തര്‍ജ്ജനി

കേരള സര്‍ക്കര്‍ വെബ്‌ സൈറ്റ്‌ എന്തുകൊണ്ടു ഇംഗ്

കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാണെന്നിരിക്കെ,സര്‍ക്കാര്‍ വെബ്‌സൈറ്റ്‌ ഇംഗ്ലീഷില്‍ മാത്രം പ്രസീദ്ധികരിക്കുന്നതു മലയാളഭാഷയൊടുള്ള അവഗണനയല്ലേ? കൂടതെ,വിവര സാങ്കേതിക വിദ്യയും വികസനവും തമ്മില്‍ അഭേദ്യമയ ബന്ധം ഉണ്ടെന്നു പല ഗവേഷണങ്ങലും ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്‌. സാധാരണക്കാരനു ഉപകാരപ്രദമായ പല വിവരങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഉണ്ടെന്നിരിക്കെ, ഇംഗ്ലീഷ്‌ സാക്ഷാരരായ ചിലര്‍ക്കു മാത്രം സൌകര്യപ്രദമയ രീതിയില്‍ വെബ്‌സൈറ്റ്‌ രുപകല്‍പന ചെയ്തിരിക്കുന്നതു പ്രതിഷേധാര്‍ഹമണ്‌. വിവരസങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കര്‍ക്കും ലാഭ്യമാക്കുന്നതില്‍ മുന്‍കൈയെടുക്കെണ്ട സാര്‍കാര്‍ തന്നെ ഇങ്ങനെയായാല്‍...

പിന്‍ കുറിപ്പു: വിവര സങ്കേതിക വിദ്യ സധാരണക്കരന്റെയിടയില്‍ പ്രചരിക്കാത്തതിന്റെ ഒരു പ്രധന കാരണം ഭാഷായാണെന്നാണു ഞാന്‍ കരുതുന്നത്‌

Submitted by Anonymous on Mon, 2005-12-26 00:25.

അതു സര്‍ക്കാര്‍ സൈറ്റ് വായിക്കാനുള്ളവര്‍ മലയാളികള്‍ മാത്രമല്ല എന്നു വിചാരിച്ചാല്‍ മതി. ഇങ്ങു കേരളത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ വിവിധ വിദേശയൂണിവേഴ്സിറ്റി ഉള്‍പ്പടെ ഒരുപാട് ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും താത്‌പര്യമുണ്ട്. അതു കൊണ്ട് ഇംഗ്ലീഷ്.
ഇപ്പോള്‍ മലയാളത്തേക്കാള്‍ എളുപ്പമാണ് ഇംഗ്ലീഷ്.. അത് തടസ്സമല്ല നമുക്ക്...
സാധാരണക്കാര്‍ക്ക് പണമില്ലാത്തതാണ് പ്രശ്നം..

Submitted by Anonymous on Mon, 2006-01-02 09:43.

The website can be published both in malayalam and english.
sudhir

Submitted by S.Chandrasekhar... on Mon, 2006-05-08 12:19.

വളരെ സുതാര്യമായ ഒരു പരാതിയും (തികച്ചും വ്യക്തിപരമല്ലാത്തത്‌) അതിനു കിട്ടിയ മറുപടിയും പി.ഡി.എഫ്‌ ഫയലായി താഴെ കൊടുത്തിരിക്കുന്നു.
http://www.geocities.com/janapaksham/Sutharya_Keralam.pdf
ഒരു വാക്കിൽ ഒരു മറുപടി പ്രതീക്ഷിച്ചു പക്ഷേ കിട്ടിയില്ല. കേരള സർക്കാരിന്റെ പ്രവർത്തനെങ്ങളെക്കുറിച്ച്‌ ഐ.എം.എഫ്‌, എ.ഡി.ബി, വേൾഡ്‌ ബാങ്ക്‌ എന്നിവരെ ബോധ്യപ്പെടുത്തൻ ഇംഗ്ലീഷിലുള്ള പേജുകൾ പ്രയോജനപ്പെടും., ഇനിയും വായ്പ്പകൾ വേണമല്ലോ. അതും ഡോളറായിട്ടുതന്നെ.

Submitted by Sunil on Thu, 2007-01-18 12:08.

ഇപ്പോ മലയാളത്തിലും ആക്കാമെന്ന്‌ അചുതാനന്ദന്‍ പുതിയ കരടുനയത്തില്‍ പറയുന്നു. യൂണിക്കോടാകണേ എന്ന്മാത്രം പ്രാര്‍ഥിക്കാം.
-S-

Submitted by mangalat on Thu, 2007-01-18 22:47.

സര്‍ക്കാര്‍ ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നതിനെക്കാള്‍ ഭരണഭാഷ ഏത് എന്ന് വരുമ്പോഴാണ് ആംഗലം വരുന്നത്. പണ്ടേക്കു പണ്ട് സായിപ്പുമാര്‍ ആംഗലത്തില്‍ ഭരിച്ച വഴിക്കു ഭരിക്കുന്നവര്‍ക്ക് മലയാളം എന്ന ഭാഷ പ്രശ്നമാവില്ല.

