തര്‍ജ്ജനി

അനുവാചകരെ തരം തിരിക്കുന്നത് അഹന്ത

അനുവാചകരെ പൈങ്കിളി എന്നും ആല്ലാത്തവരെന്നും തരം തിരിക്കുന്നത് അഹന്തയല്ലെ? ഇതിനു മറുപടി നല്‍കേണ്ടത് യഥാര്‍ഥത്തില്‍ എഴുത്തുകാരാണ് എന്നാണ് എന്‍റെ പക്ഷം. എഴുതുന്നത് വായിക്കപ്പെടാന്‍ ആണെങ്കില്‍ ലളിതവല്‍ക്കരിക്കേണ്ടത് എഴുത്തുകാരന്‍റെ ധര്‍മ്മമല്ലേ? അല്ലാതെ സൃഷ്ടികളുടെ അനുവാചക സാധ്യത കുറയ്ക്കുന്നതിനെ അഹന്ത എന്നല്ലാതെ എന്തു വിളിക്കും.

Submitted by pradeepanakoodu on Sat, 2005-08-06 20:15.

മുട്ടത്തു വര്‍‌ക്കി സാഹിത്യം തന്നെ മതി എന്നാണോ പ്രതാപ് ഉദ്ദേശിക്കുന്നത്. ഭാഷാപരമായും സം‌സ്കാരപരമായും നാം ഒരുപാടു മാറിക്കഴിഞ്ഞു. ചിന്താരീതി തന്നെ മാറി. ഭാഷയിലെ പുരോഗതിയും ഉയര്‍‌ന്ന ചിന്തയും നാടിനെ ബൌദ്ധികമായ മുന്നേറ്റത്തിലേക്കു നയിക്കും എന്ന കാര്യത്തില്‍ ആര്‍‌ക്കും തര്‍‌ക്കമില്ല. പൈങ്കിളി വായിക്കുന്നവരെ നല്ല സാഹിത്യം വായിക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. ടെലിവിഷനില്‍ വന്ന മാറ്റം നോക്കൂ. ഏഷ്യാനെറ്റും സൂര്യയും മാത്രം ഉണ്ടായിരുന്ന സമയം. രണ്ടു ചാനലുകളും പൈങ്കിളി സീരിയലുകള്‍ ഓടിച്ച് മല്‍‌സരിച്ചു. ജനങ്ങളുടെ ചര്‍‌ച്ചയും ഉണ്ണിമായയെ വിഷ്ണു കല്യാണം കഴിക്കുമോ എന്ന രീതിയിലായി. എന്നാല്‍ കൈരളിയും മറ്റ്ചില ചാനലുകളും വന്നതോടെ പൈങ്കിളികള്‍ പലതും പാതി വഴിക്കു നിലച്ചു. ഈമാറ്റം സാഹിത്യത്തിലും ഉണ്ടാകും. ഇവിടെ അഹന്തയുടെ വിഷയമില്ല. അറുപതുകളിലും എഴുപതുകളിലും വിറ്റഴിക്കപ്പെട്ട പൈങ്കിളിയുടെ പകുതിയുടെ പകുതി ഇന്നു വില്‍‌ക്കപ്പെടുന്നില്ല. വില്‍‌പ്പനയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതു മനസിലാകും. മാറ്റം സമൂഹ്യ ക്രമത്തിന്‍റെ ഭാഗമാണ്. എന്നും കുമ്പിളില്‍ തന്നെയേ കഞ്ഞി കുടിക്കൂ എന്നു ശഠിക്കുന്നത് ഉചിതമല്ല.

Submitted by cachitea on Sat, 2005-08-06 20:32.

കുമ്പിളില്‍ കഞ്ഞി കുടിക്കുന്നതും ചിലപ്പോള്‍ സുഖമാണ്. തൃശ്ശൂരില്‍ അട ചുടാന്‍ വാഴയിലയും തെക്കന്‍ ഭാഗങ്ങളില്‍ എടനയിലയും ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ? കുമ്പിളില്‍ കുടിക്കുന്ന കഞ്ഞിക്ക് നല്ല സ്വാദുണ്ടാവും. ഇടയ്ക്ക് ഞാനും കുമ്പിളില്‍ കഞ്ഞി കുടിക്കാറുണ്ട്. എന്നാല്‍‍ സ്പൂണാവുമ്പോള്‍‍ വീണ്ടും കഴുകിയെടുത്ത് ഉപയോഗിക്കാം എന്നൊരു സംഗതിയുണ്ട്. എന്തായാലും കുമ്പിളു കുത്തുന്ന പ്ലാവില അഴുക്കില്ലാത്തതാവാന്‍ ശ്രദ്ധിക്കുക. രോഗം വരാതിരിക്കാനുള്ള മുന്‍‌കരുതലാണിത്.

