തര്‍ജ്ജനി

വോട്ടിംഗ്‌ ശതമാനം ക്രമാതീതമായി കുറയുന്നു

ജനാതിപത്യത്തിൽ വോട്ടിംഗ്‌ ശതമാനം കുറയുന്നുവെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തുവാൻ മാധ്യമങ്ങളുടെ പങ്ക്‌ നിർണായകമാണ്‌. 20 ശതമാനത്തിൽ താഴെ മാത്രം വോട്ടുകൾ കൊണ്ട്‌ ജയം ഉറപ്പാക്കുന്ന സ്ഥാനാർത്ഥിക്ക്‌ ജനങ്ങളുടെ സഹകരണം എത്രതോളം ലഭിക്കും. നിഷ്പക്ഷ്‌ വോട്ടുകളും എതിർപ്പും മറ്റും പ്രകടിപ്പിക്കുന്ന ജനത്തെ പരിഗണിക്കാതിരിക്കുന്നത്‌ ശരിയല്ല. ഭരണം സുതാര്യമാകണമെന്ന്‌ ആഗ്രഹിക്കാത്തവർ ആരെങ്ങിലും കാണുമോ? ഇതെല്ലാം ചർച്ച ചെയ്യേണ്ട വിഷയങ്ങളണ്‌.
http://img270.imageshack.us/img270/7457/cprvote0qr.jpg

Submitted by hari on Wed, 2005-09-28 23:02.

വോട്ടിംഗ് ശതമാനത്തില്‍ കുറവു വന്നതിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയും ഇതിനോട് ചെര്‍ത്തു വായിക്കണം. വോട്ടൂ ചെയ്യാതിരുന്നവര്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. അതെന്താണെന്നു കണ്ടുപിടിക്കാന്‍ ഇടതും വലതും മുന്നണികള്‍ ശ്രമിക്കുമെന്നു തോന്നുന്നില്ല.

ജനാധിപത്യത്തിനോടല്ല, ഇപ്പോഴത്തെ മുന്നണി സം‌വിധാനത്തോടാണു് ജനങ്ങള്‍ നിസ്സംഗത പ്രകടിപ്പിക്കുന്നതെന്നു തോന്നുന്നു. ആദ്യ അങ്കത്തിനെത്തുന്നവര്‍ മുതല്‍ പയറ്റിത്തെളിഞ്ഞവര്‍ വരെ ഇതിനകം പലതവണ കാലുവാരിയവര്‍! ഏറ്റവും മുന്നില്‍ ഇടതു-കരുണാകര ബന്ധം മുതല്‍ ഇതു കാണാം. ഇന്നത്തെ മുന്നണി സം‌വിധാനം തന്നെയാണ് ജാതി-മതാടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കുകള്‍ സൃഷ്ടിച്ചത്. അതിനൊരു മാറ്റം ഉണ്ടാകണം. ഏകരാഷ്ട്രീയ ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയല്ല, പക്ഷേ വികസനത്തിനു മുന്‍‍തൂക്കം കൊടുക്കുന്ന ഒരു അജണ്ടയ്ക്കു പിന്നില്‍ അണിനിരക്കാന്‍ തയ്യാറുള്ള ഒരു കൂട്ടമുണ്ടാവണം.

ഇതിനോടൊപ്പം തന്നെ വിശകലനം ചെയ്യേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. എന്തു കൊണ്ടാണു് കേരളത്തില്‍ ഇടതും വലതും മാറി മാറി 5 വര്‍ഷം ഭരിക്കുന്നതു്? എന്തുകൊണ്ടാണു് സ്ഥിരമായി ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തത്?

Submitted by S.Chandrasekhar... on Thu, 2005-09-29 06:14.

