തര്‍ജ്ജനി

ഇത്തിരി നേരമ്പോക്ക്

(നന്ദന്‍ എന്നു പേരായ ഒരു പട്ടാമ്പിക്കാരനെ പരിചയപ്പെടുത്തട്ടെ. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ് ചെന്നൈയില്‍ ഒരു ജോലിക്കെത്തി, കല്യാണവും കഴിച്ച് അല്ലറ ചില്ലറ മൊഴിമാറ്റവും സിനിമയ്ക്ക് കാപ്ഷനെഴുതുന്നതുമായി സമയം പോക്കുന്നതിനിടെയാണ് നന്ദനെ ഈയുള്ളവന്‍ പരിചയപ്പെടുന്നത്. എന്‍റെയൊരു സുഹൃത്തിന് നന്ദന്‍ എഴുതിയ ഈ-മെയിലിലെ പ്രതിപാദ്യമാണ് ഈ സംഭവം! ഒരു ലൈറ്റ് റീഡിംഗിനായി, ഈ സാഹസം പൊറുക്കുമല്ലോ!)

പരിപ്പ് കമ്മീഷന്‍റെ റിപ്പോര്‍ട്ട് ഒട്ടും തൃപ്തികരമല്ല. വേണമെങ്കില്‍ എഴുതിത്തരാമെന്നു പറഞ്ഞ മൂഢാനന്ദ സരസ്വതിയ്ക്ക് എന്ത് ദക്ഷിണ കൊടുക്കണം എന്നതിനെ പറ്റി പരാമര്‍‌ശിച്ചു കാണുന്നില്ല. എന്തായാലും പരിപ്പനെ ഒന്നു കൂടി വേവിച്ച് പ്രസ്തുത മൂഢാനന്ദനുമായി ഗൂഢാലോചന നടത്തിയ ശേഷം വിശദമായ ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെടുക.

ലഭ്യമല്ലാത്തതെന്തും അലഭ്യമെന്ന് പുലഭ്യം പറഞ്ഞതായി പൊട്ടന്‍‌ഷ്യല്‍ രേഖകളില്‍ കാണുന്നു. പൊട്ടന്‍‌ഷ്യല് പൊട്ടന്‍‌ഷ്യല് എന്നു പറഞ്ഞാല്‍ അത് എല്ലാ പൊട്ടന്‍മാര്‍‌ക്കും കൈവക്കാവുന്ന ഒന്നല്ല. നല്ല ബോള്‍ഡ് പിള്ളാര് തന്നെ വേണം, നേരത്തിനും സമയത്തിന്നും ഭക്ഷണം കഴിക്കാതെ നടക്കുന്ന ഇറ്റാലിക്സന്‍മാരൊന്നും അതിനു മുതിരരുത് എന്ന് ബോധ്യമായി. ഈ വീരവാദങ്ങള്‍‌ക്കിടയില്‍ നീയെന്തു നേടി ... ഞാനെന്തു നേടി എന്നത് അപ്രസക്തം.

പാഠം തിരഞ്ഞെടുത്ത് കഷ്ടകാലത്തിന് സ്പഷ്ടതാ ബട്ടണിലൊന്നു ക്ലിക്ക് ചെയ്തത് മാത്രം ഓര്‍‌മ്മയുണ്ട്... പിന്നെ ആ സ്പഷ്ടത സ് ക്രീനില്‍ നിന്നും പുറത്തു കടന്ന് മേശയും കസേരയും ആ പരിസരത്തുള്ള മനുഷ്യരെയുമെല്ലാം അങ്ങോട്ട് സ്പഷ്ടമാക്കിയില്ലേ?!

വിവരം അപരിമിതമാക്കാനായി ഹാരി പോട്ടറും മാര്‍‌ക്കീസുമൊക്കെ വായിക്കുക... അല്ലാതെ കിട്ടുന്ന നേരം പമ്മിയിരുന്ന് പമ്മന്‍റെ പുസ്തകങ്ങളല്ല വായിക്കേണ്ടത്... ബൈബിള്‍ വായിക്കാറുണ്ട്.. മത്തായി 5.30 കൊള്ളാം, 6.15 ഉം വലിയ കുഴപ്പമില്ല.. പക്ഷെ 6.30 ഉം അതിനു ശേഷമുള്ളതും പിശകാണ്.. 6.20 നാണദ്ദേഹം ഷാപ്പില്‍ പോകുന്നതെന്നു തോന്നുന്നു.