Submitted by Sunil on Tue, 2005-08-30 15:40.

It seems to me that Mr.Sivan doing this classification in his latest post. anuvaachakar_kk~ malayaaLatthil iRangunna nalla pusthakangaL vaayichchu manassilaakkaan kazhivunTO ennaaN~ addEham chOdikkunnath~.

Submitted by Sivan on Sun, 2005-09-04 23:42.

എന്റെ പേരു പരാമർശിച്ചതു കൊണ്ട്‌ ഞാൻ ഇടപെട്ടോട്ടെ. വായനക്കാരെ തരംതിരിച്ച്‌ ഒരാൾ കളിയാക്കൻ നിൽക്കുന്നത്‌ അഹന്തയാണ്‌. സമ്മതിക്കാം. പക്ഷേ ഗൌരവമുള്ള വായന ആഗ്രഹിക്കുന്നവരും അലസവായനക്കാരുമില്ലേ?
പുസ്തകം നൽകുന്ന ഉൾക്കാഴ്ചകളെ നോവായി ഉൾക്കൊള്ളുന്നവരുണ്ട്‌,യാത്രയിലെ വിരസത ഒഴിവാക്കാൻ ഏതെങ്കിലും പുസ്തകം വായിച്ചിട്ട്‌ അതവിടെ തന്നെ ഉപേക്ഷിച്ചു പോകുന്നവരും ഉണ്ട്‌. കെ പി ശങ്കരൻ പറഞ്ഞ ഉദാഹരണം ഓർമ്മ വരുന്നു. വഴിവക്കിൽ രണ്ടാളുകൾ പാറവെട്ടുകയാണ്‌, ആദ്യത്തെയാളിനോട്‌ എന്താണു ചെയ്യുന്നതെന്നു തിരക്കിയപ്പോൾ കിട്ടിയ ഉത്തരം 'രണ്ടു രൂപ കിട്ടും അതിനു മെടയ്ക്കുകയാണ്‌' എന്നാണ്‌. അടുത്തയാൾ പറഞ്ഞത്‌"താനോ? താൻ മഹത്തായ ഒരു ശിൽപം പണിയുകയാണ്‌" എന്നാണ്‌. ഈെ മടുപ്പും അഭിമാനവും വായനയിലും ഉണ്ട്‌.
മനസ്സിലാക്കലിനെപ്പറ്റി. പത്താം ക്ലാസുകാരന്റെ ഒരു കുറിപ്പ്‌ ഒരു രണ്ടാം ക്ലാസുകാരന്‌ ശരിയായി മനസ്സിലാക്കാൻ കഴിയാതെ വന്നാൽ അതിന്റെ അർത്ഥം പത്താം ക്ലാസുകാരൻ ഹിപ്പോക്രാറ്റാണെന്നാണോ? ഒരാൾ തനിക്കു സംസാരിക്കാനുള്ള സമൂഹത്തെ മുന്നിൽ കണ്ടാണ്‌ എഴുതുന്നത്‌. ഭാഷാശൈലി ഏറെക്കുറെ ജനിതകമാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്‌. കയ്യക്ഷരം മാറ്റാനാവാത്തതു പോലെ മൌലികശൈലിയിലും കുറച്ചൊക്കെ മാറ്റം വരുത്താനേ ഒരാൾക്കു കഴിയൂ. വായിച്ചും അനുഭവിച്ചുമുള്ള അറിവ്‌, സംസ്കാരം, ദർശനം ഇങ്ങനെ പലതും ചേർന്നാണ്‌ ഒരാളുടെ ഭാഷാശൈലി രൂപപ്പെടുത്തുന്നത്‌. അപ്പോൾ എന്തു കൊണ്ട്‌ തകഴിയെപ്പോലെ എഴുതുന്നില്ല എന്നു ചോദിക്കുന്നത്‌ മണ്ടത്തരമാണ്‌. എഴുത്തിലും മനസ്സിലാക്കലിലും പ്രവർത്തിക്കുന്ന 'തരംഗ ദൈർഘ്യ'മാണ്‌ (wave length) എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അന്യോന്യം സാദ്ധ്യമാക്കുന്നത്‌. നമുക്കു മനസ്സിലാകാത്ത അനേക കാര്യങ്ങൾ കൂടിയുള്ളതാണ്‌ ഈ പ്രപഞ്ചം. എല്ലാം എനിക്കു മനസ്സിലായേ പറ്റൂ എന്ന വാശി നല്ലതാണെങ്കിലും, എനിക്കു മനസ്സിലാവാത്തതെല്ലാം ചീത്തയാണെന്ന കാഴ്ചപ്പാട്‌ ഫാസിസമാണ്‌.
സുനിലിന്റെ ബ്ലോഗിൽ കണ്ട ഉദാഹരണത്തെപ്പറ്റി കൂടി. തന്റെ മുന്നിലുള്ളത്‌ കുട്ടികളാനെന്നറിയാവുന്നതു കൊണ്ടാണ്‌ ഇ എം എസ്സ്‌ അങ്ങനെ ഇടതുപക്ഷത്തെ നിർവചിക്കാൻ ശ്രമിച്ചത്‌. (അതും പൂർണ്ണമായിരുന്നില്ല) മറ്റൊരവസരത്തിലായിരുന്നെങ്കിലോ? മാക്സും ലെനിനും ചെയും എമിൽ ബേണും ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടല്ലോ. രണ്ടുപ്രാവശ്യത്തിൽ കൂടുതൽ വായിക്കേണ്ടി വരും കാര്യങ്ങൾ മനസ്സിലാവാൻ. സുനിൽ അവരെ എന്തു പറയും ഹിപ്പോക്രാറ്റുകളെന്നോ?

