തര്‍ജ്ജനി

ലോകനാഥന്‌ എങ്ങനെ ഐ എ എസ്‌ കിട്ടി?

സിവില്‍ സര്‍വീസുകളെക്കുറിച്ച്‌ നമുക്കുള്ള ഭീമമായ അബദ്ധധാരണകളെ പങ്കു വയ്ക്കുന്ന ചിത്രം അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്‌. ലോകനാഥന്‍ ഐ എ എസ്‌. സിബി ഐ ശ്രേണിയില്‍ വരുന്ന ഒരു ചിത്രമാണിതും. നാട്യം ഒരു ദളിത്‌ ചിത്രമാണെന്നാണ്‌ പക്ഷേ ഒറ്റക്കാഴ്ചയില്‍ തന്നെ ചിത്രത്തിന്റെ ദളിത്‌ വിരുദ്ധത മനസ്സിലാക്കാന്‍ പ്രയാസമില്ല. അതിനു പ്രത്യേകം പ്രത്യയശാസ്ത്രബുദ്ധിയൊന്നും ആവശ്യമില്ല. ലോകനാഥന്‍ എതിരാളികളെ - അതില്‍ ഐ പി എസ്സ്‌ ഉള്ള ഒരു വനിതയും ഉള്‍പ്പെടും - തറപറ്റിക്കുന്നത്‌ വ്യഭിചാരകഥകള്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണ്‌. ബന്ധുസ്ഥാനത്തുള്ള സ്ത്രീ മോശക്കാരിയാനെന്നു വന്നാല്‍ വായടയില്ലേ? ഓട്ടോ ഓടിക്കുന്ന, ചേരിയില്‍ താമസിക്കുന്ന, പഴയ സഖാവിന്റെ മകനായ ലോകനാഥന്‌ ഐ എ എസ്‌ കിട്ടുന്നത്‌ ഒറ്റദിവസം കൊണ്ടാണ്‌. അതൊപോലൊരു മാജിക്‌ വാന്‍ഡിന്റെ ചുഴറ്റലില്‍ എം എല്‍ എ യുമാകുന്നു. ഒരു കാട്ടു താറാവിന്റെ ബുദ്ധിപോലും വേണ്ടാത്ത സി ബി ഐയും ചീത്തപറഞ്ഞും മുണ്ടു മടക്കി കുത്തി മുട്ടുകാലുകേറ്റി ഭരണകൂടത്തെ 'ക്ഷ' വരപ്പിക്കുന്ന ഐ എ എസ്സും...
ഈ ചിത്രങ്ങളാണ്‌ ഇപ്പോള്‍ ഓടുന്നത്‌... നമ്മുടെ സ്വന്തം ബുദ്ധിയുടെ കൊടിയടയാളങ്ങള്‍!!!

Submitted by hari on Tue, 2005-10-18 16:00.

:-)
അല്ല, കഥയില്‍ ചോദ്യമില്ല എന്നെങ്ങാണ്ടൊരു ചൊല്ലില്ലേ....