Submitted by prathapachandran on Fri, 2005-08-19 23:44.

നന്ദ കിശോരാ,

നീ രാധയുടെ എന്നത്തെയും ജീവസ്സായിരുന്നു.അവളുടെ സ്വപ്നങ്ങളും നിശ്വാസങ്ങളും നിന്നെ ചുറ്റിപ്പറ്റി ആയിരുന്നല്ലോ? നീ നിന്നെ അറിഞ്ഞ് അവളെ വെറും തോഴിയാക്കി മാറ്റിയിരുന്നെങ്കിലും അവള്‍ നിന്‍റെ മുരളീ ഗാനത്തിന്‍റെ ഏറ്റക്കുറച്ചിലുകളെ മനം കൊണ്ട് നിയന്ത്രിച്ചിരുന്നില്ലേ? യമുനാ പുളിനങ്ങള്‍ പുളകമണിഞ്ഞിരുന്നത് നിന്‍റെയും രാധയുടെയും നിശ്വാസങ്ങളുടെ ഊഷ്മാവു കൊണ്ടു മാത്രമായിരുന്നു എന്നതും നീ രാജതന്ത്രത്തിന്‍റെയും ബാലിശ വികാരങ്ങള്‍ എന്ന വിശാല വീക്ഷണത്തിലൂടെയും സൌകര്യ പൂര്‍ വ്വം മറന്നുവല്ലേ?

ദ്വാരകാ പ്രവേശത്തിനു ശേഷം നീ കാട്ടിയതെല്ലാം, നീ വളര്‍‌ന്ന വഴികളെല്ലാം മനസ്സില്‍ കുറിച്ച്, ജരാ നരകളെ അവഗണിച്ച് അവള്‍ കാത്തിരുന്നു, നീ വരില്ലാ എന്നറിഞ്ഞ്, നീ നല്‍‌കിയ അനുഭൂതി മാത്രം മാറിലടുക്കി.എന്നിട്ടും നീ ചെയ്തതെന്തേ... ക്രൂരമായി ആ തപിക്കും മനസ്സിനെ കൌരവ പാണ്ഡവ യുദ്ധമായി കണ്ടു... അതിനാല്‍ എനിക്കറിയാം കിശോരാ നീ മറുപടി തരില്ലാ എന്ന്.ഞാന്‍ പ്രതാപനല്ലേ...... രാധപോലും അല്ലല്ലോ?

Submitted by pradeepanakoodu on Sat, 2005-08-20 12:34.

അതായത്, ഓഗസ്റ്റു മാസം 17 തീയതിമുതല്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ ഏതോ മൂഡന്‍റെ ആധ്യാത്മിക പുസ്തക മേള തുടങ്ങിയതായി പരിപ്പു കമ്മീഷന്‍ റിപ്പോര്‍‌ട്ടില്‍ വ്യക്തമാക്കുന്നുണ്ടല്ലോ. പ്രസ്തുത മേളയില്‍ വച്ചാണ് പെല്ലിശേരി സത്യാനന്ദനെ പരിപ്പു കമ്മീഷന്‍ ഖൊരാവോ ചെയ്യുന്നത്.

സം‌ഭവത്തിന്‍റെ അവസാനം നിനക്കു രണ്ടു കൈ ദൈവം തമ്പുരാന്‍ തന്നിട്ടുണ്ടല്ലോ പരിപ്പേ എന്ന് സ്വാമികള്‍ മൊഴിയുകയും വേണമെങ്കില്‍ വന്നു എഴുതിക്കൊണ്ടു പോകാന്‍ ആജ്ഞാപിക്കുകയും ആണ് ഉണ്ടായത്. മുന്‍പ് ആനപ്പുറത്ത് ഏറിയതിന്‍റെ തഴമ്പ് ഉണ്ടെങ്കിലും ഇപ്പോള്‍ വെറും കമ്മീഷനായ പരിപ്പന് അത് സ്വീകരിക്കയെ നിര്‍‌വാഹം ഉണ്ടായിരുന്നുള്ളൂ എന്നാണ് കൂട്ടുകക്ഷി മന്തിസഭയിലെ വെറും ഏഴാം കൂലിയായ എനിക്കു തോന്നുന്നത്.

