തര്‍ജ്ജനി

പത്രങ്ങൾക്ക്‌ A

പത്രങ്ങൾക്കും 'എ' സർട്ടിഫിക്കേറ്റ്‌ നൽകണം എന്ന ഒരു പൊതുതാത്‌പര്യ ഹർജ്ജി സുപ്രീം കോർട്ട്‌ ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്‌. കേന്ദ്ര സർക്കാറിന്‌ കോടതി നോട്ടീസയയ്ക്കുകയും ചെയ്തു. ഈ കാര്യത്തിൽ ഒരു തീരുമാനം ഉറ്റനെയല്ലെങ്കിലും ഉണ്ടാകും എന്നു പ്രതീക്ഷിക്കാം. കാരണം പത്രങ്ങളിൽ വരുന്ന ചിത്രങ്ങളെയും വാർത്തകളുടെ തുറന്ന ആഖ്യാനത്തെയും സംബന്ധിച്ച്‌ ഒരു പാട്‌ നാളായി സമൂഹത്തിൽ മുറുമുറുക്കലുകളുണ്ട്‌. ഇന്നും നമ്മുടെ പത്രങ്ങൾക്കുള്ള സ്വാധീനശക്തി വലുതാണെന്ന് അറിയാവുന്നവർ അതു ഉറക്കെ പറഞ്ഞു കൊണ്ട്‌ രംഗത്തു വന്നില്ല എന്നു മാത്രം. കുറച്ചു കാലങ്ങൾക്ക്‌ മുൻപ്‌ മാതൃഭൂമി പത്രത്തിനു മുന്നിൽ A4 വലുപ്പത്തിൽ ഒരു സ്ത്രീയുടേ കൺനിൽ പിടി വരെ തറച്ചു കയറ്റിയ രീതിയിൽ വന്ന ഫോട്ടൊ ഒരു ഉദാഹരണം. ബോംബു പൊട്ടിയും അപകടം പറ്റിയും ചിന്നഭിന്നമായ ശരീരങ്ങൾ, മൃഗങ്ങളോടുള്ള ക്രൂരത കാണിക്കുന്നവ എന്നി വ ഒരു വശത്ത്‌. ഫാഷൻ, പരസ്യം, സ്പോർട്സ്‌ എന്നിവയുടെ ചെലവിലുള്ള സ്ത്രീ ശരീര പ്രദർശനം വഴിയുള്ള അശ്ലീലം(?) മറ്റൊരു വഴിയ്ക്ക്‌. ഇവ ഒഴിവാക്കണം എന്നാണ്‌ വാദം. മാധ്യമം ഒരിക്കൽ മാതൃക കാണിച്ചത്‌ സൌന്ദര്യമത്സരത്തിൽ പങ്കെടുത്ത ഒരു പെൺകുട്ടിയുടെ മുഖം മാത്രം കാണാവുന്ന തരത്തിൽ ബാക്കി കറുപ്പു മഷി പൂശി മറച്ചു കൊണ്ടാണ്‌.
സിനിമയുടെ സെൻസർഷിപ്പ്‌ തന്നെ അനാവശ്യമാണെന്ന വാദം ശക്തമാവുമ്പോഴാണ്‌ ഇപ്പോൽ ഇങ്ങനെയൊരു വിലക്ക്‌ പരിഗനണയ്ക്കു വരുന്നത്‌. ഒരു പക്ഷേ സർട്ടിഫിക്കേഷൻ ഫലത്തിൽ വന്നാൽ എന്തായിരിക്കും സംഭവിക്കുക. നല്ല പത്രങ്ങൾ ചീത്ത പത്രങ്ങൾ എന്ന നമ്മുടെ പരമ്പരാഗതമായ സങ്കൽപ്പമനുസരിച്ച്‌ രണ്ടു തരം പത്രങ്ങൾ നിലവിൽ വരും. ഒന്നിൽ മനസ്സിനു കുളിർമ്മ നൽകുന്ന സദാചാരപരമായ വാർത്തകൾ മാത്രം. വിമർശനമിുണ്ടാവില്ല, കർക്കശ നിലപാടുകളുണ്ടാവില്ല. ഏതു കുഞ്ഞിനും എടുത്തു മറിച്ചു നോക്കാം. മറിച്ച്‌ മറ്റേതിൽ വിമർശനം മാത്രം. അശ്ലീല, അപകട, ഭീകര ചിത്രങ്ങളും വാർത്തകളും. വീട്ടിൽ കയറ്റാൻ കൊള്ളാത്തതു കൊണ്ട്‌ രഹസ്യമായി വായിക്കാം. 'എ' പടം കാണാൺ പോകുമ്പോൾ തലയിൽ മുണ്ടിടുന്നതു പോലെ അതു വായിക്കുന്നവരെ പരിഹസിക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്‌.
അപ്പോൾ നാം എന്തു ചെയ്യും?

