തര്‍ജ്ജനി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്

മെയില്‍: thambivn@gmail.com

Visit Home Page ...

കവിത

അമ്മ

നെന്നേം വയറ്റീ ചോന്നിട്ടാടാ
ഈ കണ്ട കോള് പാടായ പാടൊക്കെ
കൊയ്യാന്‍ പോയേന്ന്
പതം പറഞ്ഞിരുന്നു
പീള കെട്ടിയ
കണ്ണ് നിറച്ചമ്മ.

നെന്റച്ഛന്‍ ഇട്ടിട്ട് പോയപ്പൊ
കണ്ണീരൊഴുക്കി
മോങ്ങാതിരുന്നത്
നെന്നെപ്പോലെ ഒരാങ്കുട്ട്യാണല്ലോ
ദൈവേ, നിക്കെന്നാശ്വസിച്ചാണല്ലോന്ന്
അടക്കേം വെറ്റിലേം കൂട്ടി
ആഞ്ഞിടിച്ച് പല്ലില്ലാത്ത വായില്‍
പൊകലേം കൂട്ടി കണ്ണീരിനൊപ്പം
ചവക്കുന്നമ്മ.

നെനക്ക് സ്കോളീ പോവാനും
കോളേജീ പോവാനും വേണ്ടീട്ടാടാ
ഞാറ് നടാനും കള പറിക്കാനും
വന്നേരീപ്പാടത്ത് മുട്ടറ്റം ചേറില്‍
ഞാന്‍ കെടന്നെഴഞ്ഞതെന്ന്
ഉള്ള് നീറ്റുന്നമ്മ.

നെനെക്കൊരു
ജോലീണ്ടാവട്ടേന്ന്
കരുത്യാടാ തറവാട്ട് വക കിട്ട്യേ
ആറ് സെന്റ് വിറ്റിട്ട്
സ്കോളീ ജോലിക്ക്
കാശെണ്ണിക്കൊടുത്തേന്ന്
മൂക്ക് ചീറ്റി കോന്തലേ
തൊടച്ചമ്മ.

പെണ്ണും ബന്ധോം
പുത്യേ വീടും ആയപ്പോ
നൊന്ത് പെറ്റ്
വളര്‍ത്ത്യാളാക്ക്യ ന്നെ
വേണ്ടാണ്ടായീലോ
നെനക്കെന്ന്
നെഞ്ചിലുറഞ്ഞ കരച്ചില്‍
വായില്‍ നിറഞ്ഞ
മുറുക്കാന്‍ തുപ്പലോടൊപ്പം
മുറ്റത്തേക്കാഞ്ഞു തുപ്പി അമ്മ.

പിന്നൊന്നും മിണ്ടാതെ
തുറന്ന് പിടിച്ച വാതിലിലൂടെ
കാറില്‍ കയറി
തരിശു കിടക്കുന്ന
മുണ്ടോപ്പാടത്തെ
വരണ്ട കാറ്റിലൂടെ
ഉപേക്ഷിക്കപ്പെട്ടവരുടെ
ദൂരത്തിലേക്ക് കണ്ണടച്ച്
കാലും നീട്ടിയിരുന്നു, അമ്മ.

Subscribe Tharjani |
Submitted by Dr Kuriakose (not verified) on Fri, 2010-08-27 02:51.

Really Good....
I have no doubts that you are talented...
keep it up...
well done

Submitted by ഹബീബ (not verified) on Mon, 2010-08-30 13:53.

nice poem

Submitted by Omar Sherif (not verified) on Thu, 2010-09-02 16:16.

Ramachandran,

Nice to see you here!
Hope you remember me...

A good poem indeed!

Best wishes

Omar Sherif

Submitted by mydreams (not verified) on Sun, 2010-09-05 12:25.

nice poem

Submitted by Sabu MH (not verified) on Mon, 2010-09-06 08:18.

Congratulations !
Good one !