കൂടുതല്‍ സമ്മര്‍‌ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടിയിരുന്നു എന്ന മേല്‍‌ക്കോടതിയുടെ പരാമര്‍‌ശം കണക്കിലെടുത്ത് പഴയ ഗൂഡ തന്ത്രങ്ങള്‍ പ്രയോഗിച്ച് സ്വാമികളെ ഒന്നു കൂടി മൂന്നാം മുറയില്‍ ഖൊരാവോ ചെയ്യാന്‍ അടിയന്‍ ഉത്തരവു നല്‍‌കുന്നതാണ്. അടുത്ത 24 മണിക്കൂറിനകം വിശദ റിപ്പോര്‍ട്ട് അങ്ങളുടെ പാദങ്ങളില്‍ സമര്‍‌പ്പിക്കുന്നതാണൈന്ന് ഉറപ്പു നല്‍‌കുന്നു.

Submitted by cachitea on Sat, 2005-08-20 12:39.

(നന്ദനില്‍ നിന്ന് പ്രദീപ് ആനക്കൂടിനുള്ള മറുപടി വന്നത്, അപ്പടിയേ പോസ്റ്റ് ചെയ്യുന്നു.)

ആനേപ്പിടിയനാണെങ്കിലെന്താ, ഒരു കാര്യം പറഞ്ഞാല്‍ അതിന്‍റെ മുറ പോലെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍‌പ്പിക്കാന്‍ താങ്കള്‍ പ്രാപ്തനാണെന്നറിയുന്നത് തന്നെ എന്നെ രോമാഞ്ചകഞ്ചുകിതനും ഭയചകിതനുമാക്കുന്നു.

ഇപ്പോള്‍ രോമമെല്ലാം കൊഴിഞ്ഞു പോയ അവസ്ഥയില്‍ അങ്ങനെ പറയാമെന്നു മാത്രം. ടൈംസ് ന്യൂ റോമന്‍ ഇനി മലയാളം പതിപ്പില്‍ നവനീത രാമനോ അല്ലെങ്കില്‍ കാലിക നവരോമനോ ആയേക്കാം. സ്പഷ്ടമായിരിക്കണമെന്നു മാത്രം.

സപ്ഷ്ടമായിരിക്കണം... സുതാര്യമായിരിക്കണം ... അതിലുപരി അവലക്ഷണവുമാണെന്നുറപ്പു വരുത്തണം... രാവിലത്തെ ഗുളിക കഴിച്ചിട്ടില്ല... വട്ട് കൂടിക്കൂടി വരുന്നു... കഴിഞ്ഞ മാസം ഇരുപതാം തീയതി കാലിയായ പോക്കറ്റാണ്... ഒടുവില്‍ എല്ലാം കഴിഞ്ഞ് ഫണ്ട് പ്രോബ്ലമെല്ലാം പരിഹരിച്ച് പന്ത്രണ്ടാം തീയതി വരെ കാത്തിരിക്കേണ്ടി വന്നു ഇന്‍‌ഡോര്‍ രാജാവിന്‍റെ തല മുദ്രണം ചെയ്ത പത്തു ചക്രം കിട്ടാന്‍.

ഇന്നെത്രാന്തിയാണ് എന്താന്തിയാണെന്നൊന്നും ഓര്‍‌മ്മ കിട്ടുന്നില്ല ... ആലപ്പുഴയിലെ കയര്‍ തൊഴിലാളിയെപ്പോലെ രാത്രി വൈകും വരെ പൊട്ടന്‍‌ഷ്യല്‍ രേഖകള്‍ തല്ലിക്കൊണ്ടിരിക്കണം, തൊണ്ടു തല്ലാനൊരുത്തന്‍, അതു പിരിക്കാനൊരുത്തന്‍, കെട്ടി തലയിലേറ്റി ചന്തയിലേക്കു കൊണ്ടുപോകാനൊരുത്തന്‍...

