തര്‍ജ്ജനി

ഭാഷാന്തരം : ബാബുരാജ്‌. റ്റി. വി

House No: 1113,
Maruti Vihar,
Chakkarpur,
Gurgaon,
Haryana.

ഫോണ്‍: 09871014697
വെബ്ബ്: http://reiyo.wordpress.com/

Visit Home Page ...

കഥ

ചെരിപ്പുകുത്തിയും തത്വചിന്തകനും

ഖലീല്‍ ജിബ്രാന്‍

ഒരു തത്വചിന്തകന്‍ തന്റെ പൊട്ടിയ ചെരിപ്പുമായി ഒരു ചെരിപ്പുകുത്തിയുടെ കടയില്‍ ചെന്നു. തത്ത്വചിന്തകന്‍ ചെരുപ്പുകുത്തിയോടു പറഞ്ഞു, "ദയവായി എന്‍റെ ചെരുപ്പൊന്നു നന്നാക്കി തരിക."

ചെരുപ്പുകുത്തി മറുപടി പറഞ്ഞു, "ഞാനിപ്പോള്‍ ഒരാളുടെ ചെരിപ്പു് നന്നാക്കിക്കൊണ്ടിരിക്കു കയാണ്, കൂടാതെ മറ്റൊരാളുടെ ചെരിപ്പുകൂടി നന്നക്കാനുമുണ്ട്, അതിനുശേഷം മാത്രമേ നിങ്ങളുടെ ചെരിപ്പു് നന്നാക്കാന്‍ പറ്റുകയുള്ളു. എന്നാല്‍ ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ ചെരിപ്പ് ഇവിടെ വെച്ചിട്ടു്, ഇന്നു് ഈ ജോഡി ചെരിപ്പു് ധരിച്ചോളൂ, എന്നിട്ടു് നാളെ വന്നു് നന്നാക്കിയ നിങ്ങളുടെ ചെരിപ്പു് എടുത്തോളൂ."

ധാര്‍മ്മികരോഷം പൂണ്ട തത്വചിന്തകന്‍ പറഞ്ഞു, "എന്റേതല്ലാത്ത ചെരിപ്പുകള്‍ ഞാന്‍ ധരിക്കാറില്ല." ചെരിപ്പുകുത്തി പ്രതിവചിച്ചു, "കൊള്ളാം, മറ്റൊരാളുടെ ചെരിപ്പിലേയ്ക്ക് കാലുകള്‍ കടത്താന്‍ കഴിയാത്ത നിങ്ങള്‍ സത്യത്തില്‍ ഒരു തത്വചിന്തകനാണോ? ഈ തെരുവില്‍ എന്നേക്കാളും നന്നായി തത്വചിന്തകരെ മനസ്സിലാക്കുന്ന മറ്റൊരു ചെരിപ്പുകുത്തിയുണ്ടു്. ചെരിപ്പു നന്നാക്കാന്‍ നിങ്ങള്‍ അയാളുടെ അടുത്തേയ്ക്കു് പൊയ്ക്കൊള്ളൂ.

Subscribe Tharjani |