തര്‍ജ്ജനി

നക്കീരന്‍ മോഡല്‍ പത്രപ്രവര്‍ത്തനം

വര്‍ഷം എട്ടോ ഒന്‍പതോ ആയിക്കാണും തമിഴ് വായിക്കാന്‍ തുടങ്ങിയിട്ട്. ബിറ്റ് പുസ്തകങ്ങള്‍ വായിക്കാന്‍ പഠിച്ച ഭാഷ പിന്നീട് ജീവസന്ധാരണത്തിനും വഴി വെച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ! "ഭാഷ പഠിക്കൂ, അവ നിങ്ങളെ രക്ഷിക്കും" എന്ന് പണ്ടേതോ, ഭാഷാസഹായിയുടെ പരസ്യത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു. എന്തായാലും ഇങ്ങിനെയൊക്കെ തമിഴ് പഠിച്ചു, പേശി നടക്കും എന്നെ, രണ്ടുദിവസം മുന്‍പ് നമ്മുടെ നക്കീരന്‍ ഗോപാലന്‍ പറ്റിച്ചു.

നയന്‍‌താര ഒരു കൊച്ചുകള്ളിയാണല്ലോ! കല്യാണം കഴിക്കില്ല, ആണ്‍തുണ വേണ്ട എന്നൊക്കെ വനിതയ്ക്ക് അഭിമുഖം കൊടുത്ത ആയമ്മയെ മോഹന്‍‌ലാലിനെപ്പോലെ എനിക്കും ക്ഷ പുടിക്കും. ആയമ്മയെ വെച്ചാണ് നക്കീരന്‍ ഗോപാലന്‍ എന്നെ പറ്റിച്ചത്. കാലത്തു ടി വി എസ് ചാമ്പിന്‍റെ ഹാന്‍ഡിലില്‍ ചോറ്റുപാത്രവും തൂക്കിയിട്ട് ഓഫീസിലേക്കുള്ള യാത്രയില്‍

ഞാനതു കണ്ടു - പുതിയ ലക്കം നക്കീരന്‍റെ മള്‍ട്ടികളര്‍ പോസ്റ്റര്‍ പരസ്യം!

നയന്‍‌താര, നമിത
ബ്ലൂഫിലിം സിഡിക്കായി അലയും കുമ്പല്‍

(മൊഴിമാറ്റം : നയന്‍‌താര, നമിത
ബ്ലൂഫിലിം സിഡിക്കായി അലയും കൂട്ടം)

ഇതായിരുന്നു കാച്ച് ലൈന്‍. ആനന്ദലബ്ധിക്കിനി എന്തുവേണം? ഉടന്‍ ഞാന്‍ ഉണര്‍ന്നു. ആയമ്മ പതുക്കെ ലൈനിലേക്ക് വരികയാണല്ലോ എന്നു ചിന്തിച്ച്, അടുത്തു കണ്ട കടയില്‍ കയറി, 6 രൂപാ കൊടുത്ത് "മൂഡ്സ് പ്ലീസ്" എന്നു പറയും ലാഘവത്തോടെ നക്കീരന്‍റെ പുതിയ ലക്കം സ്വന്തമാക്കി.

ഒറ്റവീര്‍പ്പിന് നയന്‍‌താരയുടെ കവര്‍ സ്റ്റോറി വായിച്ചു കഴിഞ്ഞപ്പോഴാണ് നക്കീരന്‍ ഗോപാലന്‍ വിദഗ്ധമായി എന്നെ പറ്റിച്ച കാര്യം പിടികിട്ടിയത്. വായനക്കാര്‍ക്കു വേണ്ടി കവര്‍ സ്റ്റോറിയുടെ ചുരുക്കം ഇതാ :-