ഈ തിരക്കുകള്‍‌ക്കിടയില്‍ ചന്ദ്രുഡു വന്ന് എത്തിനോക്കി പൌര്‍‌ണ്ണമിയും അമാവാസിയും ഓര്‍‌മ്മപ്പെടുത്തും. പരിപ്പനെ ഞാന്‍ തിരക്കിയതായി പറയണം. എവിടെ വച്ച്? ബസ്സില്‍ വച്ച്!

Submitted by prathapachandran on Sat, 2005-08-20 12:44.

അസം‌ബന്ധം! നീയെന്‍റെ രാധയോ?! ഛെ! നാണക്കേട്. മിണ്ടിപ്പോകരുത്. ആത്മനിവേദനമറിയാതെ എന്തിനെന്‍ മുദ്രാം‌ഗുലീയം വലിച്ചെറിഞ്ഞു എന്നു ചോദിച്ചപ്പോള്‍ നിന്നു പരുങ്ങാതെ കാര്യം പറയാമായിരുന്നില്ലേ?

(മുദ്രാം‌ഗുലീയം വലിച്ചെറിഞ്ഞതല്ല, അത്യാവശ്യം വന്നപ്പോള്‍ മാര്‍‌വാഡിയുടെ കടയില്‍ പണയം വച്ചതാണെന്നു പറയേണ്ട കാര്യമല്ലെ ഉണ്ടായിരുന്നുള്ളു.)

എന്‍റെ അന്താരാഷ്ട്ര ബന്ധങ്ങളും ... പാര്‍ട്ട് ടൈം ആപ്പീസിലെ പണിയും എന്നു വേണ്ട എല്ലാ കൊണഷ്ടും വലിച്ചു വാരി വിതറി നാശ് ഭൂശാക്കിയിട്ട് ഇപ്പോളെന്‍റെ രാധയാണു പോലും. എന്‍റെ അലന്ന തല കണ്ടിട്ട് സൂര്യന്‍ നിഷ്പ്രഭമായത്രെ...

ആക്രോശിക്കണമെന്നുണ്ട്... വയ്യ... കൊര.. വല്ലാത്ത കൊര... കളര്‍ ടീബിയാണെന്നു തോന്നുന്നു. ഇനിയും ടര്‍‌ബുലന്‍റായാല്‍ ചിലപ്പോള്‍ തലകറങ്ങി വീണ് ചത്തേക്കും.. ഞാന്‍ വരാം .. എന്‍റെ രാധക്ക് ഒരു കൈനാറിപ്പൂവ് തീര്‍‌ച്ചയായും കൊണ്ടുവരാം...

Submitted by Sunil on Sun, 2005-08-21 10:17.

What is this? Is it a post-modern story? -S-

Submitted by cachitea on Wed, 2005-08-24 20:12.

(സുനിലേ, ഇത് ആധുനികോത്തരമാണോ? സത്യം പറ! സംഭവം എങ്ങിനെയും ആവാം. ക്ലോസ്സ്‌ഡ് യൂസര്‍ ഗ്രൂപ്പിനുള്ളില്‍ നടക്കുന്ന ലോജിക്കല്‍ സംഗതികള്‍ പുറമെയുള്ളവര്‍ക്ക് അസംബന്ധമായിരിക്കും. ഇതില്‍ ഉത്തരാധുനികതയുണ്ടോ?

എന്തായാലും നന്ദന്‍റെ അടുത്ത മെയില്‍ വന്നിരിക്കുന്നു. ഞാനവനെ പോസ്റ്റ് ചെയ്യട്ടെ!)

വട്ടിയൂര്‍‌ക്കാവ് സബ്ബ് റജി. ആപ്പീസില്‍ സന്തോഷ് എന്ന പേരില്‍ നാമം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരുവന്‍, (ജി ഇരുപത്തിയെട്ടാം നം മ്പ്ര - 1413/6) 200 വര്‍‌ഷങ്ങള്‍‌ക്കു മുമ്പ് വെബ്ബ് ദുനിയത്തില്‍ കാം കര്‍‌നാ വാലാ ഒരുവന്‍ ഇന്ന് അതിരാവിലെ തൊലൈ പേശിയില്‍ എന്നിടം പേശിനാന്‍...

