തര്‍ജ്ജനി

നമ്മുടെ സ്വന്തം ബ്ലോഗുകള്‍

രാത്രി പന്ത്രണ്ടു മണി.
'സൂര്യഗായത്രി'യില്‍ നിന്നു തുടങ്ങി മലയാളം ബ്ലോഗുകളിലൂടെ വെറുതേ ഒരു യാത്ര നടത്തി.
ചിന്തകള്‍ വേറെ! ഭാഷ വേറെ. സമര വീര്യം വേറെ. എന്തൊരു പുതിയ ലോകം....!
നിഷാദ്‌ വീറുകൊണ്ട്‌, കലേഷ്‌ സൌഹൃദം കൊണ്ട്‌, സു സ്ത്രൈണത കൊണ്ട്‌, സുനില്‍ മലയാളിത്തം കൊണ്ട്‌, കുമാര്‍ നിറങ്ങള്‍ കൊണ്ട്‌...
പ്രവാസം ഒരര്‍ത്ഥത്തില്‍ സര്‍ഗാത്മകതയെ മാറ്റിയെഴുതുകയാണ്‌ അല്ലെങ്കില്‍ ഈ ആത്മാര്‍പ്പണം എങ്ങനെ വരുന്നു?
ബെന്നി അടുത്തയിട തിരുത്തിയെഴുതിയ വാക്യം ശരിയാണ്‌.. മ്‌..മ്‌ ..മ്‌ ചിലതെല്ലാം നടക്കുന്നുണ്ട്‌...

Submitted by S.Chandrasekhar... on Fri, 2005-11-04 10:26.

വായിച്ചാൽ മാത്രം പോര കാണുകയും കൂടി ചെയ്യുക ഈ എളിയ ഭക്തന്റെ വഴിപാട്‌. സ്വീകരിച്ചാലും ആശീർവദിച്ചാലും

http://entepadamgal.blogspot.com/2005/11/varamozhi.html

Submitted by Kalesh on Fri, 2005-11-04 18:26.

ശിവാ, അതിമനോഹരമായി ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ശിവനേപ്പോലെയുള്ളവർ എന്താ ബ്ലോഗാ‍ത്തത് എന്ന് ഞാൻ ആലോചീച്ചിട്ടുണ്ട്!
ചിന്തയിൽ എഴുതുന്നുണ്ട്, ശരി, പക്ഷേ, ഒരു ബ്ലോഗ് തുടങ്ങിക്കൂടേ?ജോലി തിരക്കാണോ കാരണം?

Submitted by Sunil on Tue, 2005-11-08 11:04.

Thanks for the comments Sivan. Infact I am planning to close down the blog! No spare time to do all the works, it is a fact.

Submitted by Sivan on Thu, 2005-11-10 15:49.

കെയിലേഷ്‌,
അറിയില്ല,
ബ്ലോഗുകള്‍ക്ക്‌ ഒരല്‍പം ക്രിയേറ്റിവിറ്റി ആവശ്യമാണ്‌. അതിവിടെ (എന്റെ കീശയില്) ഇത്തിരി കഷ്ടിയായതു കൊണ്ടാണ്‌. പിന്നെ സാങ്കേതികമായ അറിവില്ലായ്മ.. ഏറ്റവും കാതലായ പ്രശ്നം ബ്ലോഗുകള്‍ വ്യക്തിപരമാവുമ്പോള്‍ ആത്മരതിയുടെ ഒരു പ്രശ്നം അതിലുണ്ട്‌..അവനവനെ/അവളവളെ തന്നെ എന്നും പ്രതിഫലിച്ചു കാണാനുള്ള കൊതി.... സംവാദത്തിലാവുമ്പോള്‍ കൂടിയിരുന്നു സംസാരിക്കുന്നതിന്റെ സുഖമാണ്‌..അങ്ങനെ ചിലതാണ്‌ ഇതില്‍ നിന്നു മാറ്റി നിര്‍ത്തുന്നത്‌...