Submitted by Sunil on Sat, 2005-08-27 21:20.

iviTeyaaN~ oru alternate media-yuTe aavaSyam varunnath~. oru tharatthiluLLa mooladhanatthinTEyum vested interest illaathe oru vyakthiykku cheyyaavunna saamoohya pravartthanam!. That is what http://chintha.com is doing now.
oru valiya lekhanamaayathinaal iviTe post cheyythilla.

Please visit http://vayanasala.blogspot.com/#112515616640625526
http://vayanasala.blogspot.com/#112515622535908686

Submitted by S.Chandrasekhar... on Wed, 2005-09-21 12:29.

ഇപ്പോൾ എല്ലാ തർക്കങ്ങളും പരിഹരിക്കുക കോടതി വഴിയാണല്ലോ. ശിവണ്ടെ ലേഖനം ചിന്തിക്കുവാനും പ്രതികരിക്കാനും ഉള്ളതാണല്ലോ. എന്നാൽ വായനശാലയല്ലാതെ മറ്റാരും പ്രതികരിച്ചുകണ്ടില്ല. പത്രങ്ങൾ മാത്രമല്ല ഇന്ന്‌ ലൈവ്‌ ആയി റ്റി.വി ചാനലുകൽ പീക്ക്ക്ക്‌ ഹവറിൽ കാണിക്കുന്ന അനുകരിക്കുവാൻ കൊള്ളാത്ത കുടുമ്പ പരമ്പരകളും "എ" യും "ഒ" യും സർട്ടിഫിക്കറ്റുകൾക്ക്‌ പരിഗണിക്കാവുന്നതാണ്‌. എഴുതി ശീലമില്ലാത്തതിനാൽ കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല.

Submitted by Sufi on Thu, 2005-09-22 13:12.

ശിവാ,
ആവിഷ്കാര സ്വാതന്ത്ര്യം കേവലം ഒരു ഓല മറ മാത്രമല്ലേ?
publicity ക്കും coverage-നും വേണ്ടി ആരുടെ ഉടുമുണ്ടഴിക്കാനും, വിഴുപ്പലക്കാനും, ചെളി വാരി എറിയാനും നമ്മുടെ പത്രങ്ങൾക്കു യാതൊരു മടിയുമില്ല എന്നുളളതു പൊതു ജനത്തിനും നന്നായി അറിയാം. sports ന്യുസ് എന്ന പേരിൽ കാണിക്കുന്ന ഫോട്ടൊ സെഷനുസുകൽ ഒരു തരം പെണ്‌വാണിഭം തന്നെയല്ലേ?
വിപണനത്തിന്റെ പതിവു തന്ത്രങ്ങൾ!
പക്ഷെ പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഷണ്ഡ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണു നാം...
ആർക്കും പരാതികളില്ല.. ഒരു പക്ഷെ, ഇടം കണ്ണ് മെല്ലെ തുറന്നു നമ്മളും ഇതൊക്കെ ആസ്വദിക്കുന്നുണ്ടാവാം....
എങ്കിലും നമുക്കു കൈവിട്ടു പോകുന്നതു എന്തൊക്കെയോ ആണു
നല്ല കുറെ മൂല്യങ്ങളോ, കാലങ്ങളായി ഊട്ടിയുറപ്പിച്ച കുറെ വിശ്വാസങ്ങളോ....

അറ്റ് പോകുന്നതു സംസ്കാരത്തിന്റെ എതൊക്കെയൊ കണ്ണികളാണെന്നു പറഞ്ഞാൽ
ആധുനികന്മാർ പുഛിക്കും...

:സൂഫി

Submitted by cachitea on Sat, 2005-09-24 16:50.

ഈഴവ പ്രഭുക്കളുടെ അധീനതയിലുള്ള കേരളകൌമുദി ഗ്രൂപ്പിന് ഫയറെന്ന പേരില്‍ ഒരു മാസികയുണ്ട്. കൊള്ളാവുന്ന നീലപ്പുസ്തകമാണ്. താരാജൂണ്‍ പോലും തോറ്റുപോവുന്ന പാണിയില്‍ "അമ്മായി സുഖം", "ടീച്ചര്‍ തന്ന പാഠം" തുടങ്ങി അനന്തസാധ്യതകളുള്ള കഥകളും കഥകള്‍ക്ക് ചൂടുപകരുന്ന ചിത്രങ്ങളും ഇതില്‍ വരാറുണ്ട്. കേരളകൌമുദി, സൈബര്‍ സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ മറ്റുള്ള ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം ഫയറും നെറ്റിലെത്തി.

