തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

കിണര്‍


ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്ലുപുതച്ച ഒരു സമതലമുണ്ട് .
ജീവന്‍ തുടിക്കുന്ന വേരുകള്‍
ഇക്കിളിപ്പെടുത്തുന്ന മണ്‍ചൂടുണ്ട് .
ജലക്കാഴ്ചയുടെ പ്രലോഭനത്തില്‍
ഇടിഞ്ഞിളകി താഴ്ചകള്‍ തേടുമ്പോള്‍
കളഞ്ഞു പോയൊരു പൂമരച്ചോടുണ്ട് .

ഇപ്പോള്‍, ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തുപിടിച്ചു, ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.

Subscribe Tharjani |
Submitted by mydreams (not verified) on Sun, 2010-05-09 00:57.

gud one
keep writing

Submitted by rajesh (not verified) on Sun, 2010-05-09 13:08.

പ്രതീക്ഷയുടെ ദാഹം എങ്കിലും
വറ്റാതെ നില്‍ക്കട്ടെ പാവം കിണറുകളില്‍..