തര്‍ജ്ജനി

വി എം ഗിരിജ

ആകാശവാണി,
കൊച്ചി എഫ് എം നിലയം,
കൊച്ചി.

ഇ മെയില്‍: vasudevgirija@gmail.com

Visit Home Page ...

കവിത

മുലകുടി

മുലകുടിപ്പിക്കുവാന്‍ വേണ്ടി മാത്രം
എന്റെ കരള്‍ വിങ്ങിവിങ്ങിത്തുടിപ്പൂ
മടിയിലിരുത്തണം
പതുപതുപ്പുള്ള പിന്‍തല
കയ്യില്‍ത്താങ്ങിയാച്ചുണ്ടില്‍
തിരുകണം
നന്മുലക്കണ്ണവള്‍
നോക്കുമ്പോള്‍
അറിയാതെ മുല ചുരക്കേണം.
അടയേണം കണ്ണുകള്‍
ദിവ്യ വെളിച്ചത്താല്‍ നിറയണം
ഉള്ളിലെക്കോവില്‍
ഒരു പൂവിലും നനുത്തതിയായ്-
ത്തണുത്ത പൂവിരലാലെ
എന്നെ തൊടെണം.

മുലകുടിപ്പിക്കുവാന്‍
കുനിയുകയാണു വിണ്‍
മലമുടികള്‍ക്ക് നീര്‍ നല്കാന്‍.
മുല കുടിപ്പിക്കുന്നു,കുഞ്ഞി-
പ്പൂമ്പാ‍റ്റയെ മിഴി നനയും
കൊച്ചു പൂക്കള്‍.

Subscribe Tharjani |