തര്‍ജ്ജനി

മലയാളിയിലെ സിനിമാ സ്വാധീനം

ജനകീയ കലയായ സിനിമയിൽ നിന്നു മലയാളി സമൂഹം എന്തെങ്കിലും പാഠങ്ങൾ ഉൽക്കൊള്ളുന്നുണ്ടൊ?
അതോ മലയാളി പതിവു പുച്ഛ്ത്തോടെ അവയെ തള്ളിക്കളയുകയാണോ?

ഇല്ലെങ്കിൽ ഇത്തരം ചർച്ചകളുടെ സാംഗത്യമെന്താണു?
http://www.chintha.com/node/548#comment-1344

Submitted by Sivan on Sat, 2006-01-21 17:56.

സൂഫി
കാലം മാറുന്നു. ഓരോ കാലത്തിനും ഓരോ സ്വഭാവമുണ്ട്..നമുക്ക് ഒരു ഗാന്ധിയെ വിശ്വാസമുണ്ടായിരുന്ന. നാല്‍പ്പതു കോടിയ്ക്ക് അദ്ദേഹത്തില്‍ സംശയമുണ്ടായിരുന്നില്ല,ഒരു കാലത്ത്... ഇനി അത്തരമൊരു നേതാവ് ഇന്ത്യന്‍ കാലാവസ്ഥയില്‍ സാദ്ധ്യമാണോ? നന്മയും വിശുദ്ധിയും സത്യസന്ധതയുമുള്ള നേതാവില്ലാതെയാകും എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.. നമ്മുക്ക് അങ്ങനെയൊരാളില്‍ വിശ്വസിക്കാന്‍ ഇനി സാദ്ധ്യമല്ല എന്നാണ്.. സിനിമയുടെ/കലയുടെ സാമൂഹികപരിഷ്ക്ലരണങ്ങളിലുള്ള വിശ്വാസവും അതു പോലെതന്നെ. അപ്പോള്‍ ‘നമതു വാഴ്വും കാലമും’ മാറിപ്പോയി. പക്ഷേ ഇപ്പോഴും ഏതൊക്കെയോ അംശങ്ങളില്‍ കലകള്‍ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. അതു ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ രീതിയിലല്ല.. പിന്നെയെങ്ങനെ എന്ന അന്വേഷണങ്ങളാണ് വേണ്ടത്.. ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ.. അതു വലിയ കാര്യമാണ്......

Submitted by Sunil on Sun, 2006-01-22 14:53.

എനിക്കുതോന്നുന്നില്യ സിനിമയോ മറ്റു പല കലകളോ സമൂഹത്തെ ഇന്നത്തെ കാലത്ത്‌ സ്വാധീനിക്കുന്നുണ്ടെന്ന്‌. ഇവയെല്ലാം തന്നെ മറ്റൊരു ഉല്‍പ്പന്നം ആയി രൂപഭേദം വന്നിരിക്കുന്നു. “ഉല്‍പ്പന്നങള്‍”വായിക്കുക,കാണുക, തുടങിയ ഉപഭോഗങളിലൂടെ കടന്നു പോകുന്നു. പിന്നീടവ റീസൈക്‍ള്‍ ചെയ്ത് പുതിയ രൂപത്തില്‍ വരുന്നു. പത്രങളില്‍ വരുന്ന അഴിമതികളെക്കുറിച്ചും കൊള്ളയേക്കുറിച്ചും കൊലപാതങളെക്കുര്രിച്ചുമുള്ള വാര്‍ത്തകള്‍ വായിച്ച്‌ എത്ര പേര്‍ “ഞെട്ടാ”രുണ്ട്‌ ഇപ്പോള്‍? എത്രപേര്‍ അമര്‍ഷം കൊള്ളാറുണ്ട്‌? എല്ലാം വെറുമൊരു “വാര്‍ത്ത”യുടെ പ്രാധാന്യം മാത്രം. അതില്‍ക്കൂടുതല്‍ മനുഷ്യന്റെ ദൈനംദിനജീവിതത്തിനെ ബാധിക്കുന്ന അവന്റെ മനസ്സിനെ ബാധിക്കുന്ന ഒരു സംഗതിയായി ഇതിനെ കാണാനുള്ള നമ്മുടെ കഴിവ്‌ നശിച്ചിരിക്കുന്നു. അപ്പോള്‍ കലയേക്കാള്‍ മറ്റുല്‍പ്പന്നങളാണ് നമ്മുടെ ജീവിതരീതിയേയും ചിന്തകളേയും ബാധിക്കുന്നത്‌. -സു-

Submitted by Sivan on Sun, 2006-01-22 15:19.

