തര്‍ജ്ജനി

വിമാന കമ്പനികളുടെ പകൽ കൊള്ള.

പ്രവാസികൾ നേരിടുന്ന പല പ്രശ്നങ്ങളിൽ മുഖ്യമായവയിലൊന്നാണ്‌ വിമാന കമ്പനികളുടെ പകൽ കൊള്ള. അതിന്റെ പല വശങ്ങൾ ഉണ്ട്‌. അതെ കുറിച്ച്‌ ഒരു ചർച്ചയാകാമെന്നു കരുതുന്നു.

എയർ ഇന്ത്യാ എക്സ്പ്രസ്സ്‌ തുടങ്ങിയിട്ടും പ്രവാസികളുടെ യാത്രാക്ലേശം കുറഞ്ഞിട്ടില്ല. എയർ ഇന്ത്യയെ പോലെ തന്നെ എയർ ഇന്ത്യ എക്സ്പ്രസ്സും വിശ്വസിക്കാൻ പറ്റിയ ഒരു വിമാനകമ്പനിയല്ല എന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നു. കുറേ പൈലറ്റുമാരും ക്യാപ്റ്റന്മാരും കൂട്ട രാജി വച്ചതോടെ ഷെഡ്യൂളുകൾ താളം തെറ്റി. കുറേ ഫ്ലൈറ്റുകൾ ക്യാൻസിൽ ചെയ്യപ്പെട്ടു. ആ ഫ്ലൈറ്റുകളിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നവർ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ അബു ദാബി ഓഫീസുമായി ബന്ധപ്പെടണമെന്ന് പത്രത്തിൽ കണ്ടു. അബുദാബിയിൽ അങ്ങനെ ഒരു ഓഫീസ്‌ ഉള്ളതായി ആർക്കും അറിയില്ല. "റീ ഫണ്ട്‌" എന്ന സംവിധാനം അവർക്കില്ല. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ടിക്കറ്റ്‌ എടുത്തവൻ എന്ത്‌ ചെയ്യും?

Submitted by sudhanil on Thu, 2005-07-21 20:20.

നോട്ടീസ് കൊടുക്കാതെ ജോലി വിട്ടു പോകാൻ പൈലറ്റുമാർക്ക് അവകാശമുണ്ടോ ഇല്ലയോ എന്നറിയില്ല. എന്നാൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, മാസങ്ങൾക്കു മുമ്പേ പലിശയ്ക്കു :idea: ടിക്കറ്റെടുത്തവർക്ക് പോകാൻ കഴിയുമോ എന്നുപോലും ഉറപ്പില്ലാത്ത ഒരു അവസ്ഥയിലേയ്ക്കു കാര്യങ്ങൾ പോകുന്നു.
http://www.airindiaexpress.in/airindiaexpress/home.asp-ൽ റീഫണ്ട് , വ്യവസ്ഥകളനുസരിച്ചു കിട്ടുമെന്നു പറയുന്നുണ്ട്.

:idea: ക്രെഡിറ്റ് കാർഡിന്റെ പലിശ.

Submitted by Kalesh on Fri, 2005-11-11 02:11.

റീഫണ്ട് വ്യവസ്ഥ അവർ പറയുന്നത് ക്രെഡിറ്റ് കാർഡിലേക്ക് ആ പൈസ അഡ്ജസ്റ്റ് ചെയ്യപ്പെടുമെന്നാണ് അനിലേട്ടാ. എന്റെ കൂടെ ജോലി ചെയ്യുന്ന ശ്രീ.മോഹനും കുടുംബവും എയർ ഇന്ത്യ എക്സ്പ്രസിൽ റിട്ടേൺ ടിക്കറ്റ് എടുത്തു. നാട്ടിലേക്ക് പോയിട്ട് തിരികെ വരാൻ നേരം ഭാര്യയ്ക്ക് കൂടെ വരാനാകാത്ത അവസ്ഥ വന്നതുമൂലം അവരുടെ ടിക്കറ്റ് ക്യാൻസൽ ചെയ്തു. ഇത് നടന്നത് കഴിഞ്ഞ ആഗസ്റ്റിലാ. ഇതു വരെ റീഫണ്ടിങ്ങ് നടന്നിട്ടില്ല. ഞങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സിലെ ഓഫീസിലോട്ടും മറ്റും ഫോൺ ചെയ്യുകയും ഈ-മെയിൽ അയക്കുകയും ഒക്കെ ചെയ്തു. ക്രെഡിറ്റ് കാർഡിൽ ആ കാശ് ഇതു വരെ അഡ്ജസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

ഈയിടെ പത്രത്തിൽ കണ്ട ഒരു കാര്യം കൂടെ ഓർത്തു പോകുന്നു. ഗൾഫിൽ നിന്ന് ഇപ്പോൾ നാട്ടിലേക്ക് വിമാന യാത്രക്കൂലി കുറഞ്ഞു. ഓഫ് സീസൺ! അതേ സമയം എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഇപ്പോൾ റേറ്റിന് യാതൊരു കുറവുമില്ല. ചിലവു കുറഞ്ഞ വിമാന സർവീസ് എന്നും പറഞ്ഞ് കൊട്ടിഘോഷിച്ചിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് അതിന്റെ ലക്ഷ്യം നിറവേറ്റിയോ?

Submitted by Sunil on Sun, 2005-11-13 00:14.

ഇത്തരം പറ്റിക്കൽ‍സ് നാട്ടിലൊക്കെ ഉള്ളതല്ലേ കലേഷേ? അതിനേക്കാൾ നല്ല പറ്റിക്കത്സ് പ്രവാസിക്ക്‌ വേണമെന്നുപറഞാൽ എങനെ ശരിയാവും?. ഒരു ചോദ്യമുണ്ട്‌, പ്രവാസിക്കെന്താ കൊമ്പുണ്ടോ?