Submitted by Sunil on Mon, 2005-09-05 10:57.

പത്താം ക്ലാസ്സുകാരനേയും രണ്ടാം ക്ലാസ്സുകാരനേയും പോലെ ഇതു കണക്കാക്കാൻ പറ്റുമോ ശിവാ? അവിടെ ശരീശാസ്ത്രസംബന്ധിയായ പ്രശ്നങളില്ലേ? വായനക്കാരൻ എന്നു പറയുമ്പോൾ അങനെയല്ലല്ലൊ. അഥവാ അങനെയാണെങ്കിൽ ഇതിന്നത്തെ ഒരു പ്രശ്നവുമല്ല. ശിവൻ പറഞ തരംഗ ദൈർഘ്യതന്നെയാണ് ഞാൻ പറയുന്നത്. ഇന്നെന്താ അത്‌ കുറഞുപോയോ? എങ്കിൽ അനുവാചകരുടെ മാത്രം പ്രശ്നമാണോ? അനാവശ്യമായ ദലിത് വായനയും ബ്രാഹ്മണവായനയുമൊക്കെ പറഞ്‌ വീണ്ടും ഒരു ക്ലാസ്സിഫിക്കേഷൻ എന്തിന്? ക്ലാസ്സിഫിക്കേഷൻ കൂടുംന്തഓറും ഒരോ ക്ലാസിഫിക്കേഷന്റെയും പരിധിക്കുള്ളിൽ നില്ല്‌ക്കുന്നവരെ മാത്ര്മേ പുസ്തകം ലക്ഷ്യമാകുകയുള്ളൂ. അപ്പോൾ സ്വാഭാവൈകമായും വിൽ‌പ്പനയും കുറയും. ഞാൻ പരഞത്‌ ആശയങൾ‌ക്ക്‌ ശരിയായ സൂചനകൾ തന്നാൽ അത് മനസ്സിലാകും എന്നാണ്. ദുരൂഹ സൂചനകൾ ദുരൂഹത തന്നെ സൃഷ്ടിക്കും. അപ്പോൾ അപ്പോൾ മലയാളം എഴുത്തികാരുടെ പുസ്തകങൾ വായിക്കാൻ പ്രാപ്തരല്ല മലയാളികളായ വായനക്കാർ എന്നുപറയേണ്ടി വരും.
ഫാസിസത്തെപ്പറ്റി ഓർ‌മ്മിപ്പിച്ചതിന് നന്ദിയുണ്ടെങ്കിലും ഹിപ്പോക്രാറ്റുകളായ എഴുത്തുകാർ ധാരളമില്ലേ? ഇല്ലെങ്കിൽ ശിവന്റെതന്നെ വേറൊരു പോസ്റ്റിൽ പറയുന്നപോലെ എന്തുകൊണ്ട്‌ മലയാളി എഴുത്തുകാരുറ്റെ പുസ്തകങൾ വിറ്റഴിയുന്നില്ല? അധിനിവേശത്താൽ ബലാൽ‌ക്കാരം ചെയ്യപ്പെടുന്നതാണോ അതും? അല്ല, എന്നുതന്നെയാണ് എനിക്കു തോന്നുന്നത്‌.

