തര്‍ജ്ജനി

"പെണ്ണുങ്ങളില്ലാത്ത കൊറ വല്യ കൊറ"

ബുദ്ധിപരമായ കാര്യങ്ങൾ സംസാരിക്കാൻ ഒരു പെൺകൂട്ടുകാരിയില്ലാത്ത വിഷമം അടുത്തകാലത്ത്‌ മുകുന്ദൻ തുറന്നു പറഞ്ഞിരുന്നു. പെണ്ണുങ്ങൾ ആണുങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നതിനേക്കാൾ ആണുങ്ങൾ പെണ്ണുങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു എന്ന് വെർജീനിയാ വൂൾഫ്‌ 'സ്വന്തം മുറിയിൽ' എഴുതിയിട്ട്‌ വർഷങ്ങളെത്രയായി. ഇപ്പോഴും കാര്യങ്ങൾക്ക്‌ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ പെൺ സാന്നിദ്ധ്യം കൊണ്ടു വരുന്ന സ്വാഭാവിക ഊർജ്ജമുണ്ടല്ലോ, ജീവജാലങ്ങൾക്കെല്ലാം പൊതുവായിട്ടുള്ളത്‌, അതോർത്തായിരിക്കാം ഞാൻ ആണുങ്ങളുടേതു മാത്രമായ ഈ സംവാദ മുറിയിൽ പെൺസാന്നിദ്ധ്യത്തെ കുറിച്ചു ചിന്തിക്കുന്നത്‌. മുകുന്ദൻ പറഞ്ഞതു പോലെ അല്ല. അവിടെ ഒരു മാനസിക സംതൃപ്തിയുടെ പ്രശ്നം മാത്രമാണുള്ളത്‌. ഇവിടെ, ഭൂരിപക്ഷം വരുന്ന സ്ത്രീ വീക്ഷണങ്ങൾ പുരുഷന്മാരുടേതു മാത്രമായ ഒരു സംവാദ മുറിയിൽ നഷ്ടപ്പെട്ടു പോവുകയല്ലേ? നെറ്റിലെ ഭൂരിപക്ഷം ബ്ലോഗുകളുടെയും സ്ഥിതി ഇതാണെന്നു തോന്നുന്നു. ആണുങ്ങളില്ലാത്ത കൊറ ഒരു വല്യ കൊറ ആയിരിക്കുന്നതു പോലെ സ്ത്രീകളില്ലാത്ത കുറവും വലിയ കൊറ തന്നെയാണ്‌. എന്തു തോന്നുന്നു?

Submitted by Sunil on Sat, 2005-10-01 19:39.

പലരും വായിക്കുന്നുണ്ട്‌ എന്നറിയാം ശിവന്‍. പക്ഷെ ആരും എഴുതുന്നില്ല എന്നേയുള്ളൂ. അവരും കമന്റ് വയ്ക്കാന്‍ തുടങും എന്ന പ്രത്യാശയോടെ............

Submitted by hari on Tue, 2005-10-18 15:59.

അതെയതേ.. അതൊരു വലിയ കൊറ തന്നെ.. ഒരു പെണ്‍‌മണം അടിക്കുന്നുണ്ട്.. ശ്രദ്ധിച്ചോ പുതിയ മെമ്പറിനെ.. ഇല്ലെങ്കില്‍ ഇവിടെ നോക്കൂ: http://www.chintha.com/forum/profile.php?mode=viewprofile&u=77

:-)

Submitted by viswam on Tue, 2005-10-18 21:04.

ന്താച്ചാലും അറച്ചറച്ചാച്ചാലും സൂ ഒടുവിൽ എത്തിനോക്കിയതു തന്നെ വലിയ കാര്യമായി. ഇനി നമുക്കൊക്കെ ഒന്നു നോക്കീം കണ്ടും ഇരിയ്ക്കേണ്ടി വരും.... :roll:

Submitted by sapna on Sun, 2005-11-06 19:44.

