം നല്‍കിയിട്ടുമുണ്ട്. ഞാന്‍ ബഹുമാനിക്കുന്ന ആളാണ് ശിവന്‍. അദ്ദേഹത്തോട് കുശുമ്പുകാണികേണ്ട കാര്യം എനിക്കില്ലെന്ന് സുഹൃത്ത് മനസിലാക്കിയാലും.

(ലേഖകന്‍ സ്തുതിപാഠകരുടെ ഇടയില്‍പ്പെട്ട്‌ അഹങ്കരിക്കുകയാണെന്നും , സംവാദങ്ങളില്‍ ആളുകള്‍ എല്ലാത്തിനും ബലേഭേഷ്‌ അടിക്കുന്നുവെന്നും, തൂലികാനാമങ്ങളില്‍ ഒളിച്ചിരുന്ന് സംസാരിക്കുന്നതു ഭയം മൂലമാണെന്നും മറ്റും ആരോപണമുന്നയിക്കുന്നു. ഇത്തരം കുശുമ്പു കുത്തലുകള്‍...).

ഈ മൂന്നു കാര്യങ്ങളും എന്റെ പരാമര്‍ശത്തിലില്ല. തൂലികാ നാമങ്ങളില്‍ ഒളിച്ചിരുന്ന് സംസാരിക്കുന്നത് ഭയം മൂലമാണെന്ന് ഞാന്‍ എവിടെയാണ് എഴുതിയിരിക്കുന്നത്.

സംവാദത്തില്‍ ആളുകള്‍ ബലേഭേഷ് അടിക്കുന്നു എന്ന് ഞാന്‍ എഴുതിയെന്ന് പറയുന്നതും എവിടെയാണ്? (സബാഷ്, കലക്കി, ഉഗ്രന്‍ എന്നീ അഭിപ്രായങ്ങള്‍ മാത്രം പറയുന്നവരുണ്ട്. ഇതല്ലെ ഞാനെഴുതിയിരിക്കുന്നത്.)

ഞാനും ശിവനും പരസ്പരം പറഞ്ഞു കഴിഞ്ഞു. മനസിലാക്കേണ്ടത് മനസിലാക്കുകയും ചെയ്തു. അതിനിടയില്‍ വെറുതെ കുശുമ്പുകുന്നായ്മകള്‍ പറയാതെ സുഫീ.

Submitted by Gafoor on Thu, 2006-03-30 02:09.

'സ്തുതിപാഠക സംഘത്തിനിടയില്‍ പെട്ടുപോയ ഒരാളുടെ അഹന്തയാണ് താങ്കളുടെ സ്വയം പ്രതിരോധം. സ്വന്തം സൃഷ്ടി മഹത്തരമാണെന്ന ഈ അഹന്ത തന്നെയാണ് രണ്ടു വാക്കില്‍ ഒതുങ്ങേണ്ട മറുകുറിയെ അടിച്ചു പരത്തി സ്വയം പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാന്‍ താങ്കള്‍ക്കു പ്രേരണയാവുന്നതും.'

അജ്ഞാതാ, സൂഫി പറഞ്ഞതില്‍ കാര്യമുണ്ട്..

Submitted by cachitea on Thu, 2006-03-30 10:34.

സിനിമയെ ഉപജീവിച്ചാണ് ശിവന്‍ ലേഖനം തുടങ്ങുന്നത്, അവസാനിപ്പിക്കുന്നതും സിനിമയില്‍ തന്നെ. അപ്പോള്‍ സിനിമാ ടെര്‍മിനോളജി കടമെടുത്തു ചോദിച്ചാല്‍‍, വണ്‍ ലൈനര്‍ ആയ ഒരു ആശയം വികസിപ്പിക്കാന്‍ ശിവന്‍ സ്വല്‍പ്പം കാടുകയറിയിട്ടില്ലേ?

ബ്ലെസ്സിയുടെ രമേശന്‍ നായര്‍, കേരളീയ സമൂഹത്തിന്റെ മറവിയെ പ്രതിനിധീകരിക്കുന്നു - എന്നല്ലേ ശിവന് പറയാനുണ്ടായിരുന്നത്? ഈ ആശയം അവതരിപ്പിക്കാന്‍ കെ. എസ്. സേതുമാധവന്‍, കെ. പി. ആര്‍ ഗോപാലന്‍, ടി. എം. ജേക്കബ്, വിഷ്ണു ഭാരതീയന്‍, അനഘ, ശ്രീബാല, നളിനി ജമീല, ബ്ലെസ്സി തുടങ്ങിയവരെയൊക്കെ ശിവന്‍ ക്വോട്ട് ചെയ്യുകയാണ്.

ജയശീലന്‍, ആനക്കൂടന്‍, അജ്ഞാതന്‍ ഇവരെയൊക്കെ പ്രകോപിപ്പിച്ചത് ആശയപ്രകാശനത്തിന് ശിവന്‍ കൈക്കൊണ്ട രീതിയാണെന്നു തോന്നുന്നു.

ചെറിയാന്‍ കല്പകവാടിയുടെ ലാല്‍‌സലാം കണ്ടിട്ടില്ലേ? വണ്‍ ലൈനറാണ് സംഭവം - ഉറച്ച കമ്മ്യൂണിസ്റ്റുകാരനെ അയഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കുന്നു. ഇതു പറയാന്‍ ചെറിയാന്‍ സ്വീകരിച്ച ശൈലിയാണ് സിനിമയെ വന്‍ ഹിറ്റാക്കിയത്.

