തര്‍ജ്ജനി

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിനോട്‌ കടപ്പാട്

സംസ്കൃതവൃത്തങ്ങളാണല്ലോ ശ്ലോകമെഴുതാന്‍ വേണ്ടത്‌-
ശ്ലോകങ്ങളുടെ വൃത്തം കണ്ടുപിടിയ്ക്കുന്നതെങ്ങിനെയെന്നു നോക്കാം-

To read more: http://groups.yahoo.com/group/aksharaslokam/

Submitted by Sunil on Sat, 2007-03-03 13:30.

Sorry I deleted this

Submitted by Sivan on Sat, 2005-10-08 14:13.

സുനില്‍,
ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ എനിക്ക്‌ ഓര്‍മ്മ വന്നത്‌ കടമ്മനിട്ടയുടെ പഴയ കവിതയിലെ ആദ്യവരിയാണ്‌..
" എന്നാല്‍ ഇനി നമുക്ക്‌ മത്തങ്ങയെക്കുറിച്ചു സംസാരിക്കാം...." :D

Submitted by Sufi on Mon, 2005-10-10 09:27.

സുനിലെ,
വളയത്തിലൂടെ ചാടുന്നവരുടേയും വളയമില്ലാതെ ചാടാൻ ശ്രമിക്കുന്നവരുടേയും ലക്ഷ്യം ചാട്ടമാകുമ്പോൾ, ആശയസംവേദനത്തിനുള്ള കഴിവു (ability to convey the message)തന്നെയല്ലേ പ്രധാനം. ആശാനേയും അയ്യപ്പപ്പണിക്കറേയും താരതമ്യം ചെയ്യുകയല്ല, പക്ഷെ പുതിയ തലമുറ നിയമങ്ങളിലും വളയങ്ങളിലും വിശ്വസിക്കുന്നില്ല. ഒരു പക്ഷെ ഇതു തലമുറകളുടെ വിടവു മൂലമാകാം.
ഇവിടെ നമ്മുടെ കവിതയുടെയും കഥയുടെയും നിർവചനങ്ങൾ തെറ്റുന്നു. അതിനെ ഒരു തെറ്റായി മാത്രം നമുക്കു കാണാൻ കഴിയുമോ? കാരണം കാലം മാറുകയാണു. ഒപ്പം നമ്മളും! കാലത്തെ അതിജീവിക്കുന്ന സൃഷ്ടികളുടെ ആസ്വാദനം എന്നുമുണ്ടാവും എന്നാൽ അവയെ ഇഴനാരു കീറി പഠനം നടത്താനും, വളയങ്ങൾ കണ്ടുപിടിക്കാനുമുള്ള സന്മനസ്സ് പുതിയ തലമുറ കാണിക്കുമോ ആവോ?

:സൂഫി

Submitted by Sunil on Mon, 2005-10-10 18:25.

അലസമായ ൊരു വൈകുന്നേരം വെറുതെ ഒന്നും ചെയ്യാന്‍ തോന്നാതിരുന്നപ്പോള്‍ എന്റെ ഇ-മെയിലില്‍ നിന്നും വെറുതെ കട്ട് അന്ദ് പേസ്റ്റ് ചെയ്തതാണേ!!!!! വെറുതെ.. ഒരു ഡിബേറ്റിനു വേണ്ടി എഴുതിയതല്ല. അലസതാവിലസിതം.....

സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

:oops:

Submitted by Sivan on Tue, 2005-10-11 00:31.

:idea:

Submitted by Sunil on Tue, 2005-10-11 12:30.

