തര്‍ജ്ജനി

Computer-ന് മലയാള സമാന്തരപദം

Compute എന്ന ക്രിയാപദത്തില്‍ നിന്ന് ഉണ്ടായ Computer എന്ന നാമരൂപത്തെ ഒട്ടുമിക്ക ഭാഷകളും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും Glocalization -ന്‍റെ (Globalization + Localization = Glocalization) ഈ ഉത്തരാധുനിക കാലത്തില്‍ ഈ പദത്തിന് തനത് ഭാഷകളില്‍ സമാന്തരപദം കണ്ടെത്താന്‍ ഉള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റ് ലോകഭാഷകളോട് എപ്പോഴും ആരോഗ്യപരമായ മത്സരസ്വഭാവം പ്രകടിപ്പിക്കുന്ന തമിഴ് 'കനിനി' എന്ന പദമാണ് Computer -ന് സമാന്തരപദമായി തെരഞ്ഞെടുത്തത്.

തമിഴില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും പലതും കടമെടുത്ത് നല്ലൊരു ഭാഷയായി മാറിയ മലയാളത്തില്‍ Computer എന്ന പദത്തെ ദ്യോതിപ്പിക്കാന്‍ പറ്റിയ ഒരു പദമില്ല എന്നത് പരിതാപകരമായ സ്ഥിതിയാണ്. എം. കൃഷ്ണന്‍ നായരും പന്‍മന രാമചന്ദ്രന്‍ നായരും സാനുമാഷും മറ്റും ഉത്സാഹിച്ചാല്‍ ഇതിനൊരു പരിഹാരം ആയേക്കും. എന്നാല്‍ വിവരസാങ്കേതികതാ മേഖലയോട് പലപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുന്ന മലയാള ബുദ്ധിജീവികളില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിക്ക വയ്യ!

സാങ്കേതികതയുടെ Technology പ്രാദേശികവല്‍ക്കരണ Localization സം‌രംഭങ്ങളില്‍ കുറച്ചൊക്കെ പങ്കെടുക്കാന്‍ സാധിച്ച എനിക്ക് Computer എന്നതിന് ഒരു സമാന്തരപദം മലയാളത്തില്‍ നല്‍കാന്‍ കഴിയും എന്ന മിഥ്യാധാരണയാണ് ഈ കുറിപ്പിനടിസ്ഥാനം. Compute എന്ന പദത്തിന്‍റെ അര്‍ത്ഥം 'കണക്കുകൂട്ടുക' എന്നാണല്ലോ. സംസ്കൃതത്തില്‍ അതിന്‍ 'ഗണനം' എന്നു പറയും. അപ്പോള്‍ തമിഴ്, Computer -ന് 'കനിനി" എന്ന പേര്‍ നല്‍കുമ്പോള്‍, മലയാളത്തില്‍ അതിന് സമാനമായ പദം 'ഗണിനി' അല്ലേ? ഇങ്ങിനെയൊരു പദം മലയാള ഭാഷ പോലെത്തന്നെ, തമിഴിനേയും സംസ്കൃതത്തേയും അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്നും ഓര്‍മ്മിപ്പിക്കട്ടെ.

മലയാള ഭാഷാ പ്രേമികളില്‍ നിന്ന് വിദഗ്ധാഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് - ബെന്നി

Submitted by paul on Wed, 2005-03-23 03:44.

ബെന്നി,
സി-ഡിറ്റ്‌ computerനെ മലയാളത്തില്‍ നിര്‍വ്വചിച്ചത്‌ "ഗണകന്‍" എന്നാണെന്നാണ്‌ എന്റെ ഓര്‍മ്മ.

check www.cdit.org for details...

പോള്‍

Submitted by സിബു on Wed, 2005-03-23 05:46.

ഒരു നേരമ്പോക്കിന്‌ കണക്കി, വിവരി എന്നൊക്കെ പറയാമെങ്കിലും, ആവശ്യം വരുമ്പോള്‍ ഞാന്‍ 'കമ്പ്യൂട്ടര്‍' എന്നേ പറയൂ.. മാത്രമല്ല, അങ്ങനെത്തന്നെ ആണ്‌ പറയേണ്ടത്‌ എന്നാണെന്റെ പക്ഷം. എന്താ, ഇംഗ്ലീഷില്‍ നിന്നും വാക്കുകളൊന്നും കടമെടുത്തേക്കരുതെന്ന്‌ എഴുത്തച്ഛന്‍ പറഞ്ഞിട്ടുണ്ടോ ബെന്നീ?

Submitted by cachitea on Wed, 2005-03-23 10:18.

ചോംസ്കി ക്ലാസ്സില്‍ പറയാറുണ്ടെത്രെ, ഭൂരിഭാഗം ആളുകളും ഒരു പദം തെറ്റായി ഉപയോഗിക്കുകയാണെങ്കില്‍, ആ പദം തന്നെയായിരിക്കണം, ഭാഷാപരമായി ശരി എന്ന്. സിബു പറയും പോലെ Computer എന്നു പറഞ്ഞാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാവും. അതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍, യുക്തിസഹമായ പദം Computer തന്നെ. അതിനൊരു തര്‍ക്കവുമില്ല.

ശുഷ്കമായ English ഭാഷയേക്കാള്‍ productive ആയ ഭാഷ മലയാളം തന്നെയാണ്. Englishനെ താറടിച്ചു കാണിക്കാനോ അല്ലെങ്കില്‍ Negative അര്‍ത്ഥത്തിലോ അല്ല ശുഷ്കം എന്ന വാക്കുപയോഗിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി മലയാള ഭാഷയ്ക്ക് ഒരു Lexical Database ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ് ഞാന്‍. ആദ്യ പരിശ്രമത്തില്‍ തന്നെ നമ്മുടെ ഭാഷയുടെ തന്തയില്ലായ്മ (വളയിലും തുളയിലും ഒതുങ്ങാത്ത ഭാഷ എന്ന് അപ്പന്‍ എന്നോട് പറഞ്ഞിരുന്നത് ഓര്‍മ്മ വരുന്നു!) എന്നെ അത്ഭുതപ്പെടുത്തി. ഭാഷയുടെ വളയിലും തുളയിലും ഒതുങ്ങാത്ത സ്വഭാവം തന്നെയാണ് അതിന്‍റെ Productivity-യുടെ കാരണം. ഈ Productivity-യെ കൂട്ടുപിടിച്ചാണ് ഞാന്‍ 'ഗണിനി' എന്ന പദത്തെ പിന്തുണയ്ക്കുന്നത്.