Submitted by pradeepanakoodu on Thu, 2006-03-30 11:28.

ബെന്നി ചര്‍ച്ചയെ ശരിയായ വഴിയില്‍ എത്തിച്ചിരിക്കുന്നു എന്നെനിക്കു തോന്നുന്നു. ബാക്കിയുള്ളവരുടെ അഭിപ്രായങ്ങളും വരട്ടെ.

Submitted by Sunil on Thu, 2006-03-30 13:42.

ശിവന്റെ വായനയുടേയും ആഴത്തിലുള്ള ചിന്തയുടേയും പ്രശ്നമാണത്‌. ഓ.കെ. സുദേഷിനെയും മറ്റും നോക്കിയാല്‍ ശിവനെ രണ്ടുകയ്യും കൂട്ടി തൊഴാം. ശിവന്റെരചനാരീതി വായനക്കാരില്‍ നിന്നും കൂടുതല്‍ പങ്കാളിത്തം ഡിമാന്റ് ചെയ്യുന്നുണ്ട്‌. അത്രയേ ഉള്ളൂ. ഇവിടെ രചയിതാവ്‌ ഭാഷയെ സങ്കീര്‍ണ്ണമായി ഉപയോഗിക്കണോ ലളിതമായി ഉപയോഗിക്കണോ ന്നതാണ്‍ പ്രശ്നം. അത്‌ തികച്ചും രചയിതാവിന്റെ പേഴ്സണാലിറ്റിയ്ക്കനുസരിച്ചിരിക്കും, അല്ലേ? അപ്പോ വായനക്കാരായ നമുക്ക് വലിയ കണ്ട്രോള്‍ ഇല്ല.

Submitted by Sivan on Thu, 2006-03-30 21:38.

(ചമ്മി ചുവന്നു നിന്നു കൊണ്ട്) സുനിലേ പയങ്കര അടിയായിപ്പോയി! ഇത്ര വലിയ മുഖസ്തുതി കേട്ടിട്ട് ആളുകളുടെ മുഖത്തെങ്ങനെ ഞാന്‍ ഇനി നോക്കും..! (പിന്നെയും നിന്നു ചമ്മുന്നു!)

തമാശ പറഞ്ഞതാണ്. സുദേഷ് വ്യത്യസ്തമായി ചിന്തിക്കുന്ന, മാഗ്നാനിമിറ്റിയും കാലിബറുമുള്ള കൂട്ടത്തിലാണ്. (എനിക്ക് നേരിട്ടറിയില്ല, വായിച്ചറിവേയുള്ളൂ, തെറ്റിദ്ധരിക്കേണ്ട.) അദ്ദേഹത്തിന്റെ പ്രശ്നം ഭാഷയെ സംബന്ധിക്കുന്നതാണ്. അതായത് ചിന്ത ഭാഷയേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന അവസ്ഥ. വേഗത്തിലെഴുതുമ്പോള്‍ ‍വിട്ടു പോകുന്ന അക്ഷരങ്ങള്‍ വായിക്കുന്നവന്‍ കൂട്ടിവായിക്കേണ്ടതുപോലെ ഇവിടെയും ഒരു കൂട്ടി വായന ആവശ്യമായി വരുന്നു. ഭൂരിപക്ഷത്തിന്റെ സംവേദനവുമായി രാജിയാകാതെ വരുന്ന ഭാഷാതലത്തെ തിടമ്പേറ്റി എഴുന്നള്ളിക്കുകയാണ് സുദേഷ് ചെയ്യുന്നത്, ആഹ്ലാദത്തോടെ. മുന്‍‌ധാരണകളുടെ ജനാധിപത്യവുമായി ഒരു സഖ്യത്തിനുമില്ലെന്നാ‍ണ് പ്രമേയതലത്തിലും സുദേഷിന്റെ ലേഖനങ്ങള്‍ പറയുന്നത്. അതുകൊണ്ട് അവയ്ക്ക് കടന്ന അര്ത്ഥങ്ങളുണ്ട്. പ്രാവാസികമായ സംവേദനത്വത്തിന്റെ ഒരു വഴി കൂടിയാണത്. അത്തരം അന്വേഷണങ്ങള്‍ ഇനി നടക്കേണ്ടതുണ്ട്. എങ്കിലും ഓ വി വിജയന്‍ പണ്ട് ആഷാമേനോനോട്, ഭാഷാകാര്യത്തില്‍ ചില ഒത്തുത്തീര്‍പ്പുകളൊക്കെ ആയിക്കൂടേ എന്നു ചോദിച്ചിട്ടുണ്ട്. അതു തന്നെ കടം കൊണ്ടു ചോദിക്കാം, സുദേഷേ.......

Submitted by pradeepanakoodu on Fri, 2006-03-31 10:24.

അപ്പോള്‍ ശിവാ, ചിന്തിക്കുന്നതിന്റെ വേഗത അല്പം കുറച്ച് ഭാഷയുമായി ഒരു ഒത്തു തീര്‍പ്പിലെത്തിയാല്‍ പ്രശ്നം തീരില്ലെ....(ഇത്തിരിയോളം മതി)

Submitted by Sivan on Fri, 2006-03-31 23:11.

