തര്‍ജ്ജനി

ഫാഷന്‍ ഷോയും സിനിമാറ്റിക്‌ ഡാന്‍സും

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളി ഫാഷന്‍ ഷോ, സിനിമാറ്റിക്‌ ഡാന്‍സ്‌, കാമറ സംവിധാനമുള്ള മൊബൈ ഫോണ്‍ എി‍വ നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.

അതത്‌ സ്ഥാപനത്തിലെ എത്തിക്സ്‌ സമിതികളുടെ അംഗീകാരത്തോടെ പരമ്പരാഗത കലാ സാംസ്കാരിക പരിപാടികള്‍ നടത്താം.

സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ള വിദ്യാലയങ്ങളി വിദ്യാര്‍ഥികള്‍ മൊബൈ ഫോണ്‍ ഉപയോഗിക്കാന്‍ പാടി. അധ്യാ പകര്‍ ക്ലാസി മൊബൈ ഫോണ്‍ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്‌.

മുകളില്‍ കൊടുത്തത്‌ ദീപികയിലെ ഒരു പത്ര വാര്‍ത്തയാണ്‌. ഇതെന്തിനാണെന്നതാണ്‌ ചോദ്യം?

പാരമ്പര്യ കലകളെ സംരക്ഷിക്കാനോ അതോ നമ്മുടെ സദാചാരബോധത്തിനു നിരക്കാത്തതൊന്നു അനുവദിക്കില്ലെന്ന വാശിയോ? ഇതോടൊപ്പം അടുത്തിടെ മലയാളം വാരികയില്‍ വന്ന് "മലയാളിയുടെ കപട സദാചാരബോധം" എന്ന ലേഖനം കൂടി വായിച്ചാല്‍ നന്നായിരിക്കും.

Submitted by Sivan on Tue, 2005-07-05 14:19.

കേരളത്തെ അന്‍പതു വര്‍ഷം പിന്നോട്ടു കൊണ്ടുപോയെ അടങ്ങൂ എന്നു വാശിപിടിച്ചതു പോലെയുണ്ട്‌ നമ്മുടെ രാഷ്ട്രീയക്കാര്‍. അന്യന്റെ പുരയിടത്തില്‍ കയറി വെട്ടിനിരത്തല്‍ പോലെയൊരു തെമ്മാടിത്തം അരങ്ങേറ്റാന്‍ പ്രബുദ്ധരാഷ്ട്രീയ കേരളത്തിനു കഴിയുന്നുണ്ടല്ലോ. എന്തെങ്കിലും പരിഷ്കരണം ചെയ്തു എന്നു വരുത്തി തീര്‍ക്കണം. നിരോധനങ്ങള്‍ ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടും. അതു നടപ്പാക്കിയ ആളിനെയും. കുത്തഴിഞ്ഞു കിടക്കുകയാണ്‌ വിദ്യാഭ്യാസ രംഗം. വര്‍ഷങ്ങളായി യാതൊരു വിധ ആസൂത്രണവും അവിടെ നടക്കുന്നില്ല. അതിനിടയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച.ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ വേണ്ടികൂടിയാണ്‌ ഇത്തരമൊരു പരിഷ്കാരം. സദാചാരത്തെ വിട്ടൊരു കളിയില്ല മലയാളിയ്ക്ക്‌. അതുകൊണ്ടു ഈ പരിഷ്കരണം കൊണ്ടു രക്ഷാകര്‍ത്താക്കള്‍ക്ക്‌ തൃപ്തിയാവും. താലിബാനിസം നമ്മുടെ രാഷ്ട്രീയത്തില്‍ തലപൊക്കുന്നതിന്റെ സൂചനകൂടിയുണ്ട്‌ ഈ നിരോധനങ്ങളില്‍. കൂടുതല്‍ ആലോചിക്കേണ്ട വിഷയമാണ്‌.

Submitted by cachitea on Wed, 2005-07-06 12:36.

അധ്വാനിക്കാന്‍‍ അനേകലക്ഷങ്ങള്‍‍ സംസ്ഥാനത്തിന് പുറത്തുണ്ട് എന്നതിനാല്‍‍ കേരളം സാമ്പത്തികമായി പിന്നിലേക്കൊന്നും പോവില്ല. പിന്നെ മലയാളിക്കെന്ത് സദാചാരബോധം? ഒന്നുമില്ലെന്നേ! മാതൃഭൂമി കെ. പി. മോഹനന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് കുവൈറ്റ് ചാണ്ടി നിര്‍മ്മിക്കുന്ന, കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായ എം എ ബേബിയുടെ മകനും (അവന്‍റെ പേരെന്താണെന്ന് ഓര്‍മ്മയില്ല) പ്രായോഗിക കമ്മ്യൂണിസ്റ്റുകാരനായ കൊടിയേരിയുടെ മകന്‍ ബിനേഷും അഭിനയിക്കുന്ന 4 ഫിംഗേഴ്സ് എന്ന സിനിമ കണ്ട് നമുക്ക് രസിക്കാം

Submitted by Sunil on Sat, 2005-07-16 20:59.

ബുധിജീവികൾക്ക് വളരെ ഉയർന്ന രീതിയിൽ ചിന്തിക്കാം, പക്ഷെ നാട്ടിൽ എല്ലാവരും ബുധിജീവികളല്ലല്ലോ. അവരെ നയിക്കേണ്ട ചുമതല ആർ‌ക്കാൺ? ഗവണ്മെന്റിന് ഒരു സ്ഥാനവും ഇല്ലേ? കുറൿചു നിയന്ത്രണം വേണം എന്നു തന്നെയാൺ തോന്നുന്നത്.

Submitted by Sivan on Sat, 2005-07-23 21:02.

