തര്‍ജ്ജനി

പീപ്പിൾ ടി വി

ഒരു ജനതയുടെ ജീവിതാവിഷ്കാരമാണ്‌ കൈരളി ടി വി. ഒരു ജനതയുടെ ജീവിതാഖ്യാനവുമായി ഇപ്പോൽ അതിന്റെ ഒരു അനുബന്ധ ചാനലു കൂടി. 'പീപ്പിൾ ടി വി'. മലയാളത്തിൽ ധാരാളം ഇംഗ്ലീഷു വാക്കുകൾ പ്രചരിച്ചിട്ടുണ്ട്‌. ചില വാക്കുകൾ മലയാളവുമായി അത്രയ്ക്ക്‌ ഇടപഴകി കഴിഞ്ഞതു കൊണ്ട്‌ പകര മേതെങ്കിലും മലയാളം വാക്കു ഉപയോഗിച്ചാൽ അസ്വസ്ഥത തോന്നും. ആ ഗണത്തിൽപ്പെടുന്ന വാക്കൊന്നുമല്ല 'പീപ്പിൾ'. പറയാനും എളുപ്പമല്ല. 'ജനത, ജനം, സംഘം, സമൂഹം, വർഗ്ഗബോധം ചുമ്മാ തോന്നിപ്പിക്കുന്ന എത്ര മലയാളം വാക്കുകളുണ്ട്‌! എന്നിട്ടും ഇങ്ങനെയൊരു പരദേശി വാക്ക്‌, അതും കേരളീയ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തത്‌, തെരഞ്ഞു പിടിച്ചു കൊണ്ടുവരാൻ അധികൃതരെ പ്രേരിപ്പിച്ചതെന്താണാവോ?

Submitted by kevinsiji on Sat, 2005-08-27 15:16.

കടുത്ത കമ്പോളവ്യവസ്ഥയിൽ നിന്നു പിഴയ്ക്കാൻ കമ്മ്യൂണിസ്റ്റു പാർട്ടിയാണെങ്കിൽപോലും, മുതലാളിത്തത്തിന്റെ ഏതു ചവറ്റു കുട്ടയും ചുമക്കാൻ തയ്യാറാവും. അതിന്റെ അവസാനത്തെ ഉദാഹരണങ്ങൾ മാത്രമാണു് ഈ ചാനലുകൾ.