Submitted by Kalesh on Fri, 2005-11-11 01:58.

ഉത്തരം ഇഷ്ടപ്പെട്ടു ശിവാ. ആത്മരതി എന്ന പ്രയോഗവും ഇഷ്ടപ്പെട്ടു! ഞാൻ ഇതുവരെ ആ ആംഗ്ലീലിൽ ചിന്തിച്ചിട്ടില്ല! സുനിൽ കുമാർ, എന്തുപറ്റി? മടുത്തോ? നെടുമുടിയുടെ ഡയലോഗ് പോലെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, എം.എൽ.ഏ യെ കണ്ട്, മന്ത്രിയെ കണ്ട്....

Submitted by Sufi on Fri, 2005-11-11 12:12.

നേരാണ് ശിവാ,
ബൂലോകത്തിന്റെ ഒരു തുണ്ടു സ്വന്തമാക്കിയപ്പോൾ സ്വന്തമായി ഒരു കിടപ്പാടം കിട്ടിയവന്റെ സന്തോഷമായിരുന്നു എനിക്ക്. പക്ഷെ ശിവൻ പറഞ്ഞ ആ വ്യക്തിപരമായ പ്രദർശനപരത മൂലമുണ്ടാകുന്ന ഒരു തരം ജാള്യത മൂലം എനിക്കു ആ തുണ്ടു ഭൂമിയിൽ അധികം വിളവിറക്കാൻ പറ്റിയില്ല. പകരം കുറച്ചു കാലമായി മനസ്സിലുണ്ടായിരുന്ന ഒരു ബീജം ബ്ലൊഗിലൂടെ നോവലാക്കി മാറ്റിയാലോ എന്നാലോചിക്കുകയാണ്. സഹൃദയരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയുമാവാം. ഒരു തരം interactivity-യും വരും

സസ് നേഹം
സൂഫി

Submitted by Sunil Krishnan on Fri, 2005-11-11 22:53.

നീ എഴുതുന്നതില്‍ നിന്റെ ഉപ്പുകൂടി കലര്‍ന്നിരുന്നാല്‍ മതി, നീ Tape recorder അല്ലങ്കില്‍.

Submitted by Sunil on Sun, 2005-11-13 00:11.

ഒരു പരിധി വരെ ആത്മരതിയും അതിജീവനവും ഒക്കെ ശരി തന്നെ, പക്ഷെ നമ്മൾ അതിനേയും അതിജീവിക്കുന്ന ഒരു ദിവസം വരും. അപ്പോൾ? അപ്പോളാണ് ശിവൻ പറഞ്ഞ കൂട്ടായ്മയിലേക്ക്‌ നാം തിരിച്ചുപോകുക.

Submitted by Sufi on Mon, 2005-11-21 17:45.

സുനില്‍ കൃഷ്ണന്‍ പറഞ്ഞത്‌ പോലെ എന്റെ 'ഉപ്പു' കലര്‍ത്തി ഞാന്‍ എഴുതിത്തുടങ്ങുകയാണ്‌.
ഈ ‘ബ്ലോഗോവല്‍‘ സന്ദര്‍ശിക്കുക.
http://spaces.msn.com/members/anazkk/

പ്രതികരണങ്ങള്‍ക്കു കാതോര്‍ത്തു കൊണ്ടു....

സസ്‌നേഹം
സൂഫി

Submitted by ralminov on Tue, 2006-08-29 19:49.

സുനില്‍ , നിങ്ങളുടെ കൂട്ടായ്മയിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി.
ആംഗലേയമാണ് എനിക്ക് കൂടുതല്‍ വശം. ക്ഷമിക്കുക.

Its so releiving to see so many good hearts here. I have been blogging/discussing in blogspot, wordpress, googlegroups, ndtvblogs, indiavision, yoursmartkerala, etc.. I had readers only at ndtvblogs and indiavison forums... I didnt know forums like chntha.com existed till Sunil commented so at my blog.. I take this opportunity to express my gratitude towards him.
Regards

Submitted by Sunil on Wed, 2006-08-30 10:21.

