തര്‍ജ്ജനി

കെ. പി. ചിത്ര

കാരുണ്യ, തോട്ടക്കാട്ടുകര P O, ആലുവ-8

ഇ-മെയില്‍: chithukp@gmail.com
ബ്ലോഗുകള്‍: www.raamozhi.blogspot.com www.photosecond.blogspot.com

Visit Home Page ...

കവിത

വിരക്തം

കൊതിയുരുളയ്ക്കുള്ളിലെ 
മുടിനാരില്‍ നിന്ന്

ഉള്ളിളിലകിയടര്‍ന്ന 
ചുവര്‍ച്ചായമുള്ള
വീടുകളില്‍ നിന്ന് 

തെരുവിലെ 
വെള്ളക്കെട്ടുകളില്‍ 
പടരുന്ന ചുവപ്പില്‍ നിന്ന് 

ദ്രവിച്ചു തുടങ്ങിയ
വിപ്ലവഗാന കാസെറ്റുകളിലെ
പഴമണങ്ങളില്‍ നിന്ന് 

കണ്ണുകളുടെ മങ്ങലിലും
കാതുകളിലെ മൂളലിലും
നാവുകളിലെ പൂപ്പലിലും നിന്ന് 

വേണ്ടതെല്ലാമൊരുക്കി  
ഭാണ്ഡം മുറുക്കി
ഇറങ്ങി വരുന്നു 
രാപ്പകലുകള്‍.

ജീവിതം,
ചേമ്പിലയിലെ 
ജലം പോലെ. 

Subscribe Tharjani |
Submitted by Santhosh Pallassana (not verified) on Sun, 2010-08-22 09:56.

ദ്രവിച്ചു തുടങ്ങിയ
വിപ്ലവഗാന കാസെറ്റുകളിലെ
പഴമണങ്ങളില്‍ നിന്ന്

അനുഭവത്തെ,- കാലത്തിന്റെ പഴമണങ്ങളെ അതേപടി ഈ വരികളില്‍ അടയിരുത്താന്‍ ചിത്രയ്ക്ക് കഴിഞ്ഞു. ഈ ഓണ സമ്മാനം കേമമായി.