ഇവിടെ വച്ചാണ് നമ്മളില്‍ പലരും ഒന്നും രണ്ടും പറഞ്ഞ് തെറ്റുന്നത്. വിചാരിച്ചാല്‍ എനിക്കു പുലിയെ പിടിക്കാം.. പക്ഷേ വിചാരിക്കുന്നതെങ്ങനെ? ഒന്നു ശ്രമിച്ചാല് എനിക്കും ദോസ്റ്റോവ്സ്കിയെപ്പോലെ എഴുതാം.. പക്ഷേ... എങ്ങനെ? ഭാഷയ്ക്ക് ബോധവുമായി എന്ന പോലെ അബോധവുമായി ഗാഢബന്ധമുണ്ട്. (വിജയന്‍ മാഷിന്റെ ഭാഷയില്‍ ഇരട്ടത്തലയുള്ള പാമ്പ്!)സ്വപ്നത്തെ നിയന്ത്രിക്കുന്നത് എളുപ്പമല്ലാത്ത പോലെ, ഭാഷയുടെ രൂപീകരണ പ്രക്രിയയിലും പ്രകാശനരീതിയിലും ഉള്ള വൈയക്തികാംശങ്ങളെ കുടഞ്ഞുകളയുക, പറയുന്നതുപോലെ അത്ര എളുപ്പമല്ല. അങ്ങനെയാണത് ദര്‍ശനവുമായി ബന്ധപ്പെടുന്നത്. 1969-ല്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍’ നാം കണ്ടതു ഒരു പുതിയ ഭാഷയായിരുന്നു. നവീനമായ ഒരു ദര്‍ശനത്തിന്റെ അന്തരീക്ഷമാണ്‍ ആ ഭാഷ സൃഷ്ടിച്ചത്. ‘തലമൂറകളി‘ലെത്തിയപ്പോഴോ, അപ്പോഴേക്കും സാമാന്യത്തിനു കൂടി പരിചിതമായി ‍കഴിഞ്ഞ ആ ഭാഷയ്ക്കു പുതുതായി ഒന്നും മുന്നില്‍ വയ്ക്കാനില്ലെന്നു നമുക്കു തോന്നി.
മൌലികത എന്നതു വേറിട്ട് നടക്കലാണ്.

Submitted by jayaseelan on Sun, 2006-04-02 07:38.

ശിവകുമാര്‍,
താങ്കളുടെ ലേഖനം വായിച്ച്‌ ഒരു അഭിപ്രായം എഴുതുമ്പോള്‍ അത്‌ ഒരു വിവാദം ആയിത്തീരും എന്ന്‌ തീരെ പ്രതീക്ഷിച്ചിരുന്നില്ല. സത്യത്തില്‍ ഏപ്രില്‍ മാസത്തെ 'തര്‍ജ്ജനി' വായിക്കാന്‍ വന്നപ്പോള്‍ മാത്രമാണ്‌ ഇത്‌ ഒരു വിവാദം ആയത്‌ ഞാന്‍ അറിയുന്നത്‌. താങ്കള്‍ ആ ലേഖനം രണ്ടാവര്‍ത്തി കൂടെ വായിച്ചു നോക്കുക. തുടങ്ങുന്നത്‌ എഴുപതുകളിലെ സിനിമയെ വിഷയമാക്കിക്കൊണ്ട്‌. അവസാനിക്കുന്നതും അടുത്തകാലത്തെ സിനിമയെ ഉദാഹരിച്ചുകൊണ്ടു തന്നെ. പക്ഷെ ഇടയില്‍ പറഞ്ഞ കാര്യങ്ങളും ആദ്യവും അവസാനവും പറഞ്ഞ സിനിമകളും തമ്മില്‍ ബന്ധപ്പെടുത്തുന്ന കാര്യം എന്താണ്‌? പുനര്‍ജ്ജന്‍മത്തെപ്പറ്റിയും ആ ജന്‍മം വരെ കൊണ്ടുപോവുന്ന ഓര്‍മ്മകളും ആണ്‌ ആദ്യം പറഞ്ഞ സിനിമകളിലെ പ്രമേയം. രണ്ടു തരം മറവി രോഗങ്ങള്‍ ആണ്‌ 'ഇന്നലെ'യിലെയും 'തന്‍മാത്ര'യിലെയും പ്രമേയങ്ങള്‍. ഇതും രാഷ്ടീയ സമകാലീക സംഭവങ്ങളും തമ്മില്‍ ബന്ധപ്പെടുത്താന്‍ താങ്കള്‍ പെടാപ്പാടുപെടുകയാണ്‌. ഈ സിനിമാക്കസര്‍ത്ത്‌ ഒഴിവാക്കി (ആദ്യത്തെ നാലു ഖണ്ഡിക ഒഴിവാക്കി) പറയാനുള്ള കാര്യങ്ങള്‍ നേരെ ചൊവ്വെ പറഞ്ഞിരുന്നെകില്‍ കുറച്ചു കൂടി നന്നാവുമായിരുന്നു എന്ന്‌ മാത്രമെ എനിക്ക്‌ പറയാനുള്ളൂ.
വാല്‍ക്കഷ്ണം.... മണിച്ചിത്രത്താഴ്‌ ഒരു പ്രേതകഥായായിരുന്നില്ല. ഒരു മനോരോഗിയുടെ കഥ അല്‍പം പൊടിപ്പും തൊങ്ങലും വെച്ച്‌ അവതരിപ്പിച്ചു എന്നെയുള്ളൂ. വേണമെങ്കീല്‍ ഇരട്ട വ്യക്തിത്വം എന്ന്‌ പറയാം. ഓര്‍മ്മയും മറവിയും ആയി ആ കഥയെയും ബന്ധപ്പെടുത്താന്‍ താങ്കള്‍ ശ്രമിച്ചത്‌ ഒരു കടന്ന കൈ തന്നെയല്ലെ. 'ഓര്‍മ്മകള്‍ മരിക്കുമൊ' എന്ന സേതുമാധവന്‍ ചിത്രം എന്തെ വിട്ടു പോയി? :)

Submitted by Sivan on Sun, 2006-04-02 13:50.

