തര്‍ജ്ജനി

മോതിരം മാറലിന് നാട്ടുകാരെന്തു വേണം

ഉദ്ഘാടനങ്ങള്‍ സാധാരണക്കാരുടെ വഴി മുടക്കുക സാധാരണം.എന്നാല്‍ വക്കം പുരുഷോത്തമന്‍ മന്ത്രി മുനീറിന് മോതിരം മാറിയത് കാരണം അനന്തപുരി ഗതാഗതം തകരാറിലായത് മൂന്നര മണിക്കൂര്‍.അടിപ്പാത നല്ല ആശയം തന്നെ.എന്നാല്‍ ഉദ്ഘാടന ഘോഷത്തിനായി ഇത്തരത്തില്‍ പൊതു ജനങ്ങളെ അതായത് ജനായത്ത ശക്തി കേന്ദ്രങ്ങളെ വഴിയില്‍ തടയുന്നത് നിര്‍ത്താനും പ്രതീകാത്മക ഉദ്ഘാടനങ്ങള്‍ക്കും നേരമായില്ലേ?

Submitted by cachitea on Sun, 2005-08-07 13:36.

വക്കമല്ലേ, പറഞ്ഞിട്ടു കാര്യമില്ല. മുനീര്‍‍ പറഞ്ഞുകാണും ഈ ആനയും അമ്പാരിയുമൊന്നും വേണ്ടെന്ന്. എന്നാല്‍ വക്കം സാറത് സമ്മതിക്കുമോ? ആള്‍ വലിയ പുള്ളിയാണ്. ഞങ്ങള്‍ മദിരാശി മലയാളികള്‍ക്ക് വക്കത്തിനോട് എന്തെന്നില്ലാത്ത ഇഷ്ടമാണ്. മദിരാശിയിലെ കണ്ണായ ഗ്രീംസ് റോഡിലുള്ള കേരള സര്‍ക്കാരിന്‍റെ സ്ഥലം വക്കത്തിന്‍റെ സന്തത സഹചാരികള്‍ക്ക് പതിച്ചു നല്‍കാന്‍ ശ്രമിച്ച മഹാനാണ് ഇദ്ദേഹം. മദിരാശി മലയാളികള്‍ ഇടപെട്ട് ഈ കളി നിര്‍ത്തിച്ചെങ്കിലും ഇപ്പോഴും പലവഴികളിലൂടെയും വക്കം സാര്‍ ഇതിന് ശ്രമിച്ചുകൊണ്ടിരിക്കയാണ്.

Submitted by giree on Wed, 2005-10-26 20:05.

വക്കത്തിണ്റ്റെ കാര്യം പറഞ്ഞാല്‍ സംഗതി സെന്‍സര്‍ഷിപ്പിനു പോകുമെന്നതു കൊണ്ട്‌ മറ്റൊന്നു ചോദിക്കട്ടെ.

നാട്ടുകാര്‍ക്കു വേണ്ടി റോഡു നിര്‍മ്മിക്കുന്നത്‌ നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കില്‍ അതിന്‌ നല്ലൊരു ഭരണാധികാരിക്ക്‌ ഒരു മോതിരമെന്ന മോഹനവാഗ്ദാനത്തിണ്റ്റെ ആവശ്യമുണ്ടോ?

അപ്പോള്‍ മറ്റൊന്ന്. സംഗതി നാട്ടുകാര്‍ക്കു വേണ്ട്‌ പണിയുന്ന കീഴ്പ്പാലം. പണിയുന്നത്‌ സര്‍ക്കാരിണ്റ്റെ കാശുപറ്റുന്ന പൂഞ്ച്ലോയ്ഡ്‌ കമ്പനിയും. അപ്പൊ പെട്ടെന്ന് പണിതീര്‍ത്താല്‍ മോതിരംതരാമെന്നൊക്കെ വാഗ്ദാനം ചെയ്യാന്‍ വക്കം ആരാ? പണ്ട്‌ രാജഭരണകാലത്ത്‌ പ്രജകള്‍ക്കു വേണ്ടി സഹായപ്രവൃത്തികള്‍ ചെയ്യുന്ന രാജസേവകര്‍ക്ക്‌ രാജാവ്‌ മോതിരം കൊടുത്തിരുന്നു, മാല കൊടുത്തിരുന്നു, കരമൊഴിവായി ഭൂമി കൊടുത്തിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്‌. അങ്ങനെയൊന്ന് ഇപ്പൊ ചെയ്യാന്‍ വക്കമാരാ രാജാവോ? എങ്കില്‍ മുനീര്‍ രാജസേവകനായിരിക്കണം.

പോട്ടെ നാട്ടുകാര്‍ക്കു വേണ്ടി നാട്ടുകാരുടെ കാശു മുടക്കി ഒരു പൂഞ്ച്ലോയ്ഡിനെക്കൊണ്ട്‌ യൂസ്‌ലസ്‌ ആയി പണിത ഒരു പാലത്തിണ്റ്റെ പേരില്‍ വക്കം സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്തു ചെലവാക്കിയെന്ന് ബുദ്ധിസ്ഥിരതയുള്ള കേരളീയന്‍ വിശ്വസിക്കാനിടയില്ല. അപ്പൊ ആ കാശ്‌ എവിടന്നു വന്നു? സത്യത്തില്‍ ഇത്‌ നാട്ടുകാരോടു വക്കം പുലര്‍ത്തുന്ന പുച്ഛത്തിണ്റ്റെ മറ്റൊരു ഉദാഹരണം മാത്രമല്ലേ?

നാട്ടിലെ അണ്ടര്‍പ്പാസ്‌, നാട്ടുകാരുടെ കാശ്‌- മോതിരമിട്‌ വക്കമേ മോതിരമിട്‌!

Submitted by reshma on Mon, 2005-10-31 20:45.

Just to add a fact :
The ring 'bestowed' upon Munner has an engraving of his father's (CH) portrait, and he has passed it on to a museum.