താങ്കളുടെ ബ്ലോഗ് എന്‍.ഡി.ട്.വിയിലാണ് ഞാന്‍ കണ്ടത്‌. പേരും ഭാഷയും കണ്ട്‌ കൌതുകം തോന്നി. മാത്രമല്ല ധാരാളം എഴുതുകയും ചെയ്യുന്നു. എന്തായാലും ഇവിടെ വന്നതില്‍ സന്തോഷം താങ്കളുടെ ഭാവനകള്‍ ഞങള്‍‌ക്കു കൂടെ പകര്‍ന്നുതരൂ... മലയാളം ബ്ലോഗുകള്‍ വായിക്കണമെങ്കില്‍ ചിന്തയിലെത്തന്നെ ബ്ലോഗ് അഗ്ഗ്രിഗേറ്റര്‍ നോക്കിയാല്‍ മതി. സ്നേഹപൂര്‍വ്വം, -സു-

Submitted by fydor on Thu, 2007-01-18 06:27.

വളരെ ആവേശത്തോടെയാണ്. പുതുവര്‍ ഷത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ ഇപ്പോള്‍ ഒരു തരം വൈക്ലബ്യം അനുഭവപ്പെറ്റുന്നുന്ട്. പീടിക തുറന്ന് വച്ചിട്ട് ആരും സാധനം വാങ്ങാന്‍ വന്നില്ലെങ്കി ലു ന്ടാ കു ന്ന ഒരു..ഒരു..... അത് തന്നെ. ഒരു മാതിരി എന്തോ ഇരന്നു വാങ്ങുന്നത് പോലെ .....ചിലപ്പോള്‍ അടിയന്റെ അറിവില്ലായ്മയോ അപകര്‍ ഷതയോ ഒക്കെ ആയിരിക്കും

Submitted by Sunil on Thu, 2007-01-18 12:11.

ഫ്യോഡോര്‍, ആവേശ്സം തണുക്കേണ്ട. കമന്റിനാണ് ബ്ലോഗുന്നതെങ്കില്‍ പോലും ധാരാളം ആളുകള്‍ വന്ന്‌ “സ്വാഗതം” എന്നെങ്കിലും പറയും. കൂടാതെ അഭിനന്ദനങള്‍, നല്ലതായി എന്നൊക്കെയുള്ള വാചകങള്‍ വെറുതേയാണോമലയാളത്തില്‍?
അതുകൊണ്ടൊന്നും മനം മടുക്കേണ്ട സഖാവേ, ബ്ലോഗിങ് തുടങ്ങൂ. മടിക്കേണ്ട.
-S-

Submitted by fydor on Sat, 2007-01-20 09:46.

സുനില്‍ , അങ്ങനെ കുറച്ച് ഭം ഗിവാക്കുകള്‍ ക്ക് വേന്ടിയാണെങ്കില്‍ ബ്ലോഗിന്റെ ആവശ്യം ഒന്നുമില്ല. ഏതെങ്കിലും മല്ലു സൈറ്റില്‍ കയറി യാല്‍ മതി..ആത്മാര്‍ ഥതയില്ലാത്ത അഭിനന്ദനങ്ങളും ആശം സകളും ആവോളം കിട്ടും . ഞാന്‍ ബ്ലോഗ്ഗാന്‍ തുടങ്ങിയത് കുറേ അറിവുള്ളവരുമായുള്ള കൂട്ടുകെട്ടിലൂടെ സ്വന്തം നിലവാരം കൂട്ടാം എന്ന ഉദ്ദേശത്തോടെയായിരുന്നു

Submitted by mangalat on Sat, 2007-01-20 11:42.