മലയാള Website-കളുടെ Home Page-ന് സമാന്തരമായ ഒരു പദം കണ്ടെത്തിയിട്ട് ഇപ്പോള്‍ നാലര വര്‍ഷം ആകുന്നു. ശശിമോഹനും (വെബ്‌ലോകം എഡിറ്റര്‍), ചന്ദ്രശേഖറും (കന്യകയുടെ എഡിറ്റര്‍) ചേര്‍ന്നാണ് Home Page-നെ മലയാളത്തില്‍ 'പൂമുഖം' എന്ന് വിളിച്ചത്. ഇപ്പോള്‍ ഏതാണ്ടെല്ലാ മലയാളം Website-കളും ഈ പദം തന്നെയാണ് Home Page-ന് പകരമായി ഉപയോഗിക്കുന്നത്.

പൂമുഖം എന്ന പദം Home Page എന്നത് Convey ചെയ്യുന്നുണ്ട് എന്ന് മാത്രമല്ല, അത് വായനക്കാരെ ശരിക്കും എന്തോ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്. (പൂമുഖത്തിനെ നരവംശശാസ്ത്രാടിസ്ഥാനത്തില്‍ നിര്‍‌വചിക്കാന്‍ മേതിലിനോടു പറയാം!) കണക്കിയായാലും വിവരിയായാലും ഗണകനായാലും ഗണിനിയായാലും, Computer എന്നതിന് ഒരു സമാന്തരപദം കണ്ടുപിടിക്കുക വഴി നാം നമ്മുടെ വേരുകളിലേക്ക് തിരിച്ചുപോവുകയാണ്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാണോ സിബുവിന്‍റെ പ്ലാന്‍? അതത്ര നല്ലതല്ല കേട്ടാ!

Submitted by സിബു on Thu, 2005-03-24 02:53.

ബെന്നീ... എന്താണ്‌ ഇംഗ്ലീഷ്‌ ശുഷ്കമാണ്‌ എന്നുപറഞ്ഞാല്‍ എന്നു വിശദമാക്കൂ. കൂടാതെ, എന്താണ്‌ lexical database? നെറ്റിലിടാന്‍ പാകത്തിലായോ? എങ്കില്‍ കാണാനൊരു കൊതി.

പിന്നെ, 'പൂമുഖം' നന്നായിട്ടുണ്ട്‌. പക്ഷെ, അതും 'ജനം' ഉപയോഗിക്കും എന്നെനിക്ക്‌ തോന്നുന്നില്ല. ഇതൊക്കെ കര്‍ത്താവ്‌ പറഞ്ഞപോലെ പാറമേലെറിയുന്ന വിത്താണ്‌.

Submitted by cachitea on Thu, 2005-03-24 12:09.

അടുത്തിടെ ഭാഷാപോഷിണിയില്‍ ടി ഡി രാമകൃഷ്ണന്‍‍ എന്ന പത്രപ്രവര്‍‍ത്തകന്‍ ഒരു തമിഴ് കവയിത്രിയുമായി നടത്തിയ അഭിമുഖം വായിച്ചു. കലൈഞ്ജര്‍‍ കരുണാനിധിയുടെ മകളുംസിങ്കപ്പൂരിലെ ബിസിനസ്സ് കാരനായ അരവിന്ദന്‍റെ ഭാര്യയുമായ കനിമൊഴിയാണ് പ്രസ്തുത അഭിമുഖത്തിലെ നായിക.

ആരുമായോ കവിതയെപ്പറ്റി സംസാരിക്കുമ്പോള്‍ "അടുത്തിടെ വായിച്ച കവിത ഇന്നയാളുടെ കവിത trivializing ആണ്" എന്ന് കലൈഞ്ജരുടെ മകള്‍ക്ക് പറയേണ്ടി വന്നത്രെ. trivializing എന്നതിന് തത്തുല്യമായ തമിഴ് പദം ഇല്ലാത്തതിനാല്‍ ആണ് ഇംഗ്ലീഷ് പദം സംസാരത്തിനിടയില്‍ തിരുകിക്കയറ്റേണ്ടി വന്നതെന്ന് കനിമൊഴി വിശദീകരണവും നല്‍കുന്നുണ്ട്.

തമിഴ് ഭാഷയുടെ ശുഷ്കമായ vocabulary ആണ് തന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്നാണ് കനിമൊഴിയുടെ മതം. തമിഴ് ഭാഷയെ ഇങ്ങിനെ "നിസ്സാരവല്‍ക്കരിക്കുന്നത്", "ഊശിയാക്കുന്നത്" കനിമൊഴിയാണല്ലോ എന്ന് ഞാന്‍ സമാധാനിക്കട്ടെ.

Lexical Database ഒരു കമ്പനിയുടെ Operating System -ത്തോടൊപ്പം Bundle ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിയതാണ്. Microsoft Word-ല്‍ Spelling and Grammar, Language എന്നീ Option നുകള്‍ക്ക് പകരമായി മലയാളത്തിലുള്ള ഒരു സമാന്തര പദ്ധതിയാണിത്. Spell Checker തൊട്ട് Grammar Checker വരെ ഈ Database ഉപയോഗിച്ച് ഉണ്ടാക്കാം.

മലയാളത്തിലെ സകലമാന (അയ്യോ, സകലമാന എന്ന പദം Lexical Database-ല്‍ ചേര്‍ക്കാന്‍ ഞാന്‍ മറന്നു എന്നു തോന്നുന്നു.) വാക്കുകളും വ്യാകരണ നിയമമനുസരിച്ച് വര്‍ഗ്ഗീകരിക്കുകയാണ് ആദ്യപടി. "വലലനായി നളപാകം ചെയ്കയും കൂട്ടത്തില്‍ ഇടഞ്ഞ ആനകളെ ചൊല്‍പ്പടിക്കു നിര്‍ത്തുകയും ചെയ്യുന്ന വരമൊഴിയ"നോട് ഞാനിതില്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ!