ശരിയാണ്‌ ജനങ്ങൾ ബുദ്ധിജീവികൾ അല്ലാത്തതു കൊണ്ടാണ്‌ അവരെ പഠിപ്പിക്കാൻ അടിയന്തിരാവസ്ഥ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത്‌. അവർ സ്വയം പഠിക്കാത്തതു കൊണ്ടാണ്‌ ട്രക്കിൽ കയറ്റികൊണ്ടു പോയി നിർബന്ധിത വന്ധീംകരണത്തിനു വിധേയരാക്കിയത്‌. താലിബാൻ ആൺതരിയെങ്കിലുമില്ലാതെ പെണ്ണുങ്ങൾ പുറത്തിറങ്ങികൂടെന്നു വിധിച്ചത്‌. അടുത്തകാലത്ത്‌ ഇറാനിൽ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച്‌ ലിഫ്റ്റിൽ പോലും പോയിക്കൂടാ എന്നു നിരോധിച്ചത്‌.
ഇനിയുമുണ്ട്‌. ക്ഷേത്രങ്ങളിൽ ആണുങ്ങൾ ഷർട്ടുമൂരി നടക്കുന്നതു അശ്ലീലമല്ലേ? അതിനേക്കാൾ വലിയ അശ്ലീലമാണോ ഫാഷൻ ഷോയിലുള്ളത്‌? ചങ്ങനാശേരി അസപ്ഷൻ കോളേജിൽ fashion designing പഠിപ്പിക്കുന്നുണ്ട്‌. അതു മൊത്തം നിരോധിക്കണമല്ലോ? അല്ലെങ്കിൽ അവരൊക്കെ അശ്ലീലത്തിന്റെ പ്രചാരകരാണെന്നു പറയേണ്ടി വരില്ലേ?
സിനിമാറ്റിക്‌ ഡാൻസ്‌ തെറ്റാണെന്നു വിധിക്കുമ്പോൾ അതു കൊണ്ട്‌ ഉപജീവനം കഴിക്കുന്ന വലിയൊരു വിഭാഗം അശ്ലീലം കൊണ്ടു ജീവിക്കുന്നവരാണെന്നാണു പറയുന്നതെന്ന് ഓർക്കണം. സത്യത്തിൽ ഒരു ഡാൻസു ടീച്ചറുടെയും സഹായമില്ലാതെ കുട്ടികൾ കണ്ടു കളിച്ചു വന്നിരൂന്ന കലാരൂപം ആയിരുന്നു സിനിമാറ്റിക്‌ ഡാൻസ്‌. കുട്ടികൾ സ്വയം ചെയ്യുന്നതെന്തും ഒരു വൃദ്ധ സമൂഹത്തിന്‌ അഹിതമായിരിക്കും. ടി വിയിലും സിനിമയിലുമൊക്കെ ഭരതനാട്യവും കഥകളിയും മോഹിനിയാട്ടവുമൊന്നുമല്ല കുട്ടികൾ കണ്ടു വളരുന്നത്‌. അവ ഒരു ചെറിയ വിഭാഗത്തിനെ മാത്രമേ സ്വാധീനിക്കുന്നുള്ളൂ. അവർ നിറയെ കണ്ടു വരുന്ന ഒരു സാധനമാണ്‌ അവർ ചെയ്തു കൂടെന്നു വിലക്കുന്നത്‌.
ഫാഷൻ എന്താണെന്നോ ടെക്നോളജിയുടെ ലക്ഷ്യം എന്താനെന്നോ പോപ്‌ കൾചർ എങ്ങെനെ സമൂഹത്തെ സ്വാധീനിക്കുന്നെന്നോ തിരിച്ചറിയാൻ വയ്യായ്കയാണ്‌ ഇത്തരം നിരോധനങ്ങൾക്കു പിറകിൽ. അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞതു പോലെ, പലതും മറച്ചു വയ്ക്കാൻ ഒരു തന്ത്രം. സദാചാരത്തിന്റെ പേരിലാവുമ്പോൾ ആളുകൾ പിന്താങ്ങും. അതിനുദാഹരണമാണ്‌ സുനിലിന്റെ കമന്റ്‌.
ചരിത്രത്തിനും ടെക്നോളജിയ്ക്കും പുറം തിരിഞ്ഞു നിന്നു കൊണ്ടാവരത്‌ നിരോധനങ്ങൾ. അതു വികസിച്ച ജനാധിപത്യബോധത്തിന്റെ ലക്ഷണമേയല്ല.

Submitted by Sunil on Sun, 2005-07-24 18:31.

അടിയന്തരാവസ്ഥയേയും ഇതിനെയും എങനെ താരതമ്യം ചെയ്യും? സിനിമാറ്റിക്‍ ഡാന്‍സ് വിദ്യാലയങളിലേ തെറ്റാണെന്നു പറഞുള്ളൂ. കഥകളിയും അംറ്റും കണ്ടൊകൊണ്ടൊന്നുമല്ല കുട്ടികള്‍ വളരുന്നത്, ശരി തന്നെ. അവര്‍ കാനുന്നതും കേല്‍‍ക്കുന്നതും കൈക്കൂലിയേപറ്റിയും റജീനയേപറ്റിയും ഒക്കെയാണ്. എന്നുവിചാരിച്ച് എല്ലാവരും അതുചെയ്യണം എന്നു പറയാമോ? ചെറിയ വിഭാഗത്തെ മാത്രമേ സ്വധീനിക്കുന്നുള്ളൂ എന്നു ശിവന്‍ പറയുന്നു. അതുതന്നേയാണ്‍ പ്രശ്നം ശിവന്റ്റെ ചിന്താഗതി എത്ര പേറ്‍ക്കു കാണും. അതു വച്ചു ഒരു സമൂഹത്തെ അളക്കാന്‍ പറ്റുമോ? സിനിമറ്റിക്‍ ഡാന്‍സ് കുട്ടികള്‍ കണ്ടുവളരുന്നത്, മറ്റു ഡാന്‍സുകള്‍ കാണിക്കത്തതുകൊണ്ടുമല്ലേ? ശിവന്‍ പറയുന്ന വികസിച്ച ജനാധിപത്യബോധമൊന്നും നമുക്കില്ല, എങ്കില്‍ ജനാധിപത്യ സമൂഹമാണുതാനും. ഇതേ ജനാധിപത്യ സ്വഭാവം കൊണ്ടുതന്നെ അല്ലേ കുഞ്ഞാലികുട്ടികള്‍ രക്ഷപ്പെടുന്നതും? ശരിതെറ്റുകലേ വിഭജിക്കാന്‍ ഒരു നേറ്‍ത്ത രേഖയൊന്നും ഇല്ല. എന്നു വിചാരിച്ച് തെറ്റുകള്‍ തിരുത്താന്‍ പൊതുവായ ഒരു നിയമം കൊണ്ടുവരാതിരിക്കാന്‍ പറ്റുമൊ? ഇതൊരു തന്ത്രമായിരിക്കാം എങ്കില്‍കൂടി. തന്ത്രസ്വഭാവം വിട്ട്‌ പ്രവര്‍ത്റ്റിയെ അംഗീകരിക്കുകയും തന്ത്രത്തിനെ എതിര്‍ക്കുകയും ചെയ്യാം.

Submitted by Sivan on Mon, 2005-07-25 19:26.

Quetion is how one can jump to the verdict that cinimatic dance and fashion shows are obscene? if one minister in future feel that in 'Kathkali and 'Mohiniyaattam padangaL' having a lot of vulgar words..(its true there are!) he can easily ban them also.. can we support same again?
cinimatic dance and fashion shows are not like adultry and bribes.. they has their own functions in cultural field. may be we can consider them as lesser art form.. even then pop art forms have relevance in the society.