മലയാളത്തിലെ ബ്ലോഗുകള്‍ ഏറെയും നേരംകൊല്ലികളാണ് എന്നു പറഞ്ഞാല്‍ അതില്‍ അല്പം പോലും അതിശയോക്തിയുണ്ടാവില്ല.
ആര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്ന ഒരു മാദ്ധ്യമം എന്ന നിലയില്‍ ,ഓരോരുത്തരുടേയും സ്വന്തം ഇടം എന്ന നിലയില്‍ , ഇത്തരം ആന്തരികലാഘവമുള്ള ബ്ലോഗുകള്‍ ധാരാളമായി വരുന്നുവെന്നത് നല്ലതു തന്നെ. താല്പര്യമുള്ളവര്‍ അവ വായിക്കും.
എന്നാല്‍ ഇതിനിടയില്‍ നല്ല ഒരെണ്ണം തെരഞ്ഞ് കണ്ടെത്തുക പ്രയാസം തന്നെ.
പിന്‍മൊഴികള്‍ മുഴുവന്‍ വായിക്കാന്‍ തീരുമാനിക്കുന്ന ഒരാളുടെ ആയുസ്സ് അതിനേ തികയൂ.
അറിയാവുന്ന പേരുകള്‍ തെരയുകയാണ് എന്റെ രീതി. അതിനാല്‍ പലതും കാണാന്‍ സാധിക്കാറില്ല.

Dr.Mahesh Mangalat

Submitted by Sunil on Sat, 2007-01-20 13:56.

ഫ്യോഡോറിനോടും മഹേഷിനോടും യോജിക്കുന്നു. സ്വന്തമായി ഒരു ഫീഡ്രീഡര്‍ ഉണ്ടാക്കുകയും വല്ലപ്പോഴും പിന്മൊഴികള്‍ നോക്കുകയും ആവാം.
എന്റെ നിലവാരം കൂട്ടാന്‍ സഹായകരമായ വിധത്തിലുള്ള ചില ബ്ലോഗെങ്കിലും ഉണ്ട്‌ എന്നാണ് എന്റെ തോന്നല്‍. എല്ലാ ബ്ലോഗുകളിലും പോയി നിരങേണ്ട ആവശ്യമൊന്നില്ല.
പിന്നെ, ഗൂഗില്ലിന്റെ ഔദാര്യത്തില്‍ നിലനില്‍ക്കുന്ന ബ്ലോഗ്സ്പോട്ടിലെ ബ്ലോഗുകളുടെ ഭാവി എന്താണ്?
സ്വാതന്ത്ര്യം എന്ന് നാം പറയുന്ന സാധനം വല്ല കുത്തകമുതലാളിമാരും നമുക്ക്‌ ഔദാര്യമായി തരുന്നതാണോ?
വിക്കിയുടെ ഭാവിയെപ്പറ്റിയും ഒരു ലേഖനം ഇവിടെ (http://blog.ericgoldman.org/archives/2006/12/wikipedia_will_1.htm) വായിച്ചു. സ്പാംബോട്ടുകാര്‍ നശിപ്പിക്കുമത്രെ. എഴുതിയതില്‍ കാര്യമില്ലതെയില്ല. എന്താണഭിപ്രായം നിങളുടെ, എന്നറിയാന്‍ ആകാംഷയുണ്ട്‌.
-S-

Submitted by mangalat on Sat, 2007-01-20 19:21.

ബ്ലോഗുകള്‍ എത്ര കാലം മുതലാളി അനുവദിച്ചു തരുന്ന സ്ഥലത്തു തുടരും എന്ന ഉല്‍കണ്ഠയില്‍ കാര്യമില്ല. സൌജന്യമായിക്കിട്ടുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചേക്കും. ലോകം അവസാനിക്കില്ല.
അതിനിടയില്‍ ഇത്തരം സൌജന്യ സ്വതന്ത്ര ഇടങ്ങള്‍ വേറെ ഏതെങ്കിലുമൊക്കെ വരാതിരിക്കില്ല.