ഒരു പദം (ഉദാഹരണത്തിന് ക്രിയാപദം) എങ്ങിനെയൊക്കെയുള്ള inflexions സ്വീകരിക്കുമെന്ന് കണ്ടുപിടിക്കുകയും അവയ്ക്കൊരു method കണ്ടെത്തുകയുമാണ് അടുത്തപടി. ഇതൊക്കെ കടലാസ്സില്‍ ചെയ്യാന്‍ എളുപ്പമാണ്. പദങ്ങളുടെ ഓരോ Inflexion-നും 50 പൈസ വെച്ച് കൊടുത്താണ് കേരള ഭാഷാ Institute പുസ്തക Lexicon ഉണ്ടാക്കിയത്.

സംഗതി കടലാസ്സിലാക്കല്‍ കുറച്ചൊക്കെ എളുപ്പമാണ് എന്നു തോന്നുന്നു. എന്നാല്‍ Computational Grammar-ല്‍ ഒരു വെടിക്ക് 10000 പക്ഷി എന്നതാണ് കണക്ക്. അതായത് മലയാളത്തിലെ ക്രിയാപദങ്ങള്‍ സ്വീകരിക്കുന്ന Inflexions കണ്ടുപിടിച്ച് അവയെ കൈവിരലില്‍ എണ്ണാവുന്ന Type-കളായി വേര്‍തിരിക്കണം. ഈ type-കളെ Rule Cluster-കളായി Tool-ല്‍ ചേര്‍ത്ത് ഇവയ്ക്കു താഴെ ക്രിയാപദങ്ങളുടെ ധാതുവിനെ പിടിച്ചിടണം. ഇങ്ങിനെ പിടിച്ചിട്ടാല്‍, നല്‍കിയിരിക്കുന്ന Rules അനുസരിച്ച് Tool ക്രിയാപദങ്ങളുടെ സകലമാന Inflexionsഉം ഉണ്ടാക്കിക്കൊള്ളും.

നടക്കുക, ചാവുക, കൊല്ലുക, ഇളിക്കുക, കരയുക, പറ്റിക്കുക, പറയപ്പെടുക എന്നു തുടങ്ങി മലയാളത്തിലെ എല്ലാ ക്രിയാപദങ്ങളെയും എത്ര type ആക്കി വേര്‍തിരിക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നു ശ്രമിച്ചു നോക്കൂ. കഷ്ടമുള്ള സംഗതിയൊന്നുമല്ല. എന്നാല്‍ 2 മാസമാണ് ഞാനതിനായി എടുത്തത്. ഒരു intution പോലെ അതെനിക്കു കിട്ടുകയായിരുന്നു. കാരണം ആനകള്‍‍ (പദങ്ങള്‍‍) പലപ്പോഴും ഇടഞ്ഞു. ഇടഞ്ഞ ആനകളെ ചൊല്‍പ്പടിക്ക് നിര്‍ത്തിയില്ലെങ്കില്‍ എനിക്കു ശമ്പളം കിട്ടുകയുമില്ല.

ക്രിയാപദം, നാമം, ക്രിയാവിശേഷണം, നാമവിശേഷണം, സംഖ്യാവാചി, ഗതി, സര്‍‌വ്വനാമം, വ്യാക്ഷേപകം എന്നു തുടങ്ങി എല്ലാ വ്യാകരണവിഭാഗങ്ങളും ഇതുപോലെ വിരലില്‍ എണ്ണാവുന്ന Type-കളായി വേര്‍തിരിക്കുകയും അവയ്ക്കെല്ലാം വ്യാകരണസംജ്ഞകള്‍ കൊടുക്കുകയും ചെയ്യുകയാണ് ഇവിടെ ഞാന്‍ ചെയ്യേണ്ടിയിരുന്ന ജോലി. എന്നാല്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു രൂപം പോലും വിട്ടുകളയാനും പാടില്ല.

ഇനി ഇംഗ്ലീഷ് ശുഷ്കമാണെന്ന് പറഞ്ഞതിന്‍റെ കാരണം. മലയാളത്തില്‍ ഒരു Lexical Database ഉണ്ടാക്കുകയാണെങ്കില്‍ എത്ര Unique പദങ്ങള്‍ കിട്ടുമെന്നാണ് സിബുവിന് തോന്നുന്നത്? 25 ലക്ഷം? 50 ലക്ഷം? (കാരണം English Lexicon Database-ല്‍ ഉള്ള Unique പദങ്ങളുടെ എണ്ണം 35 - 40 ലക്ഷം മാത്രമാണ്) എന്നാല്‍ മലയാളത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന Rules മാത്രം ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത Lexical Database-ല്‍ Unique പദങ്ങളുടെ എണ്ണം 12 കോടിയോളമാണ്. ഇനി പറയുക, English ഭാഷയേക്കാള്‍ വിപുലമല്ലേ, മലയാളം?

Submitted by MalluMan on Sat, 2005-05-14 05:15.

Poomukham enna vaakku pala site kalilum ippo upayogikkunnu. weblokam.com nte aalukal kandu pidicha oru vakkallallo athu. website nte front page ne "aadya thaal" enno matto vilikkaan pattillathathukondu oru attractive aaya vaakku upayogichu ennu maathram. Veedinte mun vashathe muri, allenkil mun bhagam (thinna, varaanda.. what ever it is that u have in the front) aanallo poomukham. appol oru website il llathu pages or rooms? int hat case, mattoru aatractive aaya vaakku illanjittalle poomukham nammalokke accept cheythahum, ishtapedunnathum...

pinne benny, americayil sthirathaamasamakkunnathu athra nallathalla ennokke paranjaal budhimuttakum!sibuvinu maathramalla....

pinne.. computer - compute+ kanakkukoottuka - athukondu computer ganini ennu paranjal.... kanakkukoottan maathramaano computer? appo aa vaakkine nerittu tharjjama cheyyunnathu oru solution aano? ente pakkal veroru solution undaayittalla.. pakshe..chodikkamallo!

Submitted by cachitea on Mon, 2005-05-16 10:07.