Its alaways better not to let our so called political leaders to take decitions like this which only help to bring us some era back. but we will remain mum. morality makes us more hippocratic.
In E M S ministry, minister for health Dr.A R Menon brought an ordinance to arrest lepresy patient in the street. many people supported him.. but today when we look back, one can easily understand, it was a foolish decision. no one would refer that action was progressive. it was kind of ignorance. unfortunately. this kind of ignorances still live in our political minds. when we support, we are doing a crime to our democracy, because we are living in a so called BIGGEST DEMOCRATIC Country...

Submitted by Sivan on Mon, 2005-07-25 19:26.

re

Submitted by Sunil on Thu, 2005-07-28 16:37.

പ്രശ്നം അശ്ലീല വാക്കുകള്‍ ഉണ്ടൊ എന്നതു മാത്രമാണോ? സെക്സ് ജീവിതത്തിന്‍റെ ഒരു ഭാഗം ആണ് എന്ന് സമ്മതിക്കുന്നു. പക്ഷെ ഇതെങനെ പ്രകടിപ്പിക്കുന്നു എന്ന് കാര്യവും നോക്കേണ്ടേ? ഫാഷന്‍ ഷോ തുടങിയവ തരുന്ന മൂല്യ ബോധം എന്താണ്? രാഷ്ട്രീയ കക്ഷികള്‍‍ക്ക്‌ വിട്ടുകൊടുക്കെണ്ട ആവശ്യമില്ല, സമ്മതിച്ചു. എന്നാള്‍ ആര്‍ക്ക്‌ ഈ അധികാരം കൊടുക്കും? ജനങള്‍ തീരുമാനിക്കട്ടെ എന്നു പറഞാല്‍, എനിക്കെന്‍റെ കാര്യം തീരുമാനിക്കാം, ശിവനു ശിവന്‍റെ കാര്യവും. അതുപോലെ എല്ലാവര്‍ക്കും. അപ്പോള്‍ ഈ സമൂഹം എന്നതെന്താണ്? പൊതുവായി ബാധിക്കുന്ന കാര്യങങള്‍ എങനെ നിയന്ത്രിക്കും? ഒരു പിടിയും കിട്ടുന്നില്ല.

Submitted by Sivan on Sat, 2005-07-30 18:04.

അനവധി നിരോധനങ്ങളുടെ സമവായമായിരുന്നു അടിയന്തിരാവസ്ഥ. അതാണു സാമ്യം.
ആളെക്കൊല്ലാൻ വ്രതം നോറ്റ ഒരു സംഘടനയെ നിരോധിക്കുന്നതു പോലെയല്ല, എന്താണെന്നു ശരിക്കും മനസ്സിലാകാത്ത ഒരു കലാരൂപത്തെ നിരോധിക്കുന്നത്‌. ശരീരം ചീത്തയാണ്‌, സെക്സ്‌ പാപമാണ്‌ 18മത്തെ വയസ്സിൽ മാത്രം ഒരു ദിവസം മുളച്ചു പൊന്തുന്ന ഒന്നാണ്‌ ലൈംഗികത എന്നൊക്കെയാണ്‌ സമൂഹം വച്ചു പുലർത്തുന്ന ധാരണകൾ. ബസ്സിൽ ആണും പെണ്ണും ഒന്നിച്ചിരുന്ന് യാത്ര ചെയ്യുന്നത്‌ നൊരോധിക്കുന്ന ഒരു സമൂഹം മുന്നോട്ടാണ്‌ പോകുന്നതെന്നു പറയാൻ കഴിയില്ല. ഇത്രേയുള്ളു എന്റെ വാദം. ഇറാനിലെ പുതിയ പ്രസിഡന്റ്‌ അധികാരത്തിലേറിയപ്പോൾ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം ലിഫ്റ്റ്‌ ഏർപ്പെടുത്തി. ഒന്നിച്ചു ലിഫ്റ്റില് യാത്ര ചെയ്യുന്നതു നിരോധിച്ചു. അതു പോലലഉള്ള ചില പ്രത്യയശാസ്ത്രങ്ങൾ നമ്മുടേ സമൂഹത്തിൽ തിരിച്ചു വരുന്നതിനെ പ്രതിരോധിക്കേണ്ടതാണെന്നേ ഞാൻ ഇതു വരെ പറഞ്ഞതിനർത്ഥമുള്ളൂ
ഫാഷൻ ഷോ തരുന്ന മൂല്യബോധം എന്ത്‌ എന്നു ചോദിച്ചാൽ അതെന്തോ വൃത്തികെട്ട സംഭവമാണെന്നു നാം ധരിച്ച്ഗു വശായിരിക്കാൻ കാരണം അതു തെറ്റാണെന്ന പൊതുധാരണയാണ്‌. അതാകട്ടെ ശരീരത്തെ സംബന്ധിക്കുന്നതുമാണ്‌.
അതു കൊണ്ടെന്തു പ്രയോജനം എന്നായിരുന്നു ചോദ്യമെങ്കിൽ സമ്മതിച്ചു തരാമായിരുന്നു. അങ്ങനെ അനേകം കാര്യങ്ങൾ സാമാന്യജനത്തിനു ഒരു പ്രയോജനവുമില്ലാത്തതായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്‌.
ഫാഷന്റെ പിന്നിലെ വർക്കിനെ കുറിച്ച്‌ സാമാന്യധാരണയെങ്കിലും നേടിയാൽ അതിനെ കുറ്റം പറയുക സാധ്യമല്ല.

Submitted by Sunil on Sat, 2005-07-30 19:26.