Submitted by Sivan on Mon, 2005-09-05 14:20.

രണ്ടും പത്തും ക്ലാസ്സുകാരുടെ കാര്യം പറഞ്ഞത്‌ ഉദാഹരണം എന്ന നിലയ്ക്കാണ്‌. പക്ഷേ അതുണ്ട്‌. വായനക്കാരിലും പലക്ലാസുകൾ നില നിൽക്കുന്നുണ്ട്‌ എന്നതാണു സത്യം. വെറുതെ വായിച്ചു പോകുന്നവരുണ്ട്‌. സൂക്ഷ്മമായി കാര്യങ്ങൾ മനസ്സിലാക്കുന്നവരുണ്ട്‌. താൻ പറയുന്നത്‌ ആരാണ്‌ മനസ്സിലാക്കാൻ പോകുന്നത്‌ എന്ന് എഴുത്തുകാരന്‌ ഒരു ധാരണയുണ്ട്‌. വിജയൻ ഉപയോഗിച്ച ഭാഷ അന്ന് ഏറെ കടുപ്പമുള്ളതായിരുന്നു. മനസ്സിലാക്കൻ പ്രയാസമുണ്ടായിരുന്നിട്ടും അന്നതു മനസ്സിലാക്കിയ കുറേപേരെങ്കിലുമുണ്ടായിരുന്നു. ആഷാമേനോൻ മറ്റൊരു ഉദാഹരണം. അദ്ദേഹം ഒരു പ്രത്യേകതരം വായനക്കാരുമായാണ്‌ സംവദിക്കുന്നത്‌. ആ വേവ്‌ലെംഗ്ത്തിലുള്ളവർക്ക്‌ കാര്യം മനസ്സിലാവുമെങ്കിലും മറ്റുള്ളവർക്ക്‌ അരോചകമാവും.
ആശയവൈകല്യം കൊണ്ടോ ഭാഷാപരമായ വൈകല്യം കൊണ്ടോ വരുന്ന ദുരൂഹതയെപ്പറ്റിയല്ല ഞാൻ പറയുന്നത്‌.
ഇവിടെ ഒരു കാതലായ പ്രശ്നം ഉത്ഭവിക്കുന്നുണ്ട്‌. വായിക്കുന്നതെന്തിന്‌ എന്ന്. വിനോദത്തിന്‌ എന്നാണ്‌ ഉത്തരമെങ്കിൽ, എളുപ്പം മനസ്സിലാവുന്ന, ലളിതമായ കാര്യങ്ങളുള്ള, കൂടുതലൊന്നും മനസ്സിലാക്കാൻ സഹായിക്കാത്ത പുസ്തകങ്ങളിൽ നമുക്ക്‌ സന്തോഷം കണ്ടെത്താം. അതാണ്‌ ഭൂരിപക്ഷം ചെയ്തുകൊണ്ടിരിക്കു്നൌം. എന്നാൽ വായന ഒരു ഗൌരവ പ്രക്രിയയാവുന്നത്‌ പുതിയ കാഴ്ചകൾ പകർന്നു തരുമ്പോഴാണ്‌. അങ്ങനെയാണ്‌ അതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാവുന്നത്‌. അപ്പോൾ വായന ഒരാൾക്ക്‌ ഒരു യത്നം കൂടിയാവുന്നു.
നമ്മൾ ഇതിന്റെ രണ്ടിന്റെയും ഇടയിലാണെനു തോന്നുന്നു. പുതിയ ഉൾക്കാഴ്ചകൾ വേണം എന്ന ആഗ്രഹമുണ്ട്‌, എന്നാൽ അതിനു വേണ്ട യത്നത്തിനു തയ്യാറുമല്ല. അതുകൊണ്ട്‌ നാലുപേർക്കൊപ്പം പ്രസിദ്ധമായ കൃതികൾ വാങ്ങി വയ്ക്കുന്നു. ചർച്ചചെയ്യേണ്ടിവരുമ്പോൾ പഴയ ഭാവുകത്വത്തെ പുറത്തിടുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ തകഴിയെയും കേശവദേവിനെയും ചങ്ങമ്പുഴയെയുമൊക്കെ അളന്നറിയാനുള്ള ടെർമിനോളജി ഹൈസ്കൂൾ ക്ലാസിൽ പഠിച്ചതു വച്ച്‌ ഇന്നും നാം പുതിയ പുസ്തകങ്ങളെ വിദേശപുസ്തകങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള തന്റേടം കാണിക്കുന്നു. അതല്ലേ വാസ്തവത്തിൽ നടക്കുന്നത്‌?