പ്രിയ മല്ലു, "അമേരിക്കയില്‍ സ്ഥിരതാമസമാക്കരുത്" എന്നു പറഞ്ഞതിനെപറ്റിയാവട്ടെ ആദ്യം - സത്യം പറഞ്ഞാല്‍ സിബുവിനോട് എനിക്കുള്ള അസൂയയുടെ പുറത്തു വീശിയ ഡയലോഗാണ് അത്. ആ മറുപടിയില്‍ ഞാന്‍ പറഞ്ഞ കാര്യത്തിനും ഈ പരാമര്‍ശത്തിനും മോരും മുതിരയും തമ്മിലുള്ള ബന്ധമേ ഉള്ളൂ. സിബുവും അതു വായിച്ചു എന്നെ തെറ്റിദ്ധരിച്ചുവോ ആവോ? ഉണ്ടാവില്ല എന്ന് വിശ്വസിക്കട്ടെ!

ഇനി പൂമുഖം എന്ന വാക്കിനെപ്പറ്റി - Home Page എന്ന അര്‍ത്ഥം ധ്വനിപ്പിക്കാവുന്ന ഒരുപിടി വാക്കുകളെങ്കിലും മലയാളത്തിലുണ്ട്. തുടക്കം, തുടക്കത്താള്‍, ആരംഭം, തുടങ്ങാം, പ്രധാനതാള്‍, മുറ്റം, ഉമ്മറം, വീട്, ഗൃഹം എന്നിങ്ങനെ. ഇവയില്‍ പലതും പലരും ഉപയോഗിച്ചുവരുന്നു. ആകസ്മികമായാണ് വെബ്‌ലോകം പൂമുഖം എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമായിരുന്ന ഈ പൂമുഖം എന്ന വാക്ക് Home Page -ന് പകരമായി ആദ്യം ഉപയോഗിച്ചത് വെബ്‌ലോകം ആണെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഇതിലും നല്ല വാക്കു വന്നാല്‍ പൂമുഖം വഴിമാറിക്കൊടുക്കുക മാത്രമേ നിവൃത്തിയുള്ളൂ.

കമ്പ്യൂട്ടറിനെ തമിഴില്‍ കനിനിയെന്നും മലയാളത്തില്‍ ഗണിനിയെന്നും പറയുന്നതില്‍ ഒരു അസ്വാരസ്യത ഇല്ലാതില്ല. കണക്കുകൂട്ടാനായിട്ടു തന്നെയാണ് ആദ്യം കമ്പ്യൂട്ടര്‍ ഉണ്ടാക്കിയത് എങ്കിലും (അതുകൊണ്ടാണ് Compute + r എന്ന പദം ഉണ്ടായത്) ഇപ്പോള്‍ ഇവന്‍റെ ജോലി പലതാണ്. നിലവിലുള്ള കമ്പ്യൂട്ടറിന്‍റെ വ്യാപ്തി മനസ്സിലാക്കി ഒരു നല്ല സമാന്തരപദം കണ്ടുപിടിക്കുന്നതായിരിക്കും നല്ലത്. മല്ലു പറഞ്ഞത് നൂറു ശതമാനം സത്യം. പണ്ട് സിബു പറഞ്ഞ പോലെ കമ്പ്യൂട്ടറിന് ഒരു സമാന്തരപദം കണ്ടുപിടിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഇനിക്കിപ്പോള്‍ ഇല്ലാതില്ല!

Submitted by prathapachandran on Mon, 2005-08-08 16:55.

ബെന്നി കംപ്യൂട്ടറിന് തമിഴില്‍ സമാന പദം ഉണ്ടായി എന്ന വിശ്വാസത്തിലാണ് എഴുതിയത് .എന്നാല്‍ ഒരു പ്രധാന കാര്യം സൌകര്യ പൂര്‍വ്വം മറന്നു എന്ന് പറയട്ടെ! ഗണനം മാത്രമല്ല കംപ്യൂട്ടറിന്‍റ്‍റെ ധര്‍മ്മം.അത് നമുക്കെല്ലാം അറിയുകയും ചെയ്യാം.കംപ്യൂട്ടറിന്‍റ്‍റെ 'ലോജിക്കല്‍ യൂണിറ്‍റ് ' യുക്തിയെ സൂചിപ്പിക്കുമല്ലോ?അപ്പോള്‍ അതും കൂടി ചേര്‍ത്ത് യുക്തി ഗണിനി എന്നോ മറ്‍റോ പറയുന്നതല്ലേ ഉത്തമം.

Submitted by Anonymous on Fri, 2005-08-19 17:48.

ചേട്ടന്‍മാരേ, സംഭവം ഇപ്പോള്‍ പോകുന്നത്‌ 'വൈദ്യുത ഗമനാഗമന നിയന്ത്രണ യന്ത്ര'ത്തിലേക്കാണ്‌ എന്നു തോന്നുന്നു. ലഭ്യമായ ഒരു പരിഭാഷ എന്ന നിലയില്‍ ഗണിനി കൊള്ളാമെന്നാണ്‌ ഈയുള്ളവണ്റ്റെ അഭിപ്രായം. എന്നാല്‍ ഈ സംവാദം ഗണിനിയില്‍ മാത്രം ഒതുക്കുന്നതു ശരിയല്ല. അതായത്‌, ഗണിനി എന്ന വാക്കിണ്റ്റെ ശരിതെറ്റുകള്‍ മാത്രം ചിന്തിക്കുന്നതെന്തിന്‌? കമ്പ്യൂട്ടര്‍ എന്ന വാക്കു തന്നെ ഉപയോഗിച്ചതു കൊണ്ടും കുഴപ്പമുണ്ടെന്നും തോന്നുന്നില്ല. ഇനി നമ്മുടെ തന്നെ ഭാഷ വേണമെന്നാണെങ്കില്‍, നമുക്കു കൂടുതല്‍ വാക്കുകള്‍ തേടാം. അതിനിടയ്ക്ക്‌ പൂമുഖത്തിണ്റ്റെ പേറ്റണ്റ്റു കാര്യം പോലെ വഴിമുടക്കികളില്‍ ഉടക്കരുതെന്നു മാത്രം. എങ്കിലും ബെന്നിയുടെ ആ 'അസ്വാരസ്യത' ഇച്ചിരി കടന്നു പോയി. നമ്മുടെ പുതിയ ചില കവികളെ പോലെ 'ആവശ്യ'ത്തിനു പോരാഞ്ഞിട്ട്‌ 'ആവശ്യകത' എടുത്തു പയറ്റുന്നത്‌ നല്ലതോ എന്തോ? തല്‍ക്കാലം ഞാന്‍ എണ്റ്റെ 'സിസ്റ്റത്തില്‌', അല്ലെങ്കില്‌ 'മെഷീനില്‌', അതുമല്ലെങ്കില്‌ 'കമ്പ്യൂട്ടറില്‌' പണിയെടുക്കട്ടെ.

