തര്‍ജ്ജനി

ലൈംഗികം

നളിനി ജമീലയ്ക്കെതിരെ, അവരുടെ പുസ്തകത്തിനെതിരെ ഇപ്പോൾ ശക്തമായി രംഗത്തു വന്നിരിക്കുന്നത്‌ കേരളത്തിലെ സ്ത്രീമുന്നേറ്റ കൂട്ടായ്മയിലെ മുൻനിരക്കാർ തന്നെയാണ്‌. ലൈംഗിക തൊഴിലാളികൾ ചൂഷണത്തിനെതിരെ സംഘടിക്കുന്ന വേളയിൽ അജിതയെപ്പോലുള്ള സാമൂഹിക പ്രവർത്തകർ വേശ്യാവൃത്തിയ്ക്കെതിരെയും ലൈംഗികതയെ ഒരു തൊഴിൽ എന്ന നിലയ്ക്ക്‌ നോക്കിക്കാണുന്നതിനെതിരെയും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു.
അങ്ങനെ ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും യാഥാസ്ഥിതികപുരുഷ സദാചാര പക്ഷവും(ഒരു പരിധിവരെ സ്ത്രീ വാദികൾ പിന്തിരിപ്പനായി കാണുന്ന മതങ്ങളുടെ വീക്ഷണവും)സ്ത്രീ വിപ്ലവ പ്രസ്ഥാനങ്ങളും രണ്ടു കൈവഴികളിലൂടെ വന്ന് ഒന്നായി തീരുകയാണ്‌ ഇവിടെ.
മൂന്നാം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള നളിനിയെ ഛായാഗ്രാഹകയാക്കി, എഴുത്തുകാരിയാക്കി, ആക്ടിവിസ്റ്റാക്കി മാറ്റിയത്‌, ലൈംഗിക തൊഴിലാളികളുടെ സംഘടിത ബോധമാണ്‌. ഏതു പ്രത്യശാസ്ത്രം നിർമ്മിച്ചാലും വേശ്യാവൃത്തി നിലനിൽക്കുന്ന വാസ്തവമാണ്‌. അധികാരികളിൽ നിന്നും ക്രിമിനലുകളിൽ നിന്നും ഒരു പോലെ പീഢനവും അവമതിയും മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഈ ഇരകളുടെ കാര്യം അശ്ലീല പ്രശ്നമായതു കൊണ്ട്‌ മിണ്ടാൻ ആർക്കും താത്‌പര്യമില്ല. പ്രത്യേകിച്ച്‌ നമ്മുടെ സ്ത്രീവാദികളുടെ സഹായമൊന്നും കൂടാതെയാണ്‌ ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ ഇരകൾ സംഘടിച്ച്‌ തങ്ങൾക്ക്‌ പറയാനുള്ളത്‌ ഉറക്കെ പറയാൻ ശക്തി നേടിയത്‌. അത്‌ അസഹ്യമായി തീരുന്നു പലർക്കും.
സ്ത്രീവാദികൾ അഹോരാത്രം വാദിക്കുന്ന തെരെഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, അതു പുരുഷപ്രത്യയശാസ്ത്രത്താൽ നിർമ്മിതമാണെങ്കിൽ പോലും തെരെഞ്ഞെടുക്കാൻ മറ്റു സ്ത്രീകൾക്ക്‌ അവകാശമില്ല എന്നാണ്‌ വാദം. ഇങ്ങനെയാണ്‌ ചിലപ്പോൾ പുരോഗമനവാദങ്ങൾ കടുത്ത യാഥാസ്ഥിതികതയും അസഹിഷ്ണുതയുമൊക്കെയായി മാറുന്നത്‌.

Submitted by kevinsiji on Sat, 2005-08-27 15:12.

പുരോഗമനം സ്വന്തം നിലപാടുകൾക്കനുസരിച്ചു മാത്രം എന്നുള്ളതാണല്ലോ, നമ്മുടെ എക്കാലത്തേയും പൂരോഗമനവാദികളുടെ പ്രത്യയശാസ്ത്രം.

Submitted by giree on Wed, 2005-10-26 17:56.

നളിനി ജമീലയുടെ കാര്യം കേട്ടു തുടങ്ങിയിട്ട്‌ കുറേ നാളായി. ഖസാക്കിണ്റ്റെ ഇതിഹാസവും ഒരു സങ്കീര്‍ത്തനം പോലെയും (രണ്ടിനെയും താരതമ്യം ചെയ്തിട്ടുള്ള അഭിപ്രായമല്ലേ, തെറ്റിധരിക്കരുതേ) നീണ്ടകാലം കൊണ്ടു വിറ്റുതീര്‍ത്തത്ര കോപ്പികള്‍ നളിനി ജമീലയുടെ പുസ്തകം കുറഞ്ഞ കാലം കൊണ്ട്‌ മറികടന്നുവെന്ന്‌ കേള്‍ക്കുന്നു. നല്ലൊരു കൊച്ചുപുസ്തകം വായിച്ചുകളയാമെന്നു കരുതി പുസ്തകം വാങ്ങിയ പലരും അസഭ്യപദങ്ങളുടെ സഞ്ചരിക്കുന്ന വിജ്ഞാനശാലകളായി കുറച്ചു നേരം പൊട്ടിത്തെറിച്ചെന്നും അണിയറ വര്‍ത്തമാനം.