2005, 1910ന്റെ തുടര്‍ച്ചയല്ലേ? അപ്പോള്‍ അത് ചര്‍ച്ച ചെയ്യുന്നത് ചരിത്രം പഠിച്ചതായി കണക്കാക്കാം. (ഇവിടെ ചര്‍ച്ച ഉണ്ടായിട്ടില്ല എന്നത്‌ വസ്തുത!) വൃത്തമില്ലാതെ മാത്രമേ ഇന്നത്തെ കാലത്ത്‌ കവിത എഴുതാന്‍ പാടൂ, അതു മാത്രമേ ചര്‍ച്ച ചെയ്യപ്പെടാന്‍ പാടൂ എന്നാണ് ധ്വനിയെങ്കില്‍ അത് വിഡ്ഡിത്തം. എനിക്ക്‌ വൃത്തവുമില്ല കവിതയുമില്ല എന്നത് സത്യം. എല്ലാം ഒരു വലിയ വൃത്തം!!!!!! :roll:
“പെട്ടെന്ന്‌“ അല്ല..സമയക്രമം നോക്കിയില്ല...അതങനെ ആയിപ്പോയി. അങനേയും ഒരു മൂഡ് അത്രമാത്രം സുഹൃത്തേ.

Submitted by Sunil Krishnan on Wed, 2005-10-12 18:06.

"കൊമ്പ്‌ എങ്ങനെ?"
"അസ്സലായിരിക്കുന്നു".
"തുമ്പിയോ "?
"ബഹുകേമം തന്നെ"
"അപ്പോള്‍ വാലോ"?
"ചേലിന്റെ കാര്യം പറയാനുണ്ടോ".
"അപ്പോ ആന എങ്ങനെ"?
"ഏതാനാന്നേ"
"ന്റെപ്പൂപ്പാന്റെ കുയ്യാന"

Submitted by Sufi on Fri, 2005-10-14 08:40.

:) ഞാനൊരു ആശങ്ക പ്രകടിപ്പിച്ചൂ എന്നേയുള്ളു സുനിലെ, വൃത്തവും അലങ്കാരവും നോക്കി കവിത ആസ്വദിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടെന്നുള്ളത് യാഥാർത്യമാണ്. പക്ഷെ അവർക്കൊന്നും നമ്മുടെ ഇത്തരം സംവാദങ്ങളിൽ ഏർപ്പെടുവാനുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലെന്നുള്ളതാണ് സത്യം. അപ്പോൾ പിന്നെ CBSC, ICSE സില്ലബസുകൾ പഠിച്ചിറങ്ങുന്ന നമ്മുടെ പുതിയ തലമുറക്കു ഇതു എത്രത്തോളം ദഹിക്കും എന്നതാണ് സംശയം.
എനിക്കു വൃത്തമില്ലെന്ന് ഏറ്റു പറഞു കൊണ്ട് പുതിയ ഈ തലമുറയിലേക്കു തല പൂഴ്ത്താനാണോ സുനിലിന്റെ ശ്രമം? :)
സൂഫി

Submitted by cachitea on Mon, 2005-10-17 12:56.

പായസത്തില്‍ ആരെങ്കിലും ഉള്ളി കാച്ചുമോ? ചായയില്‍ ആരെങ്കിലും കടുകു വറുത്തിടുമോ? ഉപ്പേരിയെ നമ്മള്‍ സാമ്പാറെന്നു വിളിക്കാറുണ്ടോ? എല്ലാത്തിനും ഇല്ല എന്നാണ് ഉത്തരം കിട്ടുന്നതെങ്കില്‍ കവിതക്കും ചില ചിട്ടവട്ടങ്ങളുണ്ടെന്ന് സമ്മതിക്കാതെ തരമില്ല. പിന്നെ, പായസത്തില്‍ ഉള്ളി കാച്ചുന്നത് അവരവരുടെ കാര്യം. കടുകു വറുത്തിട്ട് ചായയുണ്ടാക്കാന്‍ ആരെങ്കിലും വിചാരിച്ചാല്‍ നമുക്ക് തടയാന്‍ പറ്റുമോ? സാമ്പാറുണ്ടാക്കാന്‍ അറിയാതെ, സബോളയും വഴുതനങ്ങയും ഉരുളക്കിഴങ്ങും അരിഞ്ഞിട്ട്, തോന്നിയവണ്ണം ഉണ്ടാക്കിയ പേരില്ലാക്കൂട്ടാനെ സാമ്പാറെന്ന് വിളിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. താല്‍പ്പര്യമുള്ളവര്‍ ഈ കൂട്ടാന്‍ സാമ്പാറെന്നു കരുതി ആസ്വദിച്ചോട്ടെ, എനിക്ക് പരാതിയില്ല.