:arrow:

Submitted by jayaseelan on Sun, 2006-04-02 19:16.

താങ്കളെ സ്വന്തം ലേഖനം വിശദീകരിക്കുക എന്ന ധര്‍മ്മ സങ്കടത്തിലേക്ക്‌ ഇനിയും കൊണ്ടു പോവാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടു മാത്രം ഞാന്‍ ഇത്‌ ഇവിടെ നിറുത്തുന്നു. 'താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ' എന്ന ആശംസയോടെ.

Submitted by baburaj on Sat, 2006-04-08 23:44.

“ സ്വന്തം ലേഖനം വിശദീകരിക്കുക എന്ന ധര്‍മ്മ സങ്കടത്തിലേക്ക്‌ ഇനിയും കൊണ്ടു പോവാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടു മാത്രം ഞാന്‍ ഇത്‌ ഇവിടെ നിറുത്തുന്നു. 'താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ' എന്ന ആശംസയോടെ.“

സ്വന്തം ലേഖനം വിശദീകരിക്കുക എന്നത് എന്നത് സങ്കടമാവാം. പക്ഷെ എങ്ങനെ ധര്‍മ്മ സങ്കടമാവും? ധര്‍മ്മ സങ്കടം എന്ന വാക്കിന്റെ അര്‍ത്ഥം ജയശീലനു അറിഞ്ഞുകൂടാ അല്ലേ?. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ എന്നുള്ളതിന്റെ ശരിക്കുള്ള ആശയം നിന്റെ വിശ്വാസങ്ങള്‍ നിന്റെ കൈയില്‍ തന്നെ ഇരിക്കട്ടെ എന്നാണ്. അപ്പോള്‍ എന്തിനാണ് ചര്‍ച്ച ? അത് സംവാദത്തിന്റെ ഭാഷയല്ല. അസഹിഷ്ണുവായ പൌരോഹിത്യത്തിന്റെയാണ്. അതൊരു വലിയ കാര്യമായി പൊക്കിപിടിക്കുന്നത് എത്ര പഴഞ്ചനാണ് ജയശീലാ...
ആശംസിക്കുക എന്ന വാക്ക് സാധാരണ നമ്മളേക്കാള്‍ താഴ്ന്ന നിലയിലുള്ളവരോട് പ്രയോഗിക്കുന്നതാണ്. തുല്യനിലയിലോ ഉയര്‍ന്ന നിലയിലോ ഉള്ളവരോട് അങ്ങനെ പ്രയോഗിക്കുന്നത് ഭാഷാപരമായ വൈകല്യമാണ്. (സ്വാഗതം ആശംസിക്കുന്നു എന്നത് തെറ്റായ പ്രയോഗമാണ്)

വെറും രണ്ടു വരിയേ ജയശീലന്‍ എഴുതിയുള്ളൂ അതില്‍ തന്നെ എത്ര തെറ്റ്!

Submitted by jayaseelan on Sun, 2006-04-09 05:28.