ശിവന്‍ പറഞ്ഞതു പോലെ ഏതറ്റത്തു നിന്നു തൊട്ടാലും തൊട്ടവന്‍ പൊള്ളൂന്ന (നാറുന്ന എന്നു ഞാന്‍ പറഞ്ഞിട്ടില്ലേ, തെറ്റിദ്ധരിക്കരുതേ) ഒരു വിഷയമാണത്‌. നമ്മുടെ സാഹിത്യം തുടങ്ങിയ കാലത്ത്‌ വേശപ്പെണ്ണിന്‌ അമ്മൂമ്മ പ്രൊഫഷണല്‍ കോഴ്സു നല്‍കുന്ന പരിപാടി സാര്‍വത്രികമായിരുന്നു എന്നു പറഞ്ഞ്‌ ലേശം വിജ്ഞാനം വിളമ്പുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. 'സംഭവം അത്ര തറയായിരുന്നു, ഇയ്യാളു വല്യ സദാചാരം കളിക്കണ്ട' എന്ന താക്കീതാണ്‌ ഈ വിളമ്പലിണ്റ്റെ റണ്ണിംഗ്‌ കമണ്റ്റ്‌റി.

ഇത്തരം മറുപക്ഷ വായനകള്‍ വായിക്കുന്ന യാഥാസ്ഥിതിക വായനക്കാരന്‌ ഉള്ളംകാലില്‍ നിന്ന് ഒരു ചൊറിഞ്ഞു കേറല്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്‌. ഇവരെ ഇങ്ങനെ ഒന്നു തുള്ളിക്കുക എന്നതോടെ ഈ പുസ്തകങ്ങളുടെ വായനയും നിലച്ചുപോകുന്നു എന്നതാണ്‌ മറ്റൊരു വശം.

ഈയുള്ളവന്‍ പുസ്തകം കാണുക പോലും ചെയ്തിട്ടില്ലാത്തതിനാല്‍ അത്‌ വേശ്യകള്‍ക്ക്‌ ഒരു പ്രചോദനമാകുമോ ഇല്ലയോ എന്നൊന്നും പറയാന്‍ തയ്യാറല്ല. എങ്കിലും ഏതു ജോലിയും ആസ്വദിച്ചു ചെയ്താല്‍ അവന്‍ അഥവാ അവള്‍ വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നു എന്ന് കേട്ടിട്ടുണ്ട്‌. എന്നാല്‍ ഈ പുസ്തകം നളിനിച്ചേച്ചി തനിയെ എഴുതിയതല്ല എന്നണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. സ്വന്തമായി പടം പിടിച്ച ചേച്ചിക്ക്‌ നാലക്ഷരം എഴുതി സ്വയംപ്രകാശനം നടത്താമായിരുന്നു. എന്തെന്നാല്‍, ഈ പുസ്തകത്തില്‍ അത്‌ എഴുതിയ മനുഷ്യണ്റ്റെ വ്യക്തിത്വം കൂടി സ്വാധീനം ചെലുത്തിയിരിക്കും. ഇല്ലെങ്കില്‍ നളിനി ജമീലയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മൂന്നാംകക്ഷിയായി നിന്നു കാണാതെ ആ ചേട്ടായി ലേഖനം പടച്ചുവിടില്ലായിരുന്നല്ലോ.

Submitted by Sivan on Fri, 2005-11-04 19:06.

മൌനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ എഡിറ്റു ചെയ്ത ഐ ഗോപിനാഥാണ്‌ നളിനി ജമീലയുടെ കഥ കേട്ടെഴുതിയത്‌. ലോകപ്രസിദ്ധ ആത്മകഥ 'മാല്‍ക്കം എക്സ്‌' roots എഴുതിയ അലെക്സ്‌ ഹേലിയാണ്‍` കേട്ടെഴുതിയത്‌.. മലയാളത്തില്‍ നയനാരുടെയും കരുണാകരന്റെയും ആത്മകഥകള്‍ അവരല്ല എഴുതിയതെന്നു വ്യക്തമാണല്ലോ.. പൊക്കുടന്റെത്‌ താഹയാണെഴുതിയത്‌.. അങ്ങനെയാകാം. മാര്‍ജിനില്‍ ജീവിക്കുന്നവരുടെ കഥ കേട്ടെഴുതാന്‍ ആളുണ്ടാവുന്നു, അതിനനുസരിച്ചുള്ള പ്രസാധക കാലവസ്ഥയുണ്ടാവുന്നു എന്നതാണ്‌ പ്രധാനം.. അവ വായിക്കാന്‍ ആളുണ്ടാവുന്നു എന്നതും...

Submitted by Anonymous (not verified) on Sun, 2008-01-06 17:41.

nalini jameelayude athmakatha aakhoshikkappedasno..? avareppoleyullavarude thurannezhuth nallathu thanne pakhse sexine vipaniyile charakkakki maatumbol penninethanneyanu apamanikkunnathu .innu sex turism vyavasayamayi marukayanu.ajithayude abiprayamanu sari.