Submitted by hari on Tue, 2005-10-18 15:56.

ചിട്ടവട്ടങ്ങളെ മുറിക്കാതെ വയ്യ എന്നിടത്താണല്ലോ പുതിയ കറികളുണ്ടാകുന്നത്.. എന്നും പായസവും സാമ്പാറും മാത്രം മതിയോ? പുതിയ ഐറ്റങ്ങളും പോരട്ടെ... രസമുകുളങ്ങള്‍ കോരിത്തരിക്കട്ടെ... എങ്ങനെയെഴുതുന്നെന്നല്ലാതെ, എന്തെഴുതുന്നു എന്നു നോക്കിയാല്‍ മതിയെന്നാണെന്റെ പക്ഷം.

Submitted by Sunil on Tue, 2005-10-18 18:55.

എവിടേയും തലപൂത്തുന്നില്ലാ സൂഫി. പലപ്പോഴും അന്തിച്ചു നില്‍ക്കുകയാണ്. എന്തായാലും ഒന്നു പറയാതെ വയ്യ. കവിതയുടെ ശ്വവ്വ്യ സുഖം വേണമെങ്കില്‍ ശ്ലോകങളോ, ചുള്ളിക്കാടോ ഒക്കേതന്നെ ശരണം. ആശയം മാത്രം മതിയെങ്കില്‍ അനിതാ തമ്പിയും മറ്റുമാകാം. സാഹിത്യഗുണം വേണമെങ്കില്‍ പഴയ കാവ്യങളിലേക്ക്‌ പോകാം. എല്ലാം കൂടി ഒന്നിച്ച്‌ ഇപ്പോ കിട്ടില്ല കാരണം അത്‌ പഴയ മോഡലാത്രേ, ഇപ്പോ പ്രോഡക്ഷന്‍ ഇല്ലാന്ന്‌! എല്ലാം ഇപ്പോ സ്പെഷല്‍ ചാനലുകളായാണല്ലോ ഇറങുന്നത്. സംഗ്രമായത്‌ അങനെ ഒന്നില്ലല്ലൊ. അപ്പോ കവിതയോ? എന്താ കവിത? സുനില്‍ കൃഷ്ണന്‍‍ പറഞപോലെ ഏത് കുയ്യാന?
ഹരീ സ്വാഗതം. വൃത്തമറിയുന്നവരൊന്നും കവിത ചമയ്ക്കാന്‍ തന്നെ തുനിയുന്നില്ല, അവരൊക്കെ ഈ കവിതയില്‍ നിന്നും അകന്നുപോയി.

Submitted by cachitea on Wed, 2005-10-19 09:57.

എഴുത്തൊരു ക്രാഫ്റ്റാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാവുമെന്നു തോന്നുന്നില്ല. സിനിമയും അതുപോലെത്തന്നെ. എന്തിന് തെങ്ങു കയറ്റത്തിനുമുണ്ട് അതിന്‍റെ ക്രാഫ്റ്റ്. ഈ ക്രാഫ്റ്റൊന്നും ഭൂമിയില്‍ പിറന്നുവീണയുടനെ ആര്‍ക്കും കിട്ടാറില്ല. നിരീക്ഷിച്ചും പരീക്ഷിച്ചും വിജയിച്ചും പരാജയമടഞ്ഞും ഒക്കെയാണ് ഓരോരുത്തരുമിത് നേടിയെടുക്കുന്നത്. ഓരോരുത്തരും ഏറ്റവും നന്നായി ഈ ക്രാഫ്റ്റ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു.