മോനെ ബാബുരാജാ,നിര്‍ഭാഗ്യവശാല്‍ ഞാന്‍ 'താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ' എന്നും ശിവണ്റ്റെ ധ:ര്‍മ്മ സങ്കടത്തെപ്പറ്റിയും എന്തിനു വേണ്ടി എഴുതി എന്ന്‌ പറഞ്ഞു തരാന്‍ ശിവണ്റ്റെ പോസ്റ്റ്‌ എണ്റ്റെ പോസ്റ്റിനു മുകളില്‍ ഇപ്പോള്‍ കാണാനില്ല. തണ്റ്റെ വാദങ്ങള്‍ എത്ര നിരര്‍ത്ഥകമാണ്‌ എന്ന്‌ സ്വയം ബോദ്ധ്യപ്പെട്ടതുകൊണ്ടൊ എന്തൊ ശിവന്‍ സ്വന്തം പോസ്റ്റ്‌ വിദഗ്ദമായി 'ഡിലേറ്റ്‌' ചെയ്ത്‌ രക്ഷപ്പെട്ടിരിക്കയാണ്‌. സ്വന്തം ലേഖനത്തെപ്പറ്റി വിശദീകരിച്ച്‌ തരുന്നതിലുള്ള ധര്‍മ്മ:സങ്കടത്തെപ്പറ്റി വിലപിച്ചത്‌ ശിവന്‍ ആയിരുന്നു. അതിണ്റ്റെ മറുപടി ആയിരുന്നു എണ്റ്റേത്‌/ പിന്നെ എണ്റ്റെ പരിമിതമായ വിദ്യാഭ്യാസം വെച്ച്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ള അര്‍ത്ഥം 'ധര്‍മ്മ:സങ്കടം' എന്ന്‌ വെച്ചാല്‍ ചെയ്യാനും വയ്യ ചെയ്യാതിരിക്കാനും വയ്യ എന്ന അവസ്ഥ ആണ്‌. ആ അര്‍ത്ഥത്തില്‍ ശിവന്‍ ആ വാചകം അവിടെ ഉപയോഗിച്ചതിണ്റ്റെ അര്‍ത്ഥം എനിക്ക്‌ മനസ്സിലായിരുന്നു. മലയാളം നിഖണ്ഡു കൈയില്‍ ഇല്ലാത്തതുകൊണ്ട്‌ ആ വാക്കിന്‌ വേറെ വല്ല അര്‍ത്ഥവും ഉണ്ടൊ എന്ന്‌ നോക്കി പറയാന്‍ എനിക്ക്‌ നിവൃത്തിയും ഇല്ല. പിന്നെ 'താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ' എന്നത്‌ പുരോഹിതന്‍മാര്‍ക്ക്‌ സംവരണം ചെയ്ത്‌ വച്ചിരിക്കുന്ന ഒരു വാചകമാണെന്നതും അത്‌ അസഹിഷ്ണുവായ പുരോഹിതണ്റ്റെ വാക്കാണെന്നതും പുതിയ അറിവാണ്‌. ഞാന്‍ മനസ്സിലാക്കിയത്‌ മറ്റൊരാളൂടെ വിശ്വാസത്തെ ബഹുമാനിക്കുന്ന ഒരാളുടെ വാക്കുകള്‍ ആയിട്ടായിരുന്നു. അത്‌ ഞാന്‍ എഴുതാന്‍ സംഗതി 'മണിചിത്രത്താഴ്‌' എന്ന പടം പഴയ ജന്‍മത്തിലെ ഓര്‍മ്മ മറ്റൊരു ജന്‍മത്തിലേക്ക്‌ കൊണ്ടു പോവുന്നതിണ്റ്റെ കഥയാണ്‌ എന്ന ഭൂലോക മണ്ടത്തരം കണ്ടതുകൊണ്ടായിരുന്നു. അതിന്‌ ഒരു വിശദീകരണത്തിണ്റ്റെ കൂടെ ആവശ്യം ഇല്ല എന്ന്‌ തോന്നി. (എന്തായാലും ബാബുരാജ്‌ പറഞ്ഞ അര്‍ത്ഥത്തില്‍ എടുത്താല്‍ ആ വാചകം അവിടെ കൂടുതല്‍ യോജിക്കും എന്ന്‌ എനിക്ക്‌ ഇപ്പോള്‍ തോന്നുന്നു. )അവസാനമായി താങ്കള്‍ക്ക്‌ ഒരു ഉപദേശം. ചുമ്മാ കണ കുണ എന്ന്‌ വാദം നിരത്താതെ വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അതാവും ഏറെ ഉത്തമം.

Submitted by baburaj on Sun, 2006-04-09 14:44.

ശിവന്റെ പോസ്റ്റ് കണ്ടില്ല, അതുകൊണ്ട് ധരമ്മ സങ്കടം ഏതര്‍ഥത്തിലായിരുന്നു എന്നറിയില്ല. എങ്കിലും താങ്കള്‍ പ്രയോഗിച്ചതു തെറ്റായിട്ടാണ്.
പോസ്റ്റ് ഡിലീറ്റു ചെയ്തതിന്റെ കാരണം ശിവന്‍ തന്നെ എഴുതണം.

താങ്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, എല്ലാ അര്‍ത്ഥവും നിഘണ്ഡു നോക്കിയാല്‍ കിട്ടില്ല. പ്രത്യേകിച്ചും വാക്യങ്ങളുടെ ധ്വനി. ആശയത്തിന്റെ വിപരീതാര്‍ത്ഥം. അതിന് വേറെ അറിവു വേണം. ലോക പരിചയവും വികസിച്ച ബോധവും വേണം. അതുകൊണ്ടാണ് ‘ നിന്റെ വിശ്വാസം...’ എന്നുള്ള വാക്യത്തിന്റെ പൊരുള്‍ താങ്കള്‍ക്ക് മനസ്സിലാവാതെ പോകുന്നത്. അതേ പ്രശ്നം തന്നെ യാണ് താങ്കളുടെ വായനയിലുമുള്ളത്.
“അത്‌ ഞാന്‍ എഴുതാന്‍ സംഗതി 'മണിചിത്രത്താഴ്‌' എന്ന പടം പഴയ ജന്‍മത്തിലെ ഓര്‍മ്മ മറ്റൊരു ജന്‍മത്തിലേക്ക്‌ കൊണ്ടു പോവുന്നതിണ്റ്റെ കഥയാണ്‌ എന്ന ഭൂലോക മണ്ടത്തരം കണ്ടതുകൊണ്ടായിരുന്നു. അതിന്‌ ഒരു വിശദീകരണത്തിണ്റ്റെ കൂടെ ആവശ്യം ഇല്ല എന്ന്‌ തോന്നി. “
ഇങ്ങനെയൊരു വാക്യമില്ല ലേഖനത്തില്‍. “ഓര്‍മ്മകളുടെ കാലാന്തരത്തിലെ വീണ്ടെടുപ്പ് “ എന്ന പ്രയോഗം ശരിക്കു മനസ്സിലാവാതെ പോയതാണ് താങ്കളുടെ പ്രശ്നം. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്നു...