ഫയര്‍മാഗ് ഡോട്ട് നെറ്റ് എന്നാണ് ഫയര്‍ മാസികയുടെ സൈബര്‍ വിലാസം. ഇതില്‍ കയറി, കഥകള്‍ വായിക്കാനും ചിത്രങ്ങള്‍ കാണാനും പൈസ കൊടുത്ത് വരിക്കാരാവേണ്ടതുണ്ട്. അശ്ലീല സൈറ്റുകളെ കടത്തി വെട്ടുന്ന ഒരു ഫോട്ടോ ഗാലറിയും വരിക്കാര്‍ക്കായി കൌമുദി, ഇവിടെ ഒരുക്കിയിട്ടുണ്ട്. എവിടെ നിന്നാണാവോ കൌമുദി ഗ്രൂപ്പിന് ബിറ്റ് ചിത്രങ്ങള്‍ ലഭിക്കുന്നത്? കുറ്റം പറയരുതല്ലോ, നല്ല സ്വയമ്പന്‍ ചിത്രങ്ങളാണ്.

പണ്ട് ഞാന്‍ കലാകൌമുദിയുടെ വായനക്കാരനായിരുന്നു. ഇപ്പോഴും വായിക്കാറുണ്ട്, കയ്യില്‍ കിട്ടുമ്പോള്‍. ഈടുറ്റ സാംസ്കാരിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന കലാകൌമുദിയുടെ പിതാക്കള്‍ തന്നെയാണ് ഫയറിന്‍റെയും പിന്നിലെന്ന് മനസ്സിലാക്കുമ്പോള്‍ നമ്മള്‍ വേറെ ചിലതും മനസ്സിലാക്കുകയാണ്! ഇതൊക്കെയാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം. പരസ്യമായും രഹസ്യമായും നമ്മളൊക്കെ ഇതിനെ അനുകൂലിക്കുന്നു.

ഫയര്‍ മാസികയുടെ നെറ്റിലെ ചെയ്തികളെപ്പറ്റി ഞാന്‍, മനോഹരവര്‍മ്മയ്ക്ക് എഴുതി. പുഴയില്‍ ഇതെപ്പറ്റി എന്തെങ്കിലും പ്രസിദ്ധീകരിക്കാനാവുമോ എന്ന ചോദ്യത്തോടെ. "സംഭവത്തിന്‍റെ ഗൌരവം എനിക്ക് മനസ്സിലായി. എന്നാല്‍ താങ്കള്‍ തന്നെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ നൈതികത എന്നെ അനുവദിക്കുന്നില്ല." എന്നായിരുന്നു മനോഹരവര്‍മ്മയുടെ മനോഹരമായ മറുപടി.

മനോരമയില്‍ ജോലിയും രഹസ്യമായി ബിറ്റ് പുസ്തകമിറക്കലും സമാന്തരമായി കൊണ്ടുപോയിരുന്ന ഒരാളുണ്ടായിരുന്നു. (പേരു പറയില്ല, തുപ്പിക്കാണിക്കാം.) ബിറ്റ് പുസ്തകം പിടിച്ചപ്പോള്‍, മനോരമയിലെ ജോലി രാജിവെക്കേണ്ടി വന്ന ഈ രസികന്‍, ഒരു മഞ്ഞപ്പത്രമിറക്കിയാണ് മനോരമയെ വെല്ലുവിളിച്ചത്. ഇപ്പോഴാ മഞ്ഞപ്പത്രം, നേരുമാത്രം പറയുന്ന, നേര്‍ക്കാഴ്ചയുള്ള മലയാളിയുടെ മനസ്സുപോല്‍, കേരളക്കരയാകെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ്!

Submitted by giree on Wed, 2005-10-26 17:29.

ശിവന്‍ പറഞ്ഞതു ശരിയാണ്‌. പലപ്പോഴും പത്രക്കാര്‍ മുന്‍പേജില്‍ പടച്ചുവിടുന്നതു കണ്ടാല്‍ മനുഷ്യണ്റ്റെ അന്നത്തെ ജീവിതം തുലഞ്ഞു എന്നു കരുതിയാല്‍ മതി. ഇക്കാര്യത്തില്‍ മലയാളത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ മാതൃഭൂമി തന്നെ. മുന്‍പേജില്‍ കണ്ടാലറയ്ക്കുന്ന പടങ്ങള്‍ അച്ചടിക്കുക മാത്രമല്ല ഈ ചേട്ടന്‍മാരുടെ വിനോദം.