"ലോകം ഒരു ഉണ്ടയാണ്" എന്നൊരാശയം കയ്യിലുണ്ടെന്ന് വെക്കുക. ഇതെനിക്ക് ഒരു ചെറുകഥയായി എഴുതാന്‍ പറ്റും എന്നാണ് ഹരി പറയുന്നത്. അപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതും: "ഉറുമ്പ് പറഞ്ഞു, ലോകം ഒരു ഉണ്ടയാണ്." ഇനിയെനിക്ക് ഈ ചിന്തയെ കവിതയുടെ കുപ്പിയിലും കയറ്റാം. ഇതാ ഇങ്ങിനെ ചെയ്യുകയേ വേണ്ടൂ:
"ലോകം
ഒരു
ഉണ്ട
ആണ്!"

കെ.വി തമ്പി, നീലന്‍, അനിതാ തമ്പി, റോസ്മേരി, ചെറിയാന്‍ കെ ചെറിയാന്‍, അയ്യപ്പന്‍ എന്നിങ്ങനെ മലയാളത്തിലെ അസംഖ്യം കവികള്‍ക്കും, "എങ്ങിനെ എഴുതുന്നുവെന്ന് നോക്കേണ്ട എന്ത് എഴുതുന്നു എന്ന് നോക്കിയാല്‍ മതി" എന്ന ഹരിയുടെ വാദത്തോടാണ് പ്രതിപത്തി. പരിപ്പു കൊണ്ട് ഉപ്പേരിയും ഇറച്ചിക്കറിയും വരെ ഉണ്ടാക്കിക്കളയും ഇവര്‍. ആരുടെ രസമുകുളങ്ങളാണ് ഇവര്‍ കോരിത്തരിപ്പിക്കുന്നത് എന്ന് അറിഞ്ഞാല്‍ മതിയായിരുന്നു!

ഏതു പോലീസുകാരനും എന്ന പ്രയോഗത്തെപ്പോലെ, ഏതു സിനിമാക്കാരനും എന്ന പ്രയോഗവും അടുത്ത കാലത്ത് നിലവില്‍ വന്നിട്ടുണ്ട്. "ലോകം ഒരു ഉണ്ടയാണ്" എന്ന് മമ്മൂട്ടിയെക്കൊണ്ട് പറയിച്ച് ശുഭം എന്ന് എഴുതിക്കാണിച്ചാല്‍ സിനിമയാവുമെന്ന് സിനിമാക്കാര്‍ (പോലീസുകാര്‍ എന്ന മട്ടില്‍) പോലും സമ്മതിക്കില്ല.

ഹേയ്, സിനിമയ്ക്കൊരു കഥ വേണ്ടേ, പാട്ടു വേണ്ടേ, നായിക വേണ്ടേ, ഫൈറ്റ് വേണ്ടേ, കോമഡി വേണ്ടേ, ലൊക്കേഷന്‍ വേണ്ടേ എന്ന് സിനിമാക്കാര്‍ തിരിച്ചു ചോദിക്കും. നമ്മുടെ പല അക്ഷരകലാ വര്‍ക്കര്‍മാരേക്കള്‍ ബുദ്ധി സിനിമാക്കാര്‍ക്കുണ്ട്. എന്നാല്‍ നമ്മുടെ അക്ഷരകലാ വര്‍ക്കര്‍മാര്‍ക്ക് ആശയത്തില്‍ മാത്രമാണ് താല്‍പ്പര്യം. ആശയം കണ്ടാല്‍ ചാടിവീണ് കയറിപ്പിടിച്ച് കവിതയായും ലേഖനമായും കഥയായും ഇവരത് പലതാക്കിക്കളയും.