Did you not know that WOMAN is special in God's eyes? ..
--------------------------------------------------------------------------------

When I created the heavens and the earth, I spoke them into being.
When I created man, I found him and breathed life into his nostrils.
But you, woman, I fashioned after I breathed the breath of life into man because your nostrils are too delicate. I allowed a deep sleep to come over him so I could patiently and perfectly fashion you.
Man was put to sleep so that he could not interfere with the creativity.
From one bone, I fashioned you. I chose the bone that protects man's life.
I chose the rib, which protects his heart and lungs and supports him, as you are meant to do. Around this one bone, I shaped you...
I modeled you. I created you perfectly and beautifully. Your characteristics are as the rib, strong yet delicate and fragile.
You provide protection for the most delicate organ in man, his heart. His heart is the center of his being; his lungs hold the breath of life. The ribcage will allow itself to be broken before it will allow damage to the heart.
Support man as the rib cage supports the body.
You were not taken from his feet, to be under him, nor were you taken from his head, to be above him. You were taken from his side, to stand beside him and be held close to his side.
You are my perfect angel.. You are my beautiful little girl.
You have grown to be a splendid woman of excellence, and my eyes fill when I see the virtues in your heart.
Your eyes... don't change them.
Your lips, how lovely when they part in prayer.
Your nose, so perfect in form. Your hands so gentle to touch.
I've caressed your face in your deepest sleep.
I've held your heart close to mine.
Of all that lives and breathes, you are most like me.
Adam walks with me in the cool of the day, yet he was lonely. He could not see me or touch me. He could only feel me.
So everything I wanted Adam to share and experience with me, I fashioned in you; my holiness, my strength, my purity, my love, my protection and support.
You are special because you are an extension of me.
Man represents my image, woman my emotions.
Together, you represent the totality of God.
So man... treat woman well.
Love her, respect her, for she is fragile. In hurting her, you hurt me. What you do to her, you do to me. In crushing her, you only damage your own heart, the heart of your Father, and the heart of her Father.
Woman, support man.
In humility, show him the power of emotion I have given you. In gentle quietness, show your strength. In love, show him that you are the rib that protects his inner self.
-------------------------------------------------------------------------------------
Sending this to all the wonderful women , i know who will read this, just to remind them , how blessed they are to the world and to the men that i know too,who will appreciate that good reminder too.

--------------------------------------------------------------------------------

Submitted by Sunil on Tue, 2005-11-08 11:06.

If you can pen down something in malayalam also...I apreciate

Submitted by Sivan on Sat, 2005-11-19 22:16.

ആണുങ്ങളുടെ കരളും ഹൃദയഭാഗവും സംരക്ഷിക്കാനുള്ളവരാണ്‌ സ്ത്രീകളെന്നും, അവര്‍ പെട്ടെന്നു തകര്‍ന്നു പോകുന്നവരായതു കൊണ്ട്‌.. ആണുങ്ങളേ നിങ്ങള്‍ നിങ്ങളൂടെ സ്ത്രീകളോട്‌ അതീവ ഹൃദ്യമായി പെരുമാറുക എന്നും പറയുന്നത്‌, നമ്മുടെ ഫെമിനിസ്റ്റു ആശയങ്ങള്‍ക്കു നേരെ വിരുദ്ധമാണ്‌. ശ്രീനിവാസന്‍, മുകുന്ദന്‍, അക്ബര്‍ കക്കട്ടില്‍ എന്നീ മൂന്നു പുരുഷന്മാര്‍ ഇരുന്ന് സംസാരിച്ച കൂട്ടത്തില്‍.."സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുത്താല്‍..." എന്ന് അക്ബര്‍ ചോദിച്ചതിനെ ദേവിക (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌)എതിര്‍ത്തിട്ട്‌ അധിക കാലമായിട്ടില്ല. സപ്നയുടെ ആശയത്തെ അപ്പാടെയങ്ങ്‌ എടുത്താല്‍ നാം വീണ്ടും പഴയകാലത്തിലേയ്ക്ക്‌ പോകേണ്ടിവരും.. അവിടെ ഈ കത്തെല്ലാം വായിച്ച്‌ മനം മാറിയ ഒരു പുരുഷന്റെ ദയയും നല്ലപെരുമാറ്റവും കാത്ത്‌ ഒരു പെണ്‍കുട്ടി കാത്തിരിക്കുന്നു....