വോട്ടിംഗ് ശതമാനത്തില്‍ കുറവു വന്നതിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയും ഇതിനോട് ചെര്‍ത്തു വായിക്കണം. വോട്ടൂ ചെയ്യാതിരുന്നവര്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. അതെന്താണെന്നു കണ്ടുപിടിക്കാന്‍ ഇടതും വലതും മുന്നണികള്‍ ശ്രമിക്കുമെന്നു തോന്നുന്നില്ല. പൂർണമായും ഞാനും ഇതോടൊപ്പം യോജിക്കുന്നു. രാഷ്ട്രീയ പർട്ടികൾ അവകാശപ്പെടുന്ന അവരുടെ വോട്ടുകൾ യധാർത്ഥത്തിൽ വളരെ കുറച്ചു മാത്രമെ ഉള്ളു എന്നാണ്‌ തോന്നുന്നത്‌. ജനവികാരം ഇവർക്കൊരു പ്രശ്നമെ അല്ല. 50%വോട്ട്‌ ജയിക്കുന്ന സ്ഥാനർഥി നേടിയിരിക്കണം എന്ന ഒരു നിയമ നിർമാണത്തിലൂടെ മാത്രമെ ഇതിനൊരു പരിഹാരം കാണുവാൻ കഴിയുകയുള്ളു. തിരുവനന്തപുരത്ത്‌ പല വാർടുകളിലും 35% ത്തിൽ താഴെ മാത്രം വോട്ടിംഗ്‌ നടന്നുള്ളു എന്നു പറഞ്ഞാൽ അത്‌ കണ്ടില്ല എന്നു നടിക്കുവാൻ കഴിയുമോ? ഇലക്‌ഷൻ കമ്മിഷന്‌ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യൻ കഴിയുമോ?

Submitted by thariqramadan on Sun, 2006-01-15 18:44.

കക്ഷിരാഷ്ട്രീയാതീതമായൊരു ജനകീയരാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കേണ്ട കാലമായെന്നാണു തോന്നുന്നത്‌. നമ്മുടെ രാഷ്ട്രീയപാര്‍ടികളെല്ലാം തന്നെ പ്രത്യശാസ്ത്രത്തെ വലിച്ചെറിഞ്ചെന്നു മനസ്സിലാക്കന്‍ അധികം ബുദ്ധി വേണ്ട. ഇടതും വലതും തമ്മില്‍ എന്തു വ്യത്യാസമണിപ്പോളുള്ളത്‌?

Submitted by Sufi on Thu, 2006-01-19 17:59.

സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരു സമൂഹം ഇവിടെ വളർന്നു വരുന്നു എന്നു പറഞ്ഞാൽ ആർക്കെങ്കിലും എതിർപ്പൂണ്ടാകുമൊ?
ഒരു പക്ഷെ ഇതവരുടെ കുറ്റം കൊണ്ടായിരിക്കില്ല. സാഹ്ചര്യം നമ്മുടെ അഭ്യസ്ത വിദ്യരായ പുതുതലമുറയെ അതിലേക്കാണു നയിക്കുന്നതു.
അഞ്ചക്കശമ്പളവും സ്വകാര്യ ഐടി കമ്പനിയിൽ ജോലിയുമായാൽ വോട്ടവകാശം പോലും നിഷേധിക്കപ്പെടുന്ന തരത്തിലുള്ള മാനസിക അടിമത്തത്തിലേക്കു ഇവർ കൂപ്പു കുത്തുന്നു..
സംഭവം ഗുരുതരമാണെന്നു എനിക്കു തോന്നുന്നു

Submitted by Sufi on Fri, 2006-03-24 15:00.

വിഷയസംബന്ധമായി ഞാനെഴുതിയ ചെറുലേഖനങ്ങള്‍ ഇതാ ഇവിടെയുണ്ട്‌..

http://nurungu-chinthakal.blogspot.com/2006/03/blog-post_09.html
http://nurungu-chinthakal.blogspot.com/2006/03/blog-post_17.html

അനുകൂലവും, പ്രതികൂലവുമായ അഭിപ്രായങ്ങള്‍ സംവാദത്തിലേക്ക്‌ എഴുതുക

Submitted by cachitea on Mon, 2006-03-27 19:05.

സൂഫി പറയും പോലെ, ഓരോരുത്തര്‍ക്കും അവരവരുടെ കാര്യം മാത്രമേയുള്ളൂ. പ്രത്യേകിച്ചും അത്യാവശ്യം ശമ്പളമൊക്കെയുള്ള ഐടി ശമ്പളക്കാരുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഞാനും അത്തരമൊരാളാണെന്ന് തുറന്നു സമ്മതിക്കട്ടെ. ഞാന്‍ വോട്ടു ചെയ്തിട്ടു ആറോ ഏഴോ വര്‍ഷമായിക്കാണണം. (വെറുതെയല്ല, ആര്‍ക്കും വേണ്ടാത്ത സര്‍ക്കാരുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നത്!)