തര്‍ജ്ജനി

ആത്മകഥകള്‍ പറയുന്നത്

എഴുത്തുകാര്‍ അവരുടെ ആത്മാംശങ്ങളെ ആവിഷ്കരിക്കുന്നതില്‍ നിന്നു

രക്ഷപ്പെടുമ്പോഴാണ് നല്ല സൃഷ്ടികള്‍ ഉണ്ടാവുക എന്ന് ടി എസ്

എലിയറ്റ്. എന്നാല്‍ ഇതിനോട് ബോര്‍ഹസ് യോജിച്ചില്ല,

കാടിനുള്ളിലെ നിധി പോലെ എല്ലാ രചനകളിലും എഴുതുന്നയാളിന്റെ

ആത്മാംശം കുടിയിരിക്കുമെന്ന് അദ്ദേഹം എഴുതി. എല്ലാവര്‍ക്കും

എഴുതാന്‍ ഒരു കഥയുണ്ട് അതു സ്വന്തം കഥ തന്നെയാണ്..
ഇന്നിപ്പോള്‍ മലയാളത്തില്‍ ആത്മകഥകള്‍ വല്ലാതെ

വര്‍ദ്ധിക്കുന്നുണ്ടോ എന്ന് സംശയം. ഇ എം എസ്സിന്റെ ആത്മകഥയും,

ചെറുകാടിന്റെ ജീവിതപ്പാതയും, സി കേശവന്റെ ജീവിതസമരവും

ചരിത്രത്തിന്റെ ഭാഗങ്ങളാണ്. മാധവിക്കുട്ടിയുടെ ‘എന്റെ കഥ‘ ഒരു

സാഹിത്യ വിസ്മയമാണ്. കരുണാകരനും നയനാരും അല്‍‌ഫോണ്‍സ്

കണ്ണന്താനവും ബാബു പോളും സ്വന്തം കഥകളെഴുതി..അവ

അധികാരത്തിന്റെ അകത്തളങ്ങള്‍ കാട്ടിത്തന്നപ്പോള്‍

പൊക്കുടേട്ടന്റെയും നളിനി ജമീലയുടെയും കഥകള്‍ പിന്നാമ്പുറ

ജീവിതം കാട്ടിതന്നു. ജാനുവിന്റേത് തളരാത്ത സമരവീര്യത്തിന്റെയും

രാമചന്ദ്രന്‍ നായരുടേത് കുറ്റബോധത്തിന്റെയും വിനയയുടെത് സ്ത്രീ

വിവേചനത്തിന്റെയും പുതിയ കൈനിലകള്‍ തുറന്നു തന്നു...
കെ പി അപ്പന്‍.. പ്രസംഗത്തിനു പോവുകയില്ല തുടങ്ങിയ

വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്തിട്ടുള്ള നിരൂപകനാണ്. ഒരുപാടു

പേരുടെ മാര്‍ഗദര്‍ശിയാണ്. വായനയുടെയും മനനത്തിന്റെയും ഭാരം

മുഴുവന്‍ ചലനങ്ങളിലും വാക്കിലും വഹിക്കുന്ന വ്യക്തിയാണ്.

പലതുകൊണ്ടും വഴിമാറിനടക്കുന്ന വ്യക്തി. ചിന്തയുടെ സൌന്ദര്യമുള്ള

ഭാഷയിലെഴുതുന്ന മാഷിന്റെ എഴുത്തുമുഴുവന്‍ ഒരു

ആത്മഭാഷണമാണെന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല. ഡയറി എഴുതും

പോലെയോ സ്വകാര്യമായി സംസാരിക്കും പോലെയോ ആണ്

അദ്ദേഹം എഴുതുക... ഇന്നലെകളിലെ അന്വേഷണ

പരീക്ഷണങ്ങളിലും വിവേകശാലിയായ വായനക്കാരാ.. എന്ന

കൃതിയിലും അദ്ദേഹം ആത്മകഥകള്‍ എഴുതി.. ആത്മകഥാസ്പര്‍ശമുള്ള

ലേഖനങ്ങള്‍ കാലികങ്ങളിലെഴുതി.. ഇപ്പോഴിതാ അദ്ദേഹം വീണ്ടും

ആത്മകഥയെഴുതുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍...
എന്തുകൊണ്ടാണ് ഈ കൊച്ചുമലയാളത്തില്‍, അതും വ്യക്തി ആരാധന

തീരെ കുറഞ്ഞൊരു സമൂഹത്തില്‍ ആത്മകഥകള്‍ക്ക് ഇങ്ങനെയൊരു

ആധിക്യം...?

Submitted by Sivan on Sun, 2006-01-22 15:50.

‘തനിച്ചിരിക്കുമ്പോള്‍ ഓര്‍ക്കുന്നത്” വായിക്കാന്‍ രസകരമാണ്. കാത്തിരുന്ന് വായിക്കാന്‍ കൊതിപ്പിക്കുന്ന എന്തോ ഒന്ന് അപ്പന്‍ സാറിന്റെ കുറിപ്പുകളിലുണ്ട്...മരിച്ചു പോയ ഹൈദരാലി ആത്മകഥ എഴുതിയിരുന്നു ‘ഓര്‍ത്താല്‍ വിസ്മയം’ സാമ്യം ആകസ്മികം!...

Submitted by Sunil on Sat, 2006-01-28 14:56.

വ്യക്തി ആരാധന അത്ര കമ്മിയാണോ?ഏ.കെജിയെയും ഇ.എം.എസ്സിനേയും നായനാരിനെയും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അതിന് മുന്‍പ്‌ നാരായണ ഗുരുവിനെയും ഒക്കെ നാം ആരാധിക്കുന്നില്ലേ?
അപ്പന്റെ സിലഭാഷാ പ്രയോഗങള്‍ നല്ലതാണെങ്കിലും ഒരു ‘ഫ്ലോ‘ കിട്ടുന്നില്ല്യ എന്നെനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. എന്നിരുന്നാലും മനസാസ്മരാമിയ്ക്കു ശേഷം അടുത്ത അവാര്‍ഡിതമാകാന്‍ ചാന്‍സുള്ള, ശ്രദ്ധേയമായ ആത്മകഥതന്നെയായിരിക്കും ഇത്‌.

Submitted by Sivan on Sun, 2006-01-29 11:47.

അവ വ്യക്ത്യാരാധനകളല്ല..അവരു പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ കൈത്താങ്ങുണ്ട്..പിന്നെ ഒട്ടിനില്‍ക്കുന്നതിലൂടെ കിട്ടുന്ന ആത്മബോധമോ..പ്രഭാവമോ... പുരോഗമനക്കാരനാണെന്ന ക്രെഡിറ്റോ ഇതെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു ഒഴിവുസമയ പരിപാടിയാണ് നമ്മുടെ ആരാധന...ഒരിക്കല്‍ താലോലിച്ചിരുന്ന ‍ആളുകളെ തള്ളിപ്പറയാന്‍ ഒരു മടിയുമില്ല നമുക്ക്, പ്രത്യേകിച്ച് പ്രസിദ്ധി നേടിയവരെ.. പെരുമ്പടവം, യേശുദാസ്, എം എന്‍ വിജയന്,‍ എന്നിവര്‍ ഉദാഹരണങ്ങള്‍...

Submitted by baburaj on Sat, 2006-04-08 23:52.

പുതിയ ആത്മകഥകള്‍
ഉമ്മന്‍‌‌ചാണ്ടി, അച്ചുതാനന്ദന്‍..