Submitted by cachitea on Tue, 2005-10-04 17:32.

ഓഫീസ് തമാശകള്‍ (ഐടി സംബന്ധം)

ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക്, സാധാരണക്കാര്‍ക്ക് വായിച്ചു മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍, മലയാളത്തിലൊരു പാഠ്യപദ്ധതി ഉണ്ടാക്കുന്നതിന്‍റെ തിരക്കിലാണ് ഞാനും മൂന്നംഗ ടീമും‍. സോഫ്റ്റ്‌വെയര്‍ കമ്പനി തന്നിരിക്കുന്ന ഇംഗ്ലീഷ് പാഠ്യപദ്ധതി, മലയാളീകരിക്കുകയേ വേണ്ടൂ. എന്നാല്‍ ഒന്‍പതിനായിരം പേജാണ് അതിലുള്ളത്! ഞങ്ങളെക്കൊണ്ടു മാത്രം, നിശ്ചിത സമയപരിധിക്കുള്ളില്‍ ലോക്കലൈസേഷന്‍ നടത്താന്‍ പറ്റില്ലെന്നു സാരം.

അങ്ങിനെയാണ് റിട്ടയേഡ് കേരളാ സര്‍‌വകലാശാല പ്രഫസ്സറായ ഒരു മാന്യദേഹത്തിനെ ഞങ്ങള്‍ സമീപിച്ചത്. പുള്ളി സംഗതി ഏറ്റെടുത്തു. ക്ലീന്‍ ക്ലീനാക്കി ഒരു മാസത്തിനകം സംഭവം കയ്യില്‍ തന്നു. ഇപ്പോള്‍ ആ സംഭവം വാലിഡേറ്റ് ചെയ്യുകയാണ് ഞങ്ങള്‍. കേരള സര്‍‌വകലാശാല വ്യാഘ്രത്തിന്‍റെ ചില രസകരങ്ങളായ ലോക്കലൈസേഷന്‍ പീസുകളില്‍ നിന്ന് ഒരെണ്ണം ഇതാ. താഴെത്തന്നെ ഇംഗ്ലീഷ് മൂലവും കൊടുത്തിരിക്കുന്നു.

മൊഴിമാറ്റിയത്
ഈ പാഠത്തില്‍ ഞങ്ങള്‍ ചര്‍‌ച്ച ചെയ്യുന്ന അവസാനത്തെ പ്രധാന സാങ്കേതിക വെബ് രേഖാ ചിത്രണ പരിഗണന ഫയല്‍ വലിപ്പമാണ്, അത് ഡൌണ്‍ ലോഡ് വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു വെബ് സര്‍‌ഫര്‍ ആയ നിങ്ങള്‍ ദൃശ്യമാവാന്‍ 10 സെക്കന്‍‌ഡുകളില്‍ അധികം എടുക്കുന്ന താളുകള്‍‌ക്കായി കാത്തിരിക്കുമ്പോള്‍, അക്ഷമരായി നിങ്ങളുടെ മൌസ് കൊണ്ട് ചെണ്ട കൊട്ടുന്നതായി ഒരു പക്ഷെ നിങ്ങള്‍ സ്വയം പിടിക്കപ്പെട്ടിട്ടുണ്ടാകാം. (അല്ലെങ്കില്‍ അതിലും കൂടുതല്‍ സാധ്യത, സാവധാനത്തിലുള്ള താള്‍ മുഴുവനായും പ്രദര്‍‌ശിപ്പിക്കുന്നതിനു മുമ്പായി ക്ലിക്കടിച്ച് പോയിക്കൊണ്ടിരിക്കുക) ഒരു വെബ് രൂപകല്‍‌പ്പന ചെയ്യുന്ന വ്യക്തിയായ നിങ്ങള്‍ക്ക് ആ അക്ഷമ വികാരം പിടിച്ചു നിര്‍‌ത്തേണ്ടി വരും. നിങ്ങള്‍ വെബ് താളുകള്‍ രൂപകല്‍‌പ്പന ചെയ്യുമ്പോഴും വേര്‍ഡ് ആര്‍ട്ട് ഉപയോഗിക്കുമ്പോഴും, നിങ്ങള്‍ എല്ലായ്പോഴും നിങ്ങളുടെ രൂപകല്‍‌പ്പനയില്‍ ഒരു ദൃഷ്ടിയും മറ്റേ ദൃഷ്ടി മറ്റുള്ളവരുടേതിലും താങ്ങിനിര്‍‌ത്തുക. (അത് ഏകദേശം വേദനാജനകമായി തോന്നുന്നു സത്യം!)

മൂലം:
The last major “technical” Web graphics consideration that we cover in this lesson is file size, which is directly related to download speeds. As a Web surfer, you’ve probably caught yourself drumming your mouse impatiently while waiting for pages that take longer than 10 seconds to display (or, even more likely, clicking away before the slow page ever fully displays). As a Web designer, you need to hold on to that impatient feeling. When you design Web pages and use Web art, you should always keep one eye on your design and another eye on the user’s perspective. (That almost sounds painful!)

സംഗതി, സംഭവമായിട്ടില്ലേ? ഓരോ പ്രാവശ്യം ചിരിക്കുമ്പോഴും എനിക്കു ഒരു രൂപാ വെച്ച് തരാന്‍ മറക്കരുത്. (ഇത്തരം പീസുകള്‍ വേണമെന്നുള്ളവര്‍, ബഹളമുണ്ടാക്കാതെ ക്യൂവില്‍ വരിക)

Submitted by Sivan on Sat, 2005-10-08 14:08.