ചെന്നൈയില്‍ സകലമാന വീട്ടുകളിലും ബ്ലൂഫിലിം സിഡി സുലഭം. ചില ഏജന്‍റുകളാണ് ഇത്തരം സിഡികള്‍ വീടുകളില്‍ ഡോര്‍ ഡെലിവറി നടത്തുന്നത്. ഈ ഏജന്‍റുകള്‍ക്ക് ഇപ്പോഴാവശ്യം നയന്‍‌താര, നമിതയുടെ ബ്ലൂഫിലിം സിഡികളാണ്. കാരണം ഈ സിഡികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

സത്യം പറഞ്ഞാല്‍ നക്കീരന്‍ ഗോപാലന്‍ എന്നെ പറ്റിച്ചു എന്നറിഞ്ഞിട്ടും എനിക്കയാളോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. തെങ്ങുകയറ്റം, പാട്ടുപാടല്‍, പാറപൊട്ടിക്കല്‍, അഭിനയം തുടങ്ങി കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വരെയുള്ള നിരവധി ജീവസന്ധാരണ ഉപാധികളില്‍ ഒന്നു മാത്രമാണ് പത്രപ്രവര്‍ത്തനം എന്നു എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നക്കീരന്‍ ഗോപാലന് എന്‍റെ നമോവാകം!

Submitted by kevinsiji on Wed, 2005-03-23 16:16.

പത്രപ്രവര്‍ത്തനം ഇന്നു വെറും വയറ്റിപിഴപ്പു മാത്രമല്ല, ശത്രു സംഹാരക്രിയയും കൂടിയാണു് രാഷ്ട്രീയക്കാര്‍ക്കു്. അതിന്റെ ഉന്നതമാനങ്ങള്‍ തിരിച്ചറിയാന്‍ സ്വയം ഒരു പത്രപ്രവര്‍ത്തകനാവേണ്ടിയിരിയ്ക്കുന്നു. അല്ലെങ്കില്‍ നിങ്ങളും പത്രങ്ങളുടെ കഥകളില്‍ മയങ്ങി, മിന്നുന്നതെല്ലാം പൊന്നല്ലെന്ന ചൊല്ലു മറന്നു പോകും.

Submitted by giree on Thu, 2005-03-24 15:22.