ഇവിടെ ചെന്നൈയില്‍, ഈ പറഞ്ഞ പത്രം അച്ചടിച്ചു വിടുന്നതു മുഴുവന്‍ പീഢനം, വാണിഭം, ബലാത്സംഗം, കൊള്ള, കൊല, കൊള്ളിവയ്പ്‌ തുടങ്ങിയ വന്‍വിനോദങ്ങളുടെ മുഴുനീള താളുകളാണ്‌. എന്നാല്‍ നാട്ടിലെത്തിയാല്‍ ഇതേ മാതൃഭൂമി കുറേക്കൂടി മാന്യനാകുന്നതും കാണാം. ചെന്നൈയിലിരുന്ന്‌ പത്രം വായിക്കുന്ന മലയാളിക്ക്‌ കേരളമെന്നും പ്രത്യേകിച്ച്‌ വടക്കന്‍ കേരളം എന്നും കേള്‍ക്കുമ്പോള്‍ ഒരു നല്ല പീഢനം കഴിഞ്ഞ അനുഭൂതിയാകും. മനുഷ്യത്വമുള്ളവര്‍ക്ക്‌ ഉള്ളങ്കാലു മുതല്‍ ഒരസ്വസ്ഥതയും.......

പക്ഷേ സുഫീ, സ്പോര്‍ട്ട്സ്‌ പേജുകളില്‍ വരുന്ന പടങ്ങള്‍ക്ക്‌ അവര്‍ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ എന്ന്‌ എനിക്കു സംശയമുണ്ട്‌. കാണാന്‍ കൊള്ളാവുന്ന ആ ഇന്ത്യാക്കാരി പെങ്കൊച്ച്‌ മൂന്നാംക്ളാസ്സില്‍ ഇട്ടിരുന്ന കുപ്പായമിട്ട്‌ നല്ല മനസ്സുറപ്പിച്ചു ചാടുന്നത്‌ ഈ പറയുന്ന ഞാനും പടം കണ്ട്‌ ആസ്വദിച്ചിട്ടുണ്ട്‌. കുറച്ചു കാലം മുമ്പ്‌, പി. ടി ഉഷയും കര്‍ണ്ണംമല്ലേശ്വരിയും നല്ല സ്പോര്‍ട്സ്‌ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച്‌ പേജില്‍ നിറഞ്ഞിരുന്നപ്പോള്‍ ആ പേജിന്‌ ഇന്നത്തെയത്ര ആരാധകരുണ്ടായിരുന്നോ?

ഇതിലും കടുപ്പമാണ്‌ നമ്മുടെ ഇംഗ്ളീഷു പത്രങ്ങളുടെ കാര്യം. അവര്‍ പിന്നെ ഭീകരതയ്ക്കും ബീഭത്സത്തിനും ഒന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി തോന്നിയിട്ടില്ല. പത്രങ്ങളില്‍ തംബ്‌രാനായ ടൈംസ്‌ ഓഫ്‌ ഇന്ത്യക്കു വേണ്ടത്‌ തുണി വാങ്ങാന്‍ കാശില്ലാത്ത നല്ല പെമ്പിള്ളേരുടെ പടങ്ങളൂം ഇന്ന സിനിമാതാരം ഇന്നലെ രാത്രിയില്‍ ഹോട്ടലില്‍ വന്നത്‌ എന്തിനെന്നു തുടങ്ങി ആ താരത്തിണ്റ്റെ പിറന്നാളിനു കേക്കു നിര്‍മ്മിച്ചു നല്‍കിയ ഹോട്ടലിലെ പാചകക്കാരണ്റ്റെ അടുക്കള രഹസ്യവും (ഇത്‌ പാചകരഹസ്യമല്ല കേട്ടോ) ഒക്കെ ആണ്‌. ഇതെല്ലം മുന്‍പേജില്‍ വിളമ്പി ഈ പറഞ്ഞ പത്രം എന്നും രാവിലെ വരുന്നതിനാലാകാം അതിന്‌ ഇത്രയേറെ പ്രചാരം. വല്യ അപകടം വരാനിരിക്കുന്നതേ ഉള്ളൂ... ഇവര്‍ ഇപ്പോള്‍ ചാനല്‍ ഒരുക്കുകയാണ്‌. കുറേ പത്രക്കാരെ വാങ്ങി ക്യാമറയും മറ്റ്‌ ആയുധങ്ങളുമായി ഇവര്‍ മുംബൈയില്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സൂക്ഷിക്കുക, ചിലപ്പോള്‍ ലൈവ്‌ പീഢനങ്ങള്‍ നിങ്ങളുടെ സ്വീകരണമുറിയില്‍ ഏതുനേരത്തും ചലനങ്ങളുണ്ടാക്കിയേക്കാം!!!