ക്രാഫ്റ്റ് പഠിച്ചെടുക്കുക കുറച്ച് വിഷമമാണ്. കവിതയ്ക്ക് വൃത്തം വേണം, അതിലുപരി ആന്തരികമായ ഒരു താളം വേണം. വരികള്‍ക്കും അതിലെ ആശയങ്ങള്‍ക്കും നൈരന്തര്യം വേണം. ഇത് പഠിച്ചെടുക്കാന്‍ സമയവും സന്ദര്‍ഭവും മനസ്സും ആവശ്യമാണ്. പഠിച്ചെടുത്താല്‍ തന്നെ അത് എഴുത്തില്‍ ഫലിപ്പിക്കാന്‍ സ്കില്‍ വേണം. ഇതിനൊന്നും സന്ദര്‍ഭവും സമയവും മനസ്സും സ്കില്ലും ഇല്ലാത്ത അക്ഷരകലാ വര്‍ക്കര്‍മാരുടെ മറുകണ്ടം ചാടലാണ് ആണും പെണ്ണും കെട്ട ചില കവിതകള്‍.

വൃത്തവും പ്രാസവുമൊക്കെ ആശയത്തെ തളച്ചിടുന്നു എന്നാണ് പരാതി. മറിച്ചൊരു ചോദ്യമുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് ഈ കിടിലന്‍ ആശയങ്ങളെ കവിതയാക്കി ഉരുട്ടുന്നത്. എളുപ്പം, ഈ ആശയങ്ങള്‍ ലഘുലേഖകളാക്കി വീടുവീടാന്തരം കൊണ്ടു നടന്നു കൊടുക്കലല്ലേ? വൃത്തവും പ്രാസവും സ്കില്ലുള്ളവരെ തളച്ചിടുന്നതായി ഞാന്‍ കണ്ടിട്ടില്ല.

കവിത വഴി ആശയപ്രചരണം നടത്തുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. നല്ലത്. എന്നാല്‍ കവിതയിലെ വരികളിലൂടെ ആശയം ആശയം തന്നെയായി ഊര്‍ന്നിറങ്ങുമ്പോള്‍ എന്തോ ഒരു വല്ലായ്ക. ആശയപ്രചരണ ചായ്‌വുള്ള, എന്നാല്‍ കവിതയുടെ ക്രാഫ്റ്റ് കയ്യിലില്ലാത്ത അക്ഷരകല വര്‍ക്കര്‍, മിനിമം ശ്രദ്ധിക്കേണ്ടതാണ് ടിവിയിലെയും എഫ് എം റേഡിയോയിലെയും പരസ്യങ്ങള്‍. എത്ര ഭംഗിയുള്ള, പ്രാസമൊപ്പിച്ച വരികളിലൂടെയാണ് പരസ്യങ്ങള്‍, നമുക്ക് ആവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൂടി നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുന്നത്?

Submitted by Sunil on Wed, 2005-10-19 11:48.

