തര്‍ജ്ജനി

കാരശ്ശേരി മാഷ്ക്ക് മറുപടി..

അതൊരു നല്ല ലേഖനമായിട്ടാണ് (മാതൃഭൂമിയിലെ ‘കൂട്ടിവായനയില്‍’‍ വന്ന ഇ സാഹിത്യത്തെപ്പറ്റിയുള്ള കുറിപ്പ്...)എനിക്കു തോന്നിയത്... വിയോജനക്കുറിപ്പുകള്‍ കാണാന്‍ വൈകി... പക്ഷേ ഒരു പുതിയ മേഖലയെ അദ്ദേഹം പരിചയപ്പെടുത്തുകയായിരുന്നു.. മലയാളം വാധ്യാന്‍മാര്‍ കാലത്തിനനുസരിച്ച് നടക്കുന്നത് ചെറിയകാര്യമല്ല. അപ്പോള്‍ അദ്ദേഹം അത് സൂചിപ്പിച്ചില്ല, ഇതു കാണാതെ പോയി എന്നൊക്കെ പറയുന്നതിനു വ്യക്തിഗതമായ നിരാശാബോധത്തിനപ്പുറം നിലനില്‍പ്പുണ്ടോ? നമ്മുടെ സാംസ്കാരിക പ്രവര്‍ത്തകര്‍ ലോകത്തിലുള്ള എന്തിനെപ്പറ്റിയും അഭിപ്രായം സമ്പൂര്‍ണ്ണമായ നിലയില്‍ പറഞ്ഞു കൊള്ളണമെന്നു ശഠിക്കുന്നതില്‍ ഒരു കുട്ടിത്തമില്ലേ?

Submitted by Sunil on Sat, 2006-01-28 14:16.

വ്യക്തിഗതമായ നിരാശാബോധത്തിനപ്പുറം ചിലതുണ്ട്‌. നിരാശ തെല്ലോളമില്ല. മാതൃഭൂമി ആഴച്ചപ്പതിപ്പിന് നാം കൊടുക്കുന്ന ഒരു വിലയുണ്ട്‌ ഒരു സ്റ്റാന്‍‌ഡാര്‍ഡ് ഉണ്ട്‌. അതില്‍ വളരെ ചെറിയ് നിലയിലുള്ള അറിവുകള്‍ മാത്രം തരുന്നത്‌ വിശ്വസിക്കാനാവില്ല. അതിനുശേഷം ബാഗ്ദാദ് ബേറ്ണിങ് ബ്ലോഗില്‍ നിന്നും ഒരു തര്‍ജമ ദേശാഭിമാനിയും പിന്നീട് പലതും പറയുന്ന കൂട്ടത്തില്‍ ബ്ലോഗുകളെപ്പറ്റി മാധ്യമവും എഴുതിയിരുന്നു.
ശിവാ, നമ്മുടെ സാംസ്കാരിക പ്രവര്‍ത്തകരുടെ ലോകത്തിനുള്ള എന്തിനെയും പറ്റിയും സമ്പൂര്‍ണ്ണ അഭിപ്രായം പോയിട്ട്‌ അവര്‍ക്ക്‌ പകുതി അഭിപ്രായം കൂടേ ഉണ്ടോ?പലതിന്റെ കൂടെ ഇങനേയും ഒരു സംശയം. അത്രമാത്രം.

Submitted by Sivan on Sun, 2006-01-29 12:00.

കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മലയാളികളുടെ എണ്ണം എത്രവരും? അതില്‍ മലയാളം കമ്പ്യൂട്ടിങിനോട് താത്പര്യമുള്ളവര്‍ എത്ര? ഇവിടെ നമുക്കറിയാം.. ആയിരം തികയുന്നില്ല പലപ്പോഴും.. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മലയാളികളുണ്ട്.. അവര്‍ക്ക് മലയാളം സൈറ്റുകളിലോ ബ്ലോഗുകളിലോ അല്ല താത്പര്യം..വിദേശത്തു പോകാന്‍ കഴിഞ്ഞു എന്നതുകൊണ്ട് മാത്രം ഇതുമായി പരിചയപ്പെട്ടവരാണ് ഭൂരിഭാഗം. മറ്റുള്ളവര്‍ ജോലിയുടേ ഭാഗമായാണ് കാര്യങ്ങള്‍ ചെയ്തു വരുന്നത്.. പരിചയപ്പെട്ടുകഴിയുമ്പോള്‍ മനസ്സിലെ നന്മകൊണ്ട്.. മലയാളത്തിന്റെ പിന്നാക്ക നില മനസ്സിലാക്കി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍..
നമ്മുടെ കള്‍ച്ചര് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു തുടങ്ങുന്നതേയുള്ളൂ.. ഇനിയും സമയമെടുക്കും..അപ്പോള്‍ ഇത്തരം ലേഖനങ്ങള്‍ പ്രഭാത കിരണങ്ങളാണ്.. ആ നിലയ്ക്കു മാത്രമാണ് അവയ്ക്കു പ്രസക്തി...
കൂടുതലറിയാവുന്നവര്‍ കൂടുതലെഴുതി തുടങ്ങാന്‍ ഒരു വഴികാട്ടി.. അതു തന്നെ നിഷേധിച്ചു തുടങ്ങുപോള്‍ ദിശാബോധമേ ഇല്ലാതെയാവും...
അത്രേയുള്ളൂ...മാതൃഭൂമിയില്‍ കത്തെഴുതുന്നവരില്‍ ചിലരെങ്കിലും പറയുന്ന വാചകമാണ് ‘നിലവാരം’...അതു ആപേക്ഷികമാണ്...ഇതിനേക്കാല്‍ മെച്ചപ്പെട്ട ഒന്നു കാണുന്മ്പോഴേ നിലവാരം തീരുമാനിക്കാന്‍ കഴിയൂ..