![]() |
|||||
![]() |
|||||
![]() |
സ്ത്രീപ്രാമുഖ്യമുള്ള ചലച്ചിത്രം മലയാളത്തിലുണ്ടാവുന്നില്ല എന്ന പരിദേവനം ഇനിമുതല്‍ വേണ്ട കാരണം ‘ലങ്ക’ എന്നൊരു ചിത്രം ഇറങ്ങിയിട്ടുണ്ട്. ശാന്തിസേന ശ്രീലങ്കയില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് കലാ പ്രതികരണങ്ങള്‍ ഉണ്ടായില്ല എന്നും കരയേണ്ടതില്ല.. കാരണം ‘ലങ്ക’യുണ്ടല്ലോ...
കുറേ സീനുകള്‍ സൃഷ്ടിക്കുക. അതില്‍- മുന്‍പാരെങ്കിലും എടുത്തുപയോഗിച്ചതായാലും മതി- എന്തെങ്കിലുമൊക്കെ എഴുതി നിറയ്ക്കുക. കളറുകളെക്കുറിച്ച് ബോധ്യമുള്ള ക്യാമറാമാനും പുതുമയുള്ള ലൊക്കേഷനും ആയാല്‍ സിനിമയായെങ്കില്‍ ലങ്കയും സിനിമയാണ്... പക്ഷേ കൊമേഴ്സ്യല്‍ സിനിമ എങ്ങനെ അസഹ്യമാക്കാം എന്നത് ഗവേഷണം നടത്തി കണ്ടുപിടിച്ചെടുത്തതു പോലുണ്ട്...സുരേഷ് ഗോപി അങ്ങാന്‍ വയ്യാതെ കിടക്കുന്നു. നായികയോട് തോക്കു കൊണ്ടു വരാന്‍ പറയുന്നു (അങ്ങേര്‍ക്കു ചാവാനല്ല...).. ഉടന്‍ പാട്ട്..”തങ്കത്തിങ്കള്‍ പാടും......”
സത്യന്‍ സംവിധാനം ചെയ്ത ‘ഗുജറാത്തിലെ തോട്ടികളെക്കുറിച്ചുള്ള ഡോക്യുമെന്ററി കണ്ടിട്ടുപോലും തോന്നാത്ത അറപ്പാണ് അവസാനത്തെ സീന്‍ കണ്ടുണ്ടായത്...
സയനൈഡ് കഴിച്ചാല്‍, ഉറക്കഗുളിക കഴിച്ചതു പോലുള്ള അവസ്ഥ, അപസ്മാരം, വായിലും മൂക്കിലും രക്തം ഗുമുഗുമെ വരിക, അരമണിക്കൂറോളം നാടകം കളിക്കാനുള്ള അവസരം, എതിരാളിയോടുള്ള സ്നേഹ വര്‍ദ്ധനവ്.... എന്നിവയുണ്ടാമെന്നുള്ള വിജ്ഞാനം ഈ സിനിമ എനിക്കു പകര്‍ന്നു നല്‍കിയിട്ടുണ്ട്!