അനവധിനിരോധനങളുടെ സമവായമുണ്ടാക്കുന്ന ഒരു സ്ഥിതിയൊന്നും ഈ ഒരൊറ്റ നിരോധനം കൊണ്ടുവന്നീട്ടില്ല. ഏതൊരു പ്രവർത്തിയേയും കലാരൂപത്തേയും അംഗീകരിക്കണമെങ്കിൽ അതുണ്ടാ‍്ക്കുന്ന മൂല്യബോധവും അതിണ്ടെ പ്രയോജനവും കണക്കാക്കണം. സമൂഹത്തിലേക്ക്‌ ശിവൻ പറഞപോലെയുള്ള പ്രത്യയശാസ്ത്ര്ങൾ തിരിച്ചു വരാതിരിക്കണമെങ്കിൽ, അതിനുള്ള മൂല്യബോധവും സാമൂഹിക ബോധവും ഉണ്ടാക്കണം. അതില്ലാത്തിടത്തോളം കാലം ഇങനെ നിരോധങ്ങൾ ഉണ്ടാകും അതിനേതിരായും അനുകൂലിച്ചും സംവാദങൾ നിലനിൽക്കും. അധികാരികൾ സ്വന്തം താൾ‌പ്പര്യത്തിനായി എല്ലാമുപയോഗിക്കും. ഫാഷന്റെ പിന്നിൽ മാത്രമല്ലല്ലോ വർ‌ക്കുള്ളൂ. എല്ലാപ്രവർത്തികൾ‌ക്കു പിന്നിലുമില്ലേ? ഒരു സുകുമാരകുറുപ്പിനെ വധിക്കാൻ തന്നേ എത്രാ ആസൂത്രണങൾ നടന്നിട്ടുണ്ടാകും? അതുകൊണ്ടു കാര്യമില്ല. കാര്യങൾ വസ്തുനിഷ്ഠമായി കാണണം എന്നെനിക്കു വളരെ കൃത്യമായി പറയാം, പക്ഷെ വസ്തുനിഷ്ഠത എന്താൺ, എന്നു ചോദിച്ചാൽ ഈ മണ്ണും ചാണകവുമല്ലാത്ത ഈ അവസ്ഥയിൽ തിരിച്ചരിയാൻ ബുധ്ധിമുട്ടാൺ. അതിനു സഹായകമാകട്ടെ ഇത്തരത്തിലുള്ള സംവാദം.
ഒന്നു കൂടി, വസ്ത്രം നാണം മറക്കാനോ അതോ ചൂട് തണുപ്പ് തുടങിയ പ്രതികൂല അവസ്ഥകളെ തരണം ചെയ്യാൻ സഹായിക്ക്നോ?നാണം എന്ന വികാരം അറിവിൽനിന്നാണുണ്ടായതെങ്കിൽ നഗ്നത.സെക്സ് തുടങിയതിനോടനുബന്ധിച്ച നമ്മുടെ ധാരണകളും അതിന്റെ തുറ്റർച്ചയല്ലേ? പുതിയ ഫാഷൻ പരിപാടികളിലൂടെ ഈ സെക്സിനെ പ്രൊജെക്റ്റ് ചെയ്യുകയാൺ എന്നു വിചാരിച്ചൽ എങനെ തെറ്റാകും?

Submitted by cachitea on Sat, 2005-07-30 19:30.

വസ്തുനിഷ്ഠം എന്നാല്‍ Objective .... ങ്ഹും.....

Submitted by Sunil on Sat, 2005-07-30 21:47.
cachitea wrote:
വസ്തുനിഷ്ഠം എന്നാല്‍ Objective .... ങ്ഹും.....

ഹയ്യോ, താങ്ക്സ് ബെന്നി.

Submitted by cachitea on Sun, 2005-07-31 16:07.

അസംസ്കൃത ഉല്‍പ്പന്നങ്ങള്‍ മൂല്യം വര്‍ദ്ധിപ്പിക്കുന്നത് (Value addition) സംസ്കരണത്തിലൂടെയാണ്. എന്‍റെ അപ്പന്‍ വാനില കര്‍ഷകനായിരുന്നു. വാനില കിലോയൊന്നിന് 600 രൂപയാണ് എന്നൊക്കെ മുമ്പ് എന്നോട് വീമ്പു പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മോശമായി. അസംസ്കൃത വാനിലയ്ക്ക് വലിയ വിലയൊന്നും ഇല്ല. വാനില സംസ്കരണം സങ്കീര്‍ണ്ണമായൊരു പ്രക്രിയയും ആണ്. അതോടെ അപ്പന്‍ നിരാശനായി. ഇപ്പോള്‍ മുസൊലി (അതു തന്നെയല്ലേ പേര്? ആവോ!) കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ അസംസ്കൃത ശരീരത്തെ പലവിധ വസ്ത്രങ്ങള്‍കൊണ്ടും ആഭരണങ്ങള്‍ കൊണ്ടും സംസ്കരിച്ച് മൂല്യം വര്‍ദ്ധിപ്പിക്കലാണോ ഈ ഫാഷന്‍റെ പിന്നിലെ വര്‍ക്ക്? "ഫാഷന്റെ പിന്നിലെ വര്‍ക്കിനെക്കുറിച്ച് സാമാന്യധാരണയെങ്കിലും നേടിയാല്‍ അതിനെ കുറ്റം പറയുക സാധ്യമല്ല" എന്ന് ശിവന്‍ എഴുതിക്കണ്ടതുകൊണ്ട് ചോദിച്ചതാണ്.

Submitted by Sivan on Thu, 2005-08-04 13:11.

