തര്‍ജ്ജനി

നമ്മുടെ എം.പി മാർ എന്തു ചെയ്യുന്നു?

നമ്മൾ ദിവസവും പലതരം വാർത്തകൾ വായിക്കുന്നു. പർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ, എം.പി ഫണ്ട്‌ വിനിയോഗിക്കാൻ കോഴ. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന പൊതുജനം കഴുത. അതല്ലെ വാസ്തവം. പാർലമെന്റിൽ കൂട്ടായ തീരുമാനം ശമ്പളവും പെൻഷനും അലവൻസുകളും വർദ്ധിപ്പിക്കുവാൻ വേണ്ടി മാത്രം. പ്രായമോ യോഗ്യതയോ ഇവർക്ക്‌ ബാധകമല്ല. വമ്പൻ വ്യവസായികളും, ഇംഗ്ലീഷില്ലാതെ ഡിഗ്രി എടുത്താലും, ഒരു പ്യൂൺ ആകുവാനുള്ള യോഗ്യത ഇല്ലെങ്കിലും മന്ത്രിയാകാം. അതും ചാകുന്നതുവരെ അവിടെ ഇരിക്കുകയും ചെയ്യാം. ബിനാ
മി അക്കൌണ്ടുകളിൽ പണമുണ്ടാക്കിയാലും ജനത്തിന്‌ കണ്ടുനിൽക്കാൻ മാത്രമേ സാധിക്കുകയുള്ളു.
പൊതുജനത്തെ എത്രതന്നെ ദ്രോഹിച്ചാലും അവർ ഒന്നും മിണ്ടുകയില്ല. 35 വർഷങ്ങൾക്ക്‌ മുൻപ്‌ നിലവിൽ വന്ന ഇൻസെക്ടിസൈഡ്‌ ആക്ടും റൂളും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. 1971-നു ശേഷം വിദേശങ്ങളിൽ നിർമിച്ച്‌ ഇവിടെ ഇറക്കുമതിചെയ്യപ്പെട്ട മാരകമായ പല വിഷങ്ങളും പഴയ ആക്ടിൽ ഉൾപ്പെടുത്തുവാൻ അവർക്കു കഴിഞ്ഞു. നമ്മുടെ എം.പി മാർക്ക്‌ ഇതൊന്നും ഒരു പ്രശ്നവും ഉള്ള കാര്യമല്ല. 1994-ലെ WHO യുടെ വെബ്‌ പേജിൽ http://wgbis.ces.iisc.ernet.in/energy/HC270799/HDL/ENV/enven/vol376.htm
പല വിഷങ്ങളുടെയും വീര്യത പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കാസർകോട്‌ ജില്ല മുഴുവൻ എൻഡോസൾഫാന്റെ ഇരയായി ഇന്നും യാതനകൾ അനുഭവിക്കുന്നു. പല കമ്മിഷനുകളും പഠനങ്ങൾ നടത്തി. ആരെങ്കിലും അവിടെ താമസിച്ച്‌ അവിടത്തെ വെള്ളവും ആഹാരവും കഴിച്ച്‌ പരീക്ഷണത്തിന്‌ തയ്യാറായോ?
http://www.geocities.com/janapaksham/Kendraniyamam.pdf
കേന്ദ്രസർക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്കായി പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഡി.എഫ്‌ ഫയൽ കാണുക.
http://www.deshabhimani.com/archives/19022006/news/k9.htm
ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചു
http://www.mathrubhumi.com/php/newsFrm.php?news_id=1210295&n_type=NE&category_id=3&Farc=
പരിസ്ഥിതി പരിപാലനത്തിനുള്ള കർമപദ്ധതികൾ