തര്‍ജ്ജനി

അനന്തഭദ്രം

അനന്തഭദ്രം പ്രത്യേകിച്ചൊ0ന്നും ഒരു സാധാരണ സിനിമാ പ്രേക്ഷകന്‌ നല്‍കില്ല. നമ്മള്‍ ഇതുവരെ കണ്ടതില്‍ കൂടുതലായി അതില്‍ ഒന്നുമില്ല. എന്നാല്‍ സന്തോഷ്‌ ശിവന്‍ എന്ന ടെക്നീഷ്യന്‍ സിനിമയെന്നാല്‍ ഒരു കഥ പറയലല്ല എന്ന് വ്യക്തമാക്കുകയാണ്‌ ഇതില്‍. ശബ്ദവും നിറങ്ങളും വെളിച്ചവും കൊണ്ട്‌ അപരിചിത ലോകം സിനിമ നിര്‍മ്മിക്കുന്നു. ഇത്‌ കഥയ്കകത്തുള്ള ലോകമല്ല. പുറത്ത്‌ നമ്മൂടെ മനസ്സിലാണ്‌. രവിവര്‍മ്മ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സ്കിന്‍ ടോണ്‍ പോലും അതു പോലെ പുനഃസൃഷ്ടിച്ചു കൊണ്ടു ചെയ്ത ഗാനം നോക്കിയാല്‍ ഇതു മനസ്സിലാവും. പക്ഷേ ഇപ്പോഴും കഥയും കരച്ചിലും നോക്കി ചലച്ചിത്രത്തിന്റെ മേന്മയും അഭിനയ തികവും തീരുമാനിക്കുന്ന നമ്മളില്‍ ഇതെല്ലാം സ്വാധീനം ചെലുത്തുമോ?
ഓ ാ‍ ..ാ‍ ...ാ‍ എവിടെ?