നമ്മളിട്ടിരിക്കുന്ന വസ്ത്രത്തിന്റെ നിറം, അതിന്റെ ഡിസൈൻ എവിടെയോ നടന്ന ഒരു ഫാഷൻ ഷോയുടെ പല കൈമറിഞ്ഞ കോപ്പിയാണ്‌ എന്നു മനസ്സിലാക്കിയാൽ മതി ഇക്കാര്യം വ്യക്തമാവാൻ. ഫാഷൻ ഉപരിവർഗ്ഗ മൂല്യമൊന്നുമല്ല.വിലകൊടുത്തു വാങ്ങുന്ന വസ്ത്രം, നിങ്ങൾ തെരെഞ്ഞെടുക്കുന്നതാണെങ്കിൽ അതിൽ ഫാഷന്‌ പ്രസക്തിയുണ്ട്‌, നിങ്ങൾ സമ്മതിച്ചാലുമില്ലെങ്കിലും.
ഫാഷൻ ഷോകൾ ശരീര പ്രദർശനത്തിനായി തട്ടിക്കൂട്ടൂന്നതാണെന്ന മുൻധാരണയിലാണ്‌ നാം. അതു കൊണ്ട്‌ കാര്യങ്ങൾ മനസ്സിലാക്കാൻ കൂട്ടാക്കുന്നില്ല. ഓരോ ഷോയും മറ്റേതൊരു തൊഴിലും ആവശ്യപ്പെടുന്നതു പോലെ നിരവധി രാപകലുകളിലെ കഠിനാധ്വാനത്തിന്റെ ഫലമാണ്‌. പ്രകൃതി, പീച്ച്‌, ആപ്പിൾ, ഏതെങ്കിലും നിറം, ചിത്രം ഇങ്ങനെ അനവധി തീമുകളിൽ അധിഷ്ഠിതമാണ്‌ അവ. പ്രോഗ്രാമേർസ്‌ ചെയ്യും പോലെ അതിനു ക്രമമായ ഒന്നിച്ചുള്ള വർക്കു വേണം. ആ തീമിൽ നിന്നു എങ്ങനെയാണ്‌ ഒരു പ്രത്യേക ഡിസൈനിൽ എത്തിയത്‌ എന്നാണ്‌ പല മോഡലുകളിലൂടെ ഒരു ഷോ വെളിപ്പെടുന്ന കലാപരത. അതു മനസ്സിലാക്കാൻ കഴിവുള്ള ക്ഷണിക്കപ്പെട്ട ഒരു സദസ്സിനു മുൻപാകെയാണ്‌ അവതരണം. ചിത്രകലാ പ്രദർശനത്തിൽ ഒരു നിശ്ചിത കലാകാരന്റെ ഒരു ചിത്രം കൂട്ടത്തിൽ നിന്നു വിറ്റു പോകുന്നതു പോലെ, ഒരു ഷോവിൽ നിന്നു ഏതെങ്കിലും കോർപൊറേറ്റു കമ്പനിയുടെ പ്രതിനിധി വിലയ്ക്കെടുക്കുക ഏതെങ്കിലും ഒരു വസ്തുതയായിരിക്കും. ടോപ്പു മാത്രം അല്ലെങ്കിൽ ലോവർ മാത്രം അതുമല്ലെങ്കിൽ പാറ്റേൺ മാത്രം. വർഷങ്ങൾക്കു സേഷം അതായിരിക്കും സാരിയുടെ വിളുമ്പായും ഷർട്ടിലെ ചിത്രങ്ങളായുമൊക്കെ വരുന്നതും നാം വാങ്ങി അഭിമാനത്തോടെ അണിയുന്നതും. ചിത്രകലയോ കഥകളിയോ വേണ്ട പരിശീലനമില്ലാത്തയാളിനു മനസ്സിലാവാത്തതു പോലെയേ ഉള്ളൂ ഇതും. പക്ഷേ അതാരും സമ്മതിക്കില്ല.
മോഡലുകളുടെ പങ്കാണ്‌ അടുത്തത്‌. ഒരു പ്രതിമയിൽ അണിഞ്ഞു വസ്ത്രങ്ങൾ നോക്കി കാണുന്നതിനും ഒരു കൂട്ടത്തിന്റെ മുന്നിൽ വസ്ത്രം അണിഞ്ഞെത്തുമ്പോഴുള്ള പ്രതികരണത്തിനും തമ്മിൽ വ്യത്യാസമുണ്ട്‌. നടക്കുമ്പോൾ വീഴുന്ന ചുളിവുകൾ ഒരു വസ്ത്ര കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. താൻ ഡിസൈൻ ചെയ്ത തീമിന്റെ appearance & comfortability പ്രദർശിപ്പിക്കുക എന്ന ഒരു ഡിസൈനറുടെയും അതു കണ്ടു ബോദ്ധ്യപ്പെട്ട്‌ അവ വിലയ്ക്കു വാങ്ങുക എന്ന കമ്പനി പ്രതിനിധികളുടെയും താത്പര്യങ്ങളാണ്‌ ഒരു ഷോയിൽ നിറവേറുന്നത്‌.
2. പത്രങ്ങൾ മാനക ഭാഷ നിശ്ചയിച്ചിട്ടുള്ളതു പോലെ മാനകീെകരിച്ച നറ്റത്തവും ( cat walk) ശാരീരിക അളവുകളും (34-26-36) ആൺ` വിമർശന വിധേയമായ വിഷയം. അതിന്റെ യുക്തി അതിനുള്ളിൽ അധിഷ്ഠിതമാണ്‌.
3. മോഡലുകൾ ഒരു സുപ്രാതത്തിൽ വന്നു പണിയെടുക്കുകയല്ല. അതി കർശനമായ ദിനസരികളിലൂടെ കടന്നു പോകുന്നുണ്ട്‌. തൊഴിലും പ്രകടനവുമായതു കൊണ്ട്‌ തെരെഞ്ഞെടുക്കപ്പെടുന്നവർ അതു ചെയ്യാൻ ബാദ്ധ്യസ്ഥരാണ്‌.
പ്രത്യക്ഷത്തിൽ പീഢനം എന്നു തോന്നുന്ന കഠിന പരിശീലനത്തിൽ കൂടിയാണ്‌ അവർ കടന്നു പോകുന്നത്‌. ഭാരം കുറയ്ക്കുകയും കൂട്ടുകയും വേണം.. ആഹാരം നിശ്ചിത ക്രമത്തിൽ മാത്രം, അപ്പോഴും ഊർജ്ജം നിലനിൽക്കണം. വ്യായാമം നിർബന്ധമാണെങ്കിലും പെൺകുട്ടികൾക്ക്‌ മസിൽ ഉണ്ടാവരുത്‌. സംഘർഷം കുറയ്ക്കാൻ ടാവോ, സെൻ, യോഗ. മാന്യമായ പെരുമാറ്റത്തിനും, മേക്കപ്പുകളെക്കുറിച്ചുള്ള അറിവിനും പ്രത്യേക ക്ലാസ്സുകൾ........
ഉത്‌പന്നത്തിനു പശ്ചാത്തലമാവാൻ വേണ്ടി ശരീരത്തെ പാകപ്പെടുത്തുകയായിരിക്കാം ഇവിടെ. ശരീരം ഒരു വിൽപ്പനച്ചരക്ക്‌. ഈ പാകപ്പെടുത്തൽ എല്ലാ കലയിലും സാങ്കേതിക രംഗങ്ങളിലും അതാതിന്റെ വിപണനത്തിനനുസരിച്ച്‌ നിലനിൽക്കുന്നുണ്ട്‌. പിന്നെ സാധാരണക്കാരായ നമ്മൾക്ക്‌ ഇതിനോടു തോന്നുന്ന അപകൃഷ്ടത അശ്ലീല സംബന്ധിയാണ്‌. അതു ശരീരത്തെ സംഭന്ധിച്ച നമ്മുടെ കാഴ്ചപ്പാടുമായി ബന്ധപ്പെട്റ്റു നിൽക്കുന്ന ഒന്നാണ്‌. അതിനു സാമൂഹികവും മനശാസ്ത്രപരവുമായ കാരണങ്ങളാണുള്ളത്‌.
ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മദ്ധ്യവർഗ്ഗത്തിന്‌ സ്ത്രീ ശരീരം പ്രലോഭനമാണെന്നറിയാവുന്ന എഫ്‌ ടിവിയെപോലുള്ള മാദ്ധ്യമ രാജാക്കന്മാരാണ്‌ ഫാഷൻ ഷോയെ മറ്റൊരു തലത്തിൽ കൊണ്ടു ചെന്നു വച്ചത്‌. ഒരു പ്രത്യേക സദസ്സിൽ മാത്രം ഒതുങ്ങി നിന്ന , ആ സദസ്സിനു മാത്രം മനസ്സിലാവുന്ന ഒരു തൊഴിലിനെ, അതെക്കുറിച്ച്‌ തീരെ അറിയാത്ത ഭാര്യയും മക്കളുമായി ഉണ്ടുറങ്ങിക്കഴിയുന്ന ഒരു സാധാരണകുടുംബത്തിന്റെ അകത്തളത്തിലേയ്ക്കു കൊണ്ടു വന്നു. അവർക്കത കച്ചവടം മാത്രമായിരുന്നെങ്കിൽ നമുക്ക്‌ സഹിക്കാനാവാത്ത സാംസ്കാരിക ആഘാതമായി. അടിവസ്ത്രം ധരിക്കാത്ത സ്ത്രീകൾ ഭീതിദമായ ഏതോ മൂല്യം നമ്മളിലേയ്ക്ക്‌ പ്രക്ഷേപണം ചെയ്യാനാണെന്നു തെറ്റിദ്ധരിക്കുകയും നമ്മുടെ കുട്ടികളെല്ലാം തെരുവിലിറങ്ങി അങ്ങനെ നടക്കാതിരിക്കാൻ നിരോധനം കൊണ്ടു വന്ന് ആശ്വസിക്കുകയും ചെയ്തു.
കുട്ടികൾ അത്‌ അനുകരിക്കുന്നത്‌ മറ്റൊരു മേഘലയിൽ വച്ചാണ്‌ കാണേണ്ടത്‌. ഏതായാലും ഒരു തൊഴിൽ എന്നും കലയെന്നും (കൂടുതലാളുകളും സമ്മതിക്കില്ല എങ്കിലും അതിലൊരു കലാത്മകതയുണ്ട്‌) ഉൾല നിലയ്ക്ക്‌ കഠിന പരിശ്രമത്തിന്റെ ഫലമാണ്‌ ഫാഷൻ ഷോയും. കട്ടിപിടിച്ച മുൻധാരണകളുടെ പേരിൽ അതു നാം മറക്കേണ്ടതില്ല, മുല്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പോലും.