സംഭവം കൊള്ളാം. പക്ഷെ എന്‍റെ ചേട്ടാ, അതത്ര പുതിയതൊന്നുമല്ല. നമ്മുടെ നാട്ടില്‍ ക്രൈം എന്ന പേരില്‍ നന്ദകുമാറും അദ്ധേഹ്ത്തിന്‍റെ ശത്രുക്കളും ഒരുപോലെ ഇറക്കുന്ന വിവിധ വാരികക്ലില്‍(വാരിക എന്നു വിശ്വസിച്ച് എഴുതാന്‍ വയ്യ. ഇല്ലെങ്കില്‍ മാഗസിന്‍ എന്നു പറയാം. മാഗസിന് തത്സമം മലയാളത്തിലുണ്ടോ? അറിയാമെങ്കില്‍ പറഞ്ഞുതരൂ) സ്ഥിരം കാണുനിക്കുന്ന തന്ത്രമാണിത്. ഇപ്പോഴാണോ തമിഴര്‍ ഇതു കണ്ടെത്തിയതെന്ന് ഒന്ന് അത്ഭുതപ്പെട്ടോട്ടെ. പിന്നെ പത്രപ്രവര്‍ത്തനം വയറ്റുപ്പിഴപ്പു തന്നെ- ബഹുഭൂരിപക്ഷത്തിനും. അതിന് ആരെയും കുറ്റപ്പെടുത്താനുമാവില്ല. ബഷീര്‍ പറഞ്ഞതുപോലെ വിപ്ലവകാരിയായി ഉശിരന്‍ ലേഖനങ്ങളെഴുതി നാട്ടുകാരുടെ ആദരം പറ്റുമ്പോഴും ഇടയ്ക്ക് "അയ്യോ വിശക്കുന്നേ" എന്നു വിളിച്ചു പോകാം. അപ്പോള്‍ ഇപ്പറയുന്ന നമ്മളാരും ഇവര്‍ക്കു ചെലവിനു കൊടുക്കാറില്ല.
നമ്മുടെ നാട്ടിലെ ഹൈക്ലാസ്സ് പത്രക്കാര്‍ കാണിക്കുന്നതു വച്ചു നോക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം എന്നു കൂടി കണം. കാര്യമായ ഉദാഹരണത്തിലേക്കൊന്നും പോകുന്നില്ല. എങ്കിലും പറയാം- വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പെണ്‍‌വാണിഭം നടത്തിയെന്നും , ആ കേസൊതുക്കാന്‍ ശ്രമിച്ചെന്നും പരസ്യമാക്കി പത്രക്കാര്‍ നടുനീളെ നടന്ന് അടി വാങ്ങിയിട്ട് അധിക കാലമായിട്ടില്ലല്ലൊ. അന്ന് കരിപ്പൂരും കൊച്ചിയിലും പോലീസുകാരും ഗുണ്ടകളും ഒരുപോലെ പത്രക്കാരെ തല്ലി. ജാധകളും പ്രകടനങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള പത്രക്കാര്‍ അനുഭവഗുണം കൂടി കാട്ടി കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രിയെയും മുദ്രാവാക്യങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ മുഖ്യന്ത്രിയുമായി ചര്‍ച്ച നടത്തി പത്രപ്രവര്‍ത്തക നേതാക്കന്‍മാര്‍ കാര്യങ്ങളൊതുക്കി. ഒതുക്കിയെന്നാല്‍, അടി കൊണ്ടതിനെക്കുറിച്ച് ഒഉദ്യോഗികാന്വേഷണം; പത്രക്കാര്‍ക്കെതിരെ കേസെറ്റുക്കില്ല. ദിവസവും നിരവധി ഒഉദ്യോഗികാന്വേഷണങ്ങളുടെ പൊള്ളത്തരം നേരിട്ടു മനസ്സിലാക്കുന്ന പത്രലേഖകരെ തോല്‍പ്പിക്കാന്‍ ഒഉദ്യോഗികാന്വേഷണം! ഇപ്പോള്‍ അടിയേ കൊണ്ടുള്ളു, ഇനിയും ബഹളമുണ്ടാകിയാല്‍ കേസെടുക്കും എന്നല്ലെ പത്രക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന പ്രസ്താവന്യില്‍ നിന്നു മനസ്സിലാക്കേണ്ടത്? ഇതറിയാതെയാണോ നേതാക്കന്‍മാര്‍ ഒത്തുതീര്‍പ്പിലെത്തിയത്? ഇതിനിടെ ഉമ്ര കഴിഞ്ഞെത്തിയ കുഞ്ഞാലിക്കുട്ടി വിശദീകരണത്തിന് പത്രസമ്മേളനം നടത്തിയപ്പോള്‍ അതിനൊടുവില്‍ ആ "നല്ല മന്ത്രിയുടെ" കൈപിടിച്ചു കുലുക്കാന്‍ ധാരാളം പത്രക്കാരുണ്ടായിരുന്നു. ചെയ്തതു നന്നായി എന്ന അഭിനന്ദനമായിരിന്നോ അതെന്ന് ആ 'ബുദ്ധിരാക്ഷസന്‍മാരോടു' തന്നെ ചോദിക്കണം. അഭിമാനമുള്ള പത്രക്കരൊക്കെ സ്വകാര്യമായി അന്നു പറഞ്ഞത് ഇപ്പൊ ഇവിടെ പറയുന്നില്ല. എന്തായാലും പാവം ജനം ഇതില്‍ പലതും അറിഞ്ഞില്ല. കാരണം ഇതേ ചേട്ടന്‍മാരാണല്ലോ അതിലും പടച്ചു വിടുന്നത്.[/size][/size]