തര്‍ജ്ജനി

ഗ്രൂപ്പ്ഫോട്ടോ..

മലയാളത്തിലെ ഒരു യുവകാഥികന്‍ രണ്ടാഴ്ചകള്‍ക്കു മുന്‍പ് ഒരു സ്വകാര്യ സദസ്സില്‍ വച്ച് വെളിപാടു നടത്തി. പൊതുവേ ഗള്‍ഫന്മാര്‍(അതില്‍ മറ്റു പ്രദേശത്തു താമസിക്കുന്ന മലയാളികളെയും പെടുത്താം) കേരളത്തിലെ ഏതെങ്കിലും സാഹിത്യകാരനമാരുമായി നിന്നോ ഫോട്ടോ എടുക്കാനോ ഒന്നടുത്തിരുന്നു സംസാരിച്ചു എന്നു മറ്റുള്ളവരുമായി വീമ്പു പറയാനോ ആയി എത്ര പണം വേണമെങ്കിലും മുടക്കാന്‍ മടിയില്ലാത്തവരാണെന്ന്. മുന്‍പ് അല്പന്റെ ഐശ്വര്യം പോലെ മാളികകള്‍ കെട്ടിപ്പൊക്കിയാണ് ഗള്‍ഫുകാര്‍ കോമാളികളായിരുന്നത്.... ഇതാണ് കേരളത്തിലെ പുതു തലമുറയ്ക്ക് വിദേശമലയാളികളോടുള്ള മനോഭാവം എന്നു വരുന്നത്...അറിയാതെ പോകരുതല്ലോ.. എവിടെയാണ് തകരാറ്...?

Submitted by sudhanil on Tue, 2006-01-24 20:48.

നമ്മളെന്താ ഇങ്ങനെ? എന്നുള്ള ഒരു ബ്ലോഗ് പോസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുപോലെ എന്തൊക്കെയോ ആണ് കാര്യങ്ങള്‍.
എന്തായാലും ഇതൊരു നാണക്കേടുണ്ടാക്കുന്ന പൊങ്ങച്ചപ്രകടനം തന്നെയാണ്.

ഒട്ടും വിസ്മരിക്കാനാവാത്തൊരു മറുവശം കൂടി ഈ വിഷയത്തിനുണ്ട്.
അത് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന മേല്‍പ്പറഞ്ഞ വി.ഐ.പികളുടെ കാര്യം (സിനിമാ-സാഹിത്യ-രാഷ്ട്രീയ കേസരികള്‍).
അഭിനയത്തിന്റെയും ആശയത്തിന്റെയും ആദര്‍ശത്തിന്റെയും അപാര വ്യക്തിത്വങ്ങളായി നാം മലയാളികള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ ഹീറോമാര്‍ ഏതെങ്കിലും ഗള്‍ഫിലെ ഏതെങ്കിലും സ്വകാര്യ പാര്‍ട്ടികളില്‍ പങ്കെടുത്ത് ‘ആനന്ദിക്കുന്നത്’ കണ്ടാല്‍ ഏതാണ്ടൊക്കെ ഗള്‍ഫന്‍ കോമാളിത്തത്തിനു കിടപിടിക്കുന്ന കാര്യത്തില്‍ ഇവരില്‍ ചിലരും പിന്നിലല്ല എന്നു തോന്നും.

Submitted by Sunil on Sat, 2006-01-28 14:25.

പ്രവാസികളും മലയാളികള്‍ തന്നെയല്ലേ? സ്വഭാവം അങനെ നോക്കുമ്പോള്‍ എല്ലാം ഒന്നു തന്നെ. കഴിഞകൊല്ലാം എതോ ഒരുദിവസം സ്വര്‍ണ്ണം വാങിയാല്‍ കൊല്ലാം മുഴുവന്‍ സ്വര്‍ണ്ണം കിട്ടും എന്നു ജ്യോതിഷികള്‍ പറഞതനുസരിച്ച് സ്വര്‍ണ്ണക്കടക്കാര്‍ നല്ല കൊയ്തല്ലെ നടത്തിയത്? അപ്പൊല്‍ അവര്‍ക്ക്‌ പൈസക്ക്‌ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല്യ!പൊങച്ചം നമ്മുടെ കൂടെപ്പിറപ്പല്ലേ?

Submitted by pravasi (not verified) on Wed, 2010-02-24 00:48.

അതൊരു നൂറു ശതമാനവും ശരിയായ കാര്യം തന്നെ ആണ് . എവിടെ പ്രവാസി ഉണ്ടോ അവിടെ പൊങ്ങച്ചം ഉണ്ട് ..പഴയ ലയിഫ്‌ ബോയ്‌ പരസ്യത്തെ ഓര്‍മപ്പെടുത്തുന്നു ഇന്നിന്റെ ഇളിക്കുന്ന പ്രവാസി