“അവസാനമായി താങ്കള്‍ക്ക്‌ ഒരു ഉപദേശം. ചുമ്മാ കണ കുണ എന്ന്‌ വാദം നിരത്താതെ വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അതാവും ഏറെ ഉത്തമം.“

... ഈ സംവാദത്തില്‍ പറഞ്ഞ എത്രയോ കാര്യങ്ങളുണ്ട്.. അതു വല്ലതും മനസ്സിലായോ? അങ്ങനെയുള്ള ഒരാളോട് എന്തു പറയാന്‍..?
ഒരു കാര്യം മനസ്സിലാവാതെ പോച്ച തല്ലുമ്പോഴാണ് കണകുണയായിത്തീരുന്നത്. അതു താങ്കള്‍ ചെയ്തതിനേക്കാള്‍ സമര്‍ത്ഥമായി ഇവിടെ മാറ്റാരും ചെയ്തിട്ടില്ല. അവനവനെ തന്നെ തിരിഞ്ഞു കടിക്കുന്ന പാമ്പാണ് താങ്കള്‍ നിരത്തുന്ന ഓരോ വാക്യവും എന്നത് എനിക്കു തന്നെ ദുഃഖമുണ്ടാക്കുന്നു.
ഇനി ഒരു ഉപദേശം എനിക്ക് താങ്കളേക്കാള്‍ പ്രായമുണ്ട്.. (ഈ അറിവ് താങ്കളുടെ ബ്ലോഗില്‍ നിന്നു കിട്ടിയത്) അങ്ങനെയുള്ള ഒരാളെ മോനേ എന്നു വിളിക്കുന്നത്..... ....നാട്ടു ഭാഷയില്‍.. ...... ...

ഞാന്‍ പറയാതെ അറിയാമല്ലോ.... :D

Submitted by jayaseelan on Sun, 2006-04-09 22:19.

ഹ ഹ.താങ്കളൂടെ പ്രായവും മറ്റു വിശദവിവരങ്ങളും നോക്കിയായിരുന്നില്ല ഞാന്‍ മോനെ എന്ന്‌ വിളിച്ചത്‌. അതുകൊണ്ടു തന്നെ അതിന്‌ വലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല. എണ്റ്റെ ഇത്രകാലത്തെ പരിചയം വെച്ച്‌ ഞാന്‍ മനസ്സിലാക്കിയിരിക്കുന്ന ഒരു കാര്യം ജയശീലനെപ്പോലെ അപൂര്‍വ്വം ചിലര്‍ മാത്രമെ സ്വന്തം ഡീറ്റെയിത്സ്‌ സത്യസന്ധമായി വെബില്‍ കൊടുക്കാറുള്ളൂ എന്നതാണ്‌. അതുകൊണ്ടു തന്നെ വെബില്‍ക്കൂടെ സംസാരിക്കുന്ന അളിണ്റ്റെ ഡീറ്റെയിത്സ്‌ ചികയാന്‍ ഞാന്‍ നില്‍ക്കാറില്ല.
2. ധര്‍മ്മ സങ്കടം എന്നതിന്‌ ഞാന്‍ പറഞ്ഞ അര്‍ത്ഥം (ചെയ്യാനും വയ്യ ചെയ്യാതിരിക്കാനും വയ്യ എന്ന അവസ്ഥ) അല്ല എന്നാണൊ താങ്കള്‍ പറഞ്ഞു വരുന്നത്‌? എന്തായാലും എണ്റ്റെ കൈയില്‍ നിഘണ്ഡു ഇല്ല എന്ന്‌ പറഞ്ഞ സ്ഥിതിക്ക്‌ 'എല്ലാ വാക്യങ്ങളുടെയും അര്‍ത്ഥം നിഘണ്ഡു നോക്കിയാല്‍ കിട്ടില്ല' എന്ന പ്രയോഗത്തിന്‌ എന്തു പ്രസക്തി?
3. മണിചിത്രത്താഴിണ്റ്റെ കാര്യം വ്യക്തമായിത്തന്നെ ഡിലേറ്റ്‌ ചെയ്ത പോസ്റ്റില്‍ ഉണ്ടായിരുന്നു.
എനിക്ക്‌ മറ്റൊന്നും താങ്കളോട്‌ ഈ വിഷയത്തെപ്പറ്റി പറയാനില്ല. എന്തായാലും പ്റായത്തെ ബഹുമാനിക്കണമല്ലൊ. അത്കൊണ്ട്‌ ഞാന്‍ ഇത്‌ ഇവിടെ നിറുത്തുന്നു
ഒരു കാര്യം കൂടി. ധര്‍മ്മ സങ്കടം എന്ന്‌ പറഞ്ഞാല്‍ മറ്റൊരര്‍ത്ഥമാണ്‌. ഓര്‍മ്മയുടെ കാലാന്തരത്തിലെ വീണ്ടെടുപ്പ്‌ എന്ന്‌ വെച്ചാല്‍ ജയശീലന്‌ മനസ്സിലാവാത്ത ഒരു നിഗൂഡ അര്‍ത്ഥം ഉണ്ട്‌ എന്നൊക്കെ പറയുന്നതിനെയാണ്‌ കണ കുണ വാദം എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌. ധര്‍മ്മ സങ്കടത്തിണ്റ്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നും ജയശീലന്‌ മനസ്സിലാവാത്ത ആ നിഗൂഡാര്‍ത്ഥം എന്താണ്‌ എന്നും പറഞ്ഞു തരാന്‍ മെനക്കെട്ടിട്ടില്ല എന്നതാണ്‌ അത്‌ 'കണ കുണ' വാദം ആക്കുന്നത്‌. പിന്നെ 'നിണ്റ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന പ്രയോഗത്തെ പുരോഹിതണ്റ്റെ അസഹിഷ്ണുത യാക്കിയ ബുദ്ധിയെ നമിക്കാതെ വയ്യ.

