തര്‍ജ്ജനി

Electronic Text In Malayalam

ഈ ലക്കം വിജ്ഞാനകൈരളിയില്‍ (മേയ്‌ 2005, ലക്കം5)കെ എസ്‌ നാരായണപിള്ള സാറിന്റെ "electronic text composing in malayalam" എന്ന ലേഖനമുണ്ട്‌. സ്വനലിപിയെക്കുറിച്ച്‌ സാമാന്യമായി അവലോകനം ചെയ്യുന്ന ആ ലേഖനം ആദ്യകാല കീ ബോര്‍ഡുകളുടെ പരിമിതിയെയും നിരീക്ഷിക്കുന്നുണ്ട്‌. 'ഇലക്ട്രോണിക്‌ ടെക്സ്റ്റ്‌ ഇന്‍ മലയാളം' എന്നൊരു പുസ്തകം പുറത്തിറങ്ങിയിട്ടുണ്ടെന്ന കാര്യം അതു വായിച്ചപ്പോഴാണ്‌ അറിയുന്നത്‌. പുതിയ ദിശാബോധമൊന്നും നല്‍കുന്നില്ലെങ്കില്‍ കൂടി മലയാള വൈയാകരണന്മാരുടെ ശ്രദ്ധ ഈ മേഖലയില്‍ പതിഞ്ഞു കാണുമ്പോഴുള്ള സന്തോഷം കൊണ്ടു ഇതു കുറിച്ചെന്നുമാത്രം. കമ്പ്യൂട്ടര്‍ വൈദഗ്ദ്ധ്യമുള്ള ഭാഷaസ്നേഹികള്‍, ഒരു പക്ഷേ അതു കാണാതെ പോയിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയും. (www.keralabhashainstitute.org) :arrow:

Submitted by Anonymous on Sat, 2005-06-04 00:56.

വിജ്ഞാനകൈരളി ഓണ്‍ലൈനില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ വായിക്കണമെന്നുണ്ടായിരുന്നു. (സൈറ്റില്‍ ചെന്നപ്പോള്‍ അങ്ങനെ തോന്നിയില്ല്‍) പിന്നെ, ഭാഷാഇന്സ്റ്റിറ്റ്യൂട്ടിന്റെ ECWChingam എന്ന ഫോണ്ട്‌ എവിടേ നിന്നു കിട്ടും?

Submitted by Sivan on Sat, 2005-06-11 13:27.

വിജ്ഞാനകൈരളി ഓണ്‍ ലൈന്‍ ഇല്ല. പക്ഷേ ഓണ്‍ ലൈനില്‍ വരിക്കാരാവാം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറ്റില്‍ അതിന്റെ ലിങ്ക്‌ ഉണ്ട്‌.
ചിങ്ങം ഫോണ്ട്‌ സി-ഡിറ്റ്‌ പുറത്തിറക്കിയ 'നിള' വേഡ്‌ എഡിറ്റര്‍ പായ്കിനോടൊപ്പം ഉണ്ട്‌. www.cdit.org അതാരും ഉപയോഗിക്കാത്തതു കാരണമാവും, ഫോണ്ടു സൈറ്റുകളിലൊന്നും കാണാനില്ല. ഇ മെയില്‍ തന്നാല്‍ എന്റെ കൈലുള്ള കോപ്പി അയച്ചുതരാം.

Submitted by സിബു on Tue, 2005-06-14 04:34.

ശിവൻ, നന്ദി!
ലോഗിൻ ചെയ്യാൻ മറന്നു പോയതുകൊണ്ടാണ്‌ ഞാൻ anonymous ആയി മാറിയത്‌. ഞാനവർക്കൊരു ഇമെയിൽ കാച്ചി, ഫോണ്ട്‌ കിട്ടുകയും ചെയ്തു. എനിക്ക്‌ ഫോണ്ടിൻറെ ലേയൌട്ടിലാണ്‌ തത്പര്യം മുഴുവൻ. അതിൻറെ ലേയൌട്ട്‌ മറ്റു MLW-TT.. ഫോണ്ടുകളുടേതുതന്നെ എന്നറിഞ്ഞാപ്പോൾ സമാധാനമായി; നെറ്റിൽനിന്നും വിജ്ഞാനകൈരളി കിട്ടില്ലെന്നറിഞ്ഞപ്പോൾ പിന്നെ എല്ലാം പൂട്ടിക്കെട്ടി :)

Submitted by Anonymous on Wed, 2005-06-15 15:37.

എന്‍റെ എന്നു ഞാന്‍ ടൈപ്പ് ചെയ്തിരിക്കുന്നത് എങ്ങിനെയാണ് നിങ്ങള്‍ കാണുന്നത്? ശരിക്കും നമ്മള്‍ എഴുതും പോലെ ന്‍ എന്നതിനു താഴെ റ എന്നാണോ അതോ ന്‍ എന്നതിനു തൊട്ടുപിന്നാലെ റ എന്നാണോ നിങ്ങള്‍ കാണുന്നത്?

Submitted by viswam on Thu, 2005-06-16 16:19.
Pen wrote:
എന്‍റെ എന്നു ഞാന്‍ ടൈപ്പ് ചെയ്തിരിക്കുന്നത് എങ്ങിനെയാണ് നിങ്ങള്‍ കാണുന്നത്? ശരിക്കും നമ്മള്‍ എഴുതും പോലെ ന്‍ എന്നതിനു താഴെ റ എന്നാണോ അതോ ന്‍ എന്നതിനു തൊട്ടുപിന്നാലെ റ എന്നാണോ നിങ്ങള്‍ കാണുന്നത്?

തത്കാലം, ഇത് കാണുന്ന ആള്‍ (client) browser-ല്‍ തെരഞ്ഞെടുത്തു വെച്ചിട്ടുള്ള ലിപിയെ ആശ്രയിച്ചിരിക്കും.

thoolika Unicode Traditional, Thoolika Unicode, Karthika, Rachana തുടങ്ങിയവയില്‍ ന്‍‍ -നു കീഴെ റ ആയി കാണാം. പക്ഷേ AnjaliOldLipi യില്‍ എന്‍-റെ എന്നാണു കാണുക.

എന്നിരുന്നാലും രണ്ടാമത്തേതു ആദ്യത്തേക്കാളും മോശമാണെന്നു പറയാന്‍ പറ്റില്ല. പിന്നീട് ഒരു ഏകതാനമായ ഐക്യഗൂഡം (Unicode) ലിപി വരുമ്പോള്‍ ന്‍‍-റ യും ന്‍ - കീഴെ - റ യും രണ്ടു വ്യത്യസ്ത സ്ഥാനങ്ങളില്‍‍ നില്‍ക്കേണ്ടി വരും.
എന്‍‍റെ കൊച്ചറിവു വെച്ച് അപ്പോള്‍ അഞ്ജലിയായിരിക്കും കൂടുതല്‍ സാമാന്യമായ ലിപി.

ചില്ലക്ഷരങ്ങള്‍ക്കു ലഭിച്ച പുതിയ code points ഉപയോഗിക്കുന്ന 'കറുമ്പി' യിലും താങ്കളുടെ അക്ഷരം ന+ ് + ‍‍-റ ( ന്-റ) എന്നു തന്നെയാണ് വരുന്നത്.

കൂടുതല്‍ അറിവുള്ളവ കൂട്ടുകാര്‍ വിശദീകരിക്കട്ടെ!

Submitted by Sivan on Sat, 2005-06-18 17:09.

സിബു, ഞാന്‍ ഇവിടെ പുതുമുഖമായിരുന്നപ്പോഴാണ്‌ നാരായണപിള്ള സാറിന്റെ ലേഖനത്തെക്കുറിച്ച്‌ എഴുതിയത്‌. അതിനു ശേഷമാണ്‌ ബെന്നിയും സിബുവുമൊക്കെ എഴുതിയവ ചിന്ത സംവാദത്തിലും മറ്റും വായിക്കുന്നത്‌. അതിനേക്കാളൊക്കെ വിവരങ്ങള്‍ ബ്ലോഗിലെ faq സെക്ഷനിലും വരമൊഴി ഗ്രൂപ്പിലും ഇവിടെ സംവാദത്തിലുമൊക്കെ വന്നു കഴിഞ്ഞു. അതുകൊണ്ട്‌ സിബുവിന്‌ അതുകൊണ്ടു പ്രയോജനമുണ്ടാവില്ല. താല്‌പര്യമുള്ള പക്ഷം പ്രധാന ആശയങ്ങള്‍ ഞാനിവിടെ പോസ്റ്റ്‌ ചെയ്യാം..
അതു വേണോ?
ബി) പെന്‍, അതെ ന്‍ -നു ശേഷം 'റ' എന്നാണു താങ്കള്‍ ടൈപ്പു ചെയ്തതു ഞാന്‍ ഓപ്പറ ബ്രൌസറില്‍ കാണുന്നത്‌.

Submitted by Sivan on Sun, 2005-06-26 11:34.

വിശ്വത്തിന്റെ മെസ്സേജ്‌ കാണും മുന്‍പാണ്‌ ഞാന്‍ എന്റേതു പോസ്റ്റു ചെയ്തത്‌. ഇപ്പോള്‍ മറ്റൊരു പ്രശ്നം. തൂലിക യൂണികോഡ്‌ ട്രഡിഷണല്‍,അഞ്ജലി, ഇതൊക്കെ എവിടുന്നാണ്‌ കിട്ടുക. ആവശ്യമില്ലെങ്കിലും എല്ലാ മലയാളം ഫോണ്ടുകളും എന്റെ മിഷ്യനില്‍ ഉണ്ടെന്നൊരു ആത്മവിശ്വാസമാണ്‌ ഇടയ്ക്കിടെ പുതു പേരുകള്‍ കാണുമ്പോള്‍ തകര്‍ന്നു പോകുന്നത്‌.D V Malayalam എന്നൊരു ഫോണ്ടിനെപ്പറ്റി കേട്ടത്‌ ഒരാഴ്ച മുന്‍പുമാത്രമാണ്‌ പോള്‍ പറഞ്ഞിട്ട്‌. ഇതുവരെ ഇറങ്ങിയിട്ടുള്ള മലയാളം ഫോണ്ടുകള്‍ ആര്‍ക്കും ഡൌണ്‍ ലോഡ്‌ ചെയ്യാവുന്ന തരത്തില്‍ നമുക്കൊരു സൈറ്റു വേണം. എനിക്കറിയാവുന്ന ഒന്ന് ഇതാണ്‌ //fonts.soldenweb.it അതിലും ചില മലയാളം ഫോണ്ടുകളില്ല.

Submitted by Anonymous on Mon, 2005-06-27 07:39.

വരമൊഴി വെബ്‍സൈറ്റിലെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ഒരുവിധം എല്ലാ ഫോണ്ടുകളും ഉണ്ടെന്നാണ്‌ തോന്നുന്നത്.
http://varamozhi.sourceforge.net/fonts/

ആവശ്യമില്ലാത്ത ഫോണ്ടുകള്‍ വെറുതെ കമ്പ്യൂട്ടറില്‍ പിടിപ്പിയ്ക്കാതിരിക്കുകയാണ്‌ നല്ലത്. ഫോണ്ടുകളുടെ എണ്ണം കൂടുമ്പോള്‍ performance degradation ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Submitted by Anonymous on Sat, 2005-07-02 04:20.

(പോളേ.. സൈറ്റ്‌-ലോഗിൻ നടക്കുന്നില്ലല്ലോ)

ശിവാ ഫോണ്ടുകളൊക്കെ കിട്ടിയോ.. ഏതെങ്കിലും കാണാനില്ലെങ്കിൽ പറയൂ; സംഘടിപ്പിക്കാൻ വഴിയുണ്ടോയെന്നു നോക്കട്ടെ. ഒരു സ്വകാര്യം ചോദിച്ചോട്ടേ.. ഇക്കാലത്ത്‌ എന്തിനാ ഈ ഫോണ്ടുകളൊക്കെ?

ശിവൻ പറഞ്ഞപോലെയാണെങ്കിൽ നാരായണപ്പിള്ള സാറിൻറെ ലേഖനം വേണ്ട.. ഒന്ന്‌ കുറച്ചു വായിച്ചാ മതിയെങ്കിൽ അത്രയ്ക്കും നന്ന്‌ :)

Submitted by Sivan on Sat, 2005-07-02 21:34.

ജോലിയുടെ ഭാഗമായും അല്ലാതെയും സൈറ്റും ആര്‍ട്ടിക്കിളുമൊക്കെ തുറന്നു നോക്കേണ്ടി വരുന്നതു കൊണ്ടാണ്‌ ഫോണ്ടുകളുടെ പ്രശ്നം രൂക്ഷമായി അനുഭവിക്കുന്നത്‌. അത്യാവശ്യമായി വായിച്ചു നോക്കേണ്ട ഏതെങ്കിലും ആര്‍ട്ടിക്കിള്‍ ഫോണ്ടില്ലത്തതിന്റെ പേരില്‍ കുത്തും കോമയും വിചിത്രാക്ഷരങ്ങളുമൊക്കെയായി കാണുന്നത്‌ എത്രമാത്രം നിരാശയുണ്ടാക്കുനതാണെന്ന് പലപ്രാവശ്യം അനുഭവിച്ചറിഞ്ഞതാണ്‌ ഞാന്‍. പ്രത്യേകിച്ചും സമയമെടുത്ത്‌ ഡൌണ്‍ ലോഡ്‌ ചെയ്ത നീെണ്ട ആര്‍ട്ടിക്കിളുകള്‍. കഫേകളിലെ കാര്യം അതിലും ദുഃഖകരമാണ്‌. അന്വേഷിച്ചു പെറുക്കി ഫോണ്ടും ഡൌണ്‍ ലോഡ്‌ ചെയ്തു കഴിയുമ്പോഴാണ്‌ install new font option മിഷ്യനില്‍ കാണാനില്ല എന്ന കാര്യം തിരിച്ചറിയുന്നത്‌.
നിലവില്‍ മലയാളത്തിലുള്ള ഫോണ്ടുകള്‍ പെട്ടെന്നു കണ്ടെത്തുന്നതിനും ഡൌണ്‍ലോഡു ചെയ്യുന്നതിനും ഒരു സൈറ്റ്‌ അത്യാവശ്യം തന്നെയാണ്‌. യൂണികോഡൊക്കെ എത്തിയ സ്ഥിതിയ്ക്ക്‌ അധികം താമസിക്കാതെ ഏതു ഫോണ്ടിലുള്ള മലയാളം എഴുത്തും വായിക്കാവുന്ന അവസ്ഥയില്‍ നാം എത്തിച്ചേരുമായിരിക്കും. അതുവരെ ഇതൊക്കെ വേണം.അയച്ചുകിട്ടുന്നതു വായിച്ചു നോക്കിയല്ലേ പറ്റൂ. അപ്പോള്‍ മറ്റെന്താണു ഓപ്ഷന്‍?
ഏതായാലും ഈ സൈറ്റ്‌ അഡ്രസ്സ്‌ നല്‍കിയതിനു പ്രത്യേക നന്ദി.

Submitted by Anonymous on Tue, 2005-07-12 17:10.
Anonymous wrote:
വിജ്ഞാനകൈരളി ഓണ്‍ലൈനില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ വായിക്കണമെന്നുണ്ടായിരുന്നു. (സൈറ്റില്‍ ചെന്നപ്പോള്‍ അങ്ങനെ തോന്നിയില്ല്‍) പിന്നെ, ഭാഷാഇന്സ്റ്റിറ്റ്യൂട്ടിന്റെ ECWChingam എന്ന ഫോണ്ട്‌ എവിടേ നിന്നു കിട്ടും?
Quote:
yes we have it
Submitted by paul on Tue, 2005-07-12 20:21.

majeed,
Can you please post the link here?

thanks,
Paul

Submitted by cachitea on Wed, 2005-07-13 17:07.

Font is available at this location :

http://grihasree.in/font/ECW-Thinkal.ttf

With regards,
benny