മലയാളഭാഷയും കേരളസംസ്കാരവും പരിപോഷിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യമുള്ള നമ്മുടെ സര്‍വ്വകലാശാലകളും അക്കാദമികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും വിവരസാങ്കേതികതയുടെ കാലത്തിന് പാകത്തില്‍ തയ്യാറാക്കി നടപ്പാക്കിയ പദ്ധതികള്‍ എന്തൊക്കെയെന്ന് നോക്കിയാല്‍ എത്ര ഭാവനാസമ്പന്നരാണ് അവിടെ ഇരുന്നത് എന്നു മനസ്സിലാകും.അവരൊക്കെ നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രിയപുത്രന്മാര്‍.
Dr.Mahesh Mangalat

Submitted by Anonymous (not verified) on Fri, 2009-08-21 01:09.

panamillaehavan
pinam

Submitted by S.Kalyana sundar (not verified) on Thu, 2009-11-12 16:24.

ആന്തിര പ്രദേശ്‌,തമിഴ് നാട്,കര്നാടകാ എന്നീ സര്‍ക്കാരുകളുടെ വെബ്സൈറ്റുകള്‍ ഇംഗ്ലീഷിലും മാതൃ ഭാഷയിലും കാണാന്‍ പറ്റും.ഭരണ ഭാഷയില്‍ സര്‍ക്കാരിന്റെ വെബ്സൈറ്റ് ഉണ്ടായിരിക്കണം എന്ന് തെന്നിന്തിയലെ മറ്റുള്ള സര്‍ക്കാര്‍ വിശ്വസിക്കുന്നു. കേരള സര്‍ക്കാര്‍ മാത്രം എന്ത് കൊണ്ട് ഇതിനു വേണ്ടി ശ്രമിക്കുന്നില്ല എന്ന് എനിക്ക് മനസിലായിട്ടില്ല. പല വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തമിഴ് നാട് സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ സംബന്ധിച്ച വാക്കുകള്‍ക്കു തുല്യമായ തമിഴ് വാക്കുകള്‍ കുറിച്ച ഒരു നിഘണ്ടു തയാര്‍ ചെയ്യുവാന്‍ പ്രോസാല്‍ഹിപ്പിച്ചു.ഇന്ന് മിക്കവാറും കമ്പ്യൂട്ടര്‍ സംബന്ധിച്ച വാക്കുകള്‍ക്കു നല്ല തമിഴ് വാക്കുകള്‍ ഒണ്ടു.അത് മാത്രമല്ല ആ വാക്കുകള്‍ പ്രയോകത്ത്തില്‍ കൊണ്ട് വന്നു ,മീണ്ടും മീണ്ടും പ്രയോകിചത്തിനു ശേഷം ,ഇന്ന് പലരും തമിഴ് വെബ്‌ പേജുകളില്‍ ഈ വാക്കുകള്‍ ഉപയോകിക്കാന്‍ തൊടങ്ങി.ഇതിന്റെ അത്യാവശിയം ഇന്തിയയിലെ എല്ലാ ഭാഷകള്‍ക്കും ഒണ്ടു.തമിഴില്‍ ഉള്ള മികച്ച സാഹിത്യ രചനകളെല്ലാം തന്നെ ഡിജിറ്റല്‍ രൂപത്തില്‍ മാറ്റം ചെയ്തു കഴിഞ്ഞിരിക്കുന്നു. ഒരു ഇലക്ട്രോണിക് ഗ്രന്തശാല തമിഴില്‍ ഇന്ന് വെബ്‌ പേജുകളില്‍ വായിക്കാന്‍ ലഭ്യമാണ്.ഭാവിയില്‍ ഭരണം,സാഹിത്യം,വിദ്യഭ്യാസം, എന്നിവയെല്ലാം വെബ്‌ പേജുകള്‍ മൂലം നടക്കുവാന്‍ സാദ്ധ്യത ഒണ്ടു. ആ കാലഘട്ടത്തില്‍ മലയാളം പിന്‍ തങ്ങി നില്‍കാന്‍ പാടില്ല. സര്‍ക്കാര്‍ ഇതിനു വേണ്ടി തയാറല്ല എങ്കില്‍
കമ്പ്യൂട്ടര്‍ വിധഘ്ധന്മാര്‍ അടങ്ങിയ ഒരു volunteer body ഇതിനു വേണ്ടി ശ്രമിക്കുണം.

Submitted by Amal lal (not verified) on Tue, 2009-12-15 15:25.

I don't agree with you. Beacuse, if the site is in malayalam the the foreginers can't understand. 90% of the people in world know the English. So it is better that the site is in English. Three is way is the ues the both Malayalam & English.