Submitted by baburaj on Mon, 2006-04-10 15:25.

എന്നാല്‍ നമിക്കൂ സുഹൃത്തേ അത്രയെങ്കിലും നന്മ മനസ്സിനുണ്ടാവട്ടേ! ഒച്ചയെയും കൂക്കു വിളിയേയും ക്കാള്‍ എത്ര നല്ല കാര്യമാണത്!

Submitted by anjathan on Tue, 2006-04-11 16:02.

ഗ്രാമറിനെ കുറിച്ചു ഇത്രയേറെ അറിവുള്ള ഒരാള്‍ കൂടി ഈ ഭുമിമലയാളത്തില്‍ ഉണ്ടെന്നറഞ്ഞതില്‍ നമുക്ക് സന്തോഷിക്കാം.

ക്ലാ ക്ലാ ക്ലി ക്ലീ ക്ലൂ ക്ലൂ
മുറ്റത്തൊരു ശബ്ദം
സുരേഷ് തിരിഞ്ഞു നോക്കി
അവിടെയൊന്നും കണ്ടില്ല !

ബാബുരാജ് ഈ എഴുതിയിരിക്കുന്നത് ജയശീലന്‍ കണ്ടില്ലെന്ന് തോന്നുന്നു. കണ്ടിരുന്നെങ്കില്‍ തിരിഞ്ഞു നോക്കില്ലായിരുന്നു. ഇതു വെറും ക്ലാ ക്ലാ ക്ലിയാ ജയശീലാ, നോക്കിയിട്ടു കാര്യമില്ല.ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍ എന്നൊന്ന് പറഞ്ഞു നോക്കൂ.....

Submitted by Sivan on Tue, 2006-04-11 20:05.

കഴിഞ്ഞ കുറേ കമന്റുകള്‍ തീരെ വ്യക്തിപരമാണ്. ഇതിങ്ങനെ തുടരണോ? മറ്റൊരിടത്ത ആരോ പറഞ്ഞതു പോലെ ഇന്നതേ എഴുതാവൂ എന്നൊന്നും ആരും ഇവിടെ എഴുതി വച്ചിട്ടില്ല. എങ്കില്‍ പോലും ..
ഒരു ലേഖനത്തിനോടുള്ള ഇഷ്ടക്കേട്, അത് ഇഷ്ടപ്പെടുന്നവരുടെ നേരെയുള്ള ഇഷ്ടക്കേടായി പരിണമിക്കുന്നത് കണ്ടതുകൊണ്ടാണ് ഈ കുറിപ്പ്. (തിരിച്ചും.. അതിഷ്ടപ്പെടാത്തവരുടെ നേരെയുള്ള ഇഷ്ടക്കേടായും..!) ഒടുവില്‍ നാം എത്തിച്ചേരുക അവനവനെ തന്നെ വിശദീകരിക്കുന്നതിലും മേന്മ പറയുന്നതിലുമുള്ള ഒരവസ്ഥയിലായിരിക്കും. ചില ശരികള്‍ കാലം കഴിഞ്ഞു മണ്ടത്തരമാകുന്നതിനും ചില മണ്ടത്തരങ്ങള്‍ കാലം കഴിഞ്ഞ് വലിയ ശരികളായി പരിണമിക്കുന്നതിനും എത്ര ഉദാഹരണങ്ങളുണ്ട് നമ്മുടെ മുന്നില്‍. അതുകൊണ്ട് തീര്‍പ്പുകളില്‍ എത്താതിരിക്കാം. പകരം ആശയങ്ങള്‍ വിനിമയം ചെയ്യാം..(communicate somehow!)
ഗിരിജയുടെയും ആന്റണിയുടെയും ലേഖനങ്ങളെപ്പറ്റിയും സമാനമായ വാദ പ്രതിവാദങ്ങള്‍ ‍ കണ്ടു. എന്തു കൊണ്ട് അവയുടെ ചര്‍ച്ചയിലൂടെ നമുക്ക് ഈ ത്രെഡ് മുന്നോട്ട് കൊണ്ടു പൊയ്ക്കൂടാ....?

Submitted by jayaseelan on Tue, 2006-04-11 20:10.