ഇനിയുമൊരുപാടു പറയാനുണ്ട്‌. പിന്നീടാവട്ടെ........ എന്തായാലും ശിവന്‍ പറഞ്ഞതു മാതിരി എല്ലാ പത്രത്തിനും മുകളില്‍ അത്‌ എ യോ യൂ വോ എന്നു കൂടി അച്ചടിച്ചാല്‍ വായിക്കുന്നവന്‌ അവണ്റ്റെ ഇഷ്ടത്തിനനുസരിച്ചു പത്രം തെരഞ്ഞെടുക്കാമായിരുന്നു...കുറഞ്ഞപക്ഷം ഈ പത്രത്തിണ്റ്റെ ഇന്ന പേജ്‌ ഇന്നു മുതല്‍ എ യാവും ഉണ്ടാവുക എന്ന ഒരു കുറിപ്പ്‌ പത്രാധിപരുടെ വകായി ഇറക്കിയാലും വായനക്കാര്‍ കൃതാര്‍ഥരായിരിക്കും-ആവശ്യമുള്ളവന്‌ ഈ ഭീകരതയൊക്കെ കണ്ട്‌ മനം കുളുര്‍പ്പിക്കാനുള്ള ജനാധിപത്യപരമായ അവകാശം നിലനിര്‍ത്തുകയുമാവാം.

Submitted by Sufi on Wed, 2005-11-16 15:10.

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും
മാളിക മുകലേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതുമായ സാക്ഷാല്‍ ഭഗവാനാണല്ലോ ഈ ‘പത്രദൈവം’!
സത്യസന്ധതയും, പത്രധര്‍മ്മങ്ങളും പാലിച്ചു കൊണ്ട് പത്രപ്രവര്‍ത്തനം നടത്തുന്ന എത്ര ആളുകളുണ്ടാവും നമ്മുടെ നാട്ടില്‍, അല്ലെങ്കില്‍ വേണ്ട ഈ ലോകത്തില്‍?....
ഉള്ളതു പറഞ്ഞാല്‍ പരദൂഷണവും, ഇല്ലാത്തതു പറഞ്ഞാല്‍ അപവാദവും ആകുന്ന സാധാരണ നാട്ടു വാര്‍ത്തകളെപ്പോലും എരിയും പുകയും ചേര്‍ത്തു, വേണ്ട മസാലകള്‍അരച്ചു പുരട്ടി തണ്ടൂരി അടുപ്പിലിട്ടു ചുട്ട്, കമ്പിയില്‍ കോര്‍ത്തു, വഴിവക്കില്‍ തൂക്കിയിടുമ്പോഴും, ലോകത്തിന്റെ നേരറിയാന്‍ കാത്തിരിക്കുന്ന ഒരു പിടി ജനങ്ങള്‍ കൂടി ഇന്നാട്ടില്‍ ഉണ്ടെന്നു ഇവറ്റകള്‍ മറക്കുന്നു.

അധിനിവേശ ശക്തികള്‍, തങ്ങളുടെ സ്വകാര്യലാഭത്തിനായി ഒരു വിഭാഗം ജനതയുടെ ആത്മാഭിമാനത്തിന്റെ മേല്‍ കുതിര കയറുകയും മനുഷ്യജീവനെ തൃണം പൊലെ ചിവിട്ടിയരക്കുകയും ചെയ്ത ഒരു യുദ്ധത്തിന്റെ വിവരണങ്ങള്‍ വിദേശികളും സ്വദേശികളുമായ പത്രമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന, ചെയ്തുകൊണ്ടിരിക്കുന്ന രീതി നമ്മുടെ മുമ്പില്‍ ദൃഷ്ടാന്തമായി നില്‍ക്കുന്നു.

രാവിലത്തെ കട്ടങ്കാപ്പിക്കൊപ്പം നാടിന്റെ നേരും ചൂരുമറിയാന്‍ കാത്തിരിക്കുന്ന ചില മലയാളി മനസ്സുകള്‍ ഇവിടെ ഉണ്ടെന്നുള്ളതു അവര്‍ മറക്കരുതു! ട്രെന്റുകള്‍ മാറിയാലും മറിഞ്ഞാലും അവരായിരിക്കും പത്രത്തിന്റെ യഥാര്‍ത്ത ഉപഭോക്താക്കള്‍.
സൂഫി