തര്‍ജ്ജനി

അച്ഛനുറങ്ങാത്ത വീട്ടില്‍

സിനിമയെന്ന മാദ്ധ്യമം കൈക്കിണങ്ങാത്ത ഒരു എഴുത്തുകാരന് സിനിമയെയും രംഗങ്ങളായി സങ്കല്‍പ്പിക്കാനേ പറ്റൂ.. എന്നിട്ട് ഭാവാവിഷ്കാരത്തിനുതകുന്ന രീതിയില്‍ സംഭാഷണങ്ങള്‍ കൊണ്ടു നിറയ്ക്കുക.. വീട്ടു സ്നേഹം കാണിക്കാന്‍ ചില പതിവു വഴക്കങ്ങള്‍..തല കോതല്‍, കുഞ്ഞിന്റെ മിമിക്രി കേട്ടൂള്ള ചിരി, ആഹാരം കഴിക്കാനുള്ള് നിര്‍ബന്ധം....പാട്ട് ഡാന്‍സ് സ്റ്റണ്ട്....
എങ്കിലും ഈ സിനിമ കണ്ടിട്ടിറങ്ങുമ്പോള്‍ ഒരു നിമിഷം നാം നിശബ്ദനായേ തീരൂ...ഓര്‍ത്തു വയ്ക്കാന്‍ ഒരു ബിംബവും തന്നില്ലെങ്കില്‍ കൂടി പ്രമേയം അത്രയ്ക്ക് പീഡിതമാണ്... അവളെ ഹോട്ടലില്‍ കൊണ്ടു പോയി പ്രാപിച്ചവരുടെയും അതിനു കൂട്ടുനിന്നവരുടെയും കൂട്ടത്തില്‍ ഞാനില്ല.. എനിക്കു തീര്‍ച്ചയാണത്.. എന്നാല്‍ അവളെ കാണാന്‍ എത്തിനോക്കിയവരില്‍...എന്റെ കാര്യം നോക്കി ഒഴിഞ്ഞു മാറിയവരില്‍.. ഞാനുമുണ്ട്... മാത്രമല്ല പെണ്ണിന്റെ പ്രശ്നം അമ്മമ്മാരുടെ മാത്രം പ്രശ്നമാണെന്നു വിചാരിച്ചാണ് ഞാന്‍ ചിരിച്ചിരുന്നത്...
അതുകൊണ്ടു നോവുന്നു....