എങ്കിലും നരസിംഹം മുണ്ടും മന്നാഡിയാര്‍ ഷര്‍ട്ടുമൊക്കെ സിനിമയ്ക്കു ശേഷം മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്..ആളുകള്‍ വാങ്ങുന്നുമുണ്ട്. പക്ഷേ അതല്ല.. കൂടുതല്‍ അകത്തേയ്ക്കു പോകാം..രജനികാന്ത് കോപിച്ചതിനു ശേഷമുള്ള ഷോട്ട് പര്‍വതം പൊട്ടിത്തെറിക്കുന്നതും വിജയശാന്തി കോപിക്കുമ്പോള്‍ അതു അരി തിളയ്ക്കുന്നതുമായിരിക്കുന്നതെന്ത് (കടപ്പാട് മാദ്ധ്യമം ലേഖനം) എന്നു ഇനി ചിന്തിച്ചു തുടങ്ങാം എന്നു കുറേപേര്‍ തീരുമാനിക്കുന്ന ഒരു മുഹൂര്‍ത്തമുണ്ടല്ലോ അതാണ് പ്രധാനം. പാശ്ചാത്യ സിനിമകളും നമ്മുടെ സിനിമകളും കുറച്ച് ശ്രദ്ധിച്ചു കണ്ടാല്‍ (കഥ മനസ്സിലാക്കാനല്ല, ഉദാഹരണത്തിന് ഭാര്യയുടെ ചിത്രീകരണം, സ്ത്രീയുടെ പെരുമാറ്റ രീതി...) എവിടെയോ ഒരു വിടവുണ്ടെന്നു മനസ്സിലാകും.. സിനിമകള്‍ നമ്മെ സ്വാധീനിക്കുന്നതോ അവ നമുക്ക് കണ്ണാടി പിടിക്കുന്നതോ...

Submitted by jay on Mon, 2006-01-23 22:30.

ഗ്ര്ഹസദസ്സുകളിലും മറ്റും സ്ത്രീക്കു പുരുഷനു ഒപ്പം ഇരിക്കാമമെന്നുള്ള നില വന്നിട്ടു അധികം കാലമായിട്ടില്ല.പക്ഷെ,സിനിമകളിലും സീരിയലുകളിലും മിക്കവാറും മുതിര്‍ന്ന സ്ത്രീകള്‍ക്ക്‌ മാത്രമെ ഇരിപ്പിടം കിട്ടാറുള്ളു.ഇവിടെ കണ്ണാടിയും പ്രതിബിംബവുമൊന്നുമല്ല,സ്ത്രീയുടെ നിലപാടു തന്നെയാണു ബോധപൂര്‍വ്വമോ,അബോധപൂര്‍വ്വമോ അട്ടിമറിക്കപ്പെടുന്നതു...This just another example

Sivan wrote:
പാശ്ചാത്യ സിനിമകളും നമ്മുടെ സിനിമകളും കുറച്ച് ശ്രദ്ധിച്ചു കണ്ടാല്‍ (കഥ മനസ്സിലാക്കാനല്ല, ഉദാഹരണത്തിന് ഭാര്യയുടെ ചിത്രീകരണം, സ്ത്രീയുടെ പെരുമാറ്റ രീതി...) എവിടെയോ ഒരു വിടവുണ്ടെന്നു മനസ്സിലാകും.. സിനിമകള്‍ നമ്മെ സ്വാധീനിക്കുന്നതോ അവ നമുക്ക് കണ്ണാടി പിടിക്കുന്നതോ...