ബെന്നി, മലയാളമോ ഇംഗ്ലീഷോ പഠിച്ചതു കൊണ്ടു മാത്രം സുഗമമായി വിവര്‍ത്തനം നടത്താന്‍ കഴിയില്ല. അതിനു വേണ്ടത്‌ ചരിത്രാവബോധം എന്നൊക്കെ നാം പറയുന്നതു പോലെയുള്ള സംസ്കാരികാവബോധമാണ്‌. ചില നാടന്‍ വിശദീകരണങ്ങള്‍ കേട്ട്‌ ഞാന്‍ അമ്പരന്നു പോയിട്ടുണ്ട്‌. നമുക്കൊക്കെ നിഘണ്ടുവിലെന്താണുള്ളത്‌ എന്നു നോക്കി അര്‍ത്ഥം പറയാനേ കഴിയൂ. വിവര്‍ത്തനം മറ്റൊരു ശേഷിയാണ്‌. മുട്ടത്തുവര്‍ക്കി വിവര്‍ത്തനം ചെയ്ത ഡോ. ഷിവാഗോയും, കോട്ടയം പുഷ്പനാഥ്‌ വിവര്‍ത്തനം ചെയ്ത 'ഡ്രാക്കുളയും' ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള നോവല്‍ വിവര്‍ത്തനങ്ങളും നോക്കിയാല്‍ വ്യത്യാസമറിയാം. ആദ്യത്തേതു രണ്ടും മലയാള പുസ്തകങ്ങളല്ല എന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടി വരും.
ബെന്നിയുടെ ഉദാഹരണത്തില്‍ മറ്റൊരു വൈഷമ്യം കൂടി കടന്നു വരുന്നൂണ്ട്‌. അതു കമ്പ്യൂട്ടറാണ്‌. അതിനുപയുക്തമായ ഭാഷ മറ്റൊന്നാണ്‌. മലയാളത്തിലെ ടെക്‌. മാഗസീനുകളായ ഐ റ്റി ലോകവും, ഇന്‍ഫോ കൈരളിയും ഉപയോഗിക്കുന്നത്‌ ഭാഷാപോഷിണിയില്‍ നിന്നും വ്യത്യസ്തമായ ഭാഷയാണ്‌ ആദ്യമൊക്കെ അരോചകമായിരുന്നെങ്കിലും ഇപ്പോള്‍ അവ ഒരു പുതിയ മാനം നേടിയിട്ടുണ്ട്‌. പറഞ്ഞു വന്നത്‌ ഭാഷയെ മലയാളീെകരിക്കാനായി നിങ്ങള്‍ സമീപിച്ചത്‌ എത്ര സാമര്‍ത്ഥ്യമുള്ള ആളായാലും അയാള്‍ക്ക്‌ അത്യാവശ്യം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങളെയും അതു പ്രവര്‍ത്തിക്കുന്ന വഴിയെയും പറ്റി സാമാന്യ ബോധമുണ്ടായിരിക്കണം എന്നാണ്‌. നിങ്ങള്‍ സമീപിച്ച വ്യക്തിയ്ക്ക്‌ അത്തരമൊരു വൈദഗ്ദ്ധ്യം ഉണ്ടോ എന്ന് അന്വേഷിക്കേണ്ടത്‌ നിങ്ങള്‍ തന്നെയായിരുന്നില്ലേ? അദ്ദേഹം ഇങ്ങോട്ട്‌ സമീപിച്ച്‌ ഇതൊക്കെ ഞാന്‍ ചെയ്യാം എന്ന പോരിമ കാണിക്കുകയായിരുന്നില്ലല്ലോ? അപ്പോള്‍ നാം ശരിക്കും പരിഹസിക്കേണ്ടത്‌, നാടോടി നൃത്തം പോലുമറിയാത്ത ഒരാളെ ഭരതനാട്യം ടീച്ചറാക്കാന്‍ ശ്രമിച്ചവരെയല്ലേ? നിങ്ങള്‍ ആക്രിക്കടയില്‍ പോയി നന്ത്യാര്‍വട്ടം അന്വേഷിച്ചു. തുരുമ്പ്‌ കിട്ടി. അതല്ലേ സത്യം..?

Submitted by Anonymous on Wed, 2005-10-26 03:03.

ബെന്നി,
കാല്‍ക്കുലേറ്ററിനാണ് ഗണിനി എന്ന പേര് യോജിക്കുന്നത്.

Submitted by deepak on Fri, 2005-11-25 17:35.

Sarah Joseph "Invented" kerala feminism by seeking opposite gender for 'veshya'

Long live sabda tharavali!! Without which kerala feminism would have been an oasis.

Benny enthanavo ini kandu pidikkan pokunnathu!!!

Submitted by jay on Fri, 2005-11-25 23:22.

ശിലിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുകയും അറിയുകയും
ചെയ്യുമ്പോള്‍ ഒരു വിഷമം,അല്ലേ?

:wink:

deepak wrote:

Long live sabda tharavali!! Without which kerala feminism would have been an oasis.

Submitted by deepak on Mon, 2005-11-28 13:11.

Hi Jay,

I am very much familier with it, but not in the 'kerala' way.

I would like to quote VKN

" എല്ലാവര്‍ക്കും രണ്ട്‌ം മൂന്നും, എനിക്കു മാത്രം ഒന്നു, അതും നംബൂരി"

The entire power history of kerala is the history of 'liberated' women. They created it and still they manipulate it.

I don't know the extend of awareness our favourite Sarah teacher is having about it. I respect her as a person. That's the reason of making such a comment.

Deepak

jay wrote:
ശിലിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുകയും അറിയുകയും
ചെയ്യുമ്പോള്‍ ഒരു വിഷമം,അല്ലേ?

:wink:

deepak wrote:

Long live sabda tharavali!! Without which kerala feminism would have been an oasis.

Submitted by Anonymous on Mon, 2005-11-28 13:18.

തള്ളക്കിട്ടൊരു തല്ലു വരുമ്പൊള്‍...

Submitted by jay on Mon, 2005-11-28 21:22.

The traditional Kerala women of Nair community had a place of importance in the system,mainly because it was a Matrileneal community.
But how much freedom of choice did she have? It was the 'Karanavar' who was in power.
Deepak,'Liberation' is many things to many people. About VKN-Most of the times ,his characters,especially female ones are in a surrealistic realm.. like Namboothiri's( artist) Flourishing lines :)

Submitted by Anonymous on Tue, 2005-11-29 12:54.

