തര്‍ജ്ജനി

പ്രവാസിയുടെ സ്വപ്നങ്ങള്‍

ജനലിനപ്പുറം
മഴയിരമ്പുമ്പോള്‍
അവന്‍, മുറ്റം നിറയെ
കടലാസ്സ്‌ തോണികള്‍
സ്വപ്നം കണ്ടു.
പുഴയിലെ മീനുകള്‍,
വെള്ളാരങ്കല്ലുകള്‍,
കുപ്പിവളത്തുണ്ടുകള്‍,
വിറയ്ക്കുന്നിലച്ചാര്‍ത്തുകള്‍...

ജനലിനിപ്പുറം
രാത്രിയുടെ ഏഴാം യാമത്തില്‍
അവന്‍, ആകാശം നിറയെ
നക്ഷത്രങ്ങള്‍ സ്വപ്നം കണ്ടു.
നിറയെ പൂത്ത
എള്ളിന്‍ പാടങ്ങള്‍,
നിലാവ്‌, നിശബ്ദത,
നാട്ടുവഴിയിലെ നിഴലുകള്‍,
മിന്നാമിനുങ്ങുകള്‍...

ജനലിനപ്പുറം
നട്ടുച്ച പെരുകുമ്പോള്‍
ഉഷ്ണം കൊത്തിപ്പറക്കും
ഇളംകാറ്റിനെ
അവന്‍ സ്വപ്നം കണ്ടു.
വീട്ടുമുറ്റത്തെ
തെളിനീര്‍ക്കിണര്‍,
കാച്ചെണ്ണയുടെ മണം
പുഴയുടെ തണുപ്പിലേയ്ക്ക്‌
മുങ്ങാങ്കുഴിയിടുന്ന ബാല്യം...

ജനലിനിപ്പുറം
പതിനൊന്നാം നിലയിലെ
തൃശങ്കുസ്വര്‍ഗ്ഗത്തില്‍
തൊണ്ടയില്‍ തടയും കരച്ചില്‍
വരണ്ട കണ്ണുകള്‍..

സ്വപ്നം കാണരുത്‌,
ഒരു തരി മണ്ണ്‌ പോലും
സ്വന്തമല്ലാത്തവന്‍
സ്വപ്നം കാണരുത്‌.

Submitted by Anonymous (not verified) on Sun, 2004-12-26 14:07.

Very Good

Submitted by chinthaadmin on Mon, 2004-12-27 02:48.

thankyou, keep reading chintha.com

Submitted by കെവിന്‍ (not verified) on Thu, 2005-01-06 12:21.

ഞാന്‍ പ്രവാസിയാണു്, ഒരു തരിപോലും മണ്ണു് സ്വന്തമായി ഇല്ലാത്തവനാണു്, എന്നാലും എനിയ്ക്കു സ്വപ്നം കാണണം, കണ്ടേ തീരൂ. സ്വപ്നങ്ങളാണെന്റെ പ്രാണവായു.

Submitted by chinthaadmin on Thu, 2005-01-06 18:00.

കെവിന്‍, സ്വപ്നങ്ങളെല്ലാം സങ്കടങ്ങളായി മാറുന്നത്‌ കാണുമ്പോള്‍, എന്തിനീ പാഴ്വേലയെന്ന് തോന്നിപ്പോകുന്നു
Paul

Submitted by Navaneeth (not verified) on Mon, 2005-01-10 11:21.

nalttil oru sent bhoomi poolum ellatha thendikalanu nagal

Submitted by Navaneeth (not verified) on Mon, 2005-01-10 11:29.

this is a wonder ful website paul and what about my reply

Submitted by Navaneeth (not verified) on Mon, 2005-01-10 11:31.

nalttil oru sent bhoomi poolum ellatha thendikalanu nagal

Submitted by chinthaadmin on Mon, 2005-01-10 13:03.

ക്ഷമിക്കുക, പ്രതികരണം ഞാന്‍ കണ്ടില്ല. പ്രവാസികള്‍ ആരും അത്ര വ്യത്യസ്തരല്ല. പക്ഷെ സ്വയം തെണ്ടിപ്പട്ടം ചാര്‍ത്തണമെന്നുമില്ല. അത്ര ഗതികേടുണ്ടാവാതിരിക്കട്ടെ എന്ന്‌ പ്രതീക്ഷിക്കാം. അരക്ഷിതത്വം ഉണ്ടാവുന്നത്‌ എങ്ങനെയെന്ന്‌ ഞാന്‍ പറയേണ്ടതില്ല എന്ന്‌ കരുതുന്നു.

പോള്‍

Submitted by kevin (not verified) on Mon, 2005-01-10 15:52.

തകര്‍ന്നടിയുന്ന സ്വപ്നങ്ങള്‍ എനിയ്ക്കൊരിയ്ക്കലും കണ്ണുനീരാവാറില്ല. കാരണം അതു ശീലമായിപ്പോയതു കൊണ്ടായിരിയ്ക്കും. നാറാണത്തു ഭ്രാന്തന്റെ ശൈലിയാണെനിയ്ക്കു്. കോട്ടകള്‍ കെട്ടുക, പൊളിഞ്ഞു വീണേടത്തു നിന്നു വീണ്ടും വീണ്ടും കോട്ടകള്‍ കെട്ടുക. അതു വീണ്ടും പൊളിയുമെന്നോര്‍ത്തു ഞാന്‍ ചക്രം നിര്‍ത്താറില്ല. വീണ്ടും വീണ്ടും മനക്കോട്ടകള്‍ കെട്ടിക്കൊണ്ടേയിരിയ്ക്കും. മലയോളം മോഹിച്ചാലേ കുന്നോളം കിട്ടൂ എന്നല്ലേ. സ്വപ്നം കാണുന്നതെല്ലാം നേടിത്തരുന്ന രാജാവിന്റെ മക്കളല്ലല്ലോ നമ്മള്‍. സ്വപ്നം കാണാന്‍ പ്രത്യേകിച്ചു ചെലവുമില്ലല്ലോ.
പ്രവാസികളുടെ കാര്യം: എല്ലാം ഡ്രാഫ്റ്റടുത്തും പങ്കുവച്ചും തീരുമ്പോള്‍, ബാക്കിവരുന്നതു ഒരു പിടി സ്വപ്നങ്ങള്‍ മാത്രം.

Submitted by Resh (not verified) on Tue, 2005-01-11 00:49.

on a lighter note 'swapnam kaanaan taski veendalloo' :D

Submitted by chinthaadmin on Tue, 2005-01-11 04:43.

taski ??????

Submitted by കെവിന്‍ (not verified) on Wed, 2005-01-12 13:54.

ടാസ്കി വിളിയെടാ,
എന്നു "തേന്‍മാവിന്‍ കൊമ്പത്തു" ശൈലിയില്‍ പറഞ്ഞാല്‍, അല്ലേ രേഷു?

Submitted by jvk (not verified) on Wed, 2005-03-09 16:40.

this poem will touch any one who lives abroad

Submitted by chinthaadmin on Wed, 2005-03-09 18:43.

keep reading chintha.com
thanks,
paul