Submitted by Sunil on Sun, 2005-08-28 19:35.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എസ്‌.സഞ്ജീവ്‌ എഴുതിയ സിനിമറ്റിക്‌ ഡാൻസ്‌.. നിരോധനം. സദാചാരബോധം എന്നൊക്കെ പറഞ്ഞ്‌ ഒരു ലേഖനം കണ്ടു. നാം ഇവിടെ ചർച്ച ചെയ്ത അതേ വിഷയം! ഒരഗാധമായ പഠനവും കൂടാതെ എഴുതിയിരിക്കുന്നു. അതിൽ എന്താണാവോ രേഖയുടെ കഥ ഉദ്ധരിച്ചു കൊണ്ട്‌ പറയാൻ ഉദ്ദേശിച്ചത്‌, മനസ്സിലായില്ല്യ. കഥ വായിച്ചിട്ടുമില്ല. ഈ എഴുത്തുകാരനെ ചിന്തയുടെ സംവാദ ഭാഗവും തർജനിയുമൊക്കെ കാണിച്ചു കൊടുക്കണം. ഫാഷൻ ഷോയും "രണ്ടെണ്ണം വീശലും", ഇപ്പറയുന്ന ഡാൻസുമൊക്കെ നമ്മുടെ നാട്ടിൽ എങ്ങനെ എത്തി? പോകട്ടെ ഈ നിരോധനത്തിന്റെ പിന്നിലെ രാഷ്ട്രീയ പ്രേരണ എന്താണ്‌ എന്നൊക്കെ അന്വേഷിച്ചിരുന്നെങ്കിൽ ലേഖനത്തിന്‌ വല്ല അർഥവും ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ ഇപ്പറഞ്ഞ മുഖ്യധാരം പത്രങ്ങൾക്ക്‌ എന്ത്‌ സദാചാരം? ഈ ലേഖനത്തിലും കണ്ടു ഒരു പുതിയ തരംതിരിക്കൽ "ദളിത്‌ സംഗീതഞ്ജൻ" ഇവനൊക്കെ എന്നാ നന്നാവുക! ഈശ്വരോ രക്ഷതു!!!!!!!!

Submitted by Sivan on Sun, 2005-09-04 23:37.

നമ്മുടെ മനസ്സിലുള്ളതാണ്‌ നാം ലേഖനങ്ങളിൽ അന്വേഷിക്കുന്നത്‌. അതു കാണാതെ വരുമ്പോൾ ദുഃഖം തോന്നും. പക്ഷേ വല്ലാത്ത അസ്വസ്ഥതകൂടിയുണ്ടാകും എന്നു സുനിലിന്റെ കുറിപ്പു വായിച്ചപ്പോഴാണ്‌ മനസ്സിലാവുന്നത്‌. 'ആരുടെയോ ഒരു സഖാവ്‌' ഇപ്പോൾ കറണ്ടു ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സുനിലിനും വായിക്കാം. പുരോഗമനം എന്നും വിപ്ലവം എന്നും ആവർത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഇടതുപക്ഷത്തിന്റെ യാഥാസ്ഥിതികമായ നിലപാടിനെ പെൺപക്ഷത്തു നിന്നും നോക്കികാണുന്ന ഒരു കഥയാണത്‌. അതായത്‌ സദാചാരത്തിന്റെ കാര്യം വരുമ്പോൾ നമ്മുടെ എല്ലാ വിപ്ലവ വീര്യവും കെട്ടുപോകുന്നു എന്നർത്ഥം. ആവർത്തിച്ചതു തന്നെ വീണ്ടും പറയട്ടെ, ഫാഷൻ ഷോയിലും, സിനിമാറ്റിക്‌ ഡാൻസിലും മോഹിനിയാട്ടത്തിലും തിരുവാതിരയിലും കാണാത്ത സാദാചാരദൂഷ്യം ആരോപിച്ചുകൊണ്ട്‌ നിരോധിക്കുമ്പോൾ കേരളത്തെ ആരൊക്കെയോ ചേർന്ന് പിന്നോട്ടു പിടിച്ചു വലിക്കുകയാണെന്ന്.. അത്രേയുള്ളൂ..ഓരോരുത്തരുടെയും വീക്ഷണങ്ങൾക്കനുസരിച്ച്‌ ഇത്‌ ചെറുതോ വലുതോ ആയ കാര്യമാകാം.
എസ്‌ സഞ്ജീവ്‌ 'പച്ചക്കുതിരയുടെ' എഡിറ്റർമാരിലൊരാളാണ്‌. കഥ ഇതുവരെ' എന്ന കേരള വികസനത്തെക്കുറിച്ചുള്ള നല്ലൊരു പഠനഗ്രന്ഥം ടി ടി ശ്രീകുമാറുമായി ചേർന്ന് എഡിറ്റുചെയ്ത ആളാണ്‌. പ്രസിദ്ധമായ സബാൾട്ടൻ സ്റ്റഡി സീരീസ്‌(ദളിത്‌ പഠനം) മലയാളത്തിലേയ്ക്ക്‌ വിവർത്തനം ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ്‌. എന്നു വച്ചാൽ നമ്മുടെ ധാരണയെന്തായാലും അത്തരമൊരാൾ പറയുന്നതിനു ചെവി കൊടുക്കാം എന്നർത്ഥം. ചുരുങ്ങിയ പക്ഷം നമ്മുടെ ചിന്തകളെ ഒരു പുനർമൂല്യ നിർണ്ണയത്തിനു വിധേയമാക്കാൻ വേണിയെങ്കിലും..
സുനിൽ നിസ്സാരമായി ലേഖനത്തെ പരാമർശിച്ചു കണ്ടു അതുകൊണ്ടെഴുതിയതാണ്‌..

