തര്‍ജ്ജനി

സുഖിപ്പിച്ചു കാര്യം നേടല്‍

പുതിയ തലമുറയെ ചവിട്ടി താഴ്ത്തുന്ന പ്രവണത എല്ലാ മേഖലകളിലേക്കും പടരുകയാണ്. മേലാധികാരിയുടെ സിം‌ഹാസനം തുടച്ചു കൊടുത്തില്ലെങ്കില്‍ പാരവയ്പ് ഉറപ്പാണ്. വഴിമാറി കൊടുക്കാന്‍ വിമുഖത കാണിക്കുന്ന രാഷ്ട്രീയത്തിലെ അസുഖമാണ് പല മേഖലകളിലും എത്തുന്നത്. തന്‍റെ ശിഷ്യന്‍ തന്നേക്കാള്‍ വലിയവന്‍ ആകണം എന്ന ചിന്ത മാറി എത്ര കുറച്ച് അറിവ് കൊടുക്കാന്‍ പറ്റും എന്ന് ഗുരുക്കന്‍‌മാര്‍ ചിന്തിക്കുന്നു. യുവാക്കളുടെ കഴിവുകളെ മുളയിലേ നുള്ളി അധീശത്വം അരക്കിട്ടുറപ്പിക്കാന്‍ നടക്കുന്ന ഇത്തരം പ്രവണതകളെ മുളയിലേ നുള്ളേണ്ടതല്ലേ?. പകരം നാം ചെയ്തു കൊണ്ടിരിക്കുന്നത് എന്താണ്? കസേര തുടക്കല്‍, സുഖിപ്പിച്ചു കാര്യം നേടല്‍. അടിമത്ത മനോഭാവം സൃഷ്ടിച്ച് ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുകയാണ് നാം. സുഖിപ്പിച്ചു കാര്യം നേടുന്നത് എങ്ങനെ എന്നതിനെ കുറിച്ച് ആരെങ്കിലും പുസ്തകം എഴുതാന്‍ തയാറായാല്‍ നല്ല വില്‍‌പ്പന ഉണ്ടാകുമെന്ന് ഉറപ്പാണ്.

Submitted by cachitea on Sat, 2005-08-06 18:46.

ഇത് എല്ലാക്കാലത്തും ഉണ്ടായിരുന്നില്ലേ പ്രദീപേ? "മന്നവേന്ദ്രാ തിളങ്ങുന്നു സൂര്യനെപ്പോലെ നിന്‍മുഖം" എന്നും "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" എന്നതും നമുക്കൊക്കെ അറിവുള്ളതല്ലേ?

Submitted by pradeepanakoodu on Sat, 2005-08-06 20:27.

ശീലം തുടരണമെന്നും, തുടരാന്‍ അനുവദിക്കണം എന്നുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്.....