തര്‍ജ്ജനി

ശശികുമാര്‍. കെ

Visit Home Page ...

കവിത

ക്രിസ്തുമസ്സ് രാത്രി

ഒരു ക്രിസ്തുമസ്സ് രാത്രിയില്‍
ആദമിന്റെ ആത്മാവില്‍ ഞാന്‍ തൊട്ടു
ഏദന്‍തോട്ടത്തിന്റെ നന്മയുടെ ശരീരത്തില്‍
പെണ്ണിന്റെ വിഷം നിറഞ്ഞ കഥ
അതീവദുഃഖത്തോടെ ആദം എന്നോടു പറഞ്ഞു
പ്രകാശത്തിന്റെ ആ കാലം വിട്ട്
ഇരുട്ടിന്റെ കനിയില്‍ വാവിട്ട് നിലവിളിച്ച്
ഭൂമിയിലേയ്ക്ക് മരണത്തെയും കൂട്ടുപിടിച്ച്
പാലായനം ചെയ്തകഥ,
അതീവ ദുഃഖത്തോടെ ആദം എന്നോടു പറഞ്ഞു.
ആഘോഷങ്ങളുടെ രാത്രിയില്‍
ലഹരിയുടെ മഞ്ഞുകണങ്ങള്‍
കര്‍ട്ടനിട്ട ഈ മഹാപ്രപഞ്ചത്തില്‍
തന്റെ പ്രതിരൂപങ്ങള്‍
ക്രൂശിക്കപ്പെട്ടതിന്റെ ചരിത്രം
ആവലാതിയോടെ ആദം എന്നോടു പറഞ്ഞു
ഞെട്ടലോടെ ഞാന്‍ ക്രിസ്തുമസ്സ് രാത്രിയിലെ
ഏതോ ഒരു ടിവി പ്രോഗ്രാമിലേയ്ക്ക് ഉണര്‍ന്നു.

Subscribe Tharjani |