തര്‍ജ്ജനി

മലയാളിയുടെ മതിഭ്രമങ്ങള്‍

മലയാളി മങ്കയുടെ സ്വര്‍ണ്ണത്തോടുള്ള ഭ്രമം പണ്ടേ പ്രസിദ്ധമാണല്ലോ... ഇപ്പോഴത്തെ ഹരം “വീട്” വയ്ക്കലാണെന്ന് തോന്നുന്നു. കാട് വെട്ടി മുടിച്ചും വയല്‍ നികത്തിയുമൊക്കെ മണിമാളികകള്‍ ഉയരുന്നു. തീരെ ചെറിയ പലിശയ്ക്ക് ലോണുകള്‍ ഉദാരമായി നല്‍കി ബാങ്കുകള്‍ ചെറുതല്ലാത്ത പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഇപ്പോഴിത് എഴുതാനൊരു കാര്യമുണ്ട്.

വനിതയുടെ കൂടെ ഒരു സ്പെഷ്യല്‍ പതിപ്പ് ഇറങ്ങി - “വീട്”. വീടിന്റെ പ്ലാന്‍ മുതല്‍ ലോണിന്റെ കളികള്‍ വരെ വിശദമായി പ്രതിപാദിക്കുന്ന കൊച്ചുപുസ്തകമ്മാണിത്. ഇത് ഫ്രീ ആയി കിട്ടുന്നതല്ല, രൂപ 20 എണ്ണിക്കൊടുക്കണം. സാധനം ഒരിടത്തും കിട്ടാനില്ല. വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു പോയെന്നാണ്‍ കടകളില്‍ നിന്ന് കിട്ടുന്ന ഉത്തരം. മനോരമയുടെ “പാര്‍പ്പിട”ത്തിനും നല്ല ചിലവാണെന്നാണ് കേള്‍ക്കുന്നത്.

ഇതിനി എവിടെച്ചെന്ന് അവസാനിക്കും ഭഗവാനേ?

Submitted by sudhanil on Tue, 2005-11-08 21:50.

എവിടെച്ചെന്ന് അവസാനിക്കാനാ?
കുറേ ആത്മഹത്യകളും കൂടി ഉണ്ടാവും

Submitted by reshma on Wed, 2005-11-16 15:16.

അവന്റെ യടുത്തുള്ളതിലും വിലപിടിച്ചത് എനിക്കു വേണം.
എന്നാലല്ലേ സമൂഹത്തിന്റെ മുൻപിൽ ഒരു വിലയുള്ളൂ? :roll:

Submitted by jay on Thu, 2005-11-17 22:16.

ഇതൊക്കെ,'മലയാളിയുടെ' പൊതുവേയുള്ള പൊങ്ങച്ച സംസ്ക്കാരത്തിന്റെ ഭാഗമായി ക്കണ്ടാല്‍ മതി ' മങ്കമാരെ' ,മാത്രം
പ്രതികൂട്ടില്‍ കേറ്റി നിര്‍ത്തേണ്ട.

Submitted by Sufi on Fri, 2005-11-18 10:28.

മങ്കകളും മങ്ക വാക്കു കേള്‍ക്കും മങ്കികളും ചേര്‍ന്നു നടത്തുന്ന അതിവിദഗ്ദ്ധമായ ഒരു ബിസിനസ്സും കൂടി ഈ വീടുകളൂടെ പിന്നാമ്പുറങ്ങളിലുണ്ട്‌. ഐ. ടി മേഖല തഴച്ചു വളരുന്ന തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ പരിസരപ്രദേശങ്ങളില്‍ വയലുകളും വെറും ഭൂമിയും ചുളുവിലക്കു ഇവര്‍ വാങ്ങിയെടുത്തു കൊണ്ടിരിക്കുകയാണ്‌. മണ്ണു നികത്തി ലോണെടുത്തു ഇരു നില മാളികകള്‍ പണിതു കഴിഞ്ഞാല്‍ 4000-നും 5000-നും നിഷ്പ്രയാസം വാടകക്കു കൊടുക്കാനും. ലോണ്‍ അടഞ്ഞു കഴിഞ്ഞാല്‍ വീടു സ്വന്തമാക്കാനും സാധിക്കുമെന്നാണു ഇവരുടെ കണ്ടെത്തല്‍. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്കു ഒരു നില വാടകക്കു കൊടുത്തു മറ്റേ നിലയില്‍ താമസിക്കുകയുമാവാം.

എങ്ങനെയുണ്ടു ബുത്തി?

ഇത്തരം ‘ബുത്തി‘കള്‍ക്കു മൂലധനമായി 20 രൂഫാ മുടക്കുന്നതില്‍ അവര്‍ക്കു യാതൊരു മടിയും തോന്നേണ്ടതില്ലല്ലോ.

എന്തായാലും കേരളമെന്ന 'ഇട്ടാ വട്ടം', 'കേരം' പോയിട്ടു ഒരു 'നാരു' പോലുമില്ലാതെ കൊണ്‍ക്രീറ്റ്‌ കൂനകളാവുന്ന കാഴ്ച അതി വിദൂരമല്ല.

പ്രവാസികളേ .. പച്ചപ്പുകളും.. ഇളം കാറ്റും പ്രതീക്ഷിച്ചു കൊണ്ടു കൊതിയോടെ ഇനി കേരളത്തിലേക്കു ഇടക്കിടക്കു ഓടിയെത്തേണ്ടതില്ല.

സൂഫി

Submitted by jay on Sat, 2005-11-19 22:46.
Sufi wrote:
മങ്കകളും മങ്ക വാക്കു കേള്‍ക്കും മങ്കികളും ചേര്‍ന്നു നടത്തുന്ന അതിവിദഗ്ദ്ധമായ ഒരു ബിസിനസ്സും കൂടി ഈ വീടുകളൂടെ പിന്നാമ്പുറങ്ങളിലുണ്ട്‌.

സൂഫി

ഇതൊന്നും അത്ര സരളമായി വിശദീകരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. വികസനത്തിന്റെ അസുഖകരമായ മറുപുറമാണു നഗരവല്‍ക്കരണം... എവിടെയും.
അധികധനലബ്ധിക്കും സുഖഭോഗങ്ങള്‍ക്കുമുള്ള ആര്‍ത്തി ലോകത്തെങ്ങുമുള്ള മനുഷ്യചോദനയുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നണല്ലൊ.