തര്‍ജ്ജനി

സമരങ്ങൾക്ക്‌ നിയന്ത്രണം

സമരങ്ങൾ നടത്തുന്നവർ പൊതുജനങ്ങളെ ശല്യപ്പെടുത്തി റോഡ്‌ തടഞ്ഞ്‌ കോടതി വിധി മാനിക്കാതെ ചെയ്തിരുന്നതിനെപ്പറ്റി ചർച്ച ചെയ്യുവാനും ജന ഹിതം മാനിച്ച്‌ സമര രീതികളിൽ മാറ്റം വരുത്തുവാനും ധാരണ ആയത്‌ സ്വാഗതാർഹം തന്നെയാണ്‌. പൊതുമുതൽ നശിപ്പിക്കുവാനും റോഡ്‌ തടയുവാനും പാടില്ല എന്ന കാര്യം ഇപ്പൊഴെങ്കിലും മനസിലാക്കിയത്‌ നല്ലത്‌. ഭരണ പാളിച്ചകൾക്കെതിരെ പൊതുജനത്തെ ശല്യപ്പെടുത്താതെ നീതി നടപ്പാക്കുന്നതിനുള്ള സമരങ്ങൾക്ക്‌ തീർച്ചയായും ജന പിന്തുണയും ലഭിക്കും.