:lol: ബെന്നി പറഞതിനോട്‌ യോജിക്കാതിരിക്കാന്‍ തരമില്ല. എഴുത്തില്‍ പ്രതിബദ്ധത എന്ന പ്രശ്നം പറയുംപ്പോഴും ഞാന്‍ പറയാരുണ്ട്‌, കാശു കൊടുത്തുണ്ടാക്കുന്ന പരസ്യങ്ല് എത്രയോ ഭംഗിയായി പ്രതിബദ്ധതയോടേ ആശയങള്‍ കൈകാര്യം ചെയ്യുന്നു. എഴുത്തില്‍ ആരും കാശ് മുങ്കൂറായി തരുന്നില്ലല്ലൊ, അതിനാല്‍ പ്രതിബദ്ധത വേണ്ട. നാടകം അല്ലാതെന്താ പറയുക? എന്നിട്ട് പറയും ഇവിടെ പുസ്തകങള്‍ ചിലവാകുന്നില്ല, വായന മരിക്കുന്നു എന്നൊക്കെ! കവിതയുടെ ശ്രുതി പോയി, വാക്കുകളുടെ ഭംഗി പോയി, താളം പോയി ഇപ്പൊ ആറ്റിക്കുറുക്കിയ കുഴമ്പുപോലെ ആശയ്ങള്‍ മാത്രം. ഒരു കമേഴ്സിഅല്‍ പ്രോദുഅക്ഷന്‍ എടുത്തുനോക്കൂ. ചൈനക്കാരായാല്‍ കൂടി അവര്‍ അത്‌ നല്ല ഭങിയായി പാക്ക് ചെയ്ത്‌ സീല്‍ ചെയ്ത്‌ നല്ല അക്ഷരങളില്‍ പേരെഴുതി മാത്രമേ മാര്‍കെട്ടില്‍ ഇറക്കൂ. ഒരു കണക്കിന് വൃത്തവും അലംകാരവും എന്തിന് പദങ്‌ള്‍ പോലും കവിതയുടെ ആശയത്തിന്റെ ഇത്ത്റ്റരത്തിലുള്ള പാക്കിങുകളല്ലേ? ഉദാഹരണം കുറച്ചു കടന്നു പോയി എന്നറിയാം, പക്ഷെ ഇപ്പോ എല്ലാം മാര്‍ക്കെറ്റിങ് അല്ലേ? കമ്പോള നിലവാരം!

Submitted by Sunil Krishnan on Wed, 2005-10-19 17:51.

കവിതയെ കവിതയാക്കുന്നത്‌ വൃത്തവും അലങ്കാരവുമല്ലാത്തതുപോലെ വൃത്തമില്ലായ്മയും വൃത്തിയില്ലായ്മയുമല്ല കവിതയെ കവിതയാക്കുന്നത്‌ എന്നുപറഞ്ഞാല്‍ മൂരാച്ചികള്‍ക്കുള്ള ചന്ദ്രനില്‍ എന്നെ തപ്പിയാല്‍ മതി. പ്രതിഭയുള്ളന്‍ അവന്റെ വൃത്തങ്ങള്‍ കാട്ടി നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിക്കും. അതില്ലാത്തവര്‍ വൃത്തത്തില്‍ ചൊറിഞ്ഞും ഒടിച്ചു നിരത്തിയും രസിച്ചുകൊണ്ടുമിരിക്കും. എന്തെഴുതിയാലും എങ്ങനെ എഴുതിയാലും അതെഴുത്തായാല്‍ മതിയായിരുന്നു. അല്ലേ ? :D

Submitted by Sufi on Mon, 2005-10-24 16:57.

സുനിലിന്റെ വൃത്തത്തെക്കുറിച്ചുള്ള നുറുങ്ങു പഠനത്തിന് ശിവന്റെ കമന്റ് കണ്ടപ്പോൾ ഒരു പൊടി തർക്കത്തിനു വകയുണ്ടല്ലൊ എന്നു തോന്നി ഉണ്ടാക്കിയ ഒരു കശപിശയായിരുന്നു ഇതു.
:)
എന്തായാലും ചൂടു പിടിച്ച ചർച്ച “അണ്ടിയാണോ മാങ്ങയാണോ മൂത്തതു” എന്ന നിലക്കു നീളുകയാണ്.
സഹൃദയത്വം നിറഞ്ഞ ഇത്തരം തർക്ക വിതർക്കങ്ങൾ രസകരമാവുന്നുണ്ടെന്നതു സത്യം
സൂഫി

Submitted by jay on Tue, 2005-11-08 01:34.

ഞാനദ്യമാണിവിടെ.സുനിലിന്റെ ഈ പോസ്റ്റിംഗ്‌ ഉപകാരമായി,പണ്ടു സ്കുളില്‍ കേട്ട്‌ മറന്നത്‌
ഒന്നോര്‍മിക്ക്യാമല്ലോ.

