തര്‍ജ്ജനി

കല്ലുവഴിച്ചിട്ട കടലിലെറിയണോ

കല്ലുവഴിച്ചിട്ട കടലിലെറിയണോ എന്നാണ്‌ കലാകൌമുദിയില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നത്‌. കഥകളിയെപ്പറ്റിയുള്ള ഇത്തരം ചര്‍ച്ചകള്‍ പൊതുധാരാമാധ്യമങ്ങളില്‍ വരുന്നത്‌ തീര്‍ച്ചയായും നല്ലതാണെങ്കില്‍ കൂടി, തലക്കെട്ടിലെ ഇത്തരം ഭാഷാപ്രയോഗങ്ങള്‍ നമ്മുടെ പത്രപ്രവര്‍ത്തന ശീലങ്ങളുടെ നിലവാരത്താഴ്ച്ചയും ആശയദാരിദ്യവും എടുത്തുകാനിക്കുന്നു. ശ്രീ പന്‍മന രാമചന്ദ്രന്‍ അങ്ങനെ സ്വപ്നേപി വിചാരിച്ചുകാണാനിടയില്ല എന്നാണെനിക്കുതോന്നുന്നത്‌. കഥകളിക്ക്‌ ശരീരാഭ്യാസം നല്ലപോലെ വേണ്ടുന്ന ഒരു ആവശ്യമാണ്‌. രസാഭിനയവും വേണം. നളചരിതം മാത്രമല്ല താരതമ്യേന പുതിയ കഥകളായ കര്‍ണ്ണശപഥം തുടങ്ങിയവ കൂടി ചൊല്ലിയാടിക്കണം, പക്ഷെ ഒരു നടന്‍ എന്ന നിലയ്ക്ക്‌ രസാഭിനയം എന്ന അടിസ്ഥാന കല പഠിക്കേണ്ടതുമാത്രമേ ആവശ്യമുള്ളൂ. ബാക്കി അവന്റെ ഭാവനയെ വളര്‍ത്തുകയാണ്‌ വേണ്ടത്‌. അല്ലാതെ ഒരോരോ കഥകളും ചൊല്ലിയാടിപ്പിക്കുകയല്ല. അപ്പോള്‍ പഠിപ്പിക്കുന്ന കഥകള്‍ക്കല്ല പ്രാധാന്യം എന്നു വരുന്നു.

Submitted by baburaj on Sun, 2006-04-09 00:09.

കല്ലുവഴി, കപ്ലിങ്ങാടന്‍ എന്നൊക്കെയുള്ളത് എങ്ങെനെയാണു സുനിലേ നമ്മുടേ പത്രപ്രവര്‍ത്തനത്തിലെ നിലവാര തകര്‍ച്ചയെ കാണിക്കുന്നത്? സമൂഹത്തിനുള്ള താളമാണ് കലകളിലുള്ളത്, കഥകളിയിലെ മന്ദതാളം അതുണ്ടായ കാലത്തെയാണ്. അപ്പോള്‍ ആ കലാരൂപം തന്നെ ഇപ്പോള്‍ ആവശ്യമുണ്ടോ? പുതിയ എത്ര കലാരൂപങ്ങള്‍ വന്നു കഴിഞ്ഞു. ഉപയോഗിക്കുന്ന കഥകള്‍ക്കു പോലും ഒരു സാംഗത്യവുമില്ല. അറിയാവുന്ന കഥ ഇല്ലാത്ത സമയമുണ്ടാക്കി കാണുക, അതാണ് കഥകളി പ്രേക്ഷകരുടെ ഒരു യോഗം!

Submitted by Sunil on Sun, 2006-04-09 18:48.

