തര്‍ജ്ജനി

ഗൌരി നന്ദന

ബ്ലോഗ് :http://ekaanthathaaram.blogspot.com/

Visit Home Page ...

കവിത

മാന്ദ്യകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌.

കടം വാങ്ങിയായിരുന്നു
സ്വപ്നം കണ്ടതു പോലും

അമ്മയുടെ കയ്യില്‍ നിന്നും
പത്തു മാസങ്ങള്‍...
അച്ഛന്റെ കൈയില്‍ നിന്നും
സംരക്ഷണത്തിന്റെ താക്കോല്‍...
അനുജത്തിമാരും
അവരാലാവും പോലെ..

തിരിച്ചു കൊടുക്കാനൊരു
ദിവസം വന്നപ്പോഴാണ്
പാപ്പരാണെന്ന
സത്യമറിഞ്ഞത്

കടം കൊണ്ടും മാനത്തോളം
കുതിക്കാന്‍ നോക്കിയ
സ്വര്‍ണ്ണനഗരി പോലെ.......

എന്റെ ബാങ്കര്‍ ആശങ്കയിലാണ്....

Subscribe Tharjani |