തര്‍ജ്ജനി

മുറുമുറുപ്പുകള്‍

നമ്മള്‍ പറഞ്ഞുവന്നത്‌ അവനവനിസത്തെ കുറിച്ചാണ്‌. വ്യക്തിയുടെ unique എന്ന അവസ്ഥയെ കുറിച്ചല്ല. ഇപ്പോ കേള്‍ക്കുന്നത്‌ "ഈശ്വരാ എന്നെ മാത്രം രക്ഷിക്കണേ" എന്ന തരത്തിലുള്ള പ്രാർഥനകളാണ്‌. മുൻപുണ്ടായിരുന്ന കാലം എന്നു പറഞ്ഞാൽ അത്‌ കൂട്ടായ്മകളുടെ കാലമായിരുന്നു. നമ്മുടെ നാട്ടിലെ കാര്യം മാത്രം നോക്കുകയാണെങ്കിൽ ചിലത്‌ കൂടി പറയണം എന്നു എനിക്ക്‌ തോന്നുന്നു.
ആത്യന്തികമായ ഉദ്ദേശം സാധിക്കാതെ വന്ന, എന്നാൽ ഭാഗികമായി സാധിച്ച നമ്മുടെ ഭൂപരിഷ്കരണ നിയമത്തിനു ശേഷം, പിന്നെ നാട്ടിലെ ഒരു വലിയ ചേഞ്ച്‌ വന്നത്‌ നമ്മൾ പ്രവാസികളാവുന്ന അവസ്ഥയാണ്‌. പണ്ടും പ്രവാസം ഉണ്ടായിരുന്നു. പ്രവാസികൾ എപ്പോഴും അവരുടെ പ്രവാസതീരത്ത്‌ ഏകാന്തത അനുഭവിക്കുന്നവരായിരുന്നു. ഗൃഹാതുരത്വം അവരുടെ ഒരു സ്വഭാവം ആണ്‌. ഇതാണ്‌ കമ്പി മണി ഓർഡറായി നാട്ടിൽ തിരിച്ചെത്തുന്നത്‌. ഇതിൽ ഗൾഫുകാരുടെ പ്രത്യേകമായ ചുറ്റുപാടുകൾ കൂടി പരിഗണിക്കണം. ഈ മണി ഓർഡറുകളിൽ അവരറിയാതെ അവരനുഭവിച്ച എകാന്തത കൂടി എത്തിച്ചേർന്നു. ഈ കമ്പി മണി ഓർഡറും ഏകാന്തതയും കൂടി പതുക്കെ പതുക്കെ നമ്മുടെ കൂട്ടായ്മകളെ നിഷ്കാസനം ചെയ്തു എന്ന ഒരു വിചാരം എനിക്കു ഉണ്ടാകാറുണ്ട്‌. ശരിയാണോ? വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന ഒരു തെറ്റായ പേരാണതിന്‌ നാം കൊടുത്തിരിക്കുന്നതും. സാമ്പത്തിക സ്വാതന്ത്ര്യം ഇങ്ങനെ ഒരു സ്വാതന്ത്ര്യമായതിൽ ആഗോളവൾക്കരണം തുടങ്ങിയ ബാഹ്യകാരണങ്ങളും ഉണ്ട്‌.

അടിക്കുറിപ്പ്:-ഇത് ബൂലോഗത്തില്‍ നടന്ന ഒരു ചര്‍ച്ചയുടെ തുടര്‍ച്ചയാണ്. ഭൂതകാലം http://groups-beta.google.com/group/blog4comments ഇവിടേ രേഖപ്പെടുത്തിയിട്ടുണ്ട്.

Submitted by Kalesh on Wed, 2005-07-20 15:39.

പ്രവാസികൾക്ക്‌ ഒരുപാട്‌ സംഘടനകൾ ഇല്ലേ സുനിലേ? (സൌദിയിലെ കാര്യം എനിക്ക്‌ അറിയില്ല) ഇവിടെ യു.എ.ഈയിൽ ഒരുപാട്‌ സംഘടനകൾ ഉണ്ട്‌. അവ "അവനനിസം" കുറയ്ക്കുകയല്ലേ ചെയ്യുന്നത്‌? സംഘടനകൾ എല്ലാം നല്ലവയാണെന്ന് ഞാൻ പറയുന്നില്ല. നല്ലതും ചീത്തയും ഉണ്ടാകും. എത്രയോ സംഘടനകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു.

