തര്‍ജ്ജനി

ആത്മവിശ്വാസക്കുറവോ? തോറ്റു പോകുമെന്ന ആധിയോ?

ടെലിവിഷനില്‍ ഇപ്പോള്‍ Telephone call-in പരിപാടികളുടെ ചാകരയാണല്ലോ... മിക്കപ്പോഴും അവതാരകന്‍ ചോദ്യം ചോദിക്കുന്നതിനു മുന്‍പു തന്നെ വിളിച്ചയാള്‍ ഒരു അഭ്യര്‍ത്ഥന നടത്തുന്നതു കാണാം:
- എളുപ്പമുള്ള ചോദ്യം ചോദിക്കണേ...
- പുതിയ പാട്ടിനെക്കുറിച്ച്‌ ചോദിക്കണേ...
- ഒരു ക്ലൂ തരുമോ... (ചോദ്യത്തിനും മുന്‍പ്‌!!!)

വല്ലപ്പോഴും ഗാനസമസ്യ എന്നൊരു പരിപാടി കാണുമ്പോള്‍ മനസ്സില്‍ തോന്നിയതാണിത്‌. ഇതു പോലുള്ള ചോദ്യങ്ങള്‍ മറ്റു പല പരിപാടികളിലും കേള്‍ക്കാറുണ്ട്‌. അത്‌ ചോദിക്കുന്നത്‌ കുട്ടികളും മുതിര്‍ന്നവരും ആണും പെണ്ണും വൃദ്ധന്‍മാരും വൃദ്ധകളും ഒക്കെയുണ്ടാവും.

എന്താണിങ്ങനെ ഒരു രീതി? ആത്മവിശ്വാസക്കുറവോ? തോറ്റു പോകുമെന്ന ആധിയോ?

ഇതു പോലൊക്കെയാണോ വിദേശങ്ങളിലെ phone in പരിപാടികളില്‍ പങ്കെടുക്കുന്ന വിദേശീയരും പ്രവാസികളുമൊക്കെ? അതോ ഇത്‌ കേരളത്തിന്റെ മാത്രം പ്രത്യേകതയാണോ? എങ്കില്‍ എന്താണിങ്ങനെ?

Submitted by Kalesh on Sun, 2005-07-03 21:12.

"ഒരു ക്ലൂ തരുമോ", "ക്ലൂ വല്ലതും ഉണ്ടോ" എന്നുള്ളത്‌ മലയാളിയുടെ "standard phrases" ആയി കഴിഞ്ഞു!

ഇവിടെ യു.എ.ഈയിലെ ഫോണിന്‍ പ്രോഗ്രാമുകള്‍ കൊണ്ട്‌ നിറഞ്ഞ റേഡിയോയിലും ഇതൊക്കെ തന്നെ സ്ഥിതി. ക്ലൂ ഇല്ലാത്ത എന്ത്‌ മത്സരം?

Submitted by hari on Fri, 2005-07-08 09:04.
Kalesh wrote:
"ഒരു ക്ലൂ തരുമോ", "ക്ലൂ വല്ലതും ഉണ്ടോ" എന്നുള്ളത്‌ മലയാളിയുടെ "standard phrases" ആയി കഴിഞ്ഞു!

എല്ലാ ചോദ്യങ്ങള്‍ക്കും ക്ലൂ ചോദിക്കുന്ന മലയാളിയുടെ ജീവിതത്തിനൊരു ക്ലൂ ആരു പറഞ്ഞു തരും? അങ്ങനെ ക്ലൂ ഒന്നും കിട്ടാതെ, നമ്മള്‍ ഇത്തിരി വെള്ളത്തില്‍ മുങ്ങിച്ചാകുകയും ചെയ്യും.

Submitted by Sivan on Mon, 2005-09-12 21:40.

ഹരി, ഇതൊരു നല്ല ചോദ്യമായിരുന്നു. അധികം ടി വി ശ്രദ്ധിക്കാതിരുന്നതു കൊണ്ട്‌ ഈ ടോപ്പിക്‌ പോസ്റ്റു ചെയ്യുന്ന സമയം ഇതിന്റെ പ്രാധാന്യം അത്ര ശ്രദ്ധിച്ചിരുന്നില്ല. ആളുകൾ അനുകരിക്കുകയാണ്‌, അതെളുപ്പപ്പണിയായതു കൊണ്ട്‌. മുൻപേയുള്ളവർ ക്ലൂ ചോദിച്ചതു കൊണ്ട്‌ അടുത്തയാളും ക്ലൂ ചോദിക്കുന്നു. ക്ലൂ ഒരു കുറുക്കു വഴിയാണ്‌. നാം മനസ്സിലാക്കി വച്ചിരിക്കുന്ന ജീവിതത്തിന്റെ ക്ലൂ അതു തന്നെ..എന്റെ കാര്യം ഉൾപ്പടെ..