ഈ പരിപാടി നിറുത്താം എന്ന്‌ വെച്ചാലും സമ്മതിക്കില്ലല്ലൊ. ക്ള ക്ളാ ക്ളി ക്ളി എന്ന്‌ തുടങ്ങുന്ന വാചകങ്ങള്‍ കാണാതിരിക്കാന്‍ മാത്രം എനിക്ക്‌ കണ്ണിന്‌ കുഴപ്പം ഒന്നും ഇല്ല. ആദ്യം കണ്ടപ്പോള്‍ അത്‌ പോസ്റ്റിണ്റ്റെ കൂടെ ഉള്ളതാണെന്ന്‌ ഞാന്‍ തെറ്റിദ്ധരിച്ചു പോയിരുന്നു. പിന്നെ ആവര്‍ത്തിച്ച്‌ കണ്ടപ്പോഴാണ്‌ അത്‌ ഒരാളുടെ സിഗ്നേച്ചര്‍ ആണെന്ന്‌ മനസ്സിലായത്‌. അതില്‍ നിന്ന്‌ തന്നെ ആ സിഗ്നേച്ചറിണ്റ്റെ ഉടമയെപ്പറ്റി വ്യക്തമായ ഒരു ധാരണ ഒരാള്‍ക്ക്‌ കിട്ടുമല്ലൊ. പിന്നെ ഗ്രാമറിനെപ്പറ്റി വ്യക്തമായ ധാരണയുള്ള ആള്‍ എന്ന്‌ ജയശീലനെപ്പറ്റിയാണ്‌ പറഞ്ഞതെങ്കില്‍ തെറ്റിപ്പോയി. ഞാന്‍ ഒരു പാവം. നിഘണ്ഡു വിനു 'ഘ' യാണോ 'ഖ' ആണോ ഉപയോഗിക്കുക എന്നു പോലും വ്യക്തമായി അറിയാത്ത ഒരു പാവം.

Submitted by Sivan on Tue, 2006-04-11 20:21.

ജയശീലാ,
അജ്ഞാതന്റെ ലാസ്റ്റ് കമന്റ് താങ്കളെ അനുകൂലിച്ചും ബാബുരാജിനെ എതിര്‍ത്തുമുള്ളതായിരുന്നു. അദ്ദേഹം താങ്കളുടെ വാക്യത്തിലെ തെറ്റുകള്‍ കണ്ടുപിടിച്ചെഴുതിയതിനെ വിമര്‍ശിച്ചാണ് അജ്ഞാതന്‍ അങ്ങനെ എഴുതിയത്. അതു താങ്കളെ ഒരു തരത്തിലും മുറിപ്പെടുത്തുന്നതല്ല.

അഭിപ്രായങ്ങള്‍ തുറന്നു പറയുക എന്ന പരിപാടി ഒരു കാരണവശാലും നിറുത്തരുത്. അതില്ലാത്ത, നിശ്ശബ്ദമായ ഒരു ലോകത്ത് ജീവിക്കുന്നത് ഒരു തരത്തിലും അഭിമാനകരമായ കാര്യമല്ല.

Submitted by jayaseelan on Wed, 2006-04-12 07:54.

]

Quote:
അഭിപ്രായങ്ങള്‍ തുറന്നു പറയുക എന്ന പരിപാടി ഒരു കാരണവശാലും നിറുത്തരുത്. അതില്ലാത്ത, നിശ്ശബ്ദമായ ഒരു ലോകത്ത് ജീവിക്കുന്നത് ഒരു തരത്തിലും അഭിമാനകരമായ കാര്യമല്ല.

പറയാനുള്ള അഭിപ്രായങ്ങള്‍ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക്‌ Sivan പറഞ്ഞതു പോലെ വ്യക്തിപരമായ പരാമറ്‍ശങ്ങള്‍ക്കു വേണ്ടി ഈ സംവാദം നീട്ടുന്നതില്‍ അര്‍ത്ഥമൊന്നും ഇല്ലല്ലൊ. നമുക്ക്‌ അടുത്ത വിഷയത്തിലേക്ക്‌ കടക്കാം. അതാവും ഏറെ ഉത്തമം.

Submitted by baburaj on Wed, 2006-04-12 14:31.

ഓകെ. ഓകെ.. ഞാനും നിര്‍ത്തുന്നു. ഇതു കൂടി പറഞ്ഞോട്ടെ..
ക്ലാക്ലാ.. എന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല എന്നുള്ളത് ഇവിടത്തെ ചില കമന്റുകളെ ഉദ്ദേശിച്ചാണ് എഴുതിയത് ..ഹി ഹി ഹി..
ഇതു കണ്ട് കൈപൊക്കിയവരൊക്കെ ഈ കാറ്റഗറിയില്‍ വരും,,,
:P
ധ്വനി ധ്വനി എന്നു കേട്ടിട്ടുണ്ടോ ആവോ.....
സാരമില്ല പോട്ടെ...

Submitted by jayaseelan on Thu, 2006-04-13 08:53.

ഹ ഹ ഹ ഹ. ഇവിടുത്തെ ചില കമന്റുകളെ അല്ല. ഇവിടുത്തെ എല്ലാ കമന്റുകളെയും എന്ന്‌ വേണം മനസ്സിലാക്കാന്‍. കാരണം ബാബുരാജിന്റെ എല്ലാ പോസ്റ്റിന്റെ അടിയിലും കാണണമല്ലൊ ആ സിഗ്നേച്ചര്‍. ചുരുക്കിപ്പറഞ്ഞാല്‍ ചിന്ത ഡോട്‌ കോമില്‍ ബാബുരാജ്‌ ഒന്നും കണ്ടില്ല എന്നര്‍ത്ഥം.
ഞാനും ഒരു കണ്ണൂര്‍ക്കാരനാണെ. അതുകൊണ്ട്‌ ഇത്‌ പോലുള്ള ജനുസ്സ്‌ അവിടെ വേറെ ഉണ്ടൊ എന്ന്‌ ചോദിക്കുന്നില്ല.