തര്‍ജ്ജനി

രാജമാണിക്യത്തിന്റെ ഫാഷ

എം ടി കഥാപാത്രങ്ങള്‍ സിനിമകളില്‍ തുടര്‍ച്ചയായി സംസാരിച്ചു കൊണ്ടിരുന്നത്‌ വള്ളുവനാടന്‍ ഭാഷയാണ്‌. ആഢ്യത്വം പട്ടാമ്പി മലയാളത്തിലാണെന്ന് അടുത്തകാലത്തിറങ്ങിയ രാപകലിലെ അമ്മയുടെ സംഭാഷണം വെളിവാകുന്നുണ്ട്‌. ഇന്നസെന്റ്‌ ഇരിങ്ങാലക്കുട ഭാഷയെ സിനിമയിലേയ്ക്കു കൊണ്ടു വന്നു. ടി ജി രവി ഒന്നോ രണ്ടോ സിനിമകളില്‍ തൃശ്ശൂര്‍ ഭാഷ പറഞ്ഞ്‌ ആളുകളെ രസിപ്പിച്ചു. തിരുവനന്തപുരം ഭാഷ എന്നു പറയപ്പെടുന്ന ഒന്ന് സിനിമയില്‍ അങ്ങനെ കസറിയിട്ടില്ല. മാട്റ്റുപ്പെട്ടിമച്ചാനില്‍ ജഗതിയാണ്‌ അതു ഗംഭീരമായി ഉപയോഗിച്ചത്‌. പിന്നെ ഒന്നു രണ്ടു സിനിമകളില്‍ അദ്ദേഹം തന്നെ ചില തമാശ സീനുകളില്‍. ആരെയും ചിരിപ്പിക്കുന്ന ഈ 'തിരോന്തരം ഫാഷ'യാണ്‌ രാജമാണിക്യത്തില്‍ ഉടനീളം മമ്മൂട്ടി എടുത്തു പ്രയോഗിക്കുന്നത്‌. അതു കൊണ്ട്‌ കക്ഷി അത്യാവശ്യം സെന്റിമെന്റുകളൊക്കെ ഈ ശെയിലിയില്‍ തന്നെ പറഞ്ഞൊപ്പിക്കുകയും ചെയ്തു. അതാണ്‌ ഈ പടത്തിന്റെ പ്ലസ്‌ പോയിന്റും. ഏതായാലും ഭാഷയുടെ പ്രാദേശികഭേദങ്ങള്‍ സിനിമയുടേ രാജപാതയിലേയ്ക്ക്‌ കടന്നു വരുന്നത്‌ നല്ലതാണ്‌. അതേ സമയം സിനിമയില്‍ മറ്റാരും ഈ ശെയിലി ഉപയോഗിക്കുന്നുമില്ല. അങ്ങനെ വണ്‍ മാന്‍ ഷോ ആയി അവസാനിക്കുന്നു എന്നു മാത്രമല്ല, താരങ്ങളെ നിലനിര്‍ത്താന്‍ സംവിധായകര്‍ പുതിയ വഴിതേടി തുടങ്ങുന്നതിനുള്ള സൂചനകൂടിയാവുന്നു ഈ 'ഫാഷ'

Submitted by jay on Thu, 2005-11-10 21:20.

സിനിമകളില്‍ 'ആഢത്യം' അവതരിപ്പിക്കാനുള്ള എളുപ്പവഴി
വളുവനാടന്‍ ഭാഷയാണു.
എന്നാല്‍ ടിവി തുറന്നാല്‍ കേള്‍ക്കുന്നതു മിക്കവാറും തിരുവനന്തപുരം ഭാഷയാണ്‍.ടോക്‌ ഷോകളിലും നിരത്തുകളിലും മുഖാമുഖങ്ങളിലും ഒക്കെ യായി.. തലസ്ഥാനത്തുനിന്നും പുറത്തിറങ്ങാന്‍ ക്യാമറക്കും ക്രൂവിനും ഒക്കെ വല്ലാത്ത വിഷമം പോലെ.

Submitted by reshma on Wed, 2005-11-16 15:32.

ചിരിപ്പിക്കാൻ വേണ്ടി വികൃതമാക്കാതെ പ്രാദേശികഭാഷകളെ കൊണ്ടുവരാമെൻകിൽ ..നല്ല കാര്യം.

Submitted by sudhanil on Thu, 2006-01-26 16:42.

പഷേ എങ്ങനെ ചെല്ലാ ഈ മമ്മൂട്ടി കര്‍ണ്ണാടകേ കെടന്ന് തിരുവന്തരം പാഷകള് പറയാന്‍ പടിച്ചത്?

Submitted by Sivan on Thu, 2006-01-26 18:41.

പ്രശ്നമേയല്ല... സിനിമ ഒരു സങ്കര കലയാണ്...തമാശയ്ക്കു വേണ്ടിയുപയോഗിച്ചു കൊണ്ടിരുന്ന തിരുവനന്തപുരം ഭാഷ പടം വിജയിക്കാനുള്ള ഒരു മൂലകമായി കണ്ടെടുക്കപ്പെട്ടു എന്നിടത്താണ് ഊന്നല്‍. നായകന്റെ ഭാഷയായി വരുന്നതുകൊണ്ട് പ്രാദേശികശൈലിയ്ക്കു കിട്ടിയ സ്വീകരണവും...അത് ഒരു ട്രന്‍ഡ് ആകാനുള്ള ലക്ഷണങ്ങളെല്ലാം തെളിയുന്നുണ്ട്.. ബസ് കണ്ടക്ടറുടെ പോസ്റ്ററില്‍ മനി്‍സനും സന്തോസവുമൊക്കെയാണ്.. നമുക്കും സന്തോസം!

Submitted by giree on Fri, 2006-02-17 21:25.

അണ്ണമ്മാരേ,

അതെനിക്കു പിടിച്ച്‌ കേട്ടാ. ഈ ഫാഷാചിന്തകളേ...

തിരുവനന്തപുരം ഭാഷയുടെ സാധ്യതകളെക്കുറിച്ച്‌ ചിന്തിക്കാന്‍ അവസരമുണ്ടാക്കിയ ഒരു സിനിമയാണ്‌ രായമാണിക്യം. തിരുവനന്തപുരത്തുകാരനായ ഈയുള്ളവനെ പോലും ആ ഭാഷ ചിന്തിപ്പിച്ചു. മുമ്പു ചില സിനിമകളില്‍ തമാശക്കായി ജഗതീശ്രീകുമാറും മോഹന്‍ലാലും ഉപയോഗിച്ചിട്ടുള്ള ഭാഷ-അതാണ്‌ നല്ല ഗൌരവമുള്ള രംഗങ്ങളില്‍ മമ്മൂട്ടിയെക്കൊണ്ട്‌ സംവിധായകന്‍ പറയിച്ചിരിക്കുന്നത്‌. കേട്ടിട്ടു വലിയ കുഴപ്പം തോന്നിയുമില്ല. ഭാഷയുടെ ഒരു കാര്യമേ..