I think Jay is confused between cause and effect.

Karanavar was representing his family in front of other communities, never inside the family.

I would like to know the income source of this specific community. In Indian caste system, every caste and subcaste had (and has up to a large extend) a specific role of satisfying a social requirement, irrespective of the genuineness of that requirement. In kerala, brahmins had the 'business of god', Ambalavasi's were assisting brahmins, Ezhavas were producing toddy (of cource consuming also) and doing miscellaneous agricultural related jobs, Karuvans were producing iron tools, Pulayas were the Karshakathozhilalikal etc. Coming out of Hinduism, Christians and Muslims had very specific roles in society.

What was the role of Jay's matrilineal community in Kerala society. They claim that they were the soldiers and fuedals. But, please note that even sir CP had a military of around only 5000 Nair soldiers while kerala should be having not less than half a crore of them now. Their fuedal history started very recently.

Soldiers and feudals cannot create a matrilineal society as both these systems are primarily patriarchal. Lineage of a system is decided by the source of food (and in modern terms, income) in any society. In our gods own country and Vivekanandan's Branthalayam, Only elder namboodiri was allowed to get married (in social terms). Younger brothers had to find their own ways to satisfy biological needs and this made the rise of a matriarchal and matrilineal society. But unlike similar societies outside kerala, they started to manipulate the power politics and eventually became the most powerful political community of Kerala. It may be worth noting that this is the only matriarchal matrilineal community in the world.

Jay wrote “The traditional Kerala women of Nair community had a place of importance in the system,mainly because it was a Matrileneal community.”.

This is a clean example of understanding effect as cause. Nair community became matrilineal because women of the community had a place of importance in the system, not vice versa.

I don't forget the contributions of this society to modern kerala. But, if dig into these contributions, you will find that these are done by the people who came out of this community and joined in the main stream. As a society, they were always against all the progressive things in kerala. They were against Land reforms, against nationalization, against public education, manipulated Vimochanasamaram, supported caste system; They were always Out-Hereding their Herods – Namboodiris.

Seeing the one and only example of matriarchal matrilineal community, I am desperate to see that the women on power or having direct access to the power always behaves in the same way. We have individual examples from Imelda Marcos - Indira Gandhi – Jayalalitha to the grass root level - our Kerala Vanitha Police. Anybody has an experience to go to kerala women cells to complaint on a women issue? If not, you should go there at least once!!! Are women really concerned about others? Is it an intrinsic property for them to be self centered?

This is a vast subject and beyond the scope of this thread. I just started it and willing to accept all kind of views and criticism. I may be wrong (and I hope if I were). We can consider starting a new thread for this discussion. Print media will never dare to discuss this kind of a sensitive issue as it may burn their fingers. Let's use the potential and celebrate the democratic nature of web media.

jay wrote:
The traditional Kerala women of Nair community had a place of importance in the system,mainly because it was a Matrileneal community.
But how much freedom of choice did she have? It was the 'Karanavar' who was in power.
Deepak,'Liberation' is many things to many people. :)
Submitted by deepak on Tue, 2005-11-29 12:59.
jay wrote:
The traditional Kerala women of Nair community had a place of importance in the system,mainly because it was a Matrileneal community.
But how much freedom of choice did she have? It was the 'Karanavar' who was in power.
Deepak,'Liberation' is many things to many people. :)

I think Jay is confused between cause and effect.

Karanavar was representing his family in front of other communities, never inside the family.

I would like to know the income source of this specific community. In Indian caste system, every caste and subcaste had (and has up to a large extend) a specific role of satisfying a social requirement, irrespective of the genuineness of that requirement. In kerala, brahmins had the 'business of god', Ambalavasi's were assisting brahmins, Ezhavas were producing toddy (of cource consuming also) and doing miscellaneous agricultural related jobs, Karuvans were producing iron tools, Pulayas were the Karshakathozhilalikal etc. Coming out of Hinduism, Christians and Muslims had very specific roles in society.

What was the role of Jay's matrilineal community in Kerala society. They claim that they were the soldiers and fuedals. But, please note that even sir CP had a military of around only 5000 Nair soldiers while kerala should be having not less than half a crore of them now. Their fuedal history started very recently.

Soldiers and feudals cannot create a matrilineal society as both these systems are primarily patriarchal. Lineage of a system is decided by the source of food (and in modern terms, income) in any society. In our gods own country and Vivekanandan's Branthalayam, Only elder namboodiri was allowed to get married (in social terms). Younger brothers had to find their own ways to satisfy biological needs and this made the rise of a matriarchal and matrilineal society. But unlike similar societies outside kerala, they started to manipulate the power politics and eventually became the most powerful political community of Kerala. It may be worth noting that this is the only matriarchal matrilineal community in the world.

Jay wrote “The traditional Kerala women of Nair community had a place of importance in the system,mainly because it was a Matrileneal community.”.

This is a clean example of understanding effect as cause. Nair community became matrilineal because women of the community had a place of importance in the system, not vice versa.

I don't forget the contributions of this society to modern kerala. But, if dig into these contributions, you will find that these are done by the people who came out of this community and joined in the main stream. As a society, they were always against all the progressive things in kerala. They were against Land reforms, against nationalization, against public education, manipulated Vimochanasamaram, supported caste system; They were always Out-Hereding their Herods – Namboodiris.

Seeing the one and only example of matriarchal matrilineal community, I am desperate to see that the women on power or having direct access to the power always behaves in the same way. We have individual examples from Imelda Marcos - Indira Gandhi – Jayalalitha to the grass root level - our Kerala Vanitha Police. Anybody has an experience to go to kerala women cells to complaint on a women issue? If not, you should go there at least once!!! Are women really concerned about others? Is it an intrinsic property for them to be self centered?

This is a vast subject and beyond the scope of this thread. I just started it and willing to accept all kind of views and criticism. I may be wrong (and I hope if I were). We can consider starting a new thread for this discussion. Print media will never dare to discuss this kind of a sensitive issue as it may burn their fingers. Let's use the potential and celebrate the democratic nature of web media.

Deepak

Submitted by Anonymous on Tue, 2005-11-29 19:30.

