തര്‍ജ്ജനി

ആഗോളവത്‌കരണവും WTO യും

നേട്ടങ്ങളും കോട്ടങ്ങളും ലഭ്യമാക്കുന്ന WTO യുടെ തീരുമാനങ്ങൾ കാർഷികമേഖലയെ ലോകമെമ്പാടും തകർക്കുന്നത്തയി കാണുവാൻ കഴിയും. കർഷക ആത്മഹത്യകൾ നാൾക്കുനാൾ കൂടിവരുന്നു. കർഷകർ ഭക്ഷ്യ വിളകൾ ഉപേക്ഷിച്ച്‌ നാണ്യവിളകളിൽ അഭയം തേടുന്നു. വരുവാൻ പോകുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ചിന്തിക്കുവാൻ സമയമായി. ഇനിയും വൈകിയാൽ ആഫ്രിക്കയുടെ ഗതി നമുക്കും ഏറ്റുവാങ്ങാം. ചില വികസിതരാജ്യങ്ങളുടെ നേട്ടങ്ങൾക്കായി ലോകം മുഴുവൻ നാശം വിതയ്ക്കുന്നത്‌ കാണാതിരിക്കുന്നത്‌ ശരിയാണോ? അമേരിക്കയും യൂറോപ്യൻ യൂണിയനും നൽകുന്ന സബ്‌സിഡികളെക്കുറിച്ചറിയുമ്പോൾ സംഗതിയുടെ പോക്ക്‌ നമുക്ക്‌ ഊഹിക്കാം. ജനുവരി 26 -ന്‌ തിരുവനന്തപുരത്തെ തണൽ എന്ന സംഘടന ബാങ്ക്‌ എമ്പ്ലോയീസ്‌ യൂണിയൻ ഹാളിൽ സംഘടിപ്പിച്ചത്‌ - ദേവിന്ദർ ശർമ അവതരിപ്പിച്ച കാര്യങ്ങളിൽ നിന്നും മനസിലാക്കുവാൻ കഴിയുന്നതെന്താണ്‌?
http://img90.imageshack.us/img90/2033/decadeofwto9ea.jpg (A decade of WTO)
ഒന്ന്‌ വായിച്ചുനോക്കുക.

Submitted by Sunil on Sat, 2006-01-28 14:21.

പറഞ ലിങ്ക് ഐ.എസ്.പി ബ്ലോക്ക് ചെയ്തിരിക്കുന്നു! പ്രാന്തവത്ക്കരിക്കപ്പെട്ട ഒരു ജനതയെകുറിച്ച് പറയുന്നതേ പാപമാണ്. എല്ലായ്പ്പോഴും ഭൂരിപക്ഷത്തിന്റെ ഒപ്പം നടക്കുക അതല്ലേ ജനാധിപത്യം? നമ്മുടെ രോദനം ഒരു വനരോദനം മാത്രമായിരിക്കുമെങ്കിലും കരയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലൊ. നമുക്ക്‌ കരഞുകൊണ്ടേയിരിക്കാം.

Submitted by Sivan on Sun, 2006-01-29 11:39.

ഇമേജ്ഷാക്കില്‍ കൂടുതലും വരുന്നത് പടങ്ങളായതുകൊണ്ടാവും...ജനാധിപത്യവുമായി ഇക്കാര്യത്തിനു ബന്ധന്മില്ല,.. പ്രശ്നം രാജ്യാന്തര സദാചാരത്തിന്റെയാണ്...ഇവിടേ ബ്ലോക്കില്ല...