തെരിയാതു പുള്ളേ എനക്ക് എന്നും പറഞ്ഞ് വേണമെങ്കില്‍ അനന്തപുരിയുമായി ബന്ധപ്പെടുവാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം അവ്വൊരുവന്‍ അപ്രകാരം ചെയ്തിരിപ്പാന്‍ എന്നു കരുതുന്നു. ഇതു സം‌ബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 1017 എടവം പന്ത്രണ്ടാം തീയതി കോട്ടയത്തു നിന്നും ഒരു മാമ്മന്‍ മാപ്പിള ഇറക്കിവിട്ട മലയാള മനോരമ ദിനപത്രം വായിക്കുക.

(മാസാവസാനം ... ഇവിടെ ദൈവപുത്രന്‍മാര്‍ ഭക്ഷിപ്പാനും, പാനം ചെയ്‌വാനും ചക്രമില്ലാതെ വലയുന്ന കാലം....അവിടെയും അപ്രകാരം എന്നു കരുതി സമാധാനിക്കുന്നു, അതാണ് ആകെയൊരു സമാധാനം!)

Submitted by pradeepanakoodu on Wed, 2005-08-24 20:27.

ജീവിതം യൌവന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവള്‍ക്ക് ഐസ്ക്രീം മേടിച്ചു കൊടുക്കാന്‍ എന്‍റെ കൈയ്യില്‍ കാശില്ലല്ലോ ബഷീറിക്കാ? എന്ന് ഏതോ സാഹിത്യ ദ്രോഹി വട്ടിയൂര്‍‌ക്കാവ് കവലയില്‍ നിന്ന് വിളിച്ചു പറഞ്ഞു. ബാക്കിയുള്ളവന്‍ അരി മേടിക്കാന്‍ കാശില്ലാതെ നട്ടം തിരിയുമ്പഴാ അവന്‍റെ ബഷീര്‍. അവളു പൂവമ്പഴം ചിരിയുമായി വന്നു. പോകാന്‍ പറഞ്ഞു. കാശില്ലെങ്കിലെന്താ കീശയുണ്ടല്ലൊ. എന്നോര്‍‌ത്തു സമാധാനിച്ചു ജീവിതം തള്ളി നീക്കുന്നു..

Submitted by cachitea on Wed, 2005-08-24 20:31.

പരിപ്പണ്ണന്‍റെ കാര്യം പോക്കാണ്... ഇന്ന് കാര്‍‌ത്തികേയന്‍ എന്ന് ഫയല്‍ നാമമുള്ള ഒരാള്‍ അയനാവരത്തു നിന്നും വിളിച്ചിരുന്നു. രാജേഷിനെ ഉടനെ കണ്ടു കിട്ടണം... എന്തര് കാര്യമെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല... ലവന്‍റെ മൊബൈല്‍ നമ്പര് കുറിച്ചെടുത്ത് ഇന്ന് തന്നെ പരിപ്പണ്ണനെ അറിയിക്കുക. 9444.. ധൈര്യമായിരിക്കാന്‍ പറയണം... എന്തെങ്കിലും പ്രശനമാണെങ്കി ഓടിക്കോളാന്‍ പറ... പരിപ്പണ്ണന് ഈ നമ്പരെത്തിച്ചു കൊടുത്ത് വിളിപ്പിച്ച് വിശദമായ റിപ്പോര്‍ട്ട് അയക്കുക...

(വല്ലവനും വല്ലവനേം വിളിച്ചെങ്കി ആ നമ്പറങ്ങോട്ടു കൊടുത്ത് മിണ്ടാതിരുന്നാ പോരായോ... എന്തര് കാര്യം തെരക്കാനിരിക്കണത്... കൊണഷ്ടാ.. കൊണഷ്ട്)

ഏതു കൊച്ചിനാ ഐസ് ക്രീം വേണ്ടത്? ഏതു കൊച്ചനാ ഐസ് ക്രീം മേടിച്ചു കൊടുക്കാഞ്ഞിട്ടു കെടന്ന് പൊകയണത്.. ഓ.. എനിക്ക് വട്ടിയൂര്‍‌ക്കാവും .. കൊച്ചനും കൊച്ചീം ഒന്നും അറിയത്തില്ല.. ഐസ് ക്രീമാണു പോലും ഐസ് ക്രീമ്... വല്ല കഞ്ഞിവെള്ളത്തിന്‍റെ കാര്യമുണ്ടെങ്കില്‍ പറ.. അതെവിടെ കിട്ടും...