Submitted by Sunil on Mon, 2005-09-05 11:20.

ente Sivaa, ithellaam vaayikkanamenn~ mOhamunT~. pakshe vaLare doorEyaayippOyi. theer_chchayaayum naaTTil varumpOL nOkkunnathaaN~. (parimithikaLil ninnum puRatthukaTakkaan vEnTikooTiyaaN~ ingane pulampunnath~ enn~ manassilaakkuka.)

Submitted by Sunil on Mon, 2005-09-05 11:34.

സദാചാരബോധം എന്നത്‌ എല്ലാക്കാലത്തും ഉണ്ടായിരുന്നില്ലേ? ഒന്നിനെ തച്ചുടച്ചാൽ മറ്റൊന്ന്‌ രൂപപ്പെട്ടുവരും. ഇവിടെ നിരോധിച്ചത്‌ വിദ്യാലയങളിൽ മാത്രമാണ് എന്നതുകൂടി ഓറ്‌ക്കുക. മൊബയിൽ ഫോൺ കൂടി നിരോധിച്ചു എന്നുകൂടി ഓർ‌ക്കുക. സമരങൾ നിരോധിച്ച കോടതികൾ ആണ് നമുക്കുള്ളത്. എന്തുകൊണ്ട് ഒരു പൊതുവായ എതിരഭിപ്രായം ഇതിനെതിരെ ഉണ്ടായില്ല? സ്വാശ്രയകോളേജ് വിധി നോക്കൂ. ഇതൊന്നും പിന്നോട്ടുള്ള പോക്കിന്റെ സൂചനയല്ലേ?
നമൂടെ മനസ്സിലുള്ളത് എഴുത്തുകാരൻ ലേഖനങളിൽ അന്വേഷിക്കികുകയോ എഴുതുകയോ ചെയ്യുന്നുണ്ട്‌. പക്ഷെ വായനക്കാരൻ പലപ്പോഴും അങനെയല്ല. പുതിയത് കിട്ടുമോ എന്ന് നോക്കുന്ന ഒരു ത്വര കൂടി വായനക്കാരനുണ്ട്‌.
സഞ്ചീവിനെ പുചിഛ്ക്കാൻ ഒട്ടും ഉദ്ദേശമില്ലായിരുന്നു. ഇപ്പോഴും ഇല്ല ട്ടൊ.

Submitted by Sivan on Mon, 2005-09-05 14:29.

:o :D :)

Submitted by Sunil on Mon, 2005-09-12 18:42.

സഞ്ചീവിന്റെ ലേഖനം ഒരു തുടരൻ ആണെന്നറിയാതെ വായിച്ചു തുടങി. പിന്നീടുള്ള മാത്രുഭൂമിയിലിഉം കണ്ടപ്പോഴാണ് ഒരു തുടരനാണെന്ന്‌ മനസ്സിലായത്. രേഖയുടെ കഥ വായിച്ചതോ, സദാചാരബോധത്തിനെപ്പറ്റി പറഞതോ അതോ സാധാരനയുള്ള ഇടതിനെ കുറ്റം പറയലോ? ഒന്നും മനസ്സിലായില്ല, ആകെ പരന്ന്‌ കിടക്കുന്നു! ഇടത് വലതിലേക്ക് ഒഴുകുന്നു എന്നും വലത് ഇടതാവുന്നില്ല എന്നുമൊക്കെ ഇപ്പോ ഏതു കുട്ടിയ്ക്കും അറിയാം. പിന്നെ എന്തിനാന്നാവോ ഇങനെ ഒരു രചൻ? സദാചാരം പോലെത്തന്നെയല്ലെ ദേശീയത അഥവ സ്വരാജ്യസ്നേഹം? പണ്ട് ഞാൻ വള്ളുവനാട്ടിലായിരുന്നു അപ്പോ എന്റെ മുതുമുത്തശ്ശന്മാറ് വള്ളുവക്കോനാതിരിക്ക്‌ കൂറ്‌ പ്രഖ്യാപിച്ച്കൊണ്ട്‌ ദേശസ്നേഹം കാട്ടി. പിന്നെ വള്ളുവനാട് സമൂതിരിയുടേതായി, അപ്പോ മാമാങ്കം കൊണ്ടാടി. അതുംകഴിഞ്‌ ടിപ്പുവിന്റേതായി ദേശം അപ്പോ സ്നേഹം ട്പ്പുവിന്റെ രാജ്യത്തോടായി. പിന്നെ ബ്രിട്ടീഷുകാരുട്. അതിനുശേഷ് ദേശീയബോധം വളർ‌ന്നു! അഖണ്ഡ്ഭാരതത്തോടായി ദേശസ്നേഹം. പിന്നെ രണ്ടായി മുറിച്ച ഭാരതത്തിനോടായി! എന്റെ ദേശസ്നേഹം റബ്ബറുപോലേയാ! ആവശ്യത്തിന് വലിച്ച് നീട്ടാം, മുറിച്ച്‌ കുറുക്ക്ം. സദാചാരബോധവും അതുപോലെത്തേന്നെ.

Submitted by Sivan on Thu, 2005-09-15 00:14.

