തര്‍ജ്ജനി

കടലാസ്സു ലയണ്‍

ലയണ്‍ എന്ന സിനിമയില്‍ ഒരു അമ്മയുണ്ട്..പച്ചവെള്ളം വെണ്ടയ്ക്കായ് പോലെ ചവച്ചു കുടിക്കുന്ന ഒരമ്മ. അഛന്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി, പോലീസുകാര്‍, ചേച്ചിമാര്‍.. തുടങ്ങി ഇതിലെ എല്ലാ കഥാപാത്രങ്ങളും പച്ചക്കറി വിഭാഗത്തില്‍ പെടും.. എന്നാലും അമ്മയുടെ അത്രവരില്ല...നമ്മുടെ സിനിമയിലെ അമ്മമാരൊക്കെ ദീനഭാഷ സംസാരിക്കുന്ന സര്‍വ സാധുക്കളാകുന്നു.. അങ്ങനെ ടൈപ്പുകളായിരുന്ന അവര്‍ മന്ദബുദ്ധി കൂടിയാകാന്‍ തുടങ്ങുന്നു എന്നാണ് ഈ സിനിമ നല്‍കുന്ന നല്‍ക്കാഴ്ച..നമുക്ക് സന്തോഷിക്കാം ഇങ്ങനെയെങ്കിലും നമ്മുടെ നാട്ടില്‍ നന്മ കൂടുകയാണല്ലോ...ലയണ്‍ പേരു പോലെ തന്നെ സീരിയസ് സിനിമയാണ്...തമാശയൊന്നുമല്ല...
രാഷ്ട്രീയക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ് എന്ന് നമ്മെ പഠിപ്പിക്കുകയാണല്ലോ ഈ സിനിമകളുടെയെല്ലാം ഒരു പൊതു ലക്ഷ്യം! ഇങ്ങ്നെ ഗര്‍ദ്ദഭവുമല്ല, ഗോമായുവുമല്ല ഈന്ന മട്ടില്‍ തിരക്കഥ പടച്ചുണ്ടാക്കി നമ്മെ ശിക്ഷിക്കുന്നവര്‍ ജനങ്ങളെ പറ്റിയ്ക്കുകയല്ലേ? അവരെ ഇടിച്ച് പാളീസാക്കാനും ഒരു നായകന്‍ ഇനി വേണ്ടേ>>?

Submitted by jay on Sat, 2006-02-11 21:03.

അതെനിക്കിഷ്ട്ടപെട്ടു! ! :D എത്രത്തോളം 'മന്ദബുദ്ധിയായും പ്രതികരണശേഷി ഇല്ലാതെയും ഇരികുന്നുവോ,അത്രയും നന്മ നിറഞ്ഞവരാണല്ലോ മാദ്ധ്യമങ്ങളിലെ വനിതാരത്നങ്ങള്‍

Sivan wrote:
സിനിമയിലെ അമ്മമാരൊക്കെ ദീനഭാഷ സംസാരിക്കുന്ന സര്‍വ സാധുക്കളാകുന്നു.. അങ്ങനെ ടൈപ്പുകളായിരുന്ന അവര്‍ മന്ദബുദ്ധി കൂടിയാകാന്‍ തുടങ്ങുന്നു എന്നാണ് ഈ സിനിമ നല്‍കുന്ന നല്‍ക്കാഴ്ച..നമുക്ക് സന്തോഷിക്കാം ഇങ്ങനെയെങ്കിലും നമ്മുടെ നാട്ടില്‍ നന്മ കൂടുകയാണല്ലോ...ലയണ്‍ പേരു പോലെ തന്നെ സീരിയസ് സിനിമയാണ്...തമാശയൊന്നുമല്ല...