Submitted by Sunil on Wed, 2005-07-20 17:23.

കലേഷേ, ഈ സംഘടനകളുടെ കാര്യമൊന്നും പറയേണ്ട. അവനവനിസ്റ്റുകളുടെ സംഘടന കൊണ്ടെന്തുകാര്യം? സംഘടന എന്ന തത്വത്തിനെ തന്നെ അതു ചോദ്യം ചെയ്യുന്നു. നാട്ടിലെ പാര്ട്ടികളില്‍ എന്താണ് നടക്കുന്നത്? താന്‍ പ്രധാനിത്തമല്ലേ? അതും പാര്‍ട്ടികളാണല്ലൊ. വ്യക്തിയോ സംഘടനയോ വലുതെന്നു ചോദിക്കുന്നത് കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന് ചോദിക്കുന്നതുപോലെ ആണ്.

Submitted by sudhanil on Wed, 2005-07-20 19:19.

സംഘടനകൾ ആർക്കെല്ലാം സഹായകമാവുന്നു എന്നത് അതു നടത്തുന്നവരുടെയും അവയിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നവരുടെയും താല്പര്യങ്ങളെ അടിസ്ഥാനപ്പെട്ടിരിക്കും. എന്റെ അനുഭവത്തിൽ ഇവിടുള്ള പൊതുസംഘടന പാസ്പോർട് പുതുക്കലാദി കാര്യങ്ങൾക്കാണ് ഏതാണ്ട് മുഴുവൻ പേർക്കും പ്രയോജനപ്പെടുന്നത്. ‘നേതാക്കൾ’ക്കും കുടുംബത്തിനും ‘ചുറ്റുമുള്ളവർ’ക്കും അത് ഷൈൻ ചെയ്യാനുള്ള അവസരങ്ങളൊരുക്കുന്നു; ടാബ്ലോയിഡിൽ പടമടിച്ചുവരുന്നു, ചെറു മാഗസിനുകളിൽ അവരെപ്പറ്റി അവർതന്നെ ലേഖങ്ങളെഴുതുന്നു.
പൊതുവല്ലാത്ത (നിറങ്ങളുള്ള - മത-രാഷ്റ്റ്രീയ) സംഘടനകളാവട്ടെ അവരുടെ വഴികളിലൂടെ അവർക്കും അവരെയും താല്പര്യമുള്ള ആളുകളെയും ചാനലുകളെയും ഒട്ടിനിന്ന് സാമാന്യജനത്തെ ഒറ്റുന്നു.
ഭൂരിപക്ഷം പ്രവാസിയുടെ ഏകാന്തതയോ വ്യക്തിപരമായ പ്രശ്നങ്ങളോ കാണാനുള്ള വലിയ മനസ്സും കണ്ണും ഒരു സംഘടനയ്ക്കും കൈവരാതെ പോകുന്നു. ഭൂരിപക്ഷം വരുന്ന പ്രവാസിയുടെയും സാമ്പത്തികവും തൊഴിൽ‌പരവുമായ സാഹചര്യങ്ങൾ അവരെ ഒരു സംഘടനയെപ്പറ്റി അറിയാൻ പോലുമുള്ള നിലയിൽ എത്തിക്കുന്നില്ല എന്നതാണ് സത്യം.
സ്വജനപക്ഷപാതം ഇത്രകണ്ട് സ്വാധീനിക്കപ്പെട്ട ഒരു അവസ്ഥ ഇന്ത്യയിൽ തന്നെയുണ്ടോ എന്നു തോന്നും.

Submitted by Sunil on Sat, 2005-07-23 20:03.

ഇപ്പോള്‍ ചിന്തയുടെ ഈ ഭാഗത്തു നടക്കുന്ന എല്ലാ സം‌വാദങളും ഒരേ അടിസ്ഥാനപ്രശ്നതിലൂന്നികൊണ്ടുള്ളതാണെന്നു തോന്നുന്നു. ശരിയല്ലേ?

Submitted by Sunil on Thu, 2005-07-28 16:48.

സംഘടനകളുടെ ഈ അവസ്ഥ അവനവസിഅത്തിന്‍റെ കൂടുതലുകൊണ്ടല്ലേ? മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കണം. എന്നതിനാല്‍ സംഘടനകള്‍ കൂടിയേതീരു.