Submitted by jay on Mon, 2005-11-21 20:51.

സ്ത്രീത്വത്തെ പ്രകീര്‍ത്തിക്കുന്ന ഇതുപോലത്തെ കാല്‍പ്പനീകമായ കൂറേ forwards നെറ്റില്‍
കാണാറുണ്ട്‌...ശിവന്‍ പറയുന്നതുപോലെ അവയത്ര പിന്തിരുപ്പനോ,ഫെമിനിസത്തിനു കടകവിരുദ്ധമോ ഒന്നുമാകണമെന്നില്ല. അധികാരസമവാക്ക്യങ്ങള് ‍ചോദ്യം ചെയ്യുക മാത്രമല്ലല്ലോ ഫെമിനിസത്തിന്റെ ധര്‍മ്മം.

Sivan wrote:
സപ്നയുടെ ആശയത്തെ അപ്പാടെയങ്ങ്‌ എടുത്താല്‍ നാം വീണ്ടും പഴയകാലത്തിലേയ്ക്ക്‌ പോകേണ്ടിവരും......
Submitted by Sivan on Fri, 2005-12-30 13:29.

ഇന്ത്യാവിരുദ്ധ സന്ദേശങ്ങളും മത വിരുദ്ധ കാമ്പൈനുകളും ഇ മെയിലുകളില്‍ കൂടി പ്രചരിക്കുന്നുണ്ട്.. പലപ്പോഴും പലതും വായിച്ചു നോക്കാറില്ല. പക്ഷേ അതൊരാള്‍ എടുത്തെഴുതുമ്പോള്‍ അതിലുള്ള രാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റൊന്നുമില്ല. പൊതുവേ സൌമ്യഭാവമുള്ള പല സന്ദേശങ്ങള്‍ക്കുള്ളിലും തീര്‍ത്തും പ്രതിലോമകരമായ ആശയങ്ങള്‍ ഉണ്ടാവും. ചര്‍ച്ചകള്‍ അങ്ങനെ ചിലതിനെ ആഴത്തിലറിയാന്‍ വേണ്ടിയുള്ളതാണ്. അല്ലാതെ ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്നു നിസ്സംഗതയ്ക്കു വേണ്ടിയുള്ളതല്ല. അതിനു വെറുതെയിരുന്നാല്‍ പോരെ..? ചര്‍ച്ചയ്ക്കു പോണോ?...

Submitted by jay on Fri, 2005-12-30 23:10.

തീര്‍ച്ചയായും ചര്‍ച്ച വേണമല്ലോ!ഫെമിനിസം എന്നാല്‍ എന്തു എന്നിടത്താണു ഇവിടെ അഭിപ്രായഭിന്നതുണ്ടായത്‌

Sivan wrote:
ചര്‍ച്ചകള്‍ അങ്ങനെ ചിലതിനെ ആഴത്തിലറിയാന്‍ വേണ്ടിയുള്ളതാണ്. അല്ലാതെ ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്നു നിസ്സംഗതയ്ക്കു വേണ്ടിയുള്ളതല്ല. അതിനു വെറുതെയിരുന്നാല്‍ പോരെ..? ചര്‍ച്ചയ്ക്കു പോണോ?...
Submitted by jayesh on Fri, 2006-01-13 15:56.

topic interesting aanu...pennilaatha kuravu, oru kuravu thanneyaanu. aanum pennum cherumbozhe manushyam poornanaakunnuyennu etho greek puraanathil vaayichathorkkunnu