ഇതിൽ രണ്ടു കാര്യങ്ങളുണ്ട്‌.
1)ഇടതുപക്ഷത്തെ വീണ്ടും വിചാരണ ചെയ്യുന്നത്‌, അതിൽ ചിലർ അർപ്പിച്ചിരുന്ന വിശ്വാസം കൊണ്ടാണ്‌. നമ്മെ കൈപിടിച്ചു നടത്തുമെന്നും അതും മുൻപേ നടത്തുമെന്നും ആത്മാർത്ഥമായി കുറേ ആളുകൾ വിശ്വസിച്ചിരുന്ന പാർട്ടി. 100 കോടി ജനങ്ങൾ ഉണ്ടെങ്കിലും ഞാൻ തർക്കിക്കുന്നത്‌ എന്റെ അടുത്ത സുഹൃത്തുക്കളോടായിരിക്കും എന്നു പറയും പോലെ കാര്യം പറഞ്ഞാൽ മനസ്സിലാവുന്ന ആളുകളുടെ കൂട്ടായ്മയായിരുന്നു കേരളത്തിലെ ഇടതുപക്ഷം. സിവിക്‌ ചന്ദ്രൻ അതിശക്തമായി വിമർശിക്കുമ്പോഴും ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിരുന്നു. കെ രേഖ ജോലിചെയ്യുന്നതു മനോരമയിലായതുകൊണ്ട്‌ വേണമെങ്കിൽ ആ പേരിൽ, കഥയിൽ പിന്തിരിപ്പൻ രാഷ്ട്രീയം ആരോപിക്കാം. പക്ഷേ പുരോഗമന ചിന്താഗതിക്കാർ തന്നെ സദാചാരത്തിന്റെ പേരിൽ സഖാകളുടെ മേൽ (അതിൽ പെൺ സഖാക്കളും ഉൾപ്പെടുന്നു)നടപടികളെടുത്ത ചരിത്രമുള്ളതുകൊണ്ട്‌ നമുക്ക്‌ അങ്ങനെയും ആശ്വസിക്കാൻ വകയില്ല. ഇടതു വലതാവാൻ ത്രസിച്ചു നിൽക്കുന്ന കാലമായതു കൊണ്ട്‌ വിമർശനത്തിനെന്തു പ്രസക്തി എന്ന ചോദ്യത്തിന്‌, പ്രതികരണങ്ങൾക്കും വിമർശനങ്ങൾക്കും എപ്പോഴും പ്രസക്തിയുണ്ടെന്നു മാത്രമേ പറയാനാവൂ. അതാണ്‌ സമൂഹത്തെ നവീകരിക്കുന്ന ശക്തി. ഈ കഥ തന്നെ പ്രസിദ്ധീെകരിച്ചുകഴിഞ്ഞ്‌ മാസങ്ങളായെങ്കിലും പരാമർശവിധേയമാകുന്നതിൽ വിമർശനം കൊണ്ടു തന്നെയല്ലേ? അതൊരു വീണ്ടു വിചാരത്തിനു കാരണവുമായേക്കാം.. ആരക്കറിയാം!
2) തോക്കുകൊണ്ടു നടക്കുന്നതു നിരോധിക്കുന്നതു പോലെയല്ല എല്ലാനിരോധനങ്ങളും. ഒരു സമൂഹം വികസിതവും പുരോഗമനോന്മുഖവും ആകണമെങ്കിൽ അതുവരെയുള്ള അറിവിന്റെ വെളിച്ചങ്ങളെ ഉൾക്കൊള്ളാൻ അതിനു കഴിയണം. അതു സംഭവിക്കാതെ വരുമ്പോൾ സമൂഹം പിന്നിലാവും. അതിന്റെ ചലനാത്മകത കുറയും. നാം ഇന്നു വികസിത സമൂഹം എന്നു വിളിക്കുന്നവയെല്ലാം ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകളെ സ്വന്തം വളർച്ചയ്ക്കായി വിനിയോഗിച്ചവയാണ്‌. ശരീരത്തെ സംബന്ധിച്ച അറിവും അതിലൊന്നാണ്‌. സ്ത്രീവാദത്തൊടൊപ്പം വികസിച്ചു വന്ന ഒരു സങ്കൽപ്പമാണ്‌ ശരീരത്തിന്റെ രാഷ്ട്രീയം. വിവിധമത-രാഷ്ട്രീയ സംഘടനകൾ സ്ത്രീശരീരങ്ങൾക്ക്‌ എങ്ങനെ തടവറകൾ തീർത്തു എന്നും അതു വഴി അധികാരം എങ്ങനെ നിലനിർത്തിപ്പോന്നു എന്നും വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. (കമറുദ്ദീൻ ആമയത്തിന്റെ 'സ്വാതന്ത്ര്യം' എന്ന കവിത ഈ കാര്യം പറയുന്നുണ്ട്‌) അപ്പോൾ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും അധികാരത്തെക്കുറിച്ചുമൊക്കെ ഇത്രയും വെളിച്ചങ്ങൾ ഉണ്ടായിട്ടും ഏകപക്ഷീയമായ നിരോധനങ്ങൾ നമ്മുടെ സമൂഹത്തെ പിന്നിലേയ്ക്കാണ്‌ കൊണ്ടു പോകുന്നത്‌ എന്നാണ്‌ നാം അറിയേണ്ടത്‌.. അത്‌ പ്രതികരിക്കേണ്ട വിഷയമല്ലേ? ദേശസ്നേഹത്തിന്റെ പ്രത്യയശാസ്ത്രം മാറിവരും. സമൂഹതാത്‌പര്യങ്ങളും. പ്രശ്നം രാജാക്കന്മാരില്ലാത്ത ഒരു കാലത്തിലും രാജഭക്തി കാണിക്കണോ എന്നിടത്താണ്‌...

Submitted by Sunil on Tue, 2005-10-18 19:27.

രാജഭക്തിയും രാജാവും തമ്മില്‍ യാതൊരു ബന്ധവുമില്ല ശിവന്‍. ഇവിടെയൊക്കെ നിക്ഷിപ്ത താല്‍പ്പര്യം തന്നെ മുന്നില്‍. നമ്മുടെ നാട്ടിലേക്ക്‌ ഈ ഡന്‍സുകളും ഫാഷന്‍ ഷോയുമൊക്കെ വരാനും ഇത്തരം നിക്ഷിപ്തതാല്‍പ്പര്യം തന്നെയായിരുന്നു കാരണം. ഇപ്പോള്‍ അതു നിരോധിക്കുന്നതിലും അവര്‍ തന്നെ കാരണം. സദാചാരത്തിന്റെ മറപിടിച്ചെങ്കിലും ഇത്തരം സാംസകാരിക അധിനിവേശത്തിനെ ചെറുക്കുക തന്നെ വേണം. എന്നാലെ നിലനില്‍പ്പുണ്ടാകൂ. അല്ല, സ്വന്തം നിലനില്‍പ്പുതന്നെ പ്രശ്നമാക്കാത്തവനാണെങ്കില്‍ അവന്‍ എന്തിന് ഇതൊക്കെആലോചിച്ച് ബുദ്ധിമുട്ടണം? ആദ്യമേ ഞാന്‍ പറഞു നമ്മുടെ സമൂഹം അത്തരം ഒരു മാതൃകാ സമൂഹമോ മറ്റോ അല്ല. അമേരിക്കന്‍ ടൈപ്പ് ജാസ്സ് സംഗീതവും വേഷം കെട്ടി നൃത്തമാടലും നമുക്ക് ദഹിക്കുന്നതല്ല. പകെഷ് മനപ്പൂര്‍വ്വം ചിലര്‍ “മരുന്നു തന്ന്“ ഇത്തരം സംസ്കാരത്തെ ദഹിപ്പിക്കുകയാണ്. അവര്‍ക്ക്‌ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്രമോ പ്രതിബദ്ധതയോ ബാധകമല്ല. മറ്റുള്ളവര്‍ പ്രതിബദ്ധതയുള്ളവരായിരിക്കാനും പാടില്ല.