തര്‍ജ്ജനി

സമയമായി സമയമായി സഹജരേ

സുഹൃത്തുക്കളേ, ഇന്ത്യയിലിപ്പോള്‍ സമയം ഏഴര.

ഹാഫിസ് മുഹമ്മദ് മാതൃഭൂമിയില്‍ എഴുതിയ ലേഖനം വായിച്ചു. മുഴുക്കുടിയനായ എ. അയ്യപ്പനിട്ടാണ് കൊട്ട്. കയ്യില്‍ കിട്ടുന്ന കാശും കളഞ്ഞ്, അടിച്ചു പൂസ്സായി, വഴിയരുകില്‍ കിടക്കുന്ന എ. അയ്യപ്പന്‍റെ മദ്യപാന സുവിശേഷം ഹാഫിസിന് തീരെ പിടിച്ചിട്ടില്ല.

ഹാഫിസിന്‍റേയും അയ്യപ്പന്‍റേയും വാദപ്രതിവാദങ്ങളെ പറ്റി ആഴത്തിലൊന്ന് പഠിക്കേണ്ടതുണ്ട്. ഞാനിപ്പോള്‍ ഉള്ളത് വട്ടിയൂര്‍ക്കാവിലെ നമ്പവന്‍‌കാടെന്ന (അതോ മൂടോ?) ഓണംകേറാമൂലയിലുള്ള വെബ്‌ലോകം ഓഫീസിലാണ്. ഇപ്പോള്‍ ഇറങ്ങിയില്ലെങ്കില്‍ പിന്നെ ചിന്തിക്കുന്ന കാര്യം വിഷമമാവും. യേത്? ബിവറേജസ് കോര്‍പ്പറേഷന്‍ എട്ടരക്ക് അടക്കും!

Submitted by Kalesh on Thu, 2005-07-21 12:06.

അയ്യപ്പൻ കുടിയനോ ലോകത്തെ ഏറ്റവും ചീത്തയായ മനുഷ്യനോ ആയിക്കോട്ടെ! അയാളെഴുതിയ കവിതകൾ മാത്രം ശ്രദ്ധിച്ചാൽ പോരേ? അയാളുടെ സ്വകാര്യ ജീവിതത്തിലേക്ക്‌ എന്തിനാ എത്തി നോക്കുന്നത്‌?