Submitted by Sunil on Tue, 2005-11-08 11:14.

Say thanks to aksharaslokam yahoo group and people behind it. I just pasted the message here. Interested people can join the yahoo group also.

Submitted by sid on Mon, 2005-12-19 18:39.
Sunil wrote:
There may be other techniques too. Does anybody know any?}

പഠിക്കുന്ന കാലത്തിതോർത്തു വക്കാൻ ഞാനുപയോഗിച്ചിരുന്ന സൂത്രം. “യരതനഭജസമ”
എന്നതാണു്. അക്ഷരങ്ങൾ യഥാക്രമം ആദ്യലഘു മുതൽ സർവലഘു വരേയും പിന്നെ ആദ്യഗുരുമുതൽ സർവ്വഗുരു വരേയും.
അക്കാലത്തു മംഗളം വാരികയിൽ വന്നിരുന്ന സമസ്യാപൂരണമത്സരവും ഇക്കാര്യത്തിൽ നല്ലപോലെ സഹായിച്ചു എന്നതും പറയട്ടേ കൂട്ടത്തിൽ.

Submitted by baburaj on Sat, 2006-04-08 23:59.

ടി വി വര്‍ക്കിയുടെ ഒരു പുസ്തകത്തിന്റെ പേരാണ് ‘വൃത്തശാസ്ത്രം” എനിക്ക് ഒരക്ഷരം മനസ്സിലായില്ല. അല്ല നമ്മുക്ക് വൃത്തം ഇനി വേണോ ഒരു താളമുണ്ടായാല്‍ പോരെ? മലയാളം സാറുമാരുടെ ഒരു രീതിയാണ് വൃത്തമില്ലാത്ത കവിതകളെ കുറ്റം പറയുക എന്ന്..

Submitted by cachitea on Tue, 2006-04-11 17:38.

ബാബുരാജേ, കമന്റുകള്‍ വാരിവാരി വീശുകയാണല്ലോ?

ടി.വി. വര്‍ക്കിയുടെ ആ പഴയ പുസ്തകത്തിനെപറ്റിയല്ലേ പറയുന്നത്? സത്യം തന്നെ. ടി. വി. വര്‍ക്കി മാത്രമല്ല, കുറേയെണ്ണം ഇങ്ങനത്തെ പുസ്തകങ്ങള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. കേരളപാണിനീയം കണ്ടിട്ടുണ്ടോ? ഒരക്ഷരം മനസ്സിലാവുന്നില്ല. കുട്ടികൃഷ്ണമാരാരും എഴുതിയിട്ടുണ്ട് വൃത്തങ്ങളെപ്പറ്റി ഒരു കരന്തം.

നല്ല കാലത്ത് മലയാളം പഠിക്കാതിരുന്നത് ഗുണമായി. അല്ലേ ബാബുരാജേ?

Submitted by Sivan on Tue, 2006-04-11 19:40.

ബെന്നീ...
ഏ ആര്‍, കുട്ടികൃഷ്ണമാരാര്, ....
മ്.. ം ..ം..മ് മലയാള വികാരത്തിലാണ് തൊടുന്നത്...സൂക്ഷിച്ചോ...
വി കെ എന്‍ രീതിയില്‍ - ഞാന്‍ ‘എടപ്പെട്ടളയും ..!’

Submitted by കെവി (not verified) on Sat, 2007-03-03 14:15.

വൃത്തവും അലങ്കാരവും നോക്കി കവിത ആസ്വദിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടെന്നുള്ളത് യാഥാർത്യമാണ്. പക്ഷെ അവർക്കൊന്നും നമ്മുടെ ഇത്തരം സംവാദങ്ങളിൽ ഏർപ്പെടുവാനുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലെന്നുള്ളതാണ് സത്യം.

ഇതിനുത്തരം അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ പോയി നോക്കുക.