തര്‍ജ്ജനി

ഫ്‍ഫ

ഡിസംബര്‍ 4 ലെ കലാകൌമുദി (ലക്കം 1578) യില്‍ ശ്രീ നീലന്റേതായി വന്ന ഒരു കവിത ഇങ്ങനെ

ഫ്‌ഫ

തലസ്ഥാന നഗരത്തില്‍
അടിപ്പാത അതിവേഗം
പൂര്‍ത്തിയായി.
ആഘോഷം പൊടിപൊടിച്ചു
മന്ത്രി മന്ത്രിക്കു
കൊടുത്തസമ്മാനം
സുവര്‍ണ്ണമോതിരം.
പിറ്റേന്നു തുടങ്ങി
മനുഷ്യന്‍ ചത്തുവീഴാന്‍
ബീഹാറില്‍ നിന്ന്
ആട്ടിത്തെളിച്ചു
കൊണ്ടുവന്ന
പട്ടിണിക്കാരായ
പാതപണിക്കാര്‍.
കൂലിയില്ല
തിന്നാനില്ല
മരുന്നും മന്ത്രവുമില്ല
മൂന്നോ നാലോ
മരിച്ചുകഴിഞ്ഞു
ഇനിയെത്രയെന്നാര്‍ക്കറിയാം
എത്ര മരിച്ചാലെന്ത്‌
ഇനിയുമെത്രയോ
കാത്തുകാത്തിരിക്കുന്നു
ലല്ലുവിന്റെ നാട്ടില്‍
ആയിരങ്ങള്‍
പാതപണിയാന്‍
നമ്മുടെ തേരോട്ടങ്ങള്‍ക്കിടയില്‍
മരിച്ചുവീഴാന്‍
എക്സ്പ്രസ്‌ ഹൈവേ
എന്നാണ്‌ സര്‍?
**************************
(കടപ്പാട്‌ കലാകൌമുദി)

പെട്ടി എടുക്കാന്‍ പോവുകയാണ്‌, ആണിയടിക്കാന്‍ ഇനിയാരെങ്കിലും ബാക്കിയുണ്ടോ.......?

Submitted by sudhanil on Fri, 2005-12-09 23:34.

അപ്പോഴിങ്ങനെയാണല്ലേ കവിത എഴുതേണ്ടത്?

Submitted by Sunil on Sat, 2005-12-10 12:18.

നീലന്റെ റ്റിവി യുടെ പ്രൊഡക്ഷന്‍ മാനേജരാണ്. പ്രേംജിയുടെ മൂത്തമകനാണ്.
കവിതയുടെ ജനകീയവത്ക്കരണത്തിന്റെ ഭാഗമായ അപചയം എന്ന് ഞാന്‍ പറഞോട്ടേ?

Submitted by jay on Tue, 2005-12-13 21:29.
sudhanil wrote:
അപ്പോഴിങ്ങനെയാണല്ലേ കവിത എഴുതേണ്ടത്?

'നല്ല' കവിത'? ചീത്ത'ക്കവിത? ആസ്വാദനം ആത്മനിഷ്ഠമാണല്ലൊ,നീലനും അനുവാചകരുണ്ടാകും.

Submitted by baburaj on Sun, 2006-04-09 00:02.

ചുറ്റുപാടുകളുമായി പ്രതികരിക്കുക എന്നതാണ് എഴുത്തുകാരുടെ ധര്‍മ്മം. അതിനനുസരിച്ചുള്ള മീഡിയം തെരെഞ്ഞെടുക്കാം..കവിത ഇതാണ്‍` നോവല്‍ ഇതാണ് കഥ ഇങ്ങനെയാണ് എന്നൊക്കെ തീരുമാനിച്ചു വയ്ക്കുന്നതല്ലേ പ്രശ്നം.. കവിത ഇങ്ങനെയും അങ്ങനെയും പിന്നെ ആശാന്‍ എഴുതിയതു പോലെയും ആകാം എന്നു വിചാരിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ? ടോണിയെ ചീത്ത പറയേണ്ട ആവശ്യം തന്നെ വരില്ലാ.. (സമനില എഴുതിയ പാവം ടോണീ)

Submitted by cachitea on Tue, 2006-04-11 18:06.

കവിത അങ്ങനെയും ഇങ്ങനെയും എന്നു വിചാരിച്ചാല്‍ പ്രശ്നം തീര്‍ന്നു എന്ന് ഞാനും സമ്മതിക്കുന്നു. ആര്‍ക്കും എങ്ങനെയും കവിതയെഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് കവിതയാണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരുടേതാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിയാണ്, എന്നാല്‍ നീലന്‍ കവിയല്ല എന്ന് വായനക്കാര്‍ പറയുന്നത് വെറും‌ വാചകമല്ല. എന്തൊക്കെയോ മാനദണ്ഡങ്ങള്‍ വെച്ചുതന്നെയാണ് അവരത് ചെയ്യുന്നത്.

ഏഴുത്തിന്റെ ഏതുരീതിക്കായാലും ചില ക്രമങ്ങളൊക്കെയുണ്ട്. ഏതു ഭാഷയിലായാലും അത് അങ്ങനെത്തന്നെ. അഞ്ഞൂറ്‌ വരികളില്‍ ഒരു കവിതയെഴുതി, ഹൈക്കുവാണ് എഴുതിയത് എന്നു പറയാനുള്ള അവകാശം എനിക്കുണ്ട്. എന്നാല്‍ വായനക്കാര്‍ അതു അംഗീകരിക്കണമെന്ന് ശഠിക്കാതിരുന്നാല്‍ മതി.

ക്രമഭംഗവും ക്രമവും ഉണ്ടെങ്കിലേ ഏതൊരു വ്യവസ്ഥയും വളരുകയുള്ളൂ എന്നത് തര്‍ക്കമറ്റ വിഷയം തന്നെ. ഓര്‍ഡര്‍ ഇന്‍ കയോസും കയോസ് ഇന്‍ ഓര്‍ഡറും ഉണ്ടായേ തീരൂ. പക്ഷേ കയോസില്‍ ഓര്‍ഡറും ഓര്‍ഡറില്‍ കയോസും ഉണ്ടാക്കാന്‍ കെല്‍പ്പില്ലാത്തവര്‍ വ്യവസ്ഥയെ ഞങ്ങള്‍ നവീകരിക്കുന്നേ എന്ന് അലറിവിളിക്കുന്നതിലാണ് എനിക്ക് എതിര്‍പ്പ്.

ഓഫ് ടോപ്പിക് : കെ. ആര്‍. ടോണി മോശം കവിയാണെന്ന് തോന്നുന്നില്ല.