Good discussion under a wrong topic and a wrong language...
Deepak jay switch into malayalam.. and make another topic head.. let us also participate.....
:P

Submitted by Anonymous on Tue, 2005-11-29 19:33.

Good discussion under a wrong topic and in a wrong language...
Deepak, jay ....switch into malayalam.. and make another topic head.. let us also participate.....
:P

Submitted by deepak on Tue, 2005-11-29 20:07.

Thanks guest1. Varamozhi is misbehaving in my Linux machine. I don't have a windows system. So let me continue in english.

I have started a new topic at http://www.chintha.com/forum/viewtopic.php?p=443#443

with topic name Caste system of Kerala - matriarchal matrilineal society

Hopefully, This discussion will continue there. Please don't post replies here

Submitted by Anonymous on Tue, 2006-04-18 11:54.

Okay but i dont that will suit everyone.

Submitted by Anonymous on Sun, 2006-05-28 06:20.

hi cool !!!!!!!!!!!!!!!!!!!!

Submitted by Sivan on Thu, 2006-06-15 20:43.

:lol:
ഇതെന്താണിത്...?

Submitted by chinthaadmin on Fri, 2006-06-16 10:04.

funny spam :-)
I deleted it
:lol:

Submitted by vssun on Fri, 2006-07-07 15:09.

ഗണിനി എന്ന പദം വളരെ രസകരം ആയി തൊന്നുന്നു. അഭിനന്ദനങ്ങള്‍

സുനില്‍

Submitted by challiyan on Wed, 2006-09-20 18:07.

കാല്‍കുലേറ്ററിനും ഈ പരഞ്ഞ പേരു യോജിക്കും. ഗണികാരം എന്ന വാക്കാണു എന്റെ മനസ്സില്‍ വരുന്നതു.!

ചള്ളിയാന്‍

Submitted by എബി ജോന്‍ വന്‍നിലം (not verified) on Tue, 2007-08-07 12:49.

1996സപ്തംബര്‍ ലക്കം ഭാഷാ പോഷണിയില്‍ കവര്‍സ്റ്റോറിയുടെ ഭാഗമായ രണ്ടു് സങ്കലനികള്‍ എ ന്ന ലേഖനത്തില്‍ ഉടനീളം കമ്പ്യൂട്ടറിന്‍റെ സമാനപദമായി സങ്കലനി എന്ന വാക്കു് ഉപയോഗിച്ചിട്ടുണ്ടു്.ഗണനി എന്നപദവും ശരിയാണെന്നാണു് എന്റെ അഭിപ്രായം.

Submitted by Prince Mathew (not verified) on Mon, 2007-10-22 17:59.

ഗണിനിയും ഗണികാരവും !!
ഹോ ഈ നാട്ടില്‍ ഇത്രയും ബുദ്ധിമാന്മാര്‍ ഉണ്ടല്ലോ.
ചേട്ടന്മാരേ, ഇതൊന്നുമല്ല മലയാളത്തിനു വേണ്ടത്. ENDOPLASMIC RETICULUM എന്നത് അന്തര്‍ദ്രവ്യജാലിക എന്നു മൊഴിമാറ്റിയ മഹാന്മാരുള്ള നാടാണല്ലോ ഇത്‌. ഗണിനി എന്നോ ഗണകന്‍ എന്നോ ഒക്കെ പേരിട്ടാല്‍ കേള്‍ക്കുന്നവര്‍ ചിരിക്കും സുഹ്രുത്തേ. കമ്പ്യൂട്ടര്‍ എന്ന വാക്കിന്‌ എന്താണ്‌ കുഴപ്പം ? കമ്പ്യൂട്ട്‌ എന്നത്‌ ഇംഗ്ലീഷ് വാക്കല്ല ഗ്രീക്കാണ്‌. ഒരു ഗ്രീക്കുവാക്ക്‌ ഇംഗ്ലീഷുകാര്‍ക്ക് ഉപയോഗിക്കാമെങ്കില്‍ പിന്നെ നമുക്ക്‌ എന്തുകൊണ്ട് പാടില്ല ?

Submitted by വിധു നാരായണ്‍ (not verified) on Mon, 2012-11-26 23:36.

കമ്പ്യൂട്ടറിന് കമ്പ്യൂട്ടര്‍ എന്ന പേരുതന്നെയല്ലേ നല്ലത്. ഗണിക, ഗണകന്‍ (കണിയാന്‍) തുടങ്ങിയ പദങ്ങള്‍ ഭാഷയില്‍ ഉണ്ട്.....
വിവര്‍ത്തനം ചെയ്യുമ്പോള്‍ തമിഴിനെ അനുകരിക്കുകയോ സംസ്കൃതത്തെ സ്വീകരിക്കുകയോ ആണ് മിക്കവാറും സംഭവിക്കുന്നത്. കമ്പ്യൂട്ടര്‍ എന്ന അര്‍ത്ഥത്തില്‍ ഗണിനി എന്ന വാക്കിന് പ്രചാരം ലഭിക്കാന്‍ പ്രയാസമാണ്. എല്ലാവര്‍ക്കുമറിയാവുന്ന വാക്കുകള്‍, പ്രചാരം നേടിയ വാക്കുകള്‍ - അവ മാത്രമേ ജനം സ്വീകരിക്കൂ......പുതിയ അര്‍ത്ഥതലങ്ങള്‍ അവയ്ക്കുണ്ടാകുമ്പോള്‍ ഭാഷയുടെ ഭാഗമായി മാറും.
ഉദാഹരണമായി, നീ അവിടെയെത്തുമ്പോള്‍ ഒരു മിസ്‍കോള്‍ അടിക്കണം
എന്നു പറയുമ്പോള്‍ മിസ്ഡ് കോള്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം മാത്രമല്ല ഉദ്ദേശിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം.
മിസ്ഡ് കോള്‍ എന്നവാക്ക് മലയാളഭാഷയുടെ ഭാഗമായി മാറി.
അതിനു പകരം നീ അവിടെയെത്തുമ്പോള്‍ ഒരു 'എടുക്കാവിളി' വിളിക്കണേ
എന്നു മലയാളമാക്കിയാല്‍ ആ അര്‍ത്ഥം കിട്ടില്ല.....