ബാബൂ, കല്ലുവഴിയും കപ്ലിങാടനൊന്നുമല്ല നില്വാരത്തകര്‍ച്ച കാണിക്കുന്നത്. ഈ പദങളുടെ കൂടെ കടലിലെറിയണോ എന്ന പ്രയോഗത്തിനെക്കുറിച്ചാണ് ഞാന്‍ എഴുതിയത്‌. കലാമണ്ഡലത്തില്‍ ഇതുവരെ പിന്തുടരുന്ന കല്ലുവഴിച്ചിട്ട പരിഷ്കരിക്കണം അന്നാവശ്യപ്പെടുന്ന ലെഖനത്തിന് “കടലിലെറിയണോ” എന്ന തലക്കെട്ട്‌ എന്താണ് കാണിക്കുന്നത്‌?
“കഥകളിയിലെ മന്ദതാളം“.. എന്താണെന്ന്‌ വിശദീകരിച്ചാല്‍ നല്ലതായിരുന്നു.
ഉപയോഗിക്കുന്നകഥകള്‍‌ക്ക്‌ സാംഗത്യമില്ല എന്നൊക്കെ ബാബു പറയുന്നതെന്താണ്? ഇവിടെ ഏത്‌ സിനിമയുടെ കഥകള്‍ക്കാണ് സാംഗത്യമുള്ളത്‌? ഹാരി പോട്ടര്‍ക്കോ?
താങ്കള്‍ രണ്ടുകാര്യങള്‍ ഒന്നിച്ചിവിടെ പറയുന്നു.കഥകളിയുടെ അസാംഗത്യത്തെ കുറിച്ചും എന്റെ ആദ്യത്തെ കുറിപ്പിനെപ്പറ്റിയും.
എന്റെ ആദ്യത്തെകുറിപ്പ്‌ തികച്ചും കലാകൌമുദിയില്‍ വന്നിരുന്ന പന്മന രാമചന്ദ്രന്‍ നായരുടെ ലേഖനത്തെ അടിസ്ഥാനമാക്കിയാണ്. കലുവഴിച്ചിട്ടയില്‍ നളചരിതത്തിന് സ്ഥനമില്ല എന്നാല്‍ അങനെ പറ്റില്ല അതും കളരിയില്‍ ഭാവാഭിനയത്തിനായി പഠിപ്പിക്കണം എന്നാണ് അതില്‍ പറഞിരിക്കുന്നത്‌. അതിനെപ്പറ്റി ചര്‍ച്ചചെയ്യണോ അതോ കഥകളിയുടെ താങ്കള്‍ പറയുന്ന അസാംഗത്യത്തെക്കുറിച്ചാകണോ?

Submitted by Sunil on Sun, 2006-04-09 18:54.

പ്രേക്ഷകരുടെ യോഗത്തെപ്പറ്റി സഹതപിക്കേണ്ട ആവശ്യമില്ല. ഹാരിപോട്ടര്‍ കാണുന്നുവെങ്കില്‍, സര്‍ക്കസ്സ്‌ കാണുന്നുവെങ്കില്‍, അറനൂറ്‌ കോടി മനുഷ്യ്രൌടെയിടയില്‍ ചിലര്‍ക്കെങ്കിലും ഭാവാനാവിലാസമുണ്ടെങ്കില്‍ കഥകളി കണ്ടെന്നിരിക്കും. സമയത്തിനെപ്പറ്റിയൊക്കെ ....പറഞാല്‍ അല്‍പ്പം ബ്ആലിശമായില്ലേ കമന്റ്‌ സുഹൃത്തേ?

Submitted by baburaj on Wed, 2006-04-12 14:44.

