തര്‍ജ്ജനി

പണിമുടക്കുകൾ വിജയിക്കട്ടെ

ഇന്ന് സെപ്റ്റംബർ 28. അഖിലേന്ത്യാ പണിമുടക്കിന്റെ ദിവസം. ഇന്നലെ പണിമുടക്കിന്റെ ആൾക്കാർ വിതരണം ചെയ്ത നോട്ടീസ്‌ കിട്ടി. ആകെ മൂന്നു കാരണങ്ങളാണ്‌. ആകെ മൂന്നു കാരണങ്ങളാണ്‌ രാജ്യത്തിന്റെ ചലനത്തെ ഒട്ടാകെ നിറുത്തിവയ്ക്കാൻ കാരണമായി അതിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.
1. പണിമുടക്കാനുള്ള സ്വാതന്ത്യ്‌രം സംരക്ഷിക്കാൻ. 2. പ്രോവിഡന്റ്‌ ഫണ്ട്‌ പലിശ നിരക്ക്‌ 12 ശതമാനമാക്കൻ 3. ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ.
ഒരു രാജ്യത്തെ മുഴുവൻ സ്തംഭിപ്പിക്കാനുള്ള കാരണങ്ങളാണോ ഇവ?
സമരത്തിലൂടെ നേടിയെടുത്ത ചില അവകാസങ്ങൾ ഉണ്ടത്രേ. അവ ആഗോള വത്കരണത്തിന്റെ കാലത്ത്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അവകളെ സംരക്ഷിക്കാൻ ഇത്തരം കർക്കശ നീക്കങ്ങൾ വേണം എന്നു സുഹൃത്തിന്റെ ഉപദേശം. നാം മരങ്ങൾ കാണുന്നു കാടു കാണാതെ പോകുന്നു. വാഹനങ്ങൾ ഓടില്ല. സർക്കാർ ജീവനക്കാർ ജോലിയ്ക്ക്‌ ഹാജരായില്ലെങ്കിൽ ഡയസ്നോൺ ആണ്‌. എങ്ങനെ ഹാജരാകും? സത്യത്തിൽ ഇവിടെ പീഢിപ്പിക്കപ്പെടുന്നത്‌ സാധാരണ ജനങ്ങളാണ്‌. നാം തന്നെ തെരെഞ്ഞെടുത്ത സർക്കാരിനെ പാഠം പഠിപ്പിക്കാനാണല്ലോ ബന്ദും പണിമുടക്കും ഭരണകൂടത്തെ തെരഞ്ഞെടുത്തത്‌ ഭൂരിപക്ഷം ജനങ്ങളാനെന്നതു കൊണ്ട്‌ അവർക്കെതിരെയുള്ള ബന്ദ്‌ ജനവിരുദ്ധമല്ലേ?
പണിമുടക്കുകാരണം വരുന്ന ക്കോടികളുടെ നഷ്ടം സർക്കാരിനു മാത്രമല്ല, വ്യക്തികൾക്കു കൂടിയാണ്‌ അതെക്കുറിച്ച്‌ ആരാണ്‌ വേവലാതിപ്പെടാൻ പോകുന്നത്‌? ബന്ദു മാത്രമേ നമ്മുടെ ബാദ്ധ്യതയാകുന്നുള്ളോ?
എ ഡി ബി പോലുള്ള സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്താണ്‌ സർക്കാർ ശമ്പളം കൊടുക്കുന്നതും ധൂർത്തടിക്കുന്നതും. വരും കാലങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകൾ നിർമ്മിക്കുന്നതുൾപ്പടെ അവർ പറയുന്നത്‌ അനുസരിക്കുകയല്ലാതെ നമുക്ക്‌ വേറെ മാർഗങ്ങളില്ല. എന്നിട്ടും അധികബാദ്ധ്യതകൾ ഉണ്ടാക്കാനാണ്‌ നാം കിണഞ്ഞ്‌ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. ദേശതാത്പര്യവും ദേശീയ വികസനവും നമ്മുടെ അജണ്ടയിൽ കുന്തമാണ്‌...
അവസാനമായി.., ശരിയായ കാരണങ്ങൾക്കു വേണ്ടിയാണോ ബന്ദുകൾ... പണിമുടക്കുകൾ... ഹർത്താലുകൾ....??