തര്‍ജ്ജനി

പുസ്തകങ്ങള്‍ മരിക്കുന്നു...

പുസ്തകങ്ങള്‍ അപ്രത്യക്ഷമാവുകയാണ്...
പക്ഷെ വായന ഒരിക്കലും മരിക്കുന്നില്ല..
കാരണം അക്ഷരങ്ങള്‍ക്കു ജീവിക്കാന്‍ ഒരു പ്രതലം മാത്രം മതി.. അതൊരു കടലാസായാലും മോണിട്ടറായാലും..

Submitted by hari on Thu, 2005-12-08 09:36.

അതെ ഇപ്പോഴും മരിച്ചിട്ടില്ല.. പേപ്പറിലായാലും താളിയോലയിലായാലും മോണിട്ടറിലായാലും ആരും വായിക്കാനില്ലാതെ അനാഥമായിപ്പോകുന്നില്ലേ അക്ഷരങ്ങള്‍.... ഈയിടെ കലാകൌമുദിയില്‍ വായിച്ചിരുന്നു, പ്രൊഫഷണലുകള്‍ വായനയില്‍ നിന്ന് അകന്നു പോകുന്നുവെന്ന്. ശരിയല്ലേ? എത്ര ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍ ഇപ്പോള്‍ ആനുകാലികങ്ങളെങ്കിലും വായിക്കുന്നുണ്ട്?

Submitted by Sufi on Thu, 2005-12-08 11:18.

ഇതു വായനയോടുള്ള ആഭിമുഖ്യമില്ലായ്മ കൊണ്ടാണെന്നു എനിക്കു തോന്നുന്നില്ല പകരം ലഭ്യമായ വിവരങ്ങളുടെ ആധിക്യവും, വിവരങ്ങളെ തരം തിരിച്ചും വർഗീകരിച്ചും എടുക്കാനുള്ള സമയക്കുറവും മൂലമായിരിക്കണം. ‘തിരഞ്ഞെടുപ്പി‘ന്റെ ഒരു പ്രതിസന്ധിയും ഇവയുണ്ടാക്കുന്നുണ്ട്‌.
പക്ഷെ തിരക്കു പിടിച്ച ഈ ജീവിത യത്രയിൽ ആളുകൾ ലാഭേഛ്ചയില്ലാത്ത വായനക്കു തയ്യാറാകുന്നില്ല. അങ്ങനെയാണ് motivational bookകളും വേദപുസ്തകങ്ങളും മറ്റും നോവലിനേക്കാളും കവിതകളേക്കാളും കൂടുതൽ വിറ്റു പോകുന്നത്‌. ആളുകൾക്ക് ജീവിതത്തോടുള്ള സൌന്ദര്യ ദർശനങ്ങളൊക്കെ മാറുകയാണോ?

സൂഫി

Submitted by Thulasidas on Wed, 2005-12-28 16:22.

പുസ്തകകങ്ങള്‍ മരിക്കുന്നു എന്നതിനോടി യ്യോജിക്കാനാവില്ല.ഡി സി എന്ന താപ്പാനയ്ക്ക്‌ വെല്ലു വിളി ഉയര്‍ത്തികൊണ്ട്‌ ഒരു പാട്‌ നല്ല പുസ്തക പ്രസാധകര്‍ ഉയര്‍ന്നു വരുന്നത്‌ പുസ്തകങ്ങള്‍ വായിക്കാന്‍ ആളില്ലാത്തതു കൊണ്ടാണോ?

Submitted by Sivan on Wed, 2005-12-28 22:29.

അതു എഴുത്തുകാരന്റെ ചെലവില്‍ പുസ്തകം പ്രസിദ്ധീകരിക്കുക ഒരു പുതിയ വാണിജ്യമായതു കൊണ്ടാണ്... നമുക്ക് ഒരു പുസ്തകം അച്ചടി പുരണ്ടു കണ്ട സന്തോഷം... പ്രസാധകന്...അച്ചടിയ്ക്കുള്‍പ്പടെയുള്ള ചെലവ് ലാഭത്തോടെ കിട്ടിയതിലുള്ള സന്തോഷം....

Submitted by mazha82 on Fri, 2005-12-30 13:28.

ഒന്ന് ടെസ്റ്റ്‌ ചെയതതാ.. സോറി ട്ടൊ..!