ക്ലാസിക് കലകളെ കുറിച്ചു പറഞ്ഞാല്‍ അതിഷ്ട്പ്പെടുന്നവര്‍ക്ക് പെട്ടെന്ന് അസ്വസ്ഥതയുണ്ടാവും. ഞാന്‍ കഥകളി ഇഷ്ടപ്പെടാത്ത ആളല്ല. എന്നാല്‍ കാലത്തിനനുസരിച്ച് കലകളില്‍ മാറ്റം വേണ്ടേ.. കൂടിയാട്ടം 1000 വര്‍ഷം മുന്‍പുള്ള ഒരു കലാരൂപമാണ്.. 41 ദിവസം മറ്റൊന്നും ചിന്തിക്കാതെ അതു പോയിരുന്ന് ആസ്വദിക്കാന്‍ ആളുകള്‍ക്ക് കഴിഞ്ഞിരുന്നു.
യാത്രചെയ്യുന്നതു പതുക്കെ, ആഹാരം പാചകം ചെയ്യുന്നതു പതുക്കെ, കഴിക്കുന്നതു പതുക്കെ, അതുകൊണ്ട് കലാസ്വാദനവും പതുക്കെ. ഇന്ന് വേഗതകൂടി. എല്ലാതിനും ..അപ്പോള്‍ കലയ്ക്കും വേഗത കൂടി. ഈ മാറിയ കാലത്തിലേയ്ക്കാണ് പാരമ്പര്യം പറഞ്ഞ് ഒരു കലാരൂപത്തെ കൂട്ടിക്കൊണ്ടു വരുന്നത്.
രാത്രി മുഴുവന്‍ കഥകണ്ട് പകല്‍ കിടന്നുറങ്ങാല്‍ ഒരു ചെറിയ സമൂഹത്തിനു കഴിഞ്ഞിരുന്നത്, റിക്രിയേഷന്‍ ഒന്നുമില്ലാത്ത മറ്റൊരു വലിയ വിഭാഗം ഉത്പാദിപ്പിക്കാനും വച്ചു വിളമ്പാനും ഉണ്ടായിരുന്നതു കൊണ്ടാണ്. ആ വിഭാഗത്തെ നിലനിര്‍ത്തിയാല്‍ നമുക്കിന്നും 40 ദിവസം വരുന്ന പതിഞ്ഞ രീതിയിലുള്ള കലകള്‍ ആസ്വദിച്ചു രാത്രികള്‍ ചെലവഴിക്കാം.. പക്ഷേ നടക്കുമോ?
ഭീമാകാരമായ ഉടുത്തുകെട്ടിന്റെയും രസാഭിനയത്തിന്റെയും പഴയരീതിയിലുള്ള മേക്കപ്പിന്റെയും പൊരുളെന്താണ് ?
വികാരം കൊണ്ട് ബാലിശം എന്നു തോന്നുന്നുവെങ്കിലും അതുമാറ്റിവച്ച് ഉത്തരം പറയാന്‍ നോക്ക്. കുട്ടികളുടെ ചോദ്യം അത്ര മോശമല്ല സുനിലേ. പലപ്പോഴും കാര്യത്തിന്റെ കാതലിലേയ്ക്കു കടക്കുക അത്തരം ചോദ്യങ്ങളായിരിക്കും.

Submitted by Sunil on Wed, 2006-04-12 17:29.

ബാബു ഇപ്പോള്‍ പറഞത്‌ ധാരാളം കേട്ടുതഴമ്പിച്ച കാര്യങള്‍. കഥകളീ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയതാണ് എന്നു പറയുമ്പോള്‍ ബാബു വിശ്വസിക്കാന്‍ പറ്റുമോ? ഉണ്ടാവില്ല. അതിന്നു കാണുന്ന ഒരു രൂപമായി വരുവാന്‍ ധാരാളം കാലം എടുത്തു. അതുപോലെ “ഈ മാറിയ കാലത്തിലേയ്ക്കാണ് പാരമ്പര്യം പറഞ്ഞ് ഒരു കലാരൂപത്തെ കൂട്ടിക്കൊണ്ടു“വരുവാനും കാലമെടുക്കുമായിരിക്കും. അതിനര്‍ഥം ഇപ്പോള്‍ ഈ ചര്‍ച്ചകള്‍‌ക്ക്‌ സ്ഥാനമില്ല എന്നാണോ? അല്ല. ചര്‍ച്ചകള്‍ ഉണ്ടാകണം എന്നാലേ കാലത്തിന്റെ മാറ്റം ഇത്തരം കലാരൂപങളിലേക്കും വരൂ. അപ്പോ കല്ലുവഴിച്ചിട്ട കടലിലെറിയണോ ബാബൂ? അതോ കഥകളിയെത്തന്നെ കടലിലെറിയണോ?