Submitted by pradeepanakoodu on Wed, 2005-08-24 20:34.

സഹ്യന്‍റെ നാട്ടില്‍ ചിലര്‍ കഞ്ഞിയായും കഞ്ഞിവെള്ളമായും നടപ്പുണ്ടെന്ന് കൊത്തനാം‌പള്ളി ലേഖകന്‍റെ റിപ്പോര്‍ട്ട്. മലപ്പുറത്തു നിന്ന വന്ന വല്യകുട്ടി തീരത്തു നിന്നു കഞ്ഞിവെള്ളം കുഴിച്ചെടുക്കാമെന്നും പാക്കറ്റിലാക്കി വിറ്റ് കാശുണ്ടാക്കമെന്നും കടലോരങ്ങളിലൂടെ നടന്ന് സുവിശേഷം പറയുന്നുണ്ടെന്ന് പ്രസ്തുത ലേഖകന്‍ ഉലുവ...

കഞ്ഞിയെ പോലും വിശ്വസിക്കാന്‍ പറ്റില്ല മോനെ. കള്ളു ചെത്തരുത് ഊറ്റരുത് കഴിക്കരുത് എന്നല്ല പണ്ട് ഗുരു പറഞ്ഞതെന്നു ഒരു നടേശന്‍ മൊയലാളി പണിക്കരമ്മാനെ കെട്ടിപ്പിടിച്ചോണ്ട് കരയുന്നുണ്ട്. കഞ്ഞി വക്കരുത് കുടിക്കരുത് എന്നാത്രെ ആ വേദാന്തം. പത്രക്കാരു വളച്ചൊടിച്ചു മറ്റേവഴിക്കാക്കി പോലും ... കണ്ണു കടിയെ കണ്ണുകടി.. മനുഷ്യന്‍ പത്തു പുത്തനൊണ്ടാക്കിയാ സഹിക്കൂല ഇവന്‍‌മാര്‍‌ക്കൊന്നും.

കഞ്ഞി വേണത്രെ കഞ്ഞി മിണ്ടരുത്. ഗുണായിപ്പു പറയാതെ ഷാപ്പില്‍ പോയി രണ്ടു നാടന്‍ അടിച്ചേച്ചു ആ പോയസ് ഗാര്‍‌ഡന്‍റെ അടുത്തെങ്ങാനും പോയി കെടന്നൊറങ്ങ് ചെക്കാ.

Submitted by viswam on Fri, 2005-08-26 05:51.

വല്യേച്ചി ഒരു കടലാസെടുത്ത് അങ്ങനേയും ഇങ്ങനേയുമൊക്കെ കോറി വരയ്ക്കാൻ തുടങ്ങി.
എന്താ ഇച്ചേച്ചി വരയ്ക്കാൻ പോകുന്നത്? - കുട്ടി ജിജ്ഞാസയോടെ നോക്കിയിരുന്നു.
കുറേശ്ശെക്കുറേശ്ശെ വരകൾ തമ്മിൽ അർത്ഥവും രൂപവും കൈമാറാൻ തുടങ്ങി.
അവയ്ക്കുള്ളിൽ മുഖങ്ങളും പൂക്കളും കിളികളും മാനവും വിരിഞ്ഞുവന്നുകൊണ്ടിരുന്നു....
കുട്ടിയുടെ മനസ്സിൽ അതിശയവും ആനന്ദവും പൂത്തുലഞ്ഞു...
എങ്കിലും കുട്ടി ഇനിയും മനസ്സിലാവാഞ്ഞ് ഓർത്തു...
“ആകെ മൊത്തം ഒടുവിൽ, എന്താ ഇച്ചേച്ചി വരയ്ക്കാൻ പോകുന്നത്? “

:roll: :roll: :roll: