തര്‍ജ്ജനി

ചില ടെലിവിഷന്‍ ചിന്തകള്‍

ടെലിവിഷന്‍ ചാനല്‍ രംഗത്തെ പുതിയ തരംഗം ഹാസ്യമാണ്. ഇടയ്ക്ക് ഭീകര പരമ്പരകളുടെ(രണ്ടര്‍ത്ഥത്തിലും) കാലമായിരുന്നല്ലോ. അതു കഴിഞ്ഞ് സിനിമയില്‍ നിന്ന് ജഗതിയും സുധീഷും ഒക്കെ വീണ്ടും അഭിനയിക്കാനെത്തിയിരിക്കുന്നു. പലപ്പോഴും പരമബോറാകുന്ന ഈ ഹാസ്യവധങ്ങള്‍ ഇനി നാം എത്രകാലം സഹിക്കണം. ഇപ്പോള്‍ നിര്‍ജ്ജീവമായ ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഉത്സാഹം അഭിനയിച്ചു തോല്‍ക്കുകയും ചെയ്യുകയാണല്ലൊ(കിരണ്‍ ടി.വിയുടെ കാര്യം തന്നെ). എന്നാണ് മാദ്ധ്യമങ്ങളെ നാം ഗൌരവമായി ഉപയോഗിക്കാന്‍ തുടങ്ങുക? ഇന്ത്യാവിഷനും ഒരളവു വരെ ഏഷ്യാനെറ്റുമാണ് ഇതിനൊരപവാദം.പുത്തന്‍ മാദ്ധ്യമ സംസ്കാരം രൂപീകരിച്ച് അടുക്കളയില്‍ വരെയത്തിയ വിഡ്ഢിപ്പെട്ടിയ്ക്ക് തളപ്പിടാന്‍ നമുക്കാകുമോ? അതോ അത്തരം ആശയം ഉട്ടോപ്പിയനാണോ?