Submitted by Sufi on Tue, 2006-01-03 11:47.
Quote:
അതു എഴുത്തുകാരന്റെ ചെലവില്‍ പുസ്തകം പ്രസിദ്ധീകരിക്കുക ഒരു പുതിയ വാണിജ്യമായതു കൊണ്ടാണ്... നമുക്ക് ഒരു പുസ്തകം അച്ചടി പുരണ്ടു കണ്ട സന്തോഷം... പ്രസാധകന്...അച്ചടിയ്ക്കുള്‍പ്പടെയുള്ള ചെലവ് ലാഭത്തോടെ കിട്ടിയതിലുള്ള സന്തോഷം....

അതെ, പുതിയ എഴുത്തുകാരാകുമ്പോൽമൊത്തം ചെലവിന്റെ 75-80% ലവന്മാരു വഹിപ്പിക്കും. വിറ്റു പോകുന്ന ബുക്കിന്റെ ലാഭമൊട്ടു ചോദിക്കാനും പാടില്ല. ചോദിച്ചാൽ കുറച്ചു ഓതേഴ്സ് കോപ്പി തന്നു ഓതറെ ത്തന്നെ ഒഴിവാക്കും.. ഇതൊക്കെയാണല്ലോ ലവന്മാരുടെ രാഷ്ട്രീയം!

സൂഫി

Submitted by baburaj on Sat, 2006-04-08 23:56.

മറ്റൊരു പ്രശ്നം ആരും കണ്ടില്ല. കുത്തകകളെ തകര്‍ക്കുക എന്നത്..500 രൂപവീതം ഇട്ട് 25 പുതിയ എഴുത്തുകാര്‍ ഒരു പുസ്തകം പ്രസിധീകരിച്ച് വില്‍ക്കുമ്പോള്‍ അതൊരു ജനകീയ കൂട്ടായ്മയാകുന്നു. ലാഭക്കുത്തക തകരുന്നു. പുസ്തകം നേരിട്ട് വായനക്കാരന്റെ കൈകളിലെത്തുന്നു.

Submitted by Sufi on Fri, 2006-04-21 08:51.

ബാബു,
പ്രസിദ്ധീകരിക്കുക എന്നതൊരു പ്രശ്നമല്ല. അതിന്റെ വിതരണമാണ്‌ മുഖ്യം. ഇവിടെയാണ്‌ കുത്തകകള്‍ കൊയ്യുന്നത്‌. ജനപ്രിയ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും ശക്തമായ വിതരണ ശൃംഖലകളുമാണ്‌ അവരുടെ ആയുധം.

Submitted by Sunil on Tue, 2006-04-25 10:16.

പുസ്തകങളല്ല മരിക്കുന്നത്‌. മുന്‍പ്‌ പറഞപോലെ വേദപുസ്തകങളും ശാസ്ത്രപുസ്തകങളും വളരെ വിറ്റഴിയപ്പെടുന്നുണ്ട്‌. പക്ഷെ ഒരുത്തന്റെ “ഭാവനാവിലാസങള്‍” ആയ കവിതയും കഥയുമൊക്കെ വിറ്റഴിയപ്പെടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഇത്തരം പുസ്തകങളില്‍ പഴയ താപ്പാനകളുടേതുമാത്രമേ എളുപ്പം വിറ്റഴിയുന്നുള്ളൂ. പുതിയവരെ ജനങള്‍ അംഗീകരിച്ചുകിട്ടാനും വിഷമമാണ്. ആര്‍ക്കുവേണം ഭാവന?
സൂഫി പറഞത്‌ ശരി തന്നെ വിതരണം തന്നെ പ്രധാനവിഷമം. ധാരാളം ഡയരക്റ്റ് മാര്‍ക്കെറ്റിങ് നടത്തുന്നവര്‍ ഉണ്ട്‌. അവര്‍ക്ക്‌ മുഖവിലയുടെ പകുതി കമ്മീഷനാണെന്നുമാത്രം!
ആഗോളമുതലാളിമാരല്ലെ ഇനി വരുന്നത്‌? കാത്തിരുന്നു കാണാം അവരുടെ കളികള്‍. അവര്‍ക്ക്‌ ഭാഷന്തരീകരണം മാത്രമേ താല്‍പ്പര്യമുണ്ടകാന്‍ വഴിയുള്ളൂ.
സസ്മ്കാരശൈലിയുടെ മാറ്റങള്‍.......