തര്‍ജ്ജനി

ശ്രീകല. കെ. വി

ശിവം,
കന്നിമേല്‍.A.
കിളികൊല്ലൂര്‍
കൊല്ലം.
പിന്‍: 691 004
ബ്ലോഗ്: http://www.marampeyyunnu.blogspot.com

Visit Home Page ...

കവിത

മഴവാക്കുകള്‍

നിഷേധം

പുറത്തേക്കെറിഞ്ഞ
വിത്തുകള്‍ ഓരോന്നും
വേണ്ടായിരുന്നു വേണ്ടായിരുന്നു
എന്ന് വേരിറക്കി മാമരങ്ങളായി വളര്‍ന്നു

വിനിമയം

നോക്കൂ...
ഒരുവരി മാത്രം
ഒരു വാചകം.,
നമുക്ക് മാറ്റുരച്ചിടാം
നിന്റെയും എന്റെയും

കലി

ഇപ്പോള്‍ എനിക്ക് കലിയാണ്
കറുത്ത അടുപ്പ് കല്ലുകളുടെ കലി.

അവസാനം

ഒരു ഇലയുടെ നിഴല്‍ മാത്രം ഞാനെടുക്കുന്നു

പിന്മഴ

വായുവും ജലവും ചേരുമിടത്തൊരു
മേഘമിരുന്നു പുരമേയുന്നു

ഇടര്‍ച്ച

നടക്കുമ്പോള്‍ പലപ്പോഴും
ജന്മങ്ങള്‍ക്ക് മുന്‍പും പിന്‍പുമെന്നു
കാലിടറുന